For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിന് അത്യുത്തമം പഞ്ചസാര കുറവുള്ള ഈ പഴങ്ങള്‍

|

ആരോഗ്യകരമായ ജീവിതത്തിനുള്ള ആദ്യ പാഠമാണ് പഴങ്ങള്‍ ധാരാളം കഴിക്കുക എന്നത്. എന്നാല്‍ മിക്ക പഴങ്ങളിലും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഞ്ചസാര അല്‍പം പ്രശ്‌നക്കാരനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? ദിവസവും കഴിക്കുന്ന പഞ്ചസാരയുടെ കണക്ക് സൂക്ഷിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ക്ക് ഇത് വളരെ അത്യാവശ്യമാണ്. പഴങ്ങള്‍ വൈവിധ്യമാര്‍ന്ന പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ്, മാത്രമല്ല നിങ്ങളുടെ വിശപ്പ് കെടുത്താനുള്ള ആരോഗ്യകരമായ മാര്‍ഗവുമാണ്.

Most read: ആരോഗ്യം നല്‍കും കടല്‍പ്പായല്‍ എന്ന അത്ഭുത ഭക്ഷണംMost read: ആരോഗ്യം നല്‍കും കടല്‍പ്പായല്‍ എന്ന അത്ഭുത ഭക്ഷണം

എന്നിരുന്നാലും, ഭൂരിഭാഗം പഴങ്ങളിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. വാഴപ്പഴം, മാമ്പഴം തുടങ്ങിയ ചില പഴങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയുണ്ട്. ഇതിനു വിരുദ്ധമായി, പഞ്ചസാര ഉള്ളടക്കത്തില്‍ കുറവായ ചില പഴങ്ങളുണ്ട്. ഈ പഴങ്ങളിലെ പഞ്ചസാരയുടെ അംശം കണക്കിലെടുത്ത്, പ്രമേഹരോഗികള്‍ക്കും ശരീരഭാരം നിരീക്ഷിക്കുന്നവര്‍ക്കും ഇത് അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത്തരം ചില പഴങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടാം.

പഞ്ചസാര അധികമായാല്‍

പഞ്ചസാര അധികമായാല്‍

അമിതമായ പഞ്ചസാരയുടെ ഉപയോഗം നിരവധി ദോഷകരമായ ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു:

* പൊണ്ണത്തടി, മെറ്റബോളിക് സിന്‍ഡ്രോം

* ഹൃദ്രോഗം

* ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

* ഉയര്‍ന്ന കൊളസ്‌ട്രോള്‍

* വിട്ടുമാറാത്ത വീക്കം

* നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍

* ദന്തപ്രശ്‌നങ്ങള്‍

ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ഒരു വ്യക്തിയെ ഈ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് ഒരു വ്യക്തിക്ക് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും അധിക കലോറികളില്ലാതെ ലഭിക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ ശരീരഭാരം കുറയ്ക്കാനും ഇത് അവരെ സഹായിച്ചേക്കാം.

പഴങ്ങള്‍ കഴിക്കുന്നതിന്റെ ഗുണം

പഴങ്ങള്‍ കഴിക്കുന്നതിന്റെ ഗുണം

പഞ്ചസാരയുടെ അളവ് പരിഗണിക്കാതെ തന്നെ, പഴങ്ങള്‍ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണ പദ്ധതിയുടെ ഭാഗമായിരിക്കണം. ഒരു വ്യക്തി ദിവസവും പഴങ്ങള്‍ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ ഇവയാണ്:

* ശരീരഭാരം കുറയ്ക്കുന്നു, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നു

* ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ലഭിക്കുന്നു

* ക്യാന്‍സറിന്റെയും മറ്റ് രോഗങ്ങളുടെയും സാധ്യത കുറയുന്നു

ഒരു വ്യക്തി പ്രതിദിനം ഏകദേശം 2 മ്മ കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ശുപാര്‍ശ ചെയ്യുന്നു.

Most read:വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍Most read:വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍

നാരങ്ങ

നാരങ്ങ

നാരങ്ങ ഒരു സിട്രസ് പഴമാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ പഞ്ചസാര കുറവാണ്. നാരങ്ങാനീരും ചൂടുവെള്ളവും കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മികച്ച മാര്‍ഗമാണ്.

