For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കീറ്റോഡയറ്റില്‍ ഒപ്പം കൂട്ടാം തടി കുറക്കാന്‍ ഈ പഴങ്ങള്‍

|

കീറ്റോഡയറ്റ് ഇന്നത്തെ കാലത്ത് പലരും തടി കുറക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്ന ഒന്നാണ്. അതായത് നമ്മുടെ ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കുറച്ച് കൊണ്ട് ഡയറ്റെടുക്കുന്ന ഒരു രീതിയാണ് ഇത്. കീറ്റോ ഡയറ്റ് എടുക്കുന്നവരില്‍ അന്നജത്തിന്റെ അളവ് 50 ഗ്രാമില്‍ താഴെയായിരിക്കും. എന്നാല്‍ കീറ്റോ ഡയറ്റ് എടുക്കുന്നത് അത്ര നല്ല അവസ്ഥയായിരിക്കില്ല എന്നുള്ളതും മനസ്സിലാക്കേണ്ടതാണ്. തടി കുറക്കുന്ന കാര്യത്തില്‍ ഇന്ന് പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോ ഡയറ്റ്.

Best Low Carb Fruits For Keto Diet

ശരീരത്തിന് അന്നജം ആവശ്യത്തിന് ലഭികാതെ വരുമ്പോള്‍ ഉണ്ടാവുന്ന ഒരു അവസ്ഥയാണ് കീറ്റോസിസ്. കീറ്റോ ഡയറ്റ് എടുക്കുന്ന വ്യക്തികളാണെങ്കില്‍ ഇവരില്‍ കൊഴുപ്പ് കരളില്‍ വെച്ച് വിഘടിച്ച് ഫാറ്റി ആസിഡുകളും കീറ്റോണ്‍ ബോഡികളും ഉണ്ടാവുന്നു. ഇത് തന്നെയാണ് പലപ്പോഴും കീറ്റോ ഡയറ്റിലും സംഭവിക്കുന്നതും. അതുകൊണ്ട് തന്നെ കീറ്റോ ഡയറ്റില്‍ നാം ഉപയോഗിക്കുന്ന കൊഴുപ്പിന്റേയും മാംസ്യത്തിന്റേയും അളവ് കുറവായതിനാല്‍ ്അത് പലപ്പോഴും വിശപ്പ് കുറയുന്നതിന് സഹായിക്കുന്നു. ഇത്തരത്തിലാണ് തടി കുറയുന്നത്. എന്നാല്‍ കീറ്റോ ഡയറ്റ് എടുക്കുന്നവര്‍ ശരിയായ രീതിയില്‍ ഉള്ള പഴങ്ങള്‍ തിരഞ്ഞെടുത്താല്‍ അതും ആരോഗ്യത്തിന് നല്ലതാണ്.

പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍

പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍

കീറ്റോ ഡയറ്റിലുള്ള വ്യക്തി പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ചില പഴങ്ങളില്‍ പലപ്പോഴും കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് പലപ്പോഴും അമിതവണ്ണത്തിലേക്ക് തന്നെയാണ് നമ്മള്‍ എത്തുന്നതും. എന്നാല്‍ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഉള്ള പഴങ്ങള്‍ ആയതു കൊണ്ട് പലപ്പോഴും അത് നിങ്ങളുടെ ഡയറ്റിനെ സഹായിക്കുകയും ചെയ്യുന്നു. പഴങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കീറ്റോ ഡയറ്റിന് സഹായിക്കുന്ന ചില പഴങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

അവോക്കാഡോ

അവോക്കാഡോ

ആവോക്കോഡോ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില് 3 ഗ്രാമില്‍ താഴെ കാര്‍ബോഹൈഡ്രേറ്റ് മാത്രമാണ് അടങ്ങിയിട്ടുള്ളത്. വാസ്തവത്തില്‍, ശരീരഭാരം കുറയ്ക്കാന്‍ അതില്‍ അടങ്ങിയിരിക്കുന്ന എല്ലാ നാരുകളും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ആവക്കാഡോ ജ്യൂസ്, സാലഡ് എന്നിവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് നിര്‍ബന്ധമായും കീറ്റോ ഡയറ്റില്‍ ഉണ്ടായിരിക്കണം.

