For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതികഠിനമായ ആര്‍ത്തവവേദനയെ തോല്‍പ്പിക്കും സൂപ്പര്‍ ചായ

|

ആര്‍ത്തവം ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ്. അതുപോലെ തന്നെയാണ് ആര്‍ത്തവ വേദനകളും. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പലരിലും പല സമയത്തും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഇതിനെത്തുടര്‍ന്ന് ഉണ്ടാവുന്നുണ്ട്. ആര്‍ത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ പല സ്ത്രീകളിലും പെണ്‍കുട്ടികളിലും ആര്‍ത്തവത്തിന് മുന്‍പുണ്ടാവുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ആര്‍ത്തവം തുടങ്ങി രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നത്.

Best Teas for Painful Menstrual Cramps

എന്നാല്‍ ഇനി ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന വയറുവേദനയെന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാം. ചില ചായകള്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളില്‍ എന്തൊക്കെക ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. അത് കൂടാതെ ഏതൊക്കെ ചായയാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്നും നമുക്ക് നോക്കാം.

ചായയുടെ ഗുണങ്ങള്‍

ചായയുടെ ഗുണങ്ങള്‍

ചായ കുടിക്കുന്നതിന് മുന്‍പ് ആര്‍ത്തവ സമയത്തുണ്ടാവുന്ന ചായയുടെ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവ സമയത്ത് പല സ്ത്രീകളിലുെ വയറുവേദനയും അതോടൊപ്പം തന്നെ മലബന്ധം പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനും ആശ്വാസം ലഭിക്കുന്നതിനും അല്‍പം ചായ നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു കപ്പ് ഇളം ചൂടുള്ള ചായ വയറിലെ പേശികളെ വിശ്രമിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഏതൊക്കെ ചായയാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

പെപ്പര്‍മിന്റ് ടീ

പെപ്പര്‍മിന്റ് ടീ

നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും ഉന്‍മേഷം നല്‍കുന്നതാണ് പെപ്പര്‍മിന്റ് ടീ. ഇത് തയ്യാറാക്കുന്നതിനും വളരെ എളുപ്പമാണ് എന്നതാണ് സത്യം. ആര്‍ത്തവ സമയത്ത് ഒരു ഗ്ലാസ്സ് പെപ്പര്‍മിന്റ് ടീ കുടിക്കുന്നതിലൂടെ അത് മലബന്ധത്തെത ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അടിവയറ്റിലെ വേദന ശമിപ്പിക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും നമുക്ക് പെപ്പര്‍മിന്റ് ചായ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറിളക്കം പോലുള്‌ല പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി പെപ്പര്‍മിന്റ് ഇല എടുത്ത്, അതിലേക്ക് 2-3 കുരുമുളക്, എന്നിവ കൂടി ഇട്ട് വെള്ളത്തിലിട്ട് തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് ആര്‍ത്തവ ദിനങ്ങളില്‍ എല്ലാം തന്നെ കുടിക്കുക.

കമോമൈല്‍ ടീ

കമോമൈല്‍ ടീ

നമുക്കല്‍പ്പം കേട്ടുപരിചയം ഇല്ലാത്ത ഒന്നാണ് കമോമൈല്‍ ടീ. എന്നാല്‍ ഇത് കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് നമുക്ക് ഉറപ്പിക്കാം. കാരണം കമോമൈല്‍ ചായ കുടിക്കുന്നതിലൂടെ ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ആര്‍ത്തവ വേദനയെ ശമിപ്പിക്കുന്നതോടൊപ്പം തന്നെ നല്ല ഉറക്കത്തിനും ക്ഷീണത്തെ പ്രതിരോധിക്കുന്നതിനും ശാരീരികോര്‍ജ്ജത്തിനും എല്ലാം ഇത് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി അല്‍പം വെള്ളം ചൂടാക്കി ഇതിലേക്ക് ഉണക്കിയ ചമോമൈല്‍ പൂക്കള്‍ ചേര്‍ക്കുക. അഞ്ച് ആറ് മിനിറ്റിന് ശേഷം തേന്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

ഇഞ്ചി ചായ

ഇഞ്ചി ചായ

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഇഞ്ചിക്കുള്ള പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഇഞ്ചി ചായ സഹായിക്കുന്നുണ്ട്. കാരണം ഇഞ്ചിക്ക് ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മറ്റ് പല ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇത് കൂടാതെ ആര്‍ത്തവ സമയത്തുണ്ടാവുന്നഉത്കണ്ഠ, തലവേദന, മൂഡ് സ്വിംങ്‌സ് എന്നിവ പരിഹരിക്കാനും ജിഞ്ചര്‍ ടീ ഉപയോഗിക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ ഇഞ്ചി കഷ്ണം ഇട്ട് തിളപ്പിച്ച് അതില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് ചെറുചൂടോടെ കുടിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ സൗന്ദര്യ ഗുണങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ അയേണ്‍ കണ്ടന്റ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കഫീന്‍ കുറവായത് കൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണങ്ങള്‍ക്കും ഇത് സഹായിക്കുന്നു. നിങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ഗ്രീന്‍ ടീ. കാരണം ഗ്രീന്‍ ടീയില്‍ തിനൈന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ഗ്രീന്‍ ടീ ബാഗ് ഇട്ട് ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം കുടിക്കുക. ഗ്രീന്‍ ടീയില്‍ അല്‍പം നാരങ്ങയും തേനും ചേര്‍ക്കുന്നതും നല്ലതാണ്.

പ്രായത്തിന് വെല്ലുവിളിയാവും ഈ കാഴ്ച പ്രശ്‌നങ്ങള്‍പ്രായത്തിന് വെല്ലുവിളിയാവും ഈ കാഴ്ച പ്രശ്‌നങ്ങള്‍

ഉപ്പൂറ്റി വേദന നിസ്സാരമല്ല: പക്ഷേ പെട്ടെന്ന് മാറ്റാന്‍ പൊടിക്കൈഉപ്പൂറ്റി വേദന നിസ്സാരമല്ല: പക്ഷേ പെട്ടെന്ന് മാറ്റാന്‍ പൊടിക്കൈ

English summary

Best Teas for Painful Menstrual Cramps In Malayalam

Here in this article we are sharing some best teas for menstrual cramps in malayalam. Take a look
Story first published: Wednesday, June 8, 2022, 18:12 [IST]
X
Desktop Bottom Promotion