For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാന്‍ 30 മിനിറ്റ് വ്യായാമ ശീലം

|

അമിതവണ്ണം ഒരു ആരോഗ്യ പ്രശ്‌നമായി കരുതുന്നവര്‍ക്ക് അതു കുറയ്ക്കാനായി ഡയറ്റ് പരീക്ഷിക്കാം. എന്നാല്‍ കൃത്യമായ വ്യായാമം കൂടെയില്ലാതെ നിങ്ങളുടെ തടി കുറയ്ക്കാനുള്ള യാത്ര വിജയിക്കണമെന്നില്ല. ഭക്ഷണ പരിഷ്‌കാരങ്ങളോടൊപ്പം തന്നെ കൃത്യമായ വ്യായാമ വ്യവസ്ഥയും പാലിക്കേണ്ടതുണ്ട്. ശരിയായ വ്യായാമങ്ങളില്ലാതെ, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ ചിലപ്പോള്‍ കാലങ്ങള്‍ തന്നെ എടുത്തേക്കാം.

Most read: തടി കുറയ്ക്കാന്‍ വിയര്‍ക്കേണ്ട തക്കാളിയുണ്ടെങ്കില്Most read: തടി കുറയ്ക്കാന്‍ വിയര്‍ക്കേണ്ട തക്കാളിയുണ്ടെങ്കില്

തടി കുറയ്ക്കുന്ന വഴികളില്‍ പ്രധാനമാണ് കലോറി കത്തിക്കുന്നതും ശരീരത്തിലെ അമിത കൊഴുപ്പ് നീക്കുന്നതും. അതിനായുള്ള ഏറ്റവും മികച്ച വഴികളാണ് വ്യായാമങ്ങള്‍. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നതിനൊപ്പം മെച്ചപ്പെട്ട മാനസികാവസ്ഥ, ബലമുള്ള പേശികള്‍, രോഗമുക്തി തുടങ്ങിയവ ഉള്‍പ്പെടെ മറ്റ് പല ഗുണങ്ങളും വ്യായാമം നിങ്ങള്‍ക്ക് നല്‍കുന്നു. എന്നാല്‍ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ശരിയായ വ്യായാമങ്ങള്‍ ഏതൊക്കെയന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ ലേഖനത്തില്‍ അമിതവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഉപയോഗപ്രദമാകുന്ന മികച്ച വ്യായാമങ്ങള്‍ വായിക്കാം.

സ്‌കിപ്പിംഗ് റോപ്പ്

സ്‌കിപ്പിംഗ് റോപ്പ്

ഒരിക്കലെങ്കിലും വള്ളിച്ചാട്ടം പരിശീലിക്കാത്തവരായി ഉണ്ടാവില്ല. നിങ്ങള്‍ കുട്ടിയായിരിക്കുമ്പോള്‍ പരിശീലിച്ച ഈ അഭ്യാസം ഒരു വ്യായാമ മുറയും യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കലോറി കത്തിച്ച് ഭാരം കുറയ്ക്കാനുള്ള മികച്ച വഴിയുമാണ്. ഒരു മിനിറ്റില്‍ 120 സ്‌കിപ്പുകള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഒരു മണിക്കൂറില്‍ 990 കലോറി വരെ കത്തിക്കാം.

സെറ്റെയര്‍ റണ്ണിംഗ്

സെറ്റെയര്‍ റണ്ണിംഗ്

ലിഫ്റ്റുകള്‍ക്ക് മുന്നില്‍ തന്നെ എഴുതിവച്ചിട്ടുള്ളത് നിങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചു കാണും, ' പടി ഉപയോഗിക്കുക, ആരോഗ്യത്തിനു നല്ലത്' എന്ന്. നൂറു ശതമാനം ശരിവയ്ക്കുന്ന വസ്തുതയാണിത്. പടി കയറുന്നത് ഒരു വ്യായാമ മുറ കൂടിയാണ്. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും വേഗമേറിയ മാര്‍ഗ്ഗം കൂടിയാണിത്. തടി കുറയയ്ക്കാനായി നിങ്ങള്‍ ഒരു മണിക്കൂറോളം മുകളിലേക്കും താഴേക്കും പടികള്‍ ഓടിക്കയറുകയാണെങ്കില്‍ നിങ്ങള്‍ക്ക് 946 കലോറി വരെ കത്തിച്ചുകളയാം. എന്നാല്‍ അത് അമിതമാക്കരുത്. ക്ഷീണം തോന്നുന്നുവെങ്കില്‍, 30 സെക്കന്‍ഡ് വിശ്രമമെടുത്ത് വീണ്ടും ആവര്‍ത്തിക്കുക. സ്റ്റെയര്‍ റണ്ണിംഗിന് പറ്റിയ പരിതസ്ഥിതി ഇല്ലാത്തവര്‍ക്ക് ട്രക്കിംഗ് ഒരു മികച്ച ഓപ്ഷന്‍ ആണ്.

Most read:തടി കുറയ്ക്കാന്‍ കുമ്പളങ്ങ കാട്ടും അത്ഭുതംMost read:തടി കുറയ്ക്കാന്‍ കുമ്പളങ്ങ കാട്ടും അത്ഭുതം

കിക്ക് ബോക്‌സിംഗ്

കിക്ക് ബോക്‌സിംഗ്

ആയോധനകലയില്‍ നിന്ന് പരിഷ്‌ക്കരിച്ച ഒരു കാര്‍ഡിയോ വ്യായാമമാണിത്. ശരീരഭാരം കുറയ്ക്കാന്‍ വളരെ മികച്ചതാണ് കിക്ക് ബോക്‌സിംഗ്. ഇത് പരിശീലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ ഏകദേശം 864 കലോറി വരെ കത്തിക്കാം. ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ, ഈ വ്യായാമം പേശികളെ ദൃഢപ്പെടുത്തുകയും ബാലന്‍സും ഏകോപനവും മെച്ചപ്പെടുത്തുകയും വഴക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ഇന്‍സ്ട്രക്ടറുടെ ഉപദേശത്തോടെ നിങ്ങള്‍ക്കിത് പഠിച്ചെടുക്കാവുന്നതാണ്.

സൈക്ലിംഗ്

സൈക്ലിംഗ്

ആയുസ്സ് വരെ വര്‍ധിപ്പിക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ട വ്യായാമമാണ് സൈക്ലിംംഗ്. ഇത് നിങ്ങളുടെ കാലിലെ പേശികളെ പ്രവര്‍ത്തിപ്പിക്കുകയും ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഹ്രസ്വ യാത്രകളില്‍ ബൈക്കിനോ കാറിനോ പകരം സൈക്കിള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ വീട്ടില്‍ തന്നെ ഒരു മെഷീന്‍ സെറ്റ് ചെയ്ത് ഉപയോഗിക്കാം. നിങ്ങള്‍ ഒരു മണിക്കൂര്‍ സൈക്ലിംഗ് നടത്തുന്നതിലൂടെ ഏകദേശം 841 കലോറി കത്തിച്ചുകളയാവുന്നതാണ്. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നതാണ്.

Most read:ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍Most read:ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍

നടത്തം

നടത്തം

ശരീരഭാരം കുറയ്ക്കുന്നതിനുള്ള എളുപ്പവും മികച്ചതുമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. തുടക്കക്കാര്‍ക്ക് അമിതഭയമില്ലാതെയും ഉപകരണങ്ങള്‍ ആവശ്യമില്ലാതെയും ചെയ്യാന്‍ കഴിയുന്ന ലഘുവായ വ്യായാമം. ഹാര്‍വാര്‍ഡ് ഹെല്‍ത്ത് അനുസരിച്ച്, 70കിലോഗ്രാം ഉള്ള ഒരാള്‍ 30 മിനിറ്റ് നടക്കുമ്പോള്‍ 167 കലോറി കത്തിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. തുടക്കക്കാര്‍ക്ക് ആഴ്ചയില്‍ 3-4 തവണ 30 മിനിറ്റ് നടക്കാന്‍ ലക്ഷ്യമിടുക. കൂടുതല്‍ സ്റ്റാമിന കൈവരുന്നതിനനുസരിച്ച് നിങ്ങളുടെ നടത്തത്തിന്റെ ദൈര്‍ഘ്യവും ആവൃത്തിയും വര്‍ദ്ധിപ്പിക്കാവുന്നതാണ്.

ജോഗിംഗ്, ഓട്ടം

ജോഗിംഗ്, ഓട്ടം

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച വ്യായാമങ്ങളാണ് ജോഗിംഗും ഓട്ടവും. അവ സമാനമാണെന്ന് തോന്നുമെങ്കിലും, പ്രധാന വ്യത്യാസം ഒരു ജോഗിംഗ് വേഗത സാധാരണയായി മണിക്കൂറില്‍ 6.4 - 9.7 കിലോമീറ്റര്‍ ആണ്, അതേസമയം ഓടുന്ന വേഗത മണിക്കൂറില്‍ 9.7 കിലോമീറ്ററും. 70കിലോഗ്രാം ഭാരമുള്ള ഒരാള്‍ 30 മിനിറ്റ് ജോഗിംഗ് നടത്തുന്നതിലൂടെ ഏകദേശം 298 കലോറി കത്തിക്കുന്നു. അതുപോലെ ഓട്ടത്തിലൂടെ ഓരോ 30 മിനിറ്റിലും നിങ്ങളുടെ 372 കലോറി കത്തുന്നു. ജോഗിംഗും ഓട്ടവും ദോഷകരമായ വിസറല്‍ കൊഴുപ്പ് കത്തിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജോംഗിംഗ്, ഓട്ടം എന്നിവ വ്യായാമമായി ചെയ്യാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ട്രെഡ്മില്ല് വാങ്ങിയും ഉപയോഗിക്കാം.

Most read:ഇഞ്ചി ദിനവും ഇങ്ങനെ; തടി താനേ കുറയുംMost read:ഇഞ്ചി ദിനവും ഇങ്ങനെ; തടി താനേ കുറയും

നീന്തല്‍

നീന്തല്‍

ശരീരഭാരം കുറയ്ക്കാനും ശരീരത്തിന് ആകര്‍ഷകമായ രൂപം നേടാനുമുള്ള ഒരു മികച്ച മാര്‍ഗമാണ് നീന്തല്‍. 70 കിലോഗ്രാം ഭാരമുള്ള ഒരാള്‍ അരമണിക്കൂര്‍ നീന്തുന്നതിലൂടെ 233 കലോറി കത്തിക്കുന്നുവെന്ന് കണക്കാക്കുന്നു. നീന്തല്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുകയും വഴക്കം മെച്ചപ്പെടുത്തുകയും ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍, ബ്ലഡ് ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഹൃദ്രോഗസാധ്യതാ ഘടകങ്ങള്‍ കുറയ്ക്കുകയും ചെയ്തു. പരിക്കുകളോ സന്ധി വേദനയോ ഉള്ള ആളുകള്‍ക്കും തടി കുറയ്ക്കാന്‍ ഇത് ഒരു മികച്ച ഓപ്ഷനാണ്.

യോഗ

യോഗ

വ്യായാമം ചെയ്യാനും സമ്മര്‍ദ്ദം കുറയ്ക്കാനുമുള്ള ഒരു ജനപ്രിയ മാര്‍ഗമാണ് യോഗ. ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമമായി ഇത് സാധാരണയായി കരുതപ്പെടുന്നില്ലെങ്കിലും, ഇത് കലോറിയുടെ അളവ് കത്തിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 70 കിലോഗ്രാം ഭാരമുള്ള ഒരാള്‍ യോഗ പരിശീലിക്കുന്ന ഓരോ 30 മിനിറ്റിലും 149 കലോറി കത്തിക്കുന്നുവെന്ന് പഠനങ്ങള്‍ കണക്കാക്കുന്നു. കലോറി കത്തുന്നതിനുപുറമെ, അനാരോഗ്യകരമായ ഭക്ഷണങ്ങളെ പ്രതിരോധിക്കാനും അമിതഭക്ഷണം നിയന്ത്രിക്കാനും യോഗ സഹായിക്കുന്നു.

Most read:ബെല്ലി ഫാറ്റ് കുറക്കാം യോഗാസനങ്ങളിലൂടെMost read:ബെല്ലി ഫാറ്റ് കുറക്കാം യോഗാസനങ്ങളിലൂടെ

English summary

Best Exercises For Burning Calories And Losing Weight

In addition to dieting, exercising is one of the most commonly employed weight loss strategies among those trying to shed extra pounds. Here are the best exercises for weight loss.
X
Desktop Bottom Promotion