For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദന പമ്പകടത്താന്‍ സഹായിക്കും ഈ എണ്ണ പ്രയോഗം

|

മിക്കവരും അനുഭവിക്കുന്ന ഒന്നാണ് തലവേദന. സമ്മര്‍ദ്ദം, വിശ്രമക്കുറവ്, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശമില്ലായ്മ തുടങ്ങിയവ തലവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്. ഏറെനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേന്‍. ഈ തലവേദന കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമല്ല. തലവേദന അനുഭവപ്പെടുമ്പോഴെല്ലാം പലരും ഗുളികകള്‍ കഴിച്ച് ആശ്വാസം കണ്ടെത്തുന്നു. എന്നാല്‍ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Most read: ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍Most read: ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍

തലവേദന പരിഹരിക്കാന്‍ പണ്ടുമുതല്‍ക്കേ ഉപയോഗിച്ചുവരുന്ന ചില നാടന്‍ രീതികളുണ്ട്. അതിലൊന്നാണ് അവശ്യ എണ്ണകളുടെ ഉപയോഗം. അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് വിവിധ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. സമ്മര്‍ദ്ദം ഒഴിവാക്കുക, സെന്‍സറുകളെ ഉത്തേജിപ്പിക്കുക, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ നിങ്ങളുടെ തലവേദന കുറയ്ക്കാന്‍ ചില എണ്ണകള്‍ സഹായിക്കും. തലവേദനയ്ക്കും മൈഗ്രെയ്‌നുമുള്ള മരുന്നുകള്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളില്ലാതെ ഈ എണ്ണകള്‍ നിങ്ങള്‍ക്ക് എല്ലാ ഗുണങ്ങളും നല്‍കുന്നു. ഈ ലേഖനത്തില്‍ തലവേദനയ്ക്ക് പരിഹാരം തരുന്ന ചില അവശ്യ എണ്ണകളെക്കുറിച്ച് വായിച്ചറിയാം.

തലവേദനയ്ക്കുള്ള മികച്ച എണ്ണകള്‍

തലവേദനയ്ക്കുള്ള മികച്ച എണ്ണകള്‍

ചില അവശ്യ എണ്ണകള്‍ക്ക് ടെന്‍ഷനില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും ഉണ്ടാകുന്ന തലവേദന ഒഴിവാക്കാന്‍ കഴിവുണ്ട്. ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന അവശ്യ എണ്ണ ഒലിവ് ഓയില്‍, വെളിച്ചെണ്ണ അല്ലെങ്കില്‍ ജോജോബ ഓയില്‍ പോലുള്ള ഒരു കാരിയര്‍ ഓയിലുമായി ലയിപ്പിക്കണം. കാരണം അവശ്യ എണ്ണകള്‍ ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കുകയോ കഴിക്കുകയോ ചെയ്യരുത്. 1 ഔണ്‍സ് കാരിയര്‍ ഓയിലില്‍ അഞ്ച് തുള്ളി അവശ്യ എണ്ണ ചേര്‍ക്കണം. തലവേദന നേരിടാന്‍ സഹായിക്കുന്ന ചില മികച്ച അവശ്യ എണ്ണകള്‍ ഇവയാണ്:

പെപ്പര്‍മിന്റ് ഓയില്‍

പെപ്പര്‍മിന്റ് ഓയില്‍

തലവേദനയ്ക്ക് പെപ്പര്‍മിന്റ് ഓയില്‍ ഉപയോഗിക്കാമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു പരിഹാരമായിരിക്കും. മൈഗ്രെയ്ന്‍ പ്രശ്‌നത്തിനും തലവേദനയ്ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ എണ്ണകളില്‍ ഒന്നാണ് പുതിനയില. ഇതില്‍ മെന്തോള്‍ അടങ്ങിയിട്ടുണ്ട്, ഇത് തലവേദന ഒഴിവാക്കാനും പേശികളെ വിശ്രമിക്കാനും സഹായിക്കും.

Most read:കോവിഡ് വന്നാല്‍ ആണിനും പെണ്ണിനും വ്യത്യസ്ത ലക്ഷണം; പഠനം പറയുന്നത്Most read:കോവിഡ് വന്നാല്‍ ആണിനും പെണ്ണിനും വ്യത്യസ്ത ലക്ഷണം; പഠനം പറയുന്നത്

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍

റോസ്‌മേരി എണ്ണയില്‍ ശക്തമായ വേദനസംഹാരികളും വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഈ എണ്ണ നൂറുകണക്കിന് വര്‍ഷങ്ങളായി വീട്ടൗഷധമായി ഉപയോഗിച്ചുവരുന്നു. തലവേദന ഒഴിവാക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുന്നു.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ എണ്ണ സാധാരണയായി വിശ്രമത്തിനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി ഉപയോഗിക്കുന്നു. മൈഗ്രേന്‍, തലവേദന എന്നിവയ്ക്കും ഈ എണ്ണ ശുപാര്‍ശ ചെയ്യുന്നു. ലാവെന്‍ഡര്‍ എണ്ണയുടെ ഗന്ധം ശ്വസിക്കുന്നത് മൈഗ്രെയ്ന്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

Most read:കൊഴുപ്പ് നീക്കാനും മസില് വളര്‍ത്താനും വേണ്ടത് ഈ മൈക്രോ ന്യൂട്രിയന്റ്‌സ്Most read:കൊഴുപ്പ് നീക്കാനും മസില് വളര്‍ത്താനും വേണ്ടത് ഈ മൈക്രോ ന്യൂട്രിയന്റ്‌സ്

ചമോമൈല്‍ ഓയില്‍

ചമോമൈല്‍ ഓയില്‍

ചമോമൈലിന്റെ എണ്ണ പേശികളെ ശമിപ്പിക്കുകയും ശരീരത്തെ വിശ്രമിക്കുകയും ചെയ്യുന്നു, ഇക്കാരണത്താല്‍, ടെന്‍ഷന്‍ തലവേദന ഒഴിവാക്കാന്‍ ചമോമൈല്‍ ഓയില്‍ മികച്ച പ്രതിവിധിയാണ്. തലവേദനയുടെ സാധാരണ കാരണങ്ങളായ ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവ പരിഹരിക്കാനും ഈ എണ്ണ സഹായിക്കും.

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍

സൈനസ് പ്രശ്‌നങ്ങളും തലവേദനയും നിങ്ങള്‍ക്കുണ്ടെങ്കില്‍ യൂക്കാലിപ്റ്റസ് അവശ്യ എണ്ണകള്‍ നിങ്ങളുടെ രക്ഷയ്‌ക്കെത്തും. ഈ എണ്ണ സൈനസുകള്‍ നീക്കാനും മൂക്കിലെ ഭാഗങ്ങള്‍ തുറക്കാനും തലവേദനയ്ക്ക് കാരണമാകുന്ന സൈനസ് ടെന്‍ഷന്‍ ചികിത്സിക്കാനും സഹായിക്കുന്നു. അവശ്യ എണ്ണകള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ചില വഴികള്‍ നോക്കാം.

പുറമേ പുരട്ടാന്‍

പുറമേ പുരട്ടാന്‍

തലവേദനയ്ക്ക് അവശ്യ എണ്ണ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അത് നേര്‍പ്പിച്ച് ചര്‍മ്മത്തില്‍ പുരട്ടുക എന്നതാണ്, പ്രത്യേകിച്ച് നിങ്ങള്‍ വേദന അനുഭവിക്കുന്ന ഭാഗത്ത്. നിങ്ങള്‍ക്ക് ടെന്‍ഷന്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ നെറ്റിക്ക് ഇരുവശവും എണ്ണ പുരട്ടണം. അവശ്യ എണ്ണകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നതിന് മുമ്പ് ഒരു കാരിയര്‍ ഓയില്‍ ലയിപ്പിച്ചശേഷം ഉപയോഗിക്കുക.

Most read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനംMost read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനം

അരോമതെറാപ്പി

അരോമതെറാപ്പി

നിങ്ങളുടെ ചര്‍മ്മത്തില്‍ അവശ്യ എണ്ണ നേരിട്ട് പ്രയോഗിക്കാന്‍ പേടിയാണെങ്കില്‍ നിങ്