For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിന് രാവിലെ ഓട്ടം മാത്രം പോരാ; ഇതുകൂടെ ശ്രദ്ധിക്കണം

|

ആരോഗ്യകരമായ ശരീരത്തിനായി വ്യായാമം ചെയ്യുന്നതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അലസത അല്ലെങ്കില്‍ സമയ പരിമിതി കാരണം ചില ആളുകള്‍ പലപ്പോഴും വ്യായാമം ചെയ്യുന്നത് ഒഴിവാക്കുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരുടെ ആരോഗ്യത്തെ ബാധിക്കും. വളരെയധികം അധ്വാനം കൂടാതെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള എളുപ്പവും ഫലപ്രദവുമായ വ്യായാമങ്ങളിലൊന്നാണ് ഓട്ടം, ജോഗിംങ്, നടത്തം എന്നിവ. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല നിങ്ങളുടെ മെറ്റബോളിസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദിവസേന രാവിലെ അല്‍പം ഓടുന്നത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അലസത കുറയ്ക്കാനും സഹായിക്കും. വ്യായാമത്തിനു ശേഷം നിങ്ങള്‍ക്ക് പുതുമയും സന്തോഷവും അനുഭവപ്പെടാന്‍ തുടങ്ങും. പതിവായി ഓടുന്ന ആളുകള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം ഉള്ളതായി പഠനങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്.

Most read: വിറ്റാമിന്‍ ഡി കുറവെങ്കില്‍ ശരീരം പ്രതികരിക്കും ഇങ്ങനെMost read: വിറ്റാമിന്‍ ഡി കുറവെങ്കില്‍ ശരീരം പ്രതികരിക്കും ഇങ്ങനെ

രാവിലെ ഒരു ഓട്ടം കഴിഞ്ഞ് നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ച പോഷകങ്ങള്‍ ഉപയോഗിക്കുകയും അതിനെ ഊര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നതിനാല്‍ ഏത് തരത്തിലുള്ള വ്യായാമവും നിങ്ങളെ അല്‍പം ക്ഷീണിപ്പിക്കും. പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും നിറഞ്ഞ ഭക്ഷണം നിങ്ങളുടെ ശരീരത്തിന് നല്‍കേണ്ട സമയമാണിത്. നിങ്ങളുടെ ടിഷ്യുകളും പേശികളും നന്നാക്കാന്‍ ശരിയായ പോഷകങ്ങള്‍ സഹായിക്കും. രാവിലെയുള്ള ഓട്ടത്തിനോ വ്യായാമത്തിനോ ശേഷം പോഷകാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ അത് നല്ലതിനേക്കാള്‍ മോശമായി ഭവിക്കും. ഇതാ, രാവിലെയുള്ള ഓട്ടത്തിനു ശേഷം നിങ്ങളുടെ ഊര്‍ജ്ജം പുതുക്കാനും ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താനുമായി നിങ്ങള്‍ കഴിക്കേണ്ട ചില മികച്ച ഭക്ഷണങ്ങള്‍ ഇവയാണ്.

സാല്‍മണ്‍

സാല്‍മണ്‍

സമുദ്രവിഭവത്തിന്റെ കാര്യത്തില്‍ സാല്‍മണിലും മികച്ചതായി മറ്റൊരു ആഹാരമില്ല. ഒമേഗ- 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഈ മത്സ്യം നിങ്ങളുടെ ശരീരത്തിലെ നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനായി സാല്‍മണ്‍ പാചകം ചെയ്യുമ്പോള്‍ ഒലിവ് ഓയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സാല്‍മണ്‍ കഴിക്കുന്നത് നിങ്ങളെ സഹായിക്കുന്നു.

വാഴപ്പഴം

വാഴപ്പഴം

ഓരോരുത്തരും അവരുടെ ഊര്‍ജ്ജ നില ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ ആരോഗ്യകരമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്‍പ്പെടുത്താനുള്ള മികച്ച മാര്‍ഗമാണ് വാഴപ്പഴം. വാഴപ്പഴം, കുറച്ച് സ്‌ട്രോബെറി, കൊഴുപ്പില്ലാത്ത പാല്‍ എന്നിവ ഉപയോഗിച്ച് രുചികരമായ സ്മൂത്തി ഉണ്ടാക്കി കുടിക്കുന്നതാണ് ഏറെ ഉത്തമം. നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും ഈ പഴത്തില്‍ ഉണ്ട്.

Most read:വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്Most read:വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്

പച്ചക്കറികള്‍

പച്ചക്കറികള്‍

രാവിലെ ഓട്ടം കഴിഞ്ഞെത്തിയ ശേഷം എന്ത് കഴിക്കണം എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? പ്രഭാത ഓട്ടത്തിനുശേഷം കഴിക്കേണ്ട മികച്ച ഭക്ഷണങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് പച്ചക്കറികള്‍. പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും നാരുകളും മറ്റൊന്നില്‍ നിന്നും ലഭിക്കില്ല. ഒരു ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിനായി നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, മത്തങ്ങ, കാരറ്റ് എന്നിവ പാകം ചെയ്ത് കഴിക്കാവുന്നതാണ്. കാരറ്റ്, കക്കിരി, തക്കാളി എന്നിവ ഉപയോഗിച്ച് സാന്‍ഡ്വിച്ചും തയാറാക്കാം. പച്ചക്കറികള്‍ ദിവസവും കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും മലശോധന മെച്ചപ്പെടുത്തുകയും കാന്‍സര്‍ ഭീഷണി ഒഴിവാക്കുകയും ചെയ്യും.

ഫ്രൂട്ട് സാലഡ്

ഫ്രൂട്ട് സാലഡ്

ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നവര്‍ മധുരം അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മധുരം ഒഴിവാക്കാനാവാത്തവര്‍ക്ക് അത് സമ്മാനിക്കുന്ന പഴങ്ങള്‍ കഴിക്കാം. രാവിലെ ഓട്ടം കഴിഞ്ഞ് ക്ഷീണിതനായി എത്തുമ്പോള്‍, ഓറഞ്ച്, ബ്ലാക്ക്ബെറി, ഗ്രേപ്, പേരയ്ക്ക, സ്‌ട്രോബെറി, ആപ്പിള്‍, കിവി, കസ്റ്റാര്‍ഡ് ആപ്പിള്‍ എന്നിവ പോലുള്ള രുചികരമായ പഴങ്ങള്‍ കഴിക്കൂ. ഈ പഴങ്ങളില്‍ ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിന്‍ സി, ഫൈബര്‍, അവശ്യ ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

Most read:രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read:രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

ഓട്‌സ്

ഓട്‌സ്

ഒരു നല്ല വ്യായാമത്തിന് ശേഷമുള്ള ആദ്യത്തെ ഭക്ഷണം ഓട്സ് ആക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതില്‍ ധാരാളം ഫൈബര്‍, ആരോഗ്യകരമായ പ്രോട്ടീന്‍, ധാരാളം കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഓട്സിന്റെ സമ്പന്നമായ ഫൈബര്‍ ഉള്ളടക്കം കൂടുതല്‍ നേരം നിങ്ങളെ വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. അതിലൂടെ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഓട്‌സ് നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ എത്തിക്കാതിരിക്കുകയും ചെയ്യുന്നു.

ബദാം

ബദാം

ഡ്രൈ ഫ്രൂട്‌സുകളില്‍ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബദാം. സ്ഥിരമായി ബദാം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രാവിലെ വ്യായാമം കഴിഞ്ഞ് കഴിക്കുന്ന ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുക. അവ മില്‍ക്ക് ഷെയ്ക്കുകളില്‍ ചേര്‍ത്ത് പ്രഭാതഭക്ഷണമായി ഉപയോഗിക്കാം. ധാതുക്കളുടെ സമ്പന്നമായ ഗുണങ്ങളും ബദാമിലുണ്ട്.

Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍

തൈര്

തൈര്

ഫിറ്റ്‌നസ് സൂക്ഷിക്കുന്നവര്‍ ഇഷ്ടപ്പെടുന്ന മറ്റൊരു രുചികരമായ ലഘുഭക്ഷണമാണ് ഗ്രീക്ക് തൈര്. നിങ്ങള്‍ 45 മിനിറ്റോ അതില്‍ കൂടുതലോ വ്യായാമം ചെയ്യുകയാണെങ്കില്‍, ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഒരു കപ്പ് ഗ്രീക്ക് യോഗര്‍ട്ട് നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഇതിലേക്ക് കുറച്ച് പഴങ്ങള്‍, ഉണക്കമുന്തിരി, ബദാം എന്നിവ ചേര്‍ത്ത് ആരോഗ്യകരവും രുചികരവുമായ പ്രഭാതഭക്ഷണമാക്കി മാറ്റുക. ഇതിലെ പ്രോട്ടീന്‍ പേശികളെ നിര്‍മ്മിക്കുകയും നമ്മുടെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് കൂടുതല്‍ കലോറി എരിയാനും കാരണമാകുന്നു.

ചിക്കന്‍ ബ്രെസ്റ്റ്

ചിക്കന്‍ ബ്രെസ്റ്റ്

പ്രഭാതഭക്ഷണം എല്ലായ്‌പ്പോഴും ഒരു പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് ദിവസത്തിലെ ഏറ്റവും മികച്ച ഭക്ഷണമാക്കി മാറ്റുക. ബ്രൗണ്‍ റൈസും ചിക്കന്‍ ബ്രെസ്റ്റും രാവിലെ വ്യായാമത്തിനു ശേഷം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് നിങ്ങളെ കൂടുതല്‍ മണിക്കൂര്‍ നേരം നിങ്ങളെ വിശപ്പില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചിക്കന്‍ ബ്രെസ്റ്റില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്. നിരവധി ആളുകള്‍ അനുഭവിക്കുന്ന സന്ധിവാതത്തിനുള്ള സാധ്യതയും സെലിനിയം കുറയ്ക്കുന്നു.

Most read:കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂMost read:കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂ

English summary

Best Foods To Eat After A Morning Run in Malayalam

Here are the list of best foods to eat after a morning run in malayaam. Take a look.
Story first published: Saturday, April 24, 2021, 14:08 [IST]
X
Desktop Bottom Promotion