For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ 5 വ്യായാമങ്ങള്‍

|

ഒരു സാധാരണ ആരോഗ്യ അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. ഇന്നത്തെ ജീവിതസാഹചര്യങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സമൂഹത്തില്‍ പിടിമുറുക്കി വരികയാണ്. പ്രതിവര്‍ഷം രക്തസമ്മര്‍ദ്ദത്തിന്റെ പിടിയിലകപ്പെടുന്നവരുടെ കണക്ക് ഉയര്‍ന്നുവരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. 'നിശ്ശബ്ദ കൊലയാളി' എന്നു അറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഒരു സാധാരണ രോഗമായി അവഗണിക്കാതിരിക്കുക. കാരണം ഇത് ഒന്നിലധികം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകാവുന്നതാണ്.

Most read: പൊട്ടാസ്യത്തിലുണ്ട് ഹൈ ബി.പിക്ക് പ്രതിവിധിMost read: പൊട്ടാസ്യത്തിലുണ്ട് ഹൈ ബി.പിക്ക് പ്രതിവിധി

മരുന്നുകളിലൂടെ രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു മാറ്റാമെന്നു കരുതുന്നത് ഒരു മികച്ച പ്രതിവിധിയല്ല. കാരണം സ്ഥിരമായി ഗുളികകള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചികിത്സിക്കുന്നതിനായി ചില സ്വാഭാവിക മാര്‍ഗങ്ങളാണ് ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതശൈലിയും മുടങ്ങാതെയുള്ള വ്യായാമവും. രക്താതിമര്‍ദ്ദമുള്ള ഒരു രോഗിക്ക് വ്യായാമം കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. രക്തത്തിന്റെ ക്രമമായ ഒഴുക്ക് നിയന്ത്രിക്കാന്‍ വ്യായാമത്തിലൂടെ സാധിക്കുന്നു. പതിവ് വ്യായാമം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഒന്നിലധികം രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കും.

എന്താണ് രക്തസമ്മര്‍ദ്ദം

എന്താണ് രക്തസമ്മര്‍ദ്ദം

ഹൃദയം ഒരു പമ്പ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹൃദയത്തിന്റെ പമ്പിങിന് ശക്തി കൂടുന്നതിനനുസരിച്ച് അത്രയും ശക്തിയായി രക്തം പുറംതള്ളപ്പെടും. രക്തക്കുഴലുകളിലൂടെ പോകുമ്പോഴുള്ള ഈ രക്തത്തിന്റെ ഒഴുക്കിന്റെ ശക്തിയാണ് രക്തസമ്മര്‍ദ്ദം എന്നറിയപ്പെടുന്നത്. ഹൃദയം രക്തം പുറംതള്ളുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന കൂടിയ മര്‍ദ്ദത്തിന് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം എന്നും രക്തം പുറംതള്ളി ഹൃദയം വിശ്രമിക്കുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദത്തെ ഡയസ്റ്റോളിക് രക്തസമ്മര്‍ദം എന്നും പറയുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വ്യായാമം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വ്യായാമം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം ആരംഭിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ ജിമ്മില്‍ പോയി വിയര്‍പ്പൊഴുക്കേണ്ടതില്ല. പരിശീലനം കൂടാതെ തന്നെ നിങ്ങള്‍ക്ക് ചില ലളിതമായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. നിങ്ങളുടെ ആരോഗ്യ നില അനുസരിച്ച് നിങ്ങള്‍ക്ക് വ്യായമങ്ങള്‍ തിരഞ്ഞെടുക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ വ്യായാമങ്ങള്‍ പരിശീലിക്കാന്‍ തുടങ്ങുന്നതിനുമുമ്പായി അവരുടെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിക്കുക. ഇതാ, ഈ വ്യായാമങ്ങള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

Most read:ഹൈ ബി.പി താനേ കുറയും; ഡാഷ് ഡയറ്റ് മേന്മMost read:ഹൈ ബി.പി താനേ കുറയും; ഡാഷ് ഡയറ്റ് മേന്മ

കാര്‍ഡിയോ വ്യായാമങ്ങള്‍

കാര്‍ഡിയോ വ്യായാമങ്ങള്‍

രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഈ വ്യായാമങ്ങള്‍ ധാരാളം കലോറി കത്തിക്കുകയും ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് നടത്തം, ജോഗ്ഗിങ്, നൃത്തം, സ്‌കിപ്പിംഗ്, നീന്തല്‍, സൈക്ലിംഗ് പോലുള്ള ലഘുവായ കാര്‍ഡിയോ വ്യായാമങ്ങള്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ കാര്‍ഡിയോ വ്യായാമം ചെയ്യുമ്പോള്‍ കഠിനമായി ശ്വസിക്കുന്നതും വിയര്‍ക്കുന്നതും നിങ്ങളുടെ ഹൃദയം വേഗത്തില്‍ ഇടിക്കുന്നതും സാധാരണമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കിലോ അല്ലെങ്കില്‍ നിങ്ങളുടെ ഹൃദയം ക്രമരഹിതമോ അടിക്കുന്നതായി തോന്നുകയോ ചെയ്യുന്നുവെങ്കില്‍ വേഗത കുറയ്ക്കുക അല്ലെങ്കില്‍ വിശ്രമിക്കുക.

ഭാരമുയര്‍ത്തല്‍

ഭാരമുയര്‍ത്തല്‍

നിങ്ങളുടെ പേശികള്‍ക്കും എല്ലുകള്‍ക്കും കരുത്തുപകരാന്‍ സഹായിക്കുന്നതാണ് ശക്തി പരിശീലനം. ധാരാളം കലോറി കത്തിക്കുന്നതിനും ഇത് സഹായിക്കുമെന്നതിനാല്‍ ഭാരം കുറയ്ക്കാനും ഉത്തമമാണ് ഈ വ്യായാമമുറ. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഭാരമുയര്‍ത്തി ഇവ പരിശീലിക്കാവുന്നതാണ്. ഇതിനായി വിവിധ ഭാരത്തിലുള്ള ഡംബലുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഒരുക്കാവുന്നതാണ്. തുടക്കക്കാര്‍ ലളിതമായ വ്യായാമങ്ങള്‍ ശീലിച്ച് പരിശീലനം ആരംഭിക്കുക.

Most read;കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ലMost read;കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ല

വീട്ടുജോലികള്‍

വീട്ടുജോലികള്‍

വീട്ടുജോലികളെ ചെറുതായി കാണേണ്ട, മികച്ച വ്യായാമങ്ങളാണ് ഇവ. കലോറി കത്തിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഇത് ദിവസം മുഴുവന്‍ നിങ്ങളെ ശാരീരികമായി നിലനിര്‍ത്തുകയും നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൂന്തോട്ടപരിപാലനം, വൃത്തിയാക്കല്‍, മറ്റ് വീട്ടുജോലികള്‍ എന്നിവ നിങ്ങള്‍ക്ക് പരീക്ഷിക്കാം.

സ്‌റ്റെയര്‍ റണ്ണിംഗ്‌

സ്‌റ്റെയര്‍ റണ്ണിംഗ്‌

മികച്ചൊരു കാര്‍ഡിയോ വ്യായാമമാണ് സ്‌റ്റെയര്‍ റണ്ണിംഗ്. സ്വയം ആരോഗ്യമുള്ളവരായിരിക്കാന്‍ ഇത് ഒരു മികച്ച രീതിയാണ്. രക്തസമ്മര്‍ദ്ദമുള്ളവര്‍ എലിവേറ്റര്‍ ഒഴിവാക്കി പടികള്‍ തിരഞ്ഞെടുക്കുക. കലോറി കത്തിക്കുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പടികള്‍ കയറുന്നത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനുള്ള ഒരു ലളിതമായ മാര്‍ഗമാണിത്.

Most read:കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയുംMost read:കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയും

സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍

സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍

ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കാന്‍ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്നു. നിങ്ങളുടെ പേശികളില്‍ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും പരിക്കുകള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമായി സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ നിങ്ങളുടെ പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. സമ്മര്‍ദ്ദത്തെയും നടുവേദനയെയും ശമിപ്പിക്കാനും സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ സഹായിക്കും.

വ്യായാമത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

വ്യായാമത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

ചില പ്രത്യേക സാഹചര്യങ്ങളൊഴിച്ചാല്‍ രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് വ്യായമങ്ങള്‍ തടസ്സം കൂടാതെ ചെയ്യാവുന്നതാണ്. പക്ഷേ എന്തു ചെയ്താലും അത് ആസ്വദിച്ചു ചെയ്യണമെന്നു മാത്രം. എങ്കില്‍ മാത്രമേ താല്‍പര്യം നഷ്ടപ്പെടാതെ മുന്നോട്ടു പോകാനാകൂ. ദിവസവും മുപ്പതു മിനുട്ടു നേരം അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുക.

Most read:കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുകMost read:കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുക

വ്യായാമത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

വ്യായാമത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

  • പരിശീലനത്തിനു മുമ്പായി നിങ്ങളുടെ ആരോഗ്യാവസ്ഥ അറിയാന്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തേടുക.
  • തുടക്കത്തില്‍ ലഘുവായ വ്യായാമങ്ങള്‍ മതി. ക്രമേണ നിങ്ങളുടെ ഊര്‍ജ്ജനില ഉയരുന്നതിലൂടെ ഇത് വര്‍ധിപ്പിച്ചു കൊണ്ടുവരിക.
  • ഏതു വ്യായാമവും കരുതലോടെ വേണം ചെയ്യാന്‍.
  • ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുമ്പോള്‍ വ്യായാമം ചെയ്യാതിരിക്കുന്നതാണ് ഉചിതം.
  • നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വ്യായാമത്തിനിടെ ഇടയ്ക്കിടെ വെള്ളം കുടിക്കുക.

English summary

Best Exercises to Control High Blood Pressure

If you have high blood pressure, Here are the best exercises to control high blood pressure and tips to learn how to exercise safely.
X
Desktop Bottom Promotion