Latest Updates
-
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ -
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത് -
ജന്മാഷ്ടമിയിൽ വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ; ഐശ്വര്യം കൂടും -
ജന്മാഷ്ടമി നാളിൽ ലോക്കർ ഇങ്ങനെ വെക്കൂ; സമ്പത്ത് ഇരട്ടിയാകാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ! -
ഇന്ന് രാത്രി ചന്ദ്രൻ ഭരണി നക്ഷത്രത്തിലേക്ക്: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഇന്ന് രാത്രി ബുധൻ-വ്യാഴം സംഗമം: ബാങ്കിംഗ് ഇടപാടുകളിലും പരീക്ഷകളിലും ജാഗ്രത വേണം! -
ഓഗസ്റ്റ് 5: ഗജകേസരി രാജയോഗം തെളിയുന്നു; ഈ 4 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും
വയറുവേദനയും വയറിളക്കവും ക്ഷണനേരം കൊണ്ട് നീക്കാം; ഈ ഹെര്‍ബല്‍ ചായയിലുണ്ട് പരിഹാരം
ആരോഗ്യപ്രശ്നങ്ങള്‍ വളരെ സാധാരണമാണ്. എന്നാല്‍, അസുഖം വരുമ്പോഴെല്ലാം ഉയര്‍ന്ന അളവില്‍ മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍, കഠിനമായ മരുന്നുകളുടെ സഹായമില്ലാതെ സുഖപ്പെടുത്താന്‍ കഴിയുന്ന രോഗങ്ങള്‍ക്ക് ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. അത്തരത്തില്‍ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് വയറിളക്കം. മരുന്നുകള്‍ക്ക് പകരമായി ചില ഹെര്‍ബല്‍ ചായകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വയറിളക്കം ചികിത്സിക്കാം.
ചായ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വീക്കം ചെറുക്കാന്‍ സഹായിക്കുന്നു. കൂടാതെ ചില ചായകളില്‍ ഫ്ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. അവ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും വീക്കം ഒഴിവാക്കുകയും ചെയ്യും. വയറിളക്കം സാധാരണയായി ബാക്ടീരിയ അണുബാധയുടെ ഫലമായോ ചില കുടല് രോഗങ്ങളുടെ പാര്‍ശ്വഫലമായോ ആമാശയത്തിലെ വീക്കം മൂലമോ ആണ് ഉണ്ടാകുന്നത്. അതിനാല്‍ ചിലതരം ചായകള്‍ വയറിളക്കത്തിന് നല്ലൊരു പ്രതിവിധിയാണ്. വയറിളക്കം ഫലപ്രദമായി തടയാന്‍ സഹായിക്കുന്ന ചില മികച്ച ഹെര്‍ബല്‍ ചായകള്‍ ഇതാ.

ഇഞ്ചി ചായ
വയറിളക്കത്തിന് പരിഹാരം കാണാന്‍ ഇഞ്ചി ചായ വളരെ നല്ലതാണ്. ഇതില്‍ ഇഞ്ചി സംയുക്തമായ സിന്‍ഗെറോണ്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ശരീരത്തിന്റെ ദഹനം മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓക്കാനം, ജലദോഷം തുടങ്ങിയവ ചികിത്സിക്കാനും ഇഞ്ചി ചായ നല്ലതാണ്.

ചമോമൈല്‍ ടീ
വയറിളക്കത്തിന് കഴിക്കാവുന്ന ഏറ്റവും മികച്ച ചായകളില്‍ ഒന്നാണ് ചമോമൈല്‍ ചായ. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ചമോമൈല്‍ പൂക്കള്‍ ഇട്ട് തിളപ്പിച്ച് ചായയായി കഴിക്കുന്നത് നിങ്ങളുടെ വയറുവേദനയെ സുഖപ്പെടുത്തുകയും വയറിളക്കം ശമിപ്പിക്കുകയും ചെയ്യുന്നു. ചമോമൈല്‍ ഇന്‍ഫ്യൂഷനാണ് ഇതിലെ ഗുണങ്ങള്‍ക്ക് കാരണം. ഇത് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കിക്കൊണ്ട് രോഗകാരികളെയും പരാന്നഭോജികളെയും നശിപ്പിക്കുന്നു. ചമോമൈല്‍ ചായ നിങ്ങളുടെ വയറിളക്കം സുഖപ്പെടുത്താന്‍ മികച്ച ചായയാണ്.

