For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്

|

ഏതൊരു ഇന്ത്യന്‍ വിഭവത്തിലും സുപ്രധാനവും അടിസ്ഥാനവുമായ ഘടകമാണ് പാചക എണ്ണ. പാചകം ചെയ്യുന്നതിനും ഭക്ഷണത്തിന് സ്വാദ് ചേര്‍ക്കുന്നതിനുമായി എണ്ണ ഉപയോഗിച്ചുവരുന്നു. വെളിച്ചെണ്ണയാണ് മലയാളികള്‍ക്ക് പ്രിയമെങ്കിലും ഇന്ത്യക്കാര്‍ മറ്റു ചില മികച്ച എണ്ണകള്‍ കൂടി പാചകത്തിനായി ഉപയോഗിക്കാറുണ്ട്. ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കുന്നത് ഹൃദയസംബന്ധമായ അണുബാധകള്‍, കൊളസ്‌ട്രോള്‍ തടസ്സങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങളെ അകറ്റിനിര്‍ത്തും. ഇന്ത്യന്‍ പാചകരീതിയില്‍ ഭക്ഷണം തയാറാക്കാന്‍ ഉപയോഗിക്കുന്ന മികച്ച ചില പാചക എണ്ണകള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയൂ.

Most read: രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read: രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

കടുക് എണ്ണ

കടുക് എണ്ണ

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയാണ് കടുക് എണ്ണ. ഇത് ദഹനത്തിനും രക്തചംക്രമണത്തിനും സഹായിക്കുന്ന ഉത്തേജകമായി കണക്കാക്കപ്പെടുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കാരണം ഈ എണ്ണ നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. കടുക് എണ്ണ രോഗാണുക്കളോടും വൈറസിനോടും പോരാടുകയും ജലദോഷം, ചുമ, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു.

സണ്‍ഫ്‌ളവര്‍ എണ്ണ

സണ്‍ഫ്‌ളവര്‍ എണ്ണ

വിറ്റാമിന്‍ ഇ യുടെ നല്ല ഉറവിടമാണ് സൂര്യകാന്തി എണ്ണ. ആരോഗ്യകരമായ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ പോളിഅണ്‍സാച്ചുറേറ്റഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. സൂര്യകാന്തി എണ്ണയുടെ ഉപയോഗം ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഫ്രീ റാഡിക്കലുകളുമായി പോരാടുന്നതിനാല്‍ ഇത് കാന്‍സര്‍ രോഗികള്‍ക്കും നല്ലതാണ്. സൂര്യകാന്തി എണ്ണ വന്‍കുടല്‍ കാന്‍സറിനെ തടയുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Most read:എപ്പോഴും ദാഹം തോന്നുന്നോ? ഈ രോഗങ്ങളാകും കാരണംMost read:എപ്പോഴും ദാഹം തോന്നുന്നോ? ഈ രോഗങ്ങളാകും കാരണം

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

നല്ല അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന ഒലീവ് ഓയില്‍ സന്ധികളിലെ വേദന കുറയ്ക്കുകയും പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ എണ്ണയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളെ നേരിടാന്‍ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു.

ചണവിത്ത് എണ്ണ

ചണവിത്ത് എണ്ണ

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായി അടങ്ങിയതാണ് ചണവിത്ത്. ഫ്‌ളാക്‌സ് സീഡ് ഓയില്‍ മറ്റൊരു മികച്ച പാചക എണ്ണയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. മാത്രമല്ല ക്രോണ്‍സ് രോഗം, വന്‍കുടല്‍ പുണ്ണ് എന്നിവ പരിഹരിക്കുന്നതിനും ഇത് ഫലപ്രദമാണ്.

Most read:റമദാന്‍ വ്രതം; ആരോഗ്യത്തിന് ഈ ഭക്ഷശീലം പതിവാക്കൂMost read:റമദാന്‍ വ്രതം; ആരോഗ്യത്തിന് ഈ ഭക്ഷശീലം പതിവാക്കൂ

നിലക്കടല എണ്ണ

നിലക്കടല എണ്ണ

നിലക്കടല എണ്ണയില്‍ മോണോ സാചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് എന്നിവ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഇത് കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇ യുടെ നല്ല ഉറവിടമാണിത്. മുഖക്കുരു, പാടുകള്‍ എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിലൂടെ ആന്റിഓക്സിഡന്റായും ഇത് പ്രവര്‍ത്തിക്കുന്നു.

