For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെറ്റബോളിസം കൂട്ടി കൊഴുപ്പ് എരിച്ചുകളയാന്‍ ഉത്തമം ഈ വിത്തുകള്‍

|

ആരോഗ്യകരമായ ശരീരത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന ഘടകമാണ് മെറ്റബോളിസം. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ബോഡി മാസ് ഇന്‍ഡക്സ് നിലനിര്‍ത്താനോ ശ്രമിക്കുകയാണെങ്കില്‍, നിങ്ങളുടെ മെറ്റബോളിക് നിരക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. ഇന്നത്തെക്കാലത്ത് അനാരോഗ്യകരമായ ജീവിതശൈലി, ശാരീരിക പ്രവൃത്തികളുടെ അഭാവം, സമ്മര്‍ദ്ദം എന്നിവ കാരണം ആളുകള്‍ നല്ല മെറ്റബോളിസത്തിനായി കഷ്ടപ്പെടുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് നല്ല ഭക്ഷണങ്ങള്‍ കഴിച്ച് മെറ്റബോളിസം മെച്ചപ്പെടുത്താം.

Most read: തേങ്ങവെള്ളം എപ്പോഴും കുടിക്കാം, പക്ഷേ രാത്രി കുടിച്ചാലുള്ള ഫലം ഇതാണ്Most read: തേങ്ങവെള്ളം എപ്പോഴും കുടിക്കാം, പക്ഷേ രാത്രി കുടിച്ചാലുള്ള ഫലം ഇതാണ്

മെറ്റബോളിസം ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ചില വിത്തുകളുണ്ട്. പോഷക ഗുണങ്ങള്‍ നല്‍കുന്ന വിറ്റാമിനുകളും ധാതുക്കളും ഉപാപചയം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ്. ഇവയില്‍ ഡയറ്ററി ഫൈബര്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക് ആസിഡ് മുതലായവ ഉള്‍പ്പെടുന്നു. മെറ്റബോളിസത്തെ വേഗത്തിലാക്കാന്‍ സഹായിക്കുന്ന വിത്തുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശരീരത്തില്‍ മെറ്റബോളിസത്തിന്റെ ഫലങ്ങള്‍

ശരീരത്തില്‍ മെറ്റബോളിസത്തിന്റെ ഫലങ്ങള്‍

മെറ്റബോളിസം എന്നത് കലോറി കത്തിക്കുന്ന ഒരു പ്രക്രിയയാണ്, കൂടാതെ നമ്മുടെ ശരീരം ഭക്ഷണം എത്ര വേഗത്തിലാണ് ദഹിപ്പിക്കുന്നത് എന്നത് മെറ്റബോളിസത്തിന്റെ നിരക്കായി കണക്കാക്കുന്നു. എന്നിരുന്നാലും, ശരീരത്തില്‍ മെറ്റബോളിസത്തിന്റെ പ്രക്രിയ അതിനേക്കാള്‍ വളരെ കൂടുതലാണ്. നമ്മുടെ ശരീരത്തില്‍ സെല്ലുലാര്‍ തലത്തില്‍ സംഭവിക്കുന്ന വിവിധ ബയോകെമിക്കല്‍ പ്രക്രിയകളുടെ സംയോജിത ഫലമാണ് മെറ്റബോളിസം. ആരോഗ്യകരമായ മെറ്റബോളിസം നിങ്ങളെ ഊര്‍ജ്ജസ്വലനാക്കുന്നു, ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്നു, പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. കുറഞ്ഞ മെറ്റബോളിസം നിരക്ക് നിങ്ങളുടെ ശരീരത്തിന്റെ ഒന്നിലധികം പ്രവര്‍ത്തനങ്ങളെ നശിപ്പിക്കും. ഇത് ആലസ്യം, വിഷാദം, തലവേദന, നിരന്തരമായ ജലദോഷം, ഉദര പ്രശ്‌നങ്ങള്‍, മലബന്ധം, മുഖക്കുരു, ചര്‍മ്മ പ്രശ്‌നങ്ങള്‍, ശരീരഭാരം എന്നിവയ്ക്ക് കാരണമാകും. ആരോഗ്യകരമായ മെറ്റബോളിസം നിരക്ക് കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തുക.

ചണവിത്ത്

ചണവിത്ത്

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ദിവസവും ഒരു ടീസ്പൂണ്‍ ചണവിത്ത് കഴിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ലിന്‍സീഡ് എന്നും വിളിക്കപ്പെടുന്ന ഈ വിത്തുകള്‍ നാരുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ആരോഗ്യകരമായ എണ്ണ, ലിഗ്‌നാന്‍ എന്നിവയാല്‍ സമ്പന്നമാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും മറ്റ് ദഹന പ്രശ്‌നങ്ങള്‍ക്കൊപ്പം മലബന്ധം തടയുന്നതിനും ചണവിത്ത് മികച്ചതാണ്. എല്ലാറ്റിനുമുപരിയായി, ചണവിത്ത് നിങ്ങളുടെ മെറ്റബോളിസവും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇത് നേരിട്ടോ പൊടിച്ചോ കഴിക്കാം, അവ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാം.

Most read:ആരോഗ്യത്തിന്റെ താക്കോല്‍; രാവിലെ വെറുംവയറ്റില്‍ ഡ്രൈ ഫ്രൂട്‌സ് കഴിച്ചാലുള്ള നേട്ടങ്ങള്‍

ചിയ വിത്ത്

ചിയ വിത്ത്

നിരവധി സെലിബ്രിറ്റികള്‍ തടി കുറക്കാനായി ചിയ വിത്തുകള്‍ കഴിക്കുന്നുവെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഇത് ചെറിയ വിത്തുകളാണെങ്കിലും പോഷകമൂല്യം വളരെയേറെയാണ്. അത് വെള്ളത്തില്‍ കുതിര്‍ന്ന് ജെല്‍ പോലെയാകുന്നത് നിങ്ങളുടെ ദഹന ആരോഗ്യത്തിന് അത്ഭുതകരമാണ്. ചിയ വിത്തുകളില്‍ പ്രധാനമായും നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ ഒമേഗ -3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നിരവധി മാക്രോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാക്കി അതിനെ മാറ്റുന്നു. നിങ്ങള്‍ അര ടീസ്പൂണ്‍ ചിയ വിത്തുകള്‍ രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത് കഴിക്കുമ്പോള്‍, അവ നിങ്ങളുടെ വയറ്റില്‍ ചെന്ന് ഭക്ഷണ ആസക്തി തടയുന്നു. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുമെങ്കിലും കൂടുതല്‍ ഊര്‍ജ്ജവും നല്‍ക്കുന്നു. ഊര്‍ജ്ജം പുറത്തുവിടാന്‍ നിങ്ങളുടെ ശരീരത്തിലെ എല്ലാ കൊഴുപ്പും കത്തിക്കുന്നു.

ചിയ വിത്ത് കഴിക്കേണ്ട വിധം

ചിയ വിത്ത് കഴിക്കേണ്ട വിധം

ഒരു ടീസ്പൂണ്‍ ചിയ വിത്തുകള്‍ ഒരു പാത്രത്തില്‍ 15 മിനിറ്റ് മുക്കിവയ്ക്കുക, തുടര്‍ന്ന് നിങ്ങള്‍ക്ക് അവ പല തരത്തില്‍ കഴിക്കാം. ഒരു ഗ്ലാസ് ഐസ് വെള്ളത്തില്‍ നാരങ്ങ നീര്, പഞ്ചസാര. ചിയ വിത്ത് എന്നിവ ചേര്‍ക്കുക. ഇത് ഒരു പാനീയമായി കഴിക്കുക. ഫ്രൂട്ട് സ്മൂത്തി ഉണ്ടാക്കി അതില്‍ കുതിര്‍ത്ത ചിയ വിത്തുകള്‍ കലര്‍ത്തി കഴിക്കുന്നത് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്.

Most read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെMost read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെ

മത്തന്‍വിത്ത്

മത്തന്‍വിത്ത്

മത്തനില്‍ നിന്ന് എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതാണ് മത്തന്‍ വിത്ത്. ഭൂരിഭാഗം ആളുകളും ഇവയെ ആവശ്യമില്ലാത്ത സാധനമായി കണക്കാക്കുന്നു, എന്നാല്‍ ഇവ വളരെ പോഷകഗുണമുള്ളവയാണ്. നാരുകള്‍, പ്രോട്ടീന്‍, ഒമേഗ ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന മത്തന്‍ വിത്തുകള്‍ നിങ്ങളുടെ വയറിന് പ്രകൃതിദത്തമായ എനര്‍ജി ബൂസ്റ്ററാണ്. ഇവ ദഹനം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മെറ്റബോളിക് നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, മത്തന്‍ വിത്തുകള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്ത്

പട്ടികയില്‍ അടുത്തതായി ഉള്ളത് സൂര്യകാന്തി വിത്തുകളാണ്. ഈ കറുപ്പും വെളുപ്പും നിറമുള്ള വിത്തുകള്‍ വളരെ പോഷകഗുണമുള്ളതാണ്. ഇവ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ അവയുടെ പോഷകമൂല്യവും വര്‍ദ്ധിക്കുന്നു. സൂര്യകാന്തി വിത്തുകളില്‍ വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി, പ്രോട്ടീന്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ദിവസവും അര ടീസ്പൂണ്‍ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

സബ്ജ വിത്തുകള്‍

സബ്ജ വിത്തുകള്‍

കാത്സ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് സബ്ജ വിത്തുകള്‍. ഈ പ്രധാന ധാതുക്കള്‍ ഭക്ഷണത്തിലൂടെ അധികം ലഭിക്കുന്നില്ല, അതിനാല്‍, നിങ്ങള്‍ സബ്ജ വിത്തുകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. ഇവയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു.

English summary

Best Seeds That Help To Boost Metabolism in Malayalam

Metabolism is a process that burns calories and metabolism rate is how fast our body digests food. Here are some best seeds that help to boost metabolism.
Story first published: Saturday, July 23, 2022, 10:44 [IST]
X
Desktop Bottom Promotion