റാസ്ബെറി

റാസ്ബെറി

റാസ്ബെറി നാരുകളാല്‍ സമ്പുഷ്ടമാണ്. എന്നാല്‍, ഒരു കപ്പില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ അല്‍പ്പം കൂടുതല്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് നിങ്ങളുടെ ദിവസം ആരംഭിക്കാന്‍ അനുയോജ്യമായ പഴമാണ്.

Most read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെMost read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെ

സ്ട്രോബെറി

സ്ട്രോബെറി

സ്ട്രോബെറിക്ക് മധുരം തോന്നുമെങ്കിലും ഒരു കപ്പ് ഫ്രഷ് സ്ട്രോബെറിയില്‍ ഏകദേശം 7 ഗ്രാം പഞ്ചസാര മാത്രമേ ഉള്ളൂ. ഒരു കപ്പ് സ്‌ട്രോബെറിയില്‍ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

ബ്ലാക്ക്ബെറി

ബ്ലാക്ക്ബെറി

കുറഞ്ഞ പഞ്ചസാര അടങ്ങിയ മറ്റൊരു പഴമാണ് ബ്ലാക്ക്‌ബെറി. നാരുകളും ആന്റി ഓക്സിഡന്റുകളും ഏറെ അടങ്ങിയതാണ് ഈ പഴം. ഈ സരസഫലം ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മറ്റ് രോഗാവസ്ഥകള്‍ എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

കിവി

കിവി

കിവി സാങ്കേതികമായി ഒരു സിട്രസ് പഴമാണെന്ന് നിങ്ങള്‍ക്കറിയാമോ? വിറ്റാമിന്‍ സി ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും ഓരോ കിവിയിലും 6 ഗ്രാമില്‍ താഴെ മാത്രമേ പഞ്ചസാര ഉള്ളൂ

മുന്തിരി

മുന്തിരി

ഒരു തികഞ്ഞ പ്രഭാതഭക്ഷണമാണ് മുന്തിരി. ഈ സിട്രസ് പഴം നാരുകളാല്‍ സമ്പുഷ്ടവും കുറഞ്ഞ പഞ്ചസാര അടങ്ങിയതുമാണ്. ഒരു മുന്തിരിപ്പഴത്തില്‍ 52 കലോറിയും കുറഞ്ഞ പഞ്ചസാരയും മാത്രമേ അടങ്ങിയിട്ടുള്ളൂ. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമുണ്ട്.

Most read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെMost read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെ

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോയില്‍ സ്വാഭാവികമായും പഞ്ചസാരയുടെ അളവ് കുറവാണ്. ഒരു അസംസ്‌കൃത അവോക്കാഡോയില്‍ ഒരു ഗ്രാമില്‍ താഴെ പഞ്ചസാരയാണുള്ളത്. എന്നിരുന്നാലും, അവയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഇല്ലാതെ വേനല്‍ക്കാലം അപൂര്‍ണ്ണമായിരിക്കും. മധുരമുള്ള രുചിയുണ്ടെങ്കിലും തണ്ണിമത്തനില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഒരു കപ്പ് തണ്ണിമത്തനില്‍ 10 ഗ്രാമില്‍ താഴെ പഞ്ചസാരയാണുള്ളത്.

ഓറഞ്ച്

ഓറഞ്ച്

ഒരു ഓറഞ്ച് കഴിക്കുന്നത് നമ്മുടെ വിറ്റാമിന്‍ സിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധകള്‍ അകറ്റി നിര്‍ത്തുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഒരു ഓറഞ്ചില്‍ സാധാരണയായി 70 കലോറിയില്‍ താഴെയും 12 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

Read more about: fruit body പഴം ശരീരം
English summary

Best Fruits That Are Low in Sugar Content in Malayalam

Fruits do not have any added sugars but many fruits are rich in natural sugar. Here are some fruits which have lowest sugar content. Take a look.
Story first published: Thursday, April 21, 2022, 11:42 [IST]
X
Desktop Bottom Promotion