പാമോയില്‍

പാമോയില്‍

ആന്റി ഓക്‌സിഡന്റുകള്‍, കരോട്ടിനുകള്‍, വിറ്റാമിന്‍ ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പാം ഓയില്‍. ഇത് കാന്‍സര്‍ രോഗികള്‍ക്കും അല്‍ഷിമേഴ്‌സ്, ആര്‍ത്രൈറ്റിസ് എന്നിവ ചികിത്സിക്കാനും ഫലപ്രദമാണ്. അകാലവാര്‍ധക്യം തടയാനും ഇത് ഗുണം ചെയ്യും.

Most read:പ്രമേഹ രോഗികളുടെ നോമ്പ്; ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംMost read:പ്രമേഹ രോഗികളുടെ നോമ്പ്; ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

എള്ളെണ്ണ

എള്ളെണ്ണ

എള്ള് എണ്ണ പ്രമേഹരോഗികള്‍ക്ക് വളരെയധികം ഗുണം ചെയ്യും. മാത്രമല്ല രക്തചംക്രമണത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിങ്ങലുടെ വായ ശുചിത്വവും ദന്താരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ബി.പി, ഹൃദ്രോഗം എന്നിവയെയും എള്ളെണ്ണ പ്രതിരോധിക്കുന്നു.

ബദാം ഓയില്‍

ബദാം ഓയില്‍

പാചകത്തിനുപയോഗിക്കുന്ന മറ്റൊരു നല്ല എണ്ണയാണ് ബദാം ഓയില്‍. ഹൃദയ സംബന്ധമായ അസുഖം, രക്തസമ്മര്‍ദ്ദം എന്നിവ തടയാന്‍ ഫലപ്രദമാണ് ഈ എണ്ണ. ബദാം ഓയില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും വന്‍കുടല്‍ ട്യൂമറില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

Most read:നല്ല ആരോഗ്യത്തിന് എന്തു ചെയ്യണം? ലോകാരോഗ്യ സംഘടന പറയുന്നത് ഇതാണ്Most read:നല്ല ആരോഗ്യത്തിന് എന്തു ചെയ്യണം? ലോകാരോഗ്യ സംഘടന പറയുന്നത് ഇതാണ്

സോയാബീന്‍ എണ്ണ

സോയാബീന്‍ എണ്ണ

സോയാബീന്‍ എണ്ണയില്‍ പോളി-മോണോസാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഒമേഗ 3 അപൂരിത കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ഹൃദയ രോഗങ്ങള്‍ക്കുള്ള അപകട സാധ്യത കുറയ്ക്കുന്നു.

അവോക്കാഡോ ഓയില്‍

അവോക്കാഡോ ഓയില്‍

അവോക്കാഡോകള്‍ സംസ്‌കരിച്ചാണ് അവോക്കാഡോ ഓയില്‍ ലഭിക്കുന്നത്. ഇത് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള മികച്ചൊരു എണ്ണയാണ്. ഇതില്‍ ഉയര്‍ന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും കുറഞ്ഞ പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു.

Most read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടംMost read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടം

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഏറെ പ്രചാരത്തിലുള്ള ഭക്ഷ്യ എണ്ണയാണ് വെളിച്ചെണ്ണ. ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് ഇത്. മിനുസമാര്‍ന്ന ചര്‍മ്മം നല്‍കുന്നതു മുതല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് വരെ പേരുകേട്ടതാണ് വെളിച്ചെണ്ണ. വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍, പോളിഫെനോള്‍സ് എന്നിവ അടങ്ങിയ വെളിച്ചെണ്ണ, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ശരീരഭാരം തടയാന്‍ സഹായിക്കുന്നു. എണ്ണയില്‍ അടങ്ങിയിരിക്കുന്ന മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

നെയ്യ്

നെയ്യ്

ഇന്ത്യയില്‍ പാചകത്തിന് ലഭ്യമായ ഏറ്റവും മികച്ചതും ആരോഗ്യകരവുമായ വഴികളില്‍ ഒന്നാണ് നെയ്യ്. ദഹനത്തിന് നെയ്യ് മികച്ചതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ഒന്നാണിത്. നെയ്യ് നിങ്ങളുടെ മെമ്മറി മെച്ചപ്പെടുത്തുകയും അസ്ഥികള്‍ക്ക് ശക്തി നല്‍കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാംMost read: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാം

English summary

Best Healthy Cooking Oils in India

Here are top cooking oils that can be used to prepare finger- licking dishes in the Indian cuisine. Take a look.
X
Desktop Bottom Promotion