For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെരിക്കോസ് വെയിന്‍ സുരക്ഷിതമായി ചെറുക്കാം ഈ വ്യായാമങ്ങളിലൂടെ

|

നിങ്ങള്‍ 30 വയസ്സുള്ള ഒരു ചെറുപ്പക്കാരനോ 65 വയസ്സിന് മുകളിലുള്ള വയോധികരോ ആകട്ടെ വെരിക്കോസ് വെയിന്‍ ആര്‍ക്കും വരാം. ഇന്നത്തെക്കാലത്ത് വിവിധ കാരണങ്ങളാല്‍ വെരിക്കോസ് വെയിന്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടാം. സാധാരണയായി രോഗലക്ഷണങ്ങളുടെ ആവൃത്തി പ്രായം, ജനിതകശാസ്ത്രം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍ വെരിക്കോസ് വെയിന്‍ ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. സാധാരണഗതിയില്‍, വെരിക്കോസ് വെയിന്‍ എന്നത് ഞരമ്പുകള്‍ക്കുള്ളിലെ വാല്‍വിന് കേടുപാടുകള്‍ സംഭവിക്കുന്നത് മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. നിങ്ങളുടെ സിരകള്‍ക്കുള്ളിലെ വാല്‍വുകള്‍ ദുര്‍ബലമാകുകയും എല്ലാ രക്തവും നിങ്ങളുടെ ഹൃദയത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് പകരം രക്തം തിരികെ ഒഴുകുന്നത് തടയാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് ഇവ സംഭവിക്കുന്നത്.

Most read: നായ കടിച്ചാല്‍ ആദ്യ മണിക്കൂര്‍ നിര്‍ണായകം; ഈ പ്രഥമ ശുശ്രൂഷ വേഗം ചെയ്യണംMost read: നായ കടിച്ചാല്‍ ആദ്യ മണിക്കൂര്‍ നിര്‍ണായകം; ഈ പ്രഥമ ശുശ്രൂഷ വേഗം ചെയ്യണം

ഇത് പലരെയും ബാധിക്കുമെങ്കിലും സ്ത്രീകളിലും പ്രായമായവരിലും ഗര്‍ഭകാലത്തും ഇത് സാധാരണമാണ്. എന്നാല്‍, വെരിക്കോസ് വെയിന്‍ തടയാനായി നിങ്ങള്‍ക്ക് ചില വ്യായാമങ്ങള്‍ പരീക്ഷിക്കാം. വ്യായാമം ചെയ്യുന്നതിലൂടെ കാലുകളില്‍ നിന്ന് രക്തം കൃത്യമായി ഒഴുകാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് വെരിക്കോസ് വെയിന്‍ ലക്ഷണങ്ങളോ വേദനയോ ഉണ്ടെങ്കില്‍, നിങ്ങളുടെ കാലുകള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതിന് ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ ഇതാ.

വെരിക്കോസ് വെയിന്‍ ലക്ഷണം

വെരിക്കോസ് വെയിന്‍ ലക്ഷണം

നടക്കുമ്പോഴോ നില്‍ക്കുമ്പോഴോ നമ്മുടെ കാലുകള്‍ക്ക് വലിയ ഭാരം അനുഭവപ്പെടുന്നു, ഇത് സിരകളിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇക്കാരണത്താല്‍ കാലുകളില്‍ വെരിക്കോസ് വെയിന്‍ കൂടുതലായി കാണപ്പെടുന്നു. വെരിക്കോസ് വെയിനിന്റെ ചില ലക്ഷണങ്ങളാണ്:

* കാലുകളില്‍ വേദന, ഭാരം

* വീര്‍ത്തതോ അല്ലെങ്കില്‍ വളച്ചൊടിച്ച രീതിയിലുള്ളതോ ആയ സിരകള്‍

* ഇരുണ്ട നീലകലര്‍ന്ന, ചുവപ്പ് നിറത്തിലുള്ള ഞരമ്പുകള്‍

* ഞരമ്പുകള്‍ക്ക് സമീപം ചൊറിച്ചില്‍

* തുടിക്കുന്നതോ കത്തുന്നതോ ആയ സംവേദനങ്ങള്‍

* ദീര്‍ഘനേരം ഇരിക്കുമ്പോഴോ നില്‍ക്കുമ്പോഴോ വേദന

ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍, കഴിയുന്നതും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്. സ്വയം രോഗനിര്‍ണയം നടത്തുകയോ സ്വയം മരുന്ന് കഴിക്കുകയോ ചെയ്യരുത്, ഡോക്ടറുമായി സംസാരിച്ചശേഷം മാത്രം എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുക.

വെരിക്കോസ് വെയിനിന് വ്യായാമം

വെരിക്കോസ് വെയിനിന് വ്യായാമം

നിങ്ങളുടെ കാലിലെ പേശികളുടെ സഹായത്തോടെ, നിങ്ങളുടെ കാലുകളിലെ സിരകള്‍ക്ക് രക്തത്തെ ഹൃദയത്തിലേക്ക് മുകളിലേക്ക് തള്ളാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ. അതിനാല്‍, വെരിക്കോസ് വെയിന്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനമാണ്. അതേസമയം ദീര്‍ഘനേരം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ വെരിക്കോസ് വെയിനിനെ വഷളാക്കും.

Most read:മനസ് നിയന്ത്രിക്കാം, ശ്രദ്ധയും കൂട്ടാം; ഈ യോഗാമുറകള്‍ അഭ്യസിച്ചാലുള്ള നേട്ടംMost read:മനസ് നിയന്ത്രിക്കാം, ശ്രദ്ധയും കൂട്ടാം; ഈ യോഗാമുറകള്‍ അഭ്യസിച്ചാലുള്ള നേട്ടം

നടത്തം

നടത്തം

ദിവസേനയുള്ള നടത്തം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ധാരാളം ഗുണം ചെയ്യുന്നു. പ്രത്യേകിച്ച് വെരിക്കോസ് വെയിനിന്, നടത്തം നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വെരിക്കോസ് വെയിന്‍ വികസിക്കുന്നതിനുള്ള പ്രധാന കാരണം രക്തപ്രവാഹം ആയതിനാല്‍, പതിവ് നടത്തം അവ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വെരിക്കോസ് വെയിനിനൊപ്പം ഉണ്ടാകുന്ന വീക്കവും വേദനയും ലഘൂകരിക്കാനും നടത്തം ഉപയോഗപ്രദമാണ്.

ഓട്ടം

ഓട്ടം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പല ഗുണങ്ങളും ഓട്ടത്തിനുണ്ട്. നിങ്ങളുടെ കാലിലെ പേശികള്‍ ചുരുങ്ങാനും വികസിക്കാനും ഓട്ടം പോലെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കാലിലെ പേശികള്‍ നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തം നീക്കാന്‍ സഹായിക്കുന്ന ഒരു പമ്പായി പ്രവര്‍ത്തിക്കുന്നു. ഈ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ശരിയായ റണ്ണിംഗ് ഷൂ ഉപയോഗിക്കുക, നിങ്ങളുടെ ശരീരത്തെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കരുത്. പ്രായമായവര്‍ നടക്കാനോ ജോഗിംഗ് ചെയ്യാനോ ശ്രമിക്കുക, ചെറുപ്പമാണെങ്കില്‍ നിങ്ങള്‍ക്ക് ഓടാന്‍ ശ്രമിക്കാം.

Most read:അറിയുമോ കൂണ്‍ കഴിച്ചാലുള്ള ഈ പ്രത്യാഘാതങ്ങള്‍? ദോഷം പലവിധംMost read:അറിയുമോ കൂണ്‍ കഴിച്ചാലുള്ള ഈ പ്രത്യാഘാതങ്ങള്‍? ദോഷം പലവിധം

ലെഗ് ലിഫ്റ്റിംഗ്

ലെഗ് ലിഫ്റ്റിംഗ്

ലെഗ് ലിഫ്റ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കാലുകള്‍ ശക്തിപ്പെടുത്താം. തറയിലോ കസേരയിലോ ഇരുന്നുകൊണ്ട് നിങ്ങളുടെ പാദങ്ങള്‍ ശരീരത്തില്‍ നിന്ന് അകറ്റി നേരെ വച്ചുകൊണ്ട് നിങ്ങളുടെ കാലുകള്‍ ഓരോന്നായി ഉയര്‍ത്തുക. ഒരു കാല്‍ വായുവിലേക്ക് ഉയര്‍ത്തുക, എന്നിട്ട് പതുക്കെ താഴ്ത്തി മറ്റേ കാലും ഉയര്‍ത്തുക. നിങ്ങള്‍ക്ക് കുറച്ച് മിനിറ്റ് ഈ വ്യായാമം ചെയ്യാം.

സൈക്ലിംഗ്

സൈക്ലിംഗ്

നിങ്ങള്‍ക്ക് വീട്ടില്‍ ഒരു സൈക്കിളോ പെഡലിംഗ് മെഷീനോ ഉണ്ടെങ്കില്‍, നിങ്ങളുടെ തുടയിലെ പേശികളെ ശക്തിപ്പെടുത്താന്‍ അവ ഉപയോഗിക്കാം. മെച്ചപ്പെട്ട രക്തചംക്രമണം, ഹൃദയധമനികളുടെ ആരോഗ്യം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ഗുണങ്ങളും സൈക്ലിംഗിലുണ്ട്. മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ നിങ്ങളുടെ പക്കല്‍ ഇല്ലെങ്കില്‍, സൈക്കിള്‍ ലെഗ് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. നിങ്ങള്‍ തറയില്‍ സുഖപ്രദമായ സ്ഥാനത്ത് കിടക്കുക. തുടര്‍ന്ന് നിങ്ങളുടെ രണ്ട് കാലുകളും മുകളിലേക്ക് ഉയര്‍ത്തുക. നിങ്ങളുടെ കാലുകള്‍ കാല്‍മുട്ടുകളില്‍ വളച്ച് സൈക്കിള്‍ ഓടിക്കുന്നതുപോലെ ചവിട്ടാന്‍ തുടങ്ങുക. രണ്ട് കാലുകളും ഉപയോഗിച്ച് ഒരേസമയം ഈ വ്യായാമം ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കില്‍, ഒരു സമയം ഒരു കാല്‍ മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്ക് ചെയ്യാം.

Most read:അസ്ഥിമജ്ജയുടെ ആരോഗ്യം കാത്ത് എല്ലിന് കരുത്തേകും; ഈ ഭക്ഷണങ്ങള്‍ മികച്ചത്Most read:അസ്ഥിമജ്ജയുടെ ആരോഗ്യം കാത്ത് എല്ലിന് കരുത്തേകും; ഈ ഭക്ഷണങ്ങള്‍ മികച്ചത്

കണങ്കാല്‍ വ്യായാമങ്ങള്‍

കണങ്കാല്‍ വ്യായാമങ്ങള്‍

പലര്‍ക്കും വെരിക്കോസ് വെയിനുകള്‍ ഉണ്ടാകുന്നത് കണങ്കാലില്‍ നിന്നോ അതിനു സമീപത്തു നിന്നോ ആണ്. നിങ്ങള്‍ക്ക് ശ്രമിക്കാവുന്ന നിരവധി കണങ്കാല്‍ വ്യായാമങ്ങളുണ്ട്. ഒരു ചുവരിനു മുന്നില്‍ നിന്ന് നിങ്ങളുടെ പാദങ്ങള്‍ ചെറുതായി അകറ്റി, നിങ്ങളുടെ കാല്‍വിരലുകളില്‍ സമതുലിതമാകുന്നതുവരെ കുതികാല്‍ ഉയര്‍ത്തുക. ബാലന്‍സ് കിട്ടാനായി ചുവരില്‍ പിടിക്കാം. നിങ്ങളുടെ കുതികാല്‍ പതുക്കെ താഴ്ത്തി ഇത് 10-15 തവണ ആവര്‍ത്തിക്കുക.

നീന്തല്‍

നീന്തല്‍

ആരോഗ്യത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്ന ഒരു വ്യായാമമാണ് നീന്തല്‍. സന്ധി വേദനയുള്ള ആളുകള്‍ക്ക് ഇത് പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു. പകല്‍ സമയത്ത് നിങ്ങളുടെ കാലുകള്‍ക്ക് നിരന്തരം അനുഭവപ്പെടുന്ന സമ്മര്‍ദ്ദവും ആയാസവും ലഘൂകരിക്കാന്‍ നീന്തല്‍ നിങ്ങളെ സഹായിക്കുന്നു. വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന വേദനയും വീക്കവും ഇത് ഗണ്യമായി കുറയ്ക്കും.

English summary

Best Exercises for Varicose Veins in Malayalam

Varicose vein can affect many people but is more common in women. Here are some best exercises for varicose veins.
Story first published: Friday, September 9, 2022, 14:09 [IST]
X
Desktop Bottom Promotion