ഗ്രീന്‍ ടീ
ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ കഴിക്കുന്നത് വളരെ സാധാരണമാണ്. ഗ്രീന്‍ ടീയുടെ പ്രധാന ഗുണം സംരക്ഷിത ആന്റിഓക്സിഡന്റുകളാണ്. ഈ ആന്റി ഓക്സിഡന്റുകള്‍ ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കുകയും വയറിളക്കം, വയറുവേദന എന്നിവ പരിഹരിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ നിങ്ങളുടെ വയറിനെ ശാന്തമാക്കാന്‍ വളരെ ഫലപ്രദമാണ്. വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍ വഹിക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

പെരുംജീരകം ചായ
ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ പെരുംജീരകം ചായ പതിവായി ഉപയോഗിക്കുന്നു. പെരുംജീരകം ചൂടുവെള്ളത്തില്‍ തിളപ്പിച്ചാണ് പെരുംജീരകം ചായ ഉണ്ടാക്കുന്നത്. ഇതില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിളക്ക സമയത്ത് വയറിലെ പേശികളെ ശാന്തമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു.

പെപ്പര്‍മിന്റ് ടീ
പെപ്പര്‍മിന്റ് അതിന്റെ ഹെര്‍ബല്‍ ഗുണങ്ങള്‍ കാരണം ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധിയാണ്. ഓക്കാനം ശമിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പെപ്പര്‍മിന്റ് ടീ കഴിക്കുന്നതിലൂടെ നിങ്ങളുടെ വയറിളക്ക പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്നതായിരിക്കും.

ബ്ലാക്ക് ടീ
വയറിളക്ക സമയത്ത് ബ്ലാക്ക് ടീ കഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ചായയുടെ ഇലകള്‍ കാമെലിയ സൈനസ് ചെടികളില്‍ നിന്നുള്ളതാണ്, ഇത് ശക്തമായ രുചി നല്കുന്നു. കുട്ടികളിലെ ബാക്ടീരിയ അല്ലാത്ത വയറിളക്കം ഭേദമാക്കാന്‍ ബ്ലാക്ക് ടീ സഹായിക്കുന്നു. ഇത് അയഞ്ഞ മലം, മലമൂത്രവിസര്‍ജ്ജന നിരക്ക് എന്നിവ കുറയ്ക്കുന്നു. എന്നിരുന്നാലും കഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിദിനം 2 കപ്പില്‍ കൂടുതല്‍ കട്ടന്‍ ചായ കുടിക്കരുത്. ഇത് അമിതമായ അളവില്‍ കഴിച്ചാല്‍ വയറിളക്കം കൂടുതല്‍ വഷളാകും.

ലെമണ്‍ ടീ
വളരെ രുചിയുള്ള ഹെര്‍ബല്‍ ടീകളില്‍ ഒന്നാണ് ലെമണ്‍ ടീ. ഇതിലെ പുളിപ്പും മധുരമുള്ള സ്വാദും വയറിളക്കം സുഖപ്പെടുത്തുന്നതിന് മികച്ചതാണ്. വയറുവേദന അനുഭവപ്പെടുമ്പോഴെല്ലാം നിങ്ങള്‍ക്ക് ഒരു കപ്പ് ലെമണ്‍ ടീ കുടിക്കാം. വൈറല്‍ ബാക്ടീരിയകളെയും അണുബാധകളെയും നശിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ലെമണ്‍ ടീ. തേന്‍ ചേര്‍ത്തും ഈ ചായ നിങ്ങള്‍ക്ക് കഴിക്കാം.

പുതിന ചായ
ബാക്ടീരിയ അണുബാധ മൂലമുണ്ടാകുന്ന വയറിളക്കം കുറയ്ക്കാന്‍ പുതിന ചായ നിങ്ങളെ സഹായിക്കും. പുതിനയിലയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ആമാശയത്തെ ശാന്തമാക്കുകയും ചെയ്യുന്നു. വയറിളക്കത്തിന്റെ ലക്ഷണങ്ങളിലൊന്നായ ഗ്യാസ് നീക്കാനും വയറുവേദന തടയാനും ഇത് സഹായിക്കുന്നു.



Click it and Unblock the Notifications