For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിന്റെ കരളായ യോഗാസനങ്ങള്‍

|

ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവങ്ങളിലൊന്നാണ് കരള്‍. ഒരു രാസ സംസ്‌കരണ പ്ലാന്റിനു തുല്യമായി ഇത് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഓരോ മിനിറ്റിലും ശരീരത്തിലെ മൊത്തം രക്തത്തിന്റെ 30 ശതമാനം സ്വീകരിക്കുകയും രക്തചംക്രമണ പ്രവൃത്തിയിലൂടെ ഇതിലെ വിഷവസ്തുക്കള്‍ നീക്കുകുയും ചെയ്ത് ഒരു അരിപ്പയായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ വിതരണം ചെയ്യാനും സംഭരിക്കാനും സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ മെറ്റബൊളൈസ് ചെയ്യാനും കരള്‍ സഹായിക്കുന്നു.

Most read:പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹംMost read:പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹം

ആരോഗ്യകരമായ കരള്‍ നിലനിര്‍ത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. സമീകൃതാഹാരം കഴിക്കുന്നതും പുകവലി കുറയ്ക്കുന്നതും മദ്യം ഉപേക്ഷിക്കുന്നതും നിങ്ങളുടെ കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള ചില വഴികളാണ്. അസുഖം വന്ന് ചികിത്സിക്കുന്നതിലും നല്ലത് അസുഖം വരാതെ നമ്മുടെ ശരീരത്തിലെ അവയവങ്ങളെ കാത്തുസൂക്ഷിക്കുന്നതാണ്. മരുന്നുകളുടെയും പ്രയാസകരമായ വ്യായാമമുറകളുടെയും സഹായമില്ലാതെ ഏതാനും യോഗാമുറകളിലൂടെ നിങ്ങളുടെ കരളിനെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നതാണ്. അത്തരം ചില യോഗാസനങ്ങള്‍ നമുക്കു നോക്കാം.

കപാലഭതി പ്രാണായാണം

കപാലഭതി പ്രാണായാണം

ലിവര്‍ സിറോസിസ്, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, മറ്റ് രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവരുടെ കരള്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് അറിയപ്പെടുന്ന ശ്വസന വ്യായാമമാണ് പ്രാണായാമം. കരള്‍ ഉത്തേജനത്തെ സഹായിക്കുകയും വിവിധതരം കരള്‍ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു ശ്വസന വ്യായാമമാണ് കപലഭതി പ്രാണായാമം. ഇത് പ്ലീഹയുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. ദിവസേന ഈ യോഗാസനം പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും അവയുടെ ശേഷി വര്‍ദ്ധിക്കുകയും ചെയ്യും. രക്തചംക്രമണം, ദഹനം, ഉപാപചയ പ്രവര്‍ത്തനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് കപാലഭതി പ്രാണായാമം പരിശീലിക്കാം.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

തറയില്‍ ക്രോസ്-ലെഗ് പൊസിഷനില്‍ ഇരിക്കുക. നിങ്ങളുടെ മൂക്കിലൂടെ ആഴത്തില്‍ ശ്വസിക്കുകയും ഉഛ്വസിക്കുകയും വേണം. നിങ്ങളുടെ ശ്രദ്ധ ശ്വസനത്തിലായിരിക്കണം. ഇത് പത്ത് തവണയെങ്കിലും ആവര്‍ത്തിക്കുക. ഈ യോഗാസനത്തിന്റെ ഫലം ലഭിക്കാന്‍ ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും ഇത് പരിശീലിക്കേണ്ടതുണ്ട്.

ധനുരാസനം

ധനുരാസനം

വില്ല് പോസ് എന്നും ധനുരാസനത്തെ വിളിക്കുന്നു. ഫാറ്റി ലിവര്‍ ബാധിച്ച ആളുകള്‍ക്ക് ഏറെ ഫലപ്രദമായ ഒരു ആസനമാണിത്. ഇത് കരളിനെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കരളിലെ കൊഴുപ്പ് നിക്ഷേപം ശരീരത്തിന് ഊര്‍ജ്ജ സ്രോതസ്സായി മാറ്റാന്‍ സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിനെ ബന്ധിപ്പിക്കുന്ന നാഢീഞരമ്പുകളെ ഉത്തേജിപ്പിച്ച് നിങ്ങളിലെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും ധനുരാസന മുറ സഹായിക്കുന്നു.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

കമിഴ്ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ കൊണ്ട് കാല്‍പ്പാദ സന്ധിയില്‍ പിടിക്കുക. കാലുകള്‍ ശക്തിയായി പിന്നോട്ട് വലിച്ച് വയറുമാത്രം നിലത്തു പതിക്കത്തക്ക വിധത്തില്‍ ഉയരുക. ദൃഷ്ടി മുന്നോട്ട് പിടിക്കുക. നിങ്ങളുടെ ശരീരം വില്ലുപോലെ കാണപ്പെടുന്നു. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ വ്യായാമം ആവര്‍ത്തിക്കുക. ഈ ആസനം നിങ്ങളുടെ നട്ടെല്ലിനെയും ശക്തിപ്പെടുത്തുന്നു. പ്രത്യുത്പാദന അവയവങ്ങളെ പരിപാലിക്കുന്നു. ആര്‍ത്തവ വേദനയ്ക്കും വളരെ ഉപയോഗപ്രദമാണ്.

അര്‍ദ്ധമത്സ്യേന്ദ്രാസനം

അര്‍ദ്ധമത്സ്യേന്ദ്രാസനം

മത്സ്യാസന മുറകളിലെ ഏറ്റവും ഫലവത്തായ ആസനമാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. ഇത് കരളിന് വളരെയധികം ഗുണം ചെയ്യും. കരളില്‍ മര്‍ദ്ദം ചെലുത്തി ഇത് ഫൈബ്രോസിസ്, അപ്പോപ്‌റ്റോസിസ്, വീക്കം, മര്‍ദ്ദം എന്നിവയാല്‍ കേടുവന്ന കരളിനെ ശക്തിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പ്ലീഹ, പാന്‍ക്രിയാസ് എന്നിവയുടെ മികച്ച പ്രവര്‍ത്തനത്തിനും ഇത് സഹായിക്കുന്നു. ഈ ആസനം നിങ്ങളുടെ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്നു.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

മുട്ടില്‍ നിവര്‍ന്നു നിന്ന് പുറകോട്ടിരിക്കുക. ഇടതു ഭാഗത്തിരുന്ന് വലതുകാല്‍ ഉയര്‍ത്തി ഇടതു കാലിന്റെ മുട്ടിന് സമീപം പുറകുവശത്തായി വയ്ക്കുക. വലതുകാല്‍ ശരീരത്തോട് ചേര്‍ത്തുപിടിക്കുക. നട്ടെല്ല് നിവര്‍ത്തിപ്പിടിക്കുക. ഇടതു കൈ വലതു കാലിന് ചേര്‍ത്തുപിടിക്കുക. വലതു കൈ നിവര്‍ത്തി ശരീരത്തിനു പിറകില്‍ തറയില്‍ വയ്ക്കുക. വലതു കൈമുട്ട് നിവര്‍ത്തി പിറകിലേക്കു നോക്കി ശ്വാസോഛ്വാസം ചെയ്യുക. 30 സെക്കന്‍ഡ് ഈ സ്ഥാനത്ത് തുടരുക. അഞ്ച് മിനിറ്റ് ഇത് ആവര്‍ത്തിക്കുക.

ഗൗമുഖാസനം

ഗൗമുഖാസനം

പശു മുഖം പോസ് എന്നും ഇത് അറിയപ്പെടുന്നു. സിറോസിസ് ചികിത്സയ്ക്കുള്ള ഏറ്റവും മികച്ച ആസനങ്ങളില്‍ ഒന്നാണിത്. നിങ്ങള്‍ക്ക് കരള്‍ സിറോസിസ് ഉണ്ടാകുമ്പോള്‍ ഓക്‌സിജനും രക്തപ്രവാഹവും സ്‌കാര്‍ കോശങ്ങള്‍ തടയുന്നു. ഇതിനാല്‍ നിങ്ങളുടെ കരളിന് വിഷവസ്തുക്കളെയും രോഗകാരികളായ ബാക്ടീരിയകളെയും നീക്കംചെയ്യാനും കൊഴുപ്പുകളെ ഉപാപചയമാക്കാനും കഴിയില്ല. ഈ ആസനം പരിശീലിപ്പിക്കുന്നതിലൂടെ നിങ്ങളുടെ കരള്‍ ഉത്തേജിതമാവുകയും അതുവഴി ഓക്‌സിജനും രക്തവും സ്വതന്ത്രമായി ഒഴുകാനും സഹായിക്കുന്നു.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

ഈ വ്യായാമം ചെയ്യുന്നതിനുള്ള ആദ്യപടി ഉപരിതലത്തില്‍ ഒരു കാല്‍ മറ്റൊന്നിലൂടെ മറികടക്കുക എന്നതാണ്. നിങ്ങളുടെ നട്ടെല്ല് നിവര്‍ത്തിയിരിക്കുക. കൈകള്‍ പുറകില്‍. ഒന്ന് തോളിനു മുകളിലൂടെയും മറ്റൊന്ന് നെഞ്ചിന് പുറകിലായും വയ്ക്കുക. കൈകള്‍ രണ്ടും പുറകില്‍ പിടിച്ച് ഗൗമുഖാസനം പരിശീലിക്കുക.

നൗകാസനം

നൗകാസനം

ബോട്ട് പോസ് എന്നറിയപ്പെടുന്ന മറ്റൊരു പോസാണ് നൗകാസനം. കരള്‍ രോഗത്തെ ചികിത്സിക്കാന്‍ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ ആസനമാണിത്. ഈ വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ കരളിനെ ഉത്തേജിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ വൃത്തിയാക്കാനും സഹായിക്കുന്നു.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

കമിഴ്ന്നു കിടന്ന് കൈകള്‍ മുട്ടുമടങ്ങാതെ മുന്നോട്ടു നീട്ടി ചേര്‍ത്തു പിടിക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകകളും കാലുകളും ഉയര്‍ത്തുക. നെഞ്ചും തലയും ഇതിനൊപ്പം ഉയരണം. കൈത്തണ്ട ചെവിയോടു ചേര്‍ത്തു നിര്‍ത്തുക. കാലുകള്‍ ചേര്‍ത്ത് മുട്ടുമടങ്ങാതെ വലിഞ്ഞിരിക്കുക. അരക്കെട്ടിന്റെ ഭാഗം മുതല്‍ ഉയരണം. അടിവയര്‍ നിലത്ത് പതിഞ്ഞിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അഞ്ചുതവണ ശ്വാസോച്ഛ്വാസം ചെയ്ത് ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വ സ്ഥിതിയിലാവുക.

ഓര്‍മ്മിക്കാന്‍ ചില കാര്യങ്ങള്‍

ഓര്‍മ്മിക്കാന്‍ ചില കാര്യങ്ങള്‍

വ്യത്യസ്ത യോഗാ വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്നതിലൂടെ നിങ്ങളുടെ കരള്‍ മെച്ചപ്പെടുത്താനും പരിപാലിക്കാനും സാധിക്കും. കരള്‍ ശരിയായി പ്രവര്‍ത്തിക്കുകയും ആരോഗ്യകരമായി തുടരുകയും ചെയ്യും. ഈ സുപ്രധാന അവയവത്തെ ഉത്തേജിപ്പിക്കാനും ജീവസുറ്റതാക്കാനുമുള്ള ഒരു മികച്ച മാര്‍ഗമാണ് യോഗ. നിങ്ങളുടെ കരളിനെ സഹായിക്കാന്‍ യോഗാ വ്യായാമങ്ങള്‍ പരിശീലിപ്പിക്കുമ്പോള്‍ നിങ്ങളുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എപ്പോഴും ഓര്‍ക്കുക. ശരീരത്തില്‍ നിന്നുള്ള എല്ലാ മാലിന്യങ്ങളും പുറംതള്ളാന്‍ വ്യായാമത്തിന് ശേഷം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.

ഓര്‍മ്മിക്കാന്‍ ചില കാര്യങ്ങള്‍

ഓര്‍മ്മിക്കാന്‍ ചില കാര്യങ്ങള്‍

യോഗാ വ്യായാമങ്ങള്‍ ചെയ്യുന്നതിനു പുറമെ നിങ്ങള്‍ക്ക് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമവും ആവശ്യമാണ്. നിങ്ങളുടെ കരളിന് ഗുണം ചെയ്യുന്നതിനുള്ള കുറച്ച് ഡയറ്റ് ടിപ്പുകള്‍ നോക്കാം.

*മദ്യം ഒഴിവാക്കുക.

*ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.

*വറുത്ത ഭക്ഷണങ്ങളോ എണ്ണമയമുള്ള ഭക്ഷണങ്ങളോ ഒഴിവാക്കുക.

*ജാം, കൃത്രിമ മധുരപലഹാരങ്ങള്‍ തുടങ്ങിയ കൃത്രിമ പഞ്ചസാര ഒഴിവാക്കുക.

*പെരുംജീരകം, ജീരകം, ഇഞ്ചി എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക.

*കൂടുതല്‍ നാരങ്ങ, മാതളനാരങ്ങ, അത്തിപ്പഴം, പ്ലം എന്നിവ കഴിക്കുക.

*ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുക.

*എപ്പോഴും വേവിച്ച ഭക്ഷണം കഴിക്കുക.

*വിറ്റാമിന്‍ സി കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക. ഇത് കരളിനെ സഹായിക്കുകയും കരള്‍ കോശങ്ങളിലെ വിഷവസ്തുക്കളില്‍ നിന്നുള്ള കേടുപാടുകള്‍ കുറയ്ക്കുകയും ചെയ്യുന്ന ഒരു മികച്ച ആന്റിഓക്സിഡന്റാണ്.

English summary

Best Yoga Asanas For A Healthy Liver

Here are the list of best yoga poses for a healthy liver. Read on.
X
Desktop Bottom Promotion