For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരം കൂട്ടാന്‍ സഹായിക്കും ഈ യോഗാസനങ്ങള്‍

|

സാധാരണയായി ഉയരമുള്ളവരെ കൂടുതല്‍ ആകര്‍ഷകമായി എല്ലാവരും കണക്കാക്കുന്നു. നിങ്ങളുടെ ജനിതക ഘടനയും വ്യായാമം, പോഷകാഹാരം, പാരിസ്ഥിതിക സാഹചര്യങ്ങള്‍ എന്നിവ പോലുള്ള മറ്റ് ഘടകങ്ങളും നിങ്ങളുടെ ഉയരം നിര്‍ണ്ണയിക്കുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇത് അതിവേഗം വര്‍ദ്ധിക്കുകയും പ്രായപൂര്‍ത്തിയായതിനുശേഷം സാധാരണയായി ഉയരം കൂടുന്നത് നില്‍ക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ ശേഷവും നിങ്ങളുടെ ഉയരത്തില്‍ കുറവ് അനുഭവപ്പെടുന്നുവെങ്കില്‍, നിങ്ങളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ ഇതിനായി യോഗ നിങ്ങളെ സഹായിക്കും.

Most read: മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്Most read: മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്

ചില യോഗാസനങ്ങള്‍ പരിശീലിക്കുന്നത് നിങ്ങളുടെ ശരീരത്തെ സ്‌ട്രെച്ച് ചെയ്യുകയും നിങ്ങളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ പോസുകള്‍ സുഷുമ്‌നാ നാഡി നേരെയാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഉയരം കൂട്ടാന്‍ സഹായിക്കുന്ന ചില മികച്ച ചില യോഗാസനങ്ങള്‍ ഇതാ.

ഉയരം കൂട്ടാന്‍ യോഗ എങ്ങനെ സഹായിക്കുന്നു

ഉയരം കൂട്ടാന്‍ യോഗ എങ്ങനെ സഹായിക്കുന്നു

യോഗ ചെയ്യുന്നത് നിങ്ങളുടെ വളര്‍ച്ചാ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കും. ഇത് മുതിര്‍ന്നവരുടെ കാര്യത്തിലും കുട്ടികളുടെ കാര്യത്തിലും സ്വാഭാവികമായ രീതിയില്‍ സംഭവിക്കാം. ചില പ്രത്യേക ആസനങ്ങളുടെ സഹായത്തോടെ, യോഗ നിങ്ങളുടെ വളര്‍ച്ചാ ഹോര്‍മോണുകളെ സജീവമാക്കുന്നു, ഇത് അധിക ഉയരം നേടാന്‍ നിങ്ങളെ സഹായിക്കുന്നു.

ചക്രാസനം

ചക്രാസനം

ചക്രാസനം നിങ്ങളുടെ നട്ടെല്ലിന്റെ വഴക്കം മെച്ചപ്പെടുത്തുന്നു. ഇത് ഇടുപ്പ് നീട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മനസ്സിനെ ശാന്തമാക്കി ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും ഇത് മികച്ചതാണ്.ഈ ആസനം നട്ടെല്ലിന് വലിയ വഴക്കം നല്‍കുന്നു. നിങ്ങളുടെ വയറ് ശൂന്യമായിരിക്കുമ്പോള്‍ മാത്രം ഇത് ചെയ്യുക. മലര്‍ന്നുകിടന്നശേഷം കാലുകള്‍ മടക്കി കാല്‍പ്പത്തി പൃഷ്ഠഭാഗത്തിനടുത്തായി നിലത്ത് പതിച്ചുവയ്ക്കുക. തുടയുടെ പിന്‍ഭാഗവും കണങ്കാലും ചേര്‍ന്നിരിക്കും. കൈകള്‍ ഉയര്‍ത്തി മടക്കി കൈപ്പത്തികള്‍ ചെവിയുടെ ഇരുവശത്തുമായി ചുമലുകള്‍ക്കിടയിലായി നിലത്തുപതിപ്പിച്ചു വയ്ക്കുക. ശ്വാസമെടുത്തുകൊണ്ട് കാല്‍പ്പത്തികളുടെ ബലത്തില്‍ ശരീരത്തിന്റെ മധ്യഭാഗം ഉയര്‍ത്തുക. കാലുകള്‍ കഴിയുന്നത്ര നിവര്‍ത്തുക. ഏതാനും സെക്കന്റുകള്‍ ഈ അവസ്ഥയില്‍ തുടരാം. ശ്വാസം വിട്ടുകൊണ്ട് തിരിച്ചുവരിക. കാലുകള്‍ അകറ്റിവച്ച് ചുമലുകള്‍ നിലത്തുപതിച്ച് പതുക്കെ പൂര്‍വ്വസ്ഥിതിയിലെത്തുക.

Most read:മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണംMost read:മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം

ധനുരാസനം

ധനുരാസനം

ധനുരാസനം നിങ്ങളുടെ നട്ടെല്ലിന്റെ വഴക്കം മെച്ചപ്പെടുത്തുന്നു. ഇടുപ്പ് നീട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കമിഴ്ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ കൊണ്ട് കാല്‍പ്പാദ സന്ധിയില്‍ പിടിക്കുക. കാലുകള്‍ ശക്തിയായി പിന്നോട്ട് വലിച്ച് വയറുമാത്രം നിലത്തു പതിക്കത്തക്ക വിധത്തില്‍ ഉയരുക. ദൃഷ്ടി മുന്നോട്ട് പിടിക്കുക. നിങ്ങളുടെ ശരീരം വില്ലുപോലെ കാണപ്പെടുന്നു. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ വ്യായാമം ആവര്‍ത്തിക്കുക. ഈ ആസനം നിങ്ങളുടെ നട്ടെല്ലിനെയും ശക്തിപ്പെടുത്തുന്നു. പ്രത്യുത്പാദന അവയവങ്ങളെ പരിപാലിക്കുന്നു.

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം നിങ്ങളുടെ മുഴുവന്‍ ശരീരത്തിനും ഗുണം ചെയ്യും. രാവിലെ വെറും വയറ്റില്‍ ഈ ആസനം ചെയ്യുന്നതാണ് നല്ലത്. വൈകുന്നേരമാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍, നാലോ ആറോ മണിക്കൂര്‍ നേരത്തെ ഭക്ഷണം കഴിച്ച ശേഷം ചെയ്യുക. ഈ പോസ് നിങ്ങളുടെ നട്ടെല്ല് നീട്ടുന്നു. ഇത് കരളിനെയും വൃക്കയെയും ഉത്തേജിപ്പിക്കുന്നു. ഉയരം കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും തലവേദന കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും ഉറക്കമില്ലായ്മ പരിഹരിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഈ യോഗാസനം നിങ്ങളെ സഹായിക്കും.

Most read:സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍Most read:സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

കാലുകള്‍ മുന്നോട്ടു നീട്ടി നിവര്‍ന്ന് ഇരിക്കുക. പാദങ്ങള്‍ ഉപ്പൂറ്റി നിലത്തുറച്ച് വിരലുകള്‍ മേല്‍പോട്ടായിരിക്കുന്ന വിധത്തില്‍ വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് കൈകള്‍ മുകളിലേക്കുയര്‍ത്തി ശരീരം പിന്നോട്ടായുക ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടാഞ്ഞ് കൈകള്‍ തഴേക്കു കൊണ്ടുവന്ന് കാലിലെ പെരുവിരലില്‍ പിടിക്കുക. കാല്‍മുട്ടുകള്‍ പൊങ്ങാതെ നിലത്തുറച്ചിരിക്കണം. കാല്‍വിരലില്‍ പിടിച്ച ശേഷം കൈമുട്ടുകള്‍ ചെറുതായി മടക്കി മുട്ടുകള്‍ നിലത്തുമുട്ടിക്കുക. തല കാല്‍മുട്ടുകള്‍ക്കു മുകളില്‍ വയ്ക്കുക. ഒരു മിനിറ്റ് ഇരുന്ന ശേഷം മെല്ലെ നിവര്‍ന്നുവന്ന് പൂര്‍വസ്ഥിതിയിലെത്തുക.

ഭുജംഗാസനം

ഭുജംഗാസനം

ഭുജംഗാസനം നിങ്ങളുടെ താഴത്തെ പുറം, മുകളിലെ പുറം, വയറ്റിലെ പേശികള്‍ എന്നിവയെ സ്‌ട്രെച്ച് ചെയ്യുന്നു. ഇത് നിങ്ങളുടെ അരക്കെട്ടിന് ചുറ്റുമുള്ള ചീത്ത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ഉയരം വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച യോഗാസനങ്ങളില്‍ ഒന്നാണിത്.

ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക.

Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍

തടാസനം

തടാസനം

തടാസനം അല്ലെങ്കില്‍ മൗണ്ടന്‍ പോസ് നിങ്ങളുടെ ശരീരത്തിലെ എല്ലാ പേശികളെയും നീട്ടുന്നു. ഇത് ശരീരത്തിന്റെ വളര്‍ച്ചാ ഹോര്‍മോണുകളുടെ രൂപീകരണത്തിനും സഹായിക്കുന്നു.

കാലുകള്‍ ചേര്‍ത്ത് വച്ചശേഷം കൈകള്‍ ശരീരത്തിന്റെ മുന്‍വശത്തായി കോര്‍ത്തുപിടിക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. നിങ്ങളുടെ ഉപ്പൂറ്റി ഉയര്‍ത്തി പിടിക്കണം. ഈ സമയം കോര്‍ത്തു പിടിച്ചിരിക്കുന്ന കൈപ്പത്തികളുടെ ഉള്‍വശം മുകളിലേക്കായിരിക്കണം. ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വ സ്ഥിതിയില്‍ വരിക.

വൃക്ഷാസനം

വൃക്ഷാസനം

ഉയരം വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മറ്റൊരു യോഗാസനമാണ് വൃക്ഷാസനം. ഈ പോസ് നിങ്ങളുടെ പിറ്റിയൂട്ടറി ഗ്രന്ഥിയെ സജീവമാക്കുന്നു, ഇത് വളര്‍ച്ചാ ഹോര്‍മോണിന്റെ ഉത്പാദനത്തിന് കാരണമാകുന്നു.

പാദങ്ങള്‍ ഒരുമിച്ചും കൈകള്‍ വശങ്ങളിലുമായി നിവര്‍ന്നു നിന്നുകൊണ്ട് ആരംഭിക്കുക. ഇപ്പോള്‍, ഇടത് കാല്‍ ഉറപ്പിച്ച് വലത് കാല്‍മുട്ട് വളച്ച് വലതുകാലിന്റെ ഉള്ളം ഇടത് കാലിന്റെ അകത്തെ തുടയില്‍ കൊണ്ടുവരിക. ഇപ്പോള്‍, നിങ്ങളുടെ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി കൈപ്പത്തികള്‍ കൂട്ടിച്ചേര്‍ക്കുക. കഴുത്ത് നീട്ടാന്‍ നിങ്ങളുടെ തല ചരിക്കുക. ഈ സ്ഥാനത്ത് 30 സെക്കന്‍ഡ് നിന്നശേഷം യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങുക.

Most read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടംMost read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടം

English summary

Best Yoga Asanas To Improve Your Height in Malayalam

There are some yoga asanas to increase height that can also help. Take a look.
X
Desktop Bottom Promotion