ബ്ലാക്ക്‌ബെറി

ബ്ലാക്ക്‌ബെറി

ആരോഗ്യത്തിന്റെ കാര്യത്തില്‍ ബ്ലാക്ക്‌ബെറി മികച്ചതാണ്. ഇത് നിങ്ങളുടെ ഡയറ്റ് ഫുഡില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താം. കാരണം ബ്ലാക്ക്‌ബെറിയില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് താരതമ്യേന കുറവാണ് എന്നതാണ് സത്യം. അരക്കപ്പില്‍ ഏകദേശം 31 കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

തക്കാളി

തക്കാളി

നമ്മുടെ ഭക്ഷണരീതിയില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് തക്കാളി. കാരണം ഇതിന്റെ ഗുണങ്ങള്‍ അതുകൊണ്ട് തന്നെ മികച്ചതാണ്. തക്കാളി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഒരു തക്കാളിയില്‍ ഏകദേശം 4 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതില്‍ അവശ്യ ഓക്‌സിഡന്റുകള്‍ ഉള്ളത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കുകയും വേണ്ട. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല അസ്വസ്ഥതകളിലും അമിതവണ്ണത്തെ തടയുന്നതിന് തക്കാളി മികച്ചതാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ജലാംശം ധാരാളം അടങ്ങിയ ഒന്നാണ്. അതിലുള്ള കുറഞ്ഞ കലോറി തന്നെയാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നതും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും ഇതില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മറ്റ് ഘടകങ്ങള്‍ ധാരാളമുണ്ട്. ഈ പഴം മിക്ക കീറ്റോ പ്ലാനുകളിലും അനുയോജ്യമാണ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയായത് കൊണ്ട് തന്നെ വിറ്റാമിന്റെ അഭാവം ശരീരത്തിന് ഉണ്ടായിരിക്കില്ല.

സ്‌ട്രോബെറി

സ്‌ട്രോബെറി

ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ മികച്ച ഒരു തിരഞ്ഞെടുപ്പാണ് സ്‌ട്രോബെറി. ഇത് കീറ്റോ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. 3 ഗ്രാമില്‍ കൂടുതല്‍ ഫൈബറും ഏകദേശം 9 ഗ്രാം നെറ്റ് കാര്‍ബോഹൈഡ്രേറ്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. തൈര്, ധാന്യങ്ങള്‍ അല്ലെങ്കില്‍ സ്മൂത്തികള്‍ എന്നിവയ്ക്ക് ഇവ കൂടെ ചേര്‍ക്കാവുന്നതാണ്. ഇത് കൂടാതെ ധാരാളം ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇതിലുണ്ട്.

 നാരങ്ങ

നാരങ്ങ

മറ്റ് പഴങ്ങളെ പോലെ തന്നെ നാരങ്ങയും മികച്ചത് തന്നെയാണ്. കീറ്റോഫ്രണ്ട്‌ലി പഴം എന്ന് വേണമെങ്കില്‍ നാരങ്ങയെ വിളിക്കാവുന്നതാണ്. ഒരു നാരങ്ങയില്‍ 11 കലോറി മാത്രമുള്ള 3 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്. ഇത് ഒരുകാരണവശാലും ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യകരമായ ദഹനത്തിന് വേണ്ടി നമുക്ക് നാരങ്ങ ശീലമാക്കാം. രോഗപ്രതിരോധ ശേഷിക്കും മികച്ചത് തന്നെയാണ് നാരങ്ങ. അതുകൊണ്ട് സംശയിക്കാതെ ഇത് നിങ്ങള്‍ക്ക് കീറ്റോഡയറ്റിന്റെ ഭാഗമാക്കാം.

വണ്ണം പെട്ടെന്ന് കുറക്കും കീറ്റോ; ഭക്ഷണരീതി ഇങ്ങനെവണ്ണം പെട്ടെന്ന് കുറക്കും കീറ്റോ; ഭക്ഷണരീതി ഇങ്ങനെ

most read:കീറ്റോ ഡയറ്റ്: ശ്രദ്ധിച്ചില്ലെങ്കില്‍ വില്ലനാകും

English summary

Best Low Carb Fruits For Keto Diet In Malayalam

Here in this article we are sharing some best low carb fruits for keto diet in malayalam. Take a look.
Story first published: Thursday, June 30, 2022, 17:45 [IST]
X
Desktop Bottom Promotion