For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിന്ന് തടി കുറയ്ക്കാം; ഈ പച്ചക്കറികള്‍ സഹായിക്കും

|

വയറിലെ കൊഴുപ്പ് എന്നത് നിങ്ങളുടെ ആകെയുള്ള ശരീരവണ്ണത്തെ സ്വാധീനിക്കുന്ന ഒന്നാണ്. അത് നമ്മുടെ രൂപത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുകയും ചെയ്യുന്നു. മാത്രമല്ല, ആരോഗ്യത്തിന് ഹാനികരവുമാണ് ഇത്. പഠനങ്ങളും ഗവേഷണങ്ങളും വയറിലെ കൊഴുപ്പിനെ പ്രമേഹം, ഹൃദ്രോഗങ്ങള്‍, മറ്റ് ആരോഗ്യപരമായ സങ്കീര്‍ണതകള്‍ എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം അമിത കൊഴുപ്പ് അടിഞ്ഞുകൂടി ശരീരം വണ്ണം വയ്ക്കുന്നവര്‍ പിന്നെ അതു കുറയ്ക്കാന്‍ പെടാപ്പാട് പെടുന്നത് നാം കാണാറുണ്ട്. ഇത്തരക്കാര്‍ അധികമായും വ്യായാമത്തിലും ഡയറ്റിങ്ങിലും ശരണം തേടുന്നു.

Most read: തടി കുറക്കണോ.. ചീരയിലൊന്ന് പിടിക്കാംMost read: തടി കുറക്കണോ.. ചീരയിലൊന്ന് പിടിക്കാം

നമ്മുടെ ജീവിതരീതികള്‍ ഒന്നു മാറ്റിപ്പിടിക്കുന്നതു തന്നെയാണ് പൊണ്ണത്തടി കുറയ്ക്കാന്‍ ഉത്തമമായ വഴി. എന്നാല്‍ വയറിലെ കൊഴുപ്പ് ഒഴിവാക്കുക എന്നത് എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതു മാത്രമല്ല, മറിച്ച് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതു കൂടിയാണ്. സ്വാഭാവികമായി വയറിലെ കൊഴുപ്പ് കത്തിക്കാന്‍ കഴിവുള്ള ആരോഗ്യകരമായ ചില ഭക്ഷണങ്ങളുണ്ട്. പച്ചക്കറികളുടെ ഗുണങ്ങളെപ്പറ്റി ഏറെയൊന്നും പറയേണ്ടല്ലോ ? ചില പച്ചക്കറികള്‍ നമ്മുടെ അടിവയറ്റിലെ കൊഴുപ്പ് ഉരുക്കാനും സ്വാഭാവികമായും നിങ്ങളുടെ തടി കുറക്കാനും സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ധാരാളം ആന്റിഓക്സിഡന്റുകള്‍ ഇത്തരം പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ട് പച്ചക്കറികള്‍ ?

എന്തുകൊണ്ട് പച്ചക്കറികള്‍ ?

പച്ചക്കറികളിലും പഴങ്ങളിലും ധാരാളം നാരുകളുണ്ട്. അവശ്യ ധാതുക്കളും വിറ്റാമിനുകളും പോലുള്ള പോഷകാഹാരവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും സഹായിക്കും. പച്ചക്കറികള്‍ ഫൈബറാല്‍ സമ്പുഷ്ടമായതിനാല്‍ അത് നിങ്ങളെ വയറ് നിറഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്നു. ഫൈബര്‍ ആഗിരണം ചെയ്യാന്‍ കുറച്ച് സമയമെടുക്കുന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

ബീന്‍സ്

ബീന്‍സ്

പച്ച പച്ചക്കറികളാണ് ബീന്‍സ്. ഇവ പ്രോട്ടീന്‍, ഭക്ഷണ നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇവ കൊഴുപ്പ് കുറവായതിനാല്‍ നിങ്ങളുടെ തടി കുറക്കാന്‍ സഹായിക്കുന്ന ഉത്തമ ഭക്ഷണമാണ്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണത്തില്‍ മാംസത്തിന് പകരം ഫൈബര്‍ അടങ്ങിയ ഭക്ഷണമായ ബീന്‍സ് ഉള്‍പ്പെടുത്താവുന്നതാണ്.

ബ്രോക്കോളി

ബ്രോക്കോളി

നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം ബ്രൊക്കോളി ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കല്‍ ഡയറ്റിന് മികച്ചതാണ്. ഈ പച്ചക്കറി കൊഴുപ്പ് ഒട്ടുമില്ലാത്തതും ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതുമാണ്. ഇതില്‍ 60 ശതമാനം കാര്‍ബോഹൈഡ്രേറ്റുകളും 40 ശതമാനം പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. സമ്പുഷ്ടമായ അളവില്‍ ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ദഹിപ്പിക്കാന്‍ വളരെയധികം സമയമെടുക്കുന്നതിനാല്‍ ഇത് നിങ്ങളെ ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുന്നു. വിറ്റാമിന്‍ ഇ, തയാമിന്‍, റൈബോഫ്‌ളേവിന്‍, പാന്റോതെനിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സെലിനിയം എന്നിവയും ബ്രോക്കോളിയുടെ പോഷക ഗുണങ്ങളില്‍ പെടുന്നതാണ്.

കാരറ്റ്

കാരറ്റ്

കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം അവ സ്വാഭാവികമായും കുറഞ്ഞ കലോറി അടങ്ങിയതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങളും നിറഞ്ഞതാണ്. കാരറ്റിലെ വിറ്റാമിന്‍ എ ശരീരത്തിലെത്തിയാല്‍ റെറ്റിനോയിഡുകള്‍ എന്ന രാസവസ്തുക്കളാക്കി മാറ്റുന്നു. ഇത് നമ്മുടെ കൊഴുപ്പ് കോശങ്ങളുമായി ഇടപഴകുകയും പുതിയ കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ച, കൊഴുപ്പ് സംഭരണം, അമിതവണ്ണം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്ന് ഒരു പഠനം പറയുന്നു. വയറ്റിലെ അമിതവണ്ണം അല്ലെങ്കില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വിറ്റാമിന്‍ എ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കക്കിരി

കക്കിരി

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പച്ചക്കറിയാണ് കക്കിരി. മറ്റേതൊരു പച്ച പച്ചക്കറിയേക്കാളും ഏറ്റവും കുറഞ്ഞ കലോറിയാണ് ഇതിലുള്ളത്. കക്കിരിയില്‍ അടിസ്ഥാനപരമായി 90 ശതമാനം വെള്ളവും 10 ശതമാനം നാരുകളുമാണ്. ഇത് ഒരു സാലഡില്‍ കലര്‍ത്തി മാത്രമല്ല ലഘുഭക്ഷണമായും കഴിക്കാം. തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ അധികവും തിരഞ്ഞെടുക്കുന്ന ഒന്നാണ് കുക്കുമ്പര്‍ ഡയറ്റ് പ്ലാന്‍. കക്കിരിയില്‍ കലോറിയും കൊഴുപ്പും കുറവാണ്. വിറ്റാമിന്‍ എ, ബി, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഫോളേറ്റ് മൂല്യം ഉള്ളതിനാല്‍ കക്കിരി നിങ്ങളുടെ ദൈനംദിന പോഷകങ്ങള്‍ നഷ്ടപ്പെടില്ലെന്നും ഉറപ്പാക്കുന്നു.

സെലറി

സെലറി

കക്കിരിയോട് സാമ്യമുള്ള പച്ചക്കറിയാണിത്. ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഫൈബര്‍ സെലറി നല്‍കുന്നു. കുറഞ്ഞ കലോറി, ഉയര്‍ന്ന ജലത്തിന്റെ അളവ്, നല്ല നാരുകള്‍ എന്നിവ അടങ്ങിയ സെലറി ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമാണ്. ഒരു വലിയ തണ്ടില്‍ 10 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. സെലറിയിലെ ഉയര്‍ന്ന ശതമാനം വെള്ളവും ഇലക്ട്രോലൈറ്റുകളും നിര്‍ജ്ജലീകരണം തടയുന്നു. ഇത് ശരീരവണ്ണം കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീനും ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃതമായി കഴിക്കാമെന്നതിനാല്‍ ഇവ കൂടുതലും സാലഡ് രൂപത്തിലാണ് ഉപയോഗിക്കാറ്.

ചീര

ചീര

വെജിറ്റേറിയന്‍ ഭക്ഷണരീതിയില്‍ ജനപ്രിയമാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, തയാമിന്‍, റൈബോഫ്‌ളേവിന്‍, ബി 6, ഫോളേറ്റ്, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന ഒരു ഇലക്കറിയാണ് ചീര. അവ സാലഡുകളിലോ ജ്യൂസ് ആയോ ഉപയോഗിക്കാവുന്നതാണ്. ഇത് അരക്കെട്ടിനെ നിയന്ത്രിക്കുകയും രക്തത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുകയും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു.

കൂണ്‍

കൂണ്‍

സസ്യാഹാരം കഴിക്കുന്നവരും നോണ്‍ വെജിറ്റേറിയനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. പോഷകമൂല്യം വര്‍ദ്ധിപ്പിക്കുന്നതിനായി കോഫികളിലെ ഒരു ഘടകമായും കൂണ്‍ മാറിവരുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും ഉത്തമമാണ് കൂണ്‍. അവയില്‍ അടങ്ങിയ പ്രോട്ടീന്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും അതുവഴി കൊഴുപ്പ് കുറയുകയും ചെയ്യുന്നു.

മത്തങ്ങ

മത്തങ്ങ

കുറഞ്ഞ കലോറിയും ഫൈബര്‍ കൂടുതലുമുള്ള മത്തങ്ങ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച പച്ചക്കറികളില്‍ ഒന്നാണ്. ഇത് സലാഡുകളില്‍ ചേര്‍ത്തോ സ്മൂത്തികളില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.

മുളക്

മുളക്

കൊഴുപ്പ് കത്തുന്നതിനായി മുളക് ധാരാളം ആരോഗ്യ ഉപാധികള്‍ നല്‍കുന്നു. മുളകിന്റെ ഉപഭോഗം മൂലമുണ്ടാകുന്ന താപം കൂടുതല്‍ കലോറി ഉപയോഗപ്പെടുത്താന്‍ സഹായിക്കുകയും ശരീരത്തിലെ കൊഴുപ്പിന്റെ പാളികളെ ഓക്‌സീകരിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

English summary

Best Vegetables to Include in Your Diet to Lose Weight

Here are the list of best vegetables to include in your diet to lose weight. Take a look.
Story first published: Thursday, January 16, 2020, 13:02 [IST]
X
Desktop Bottom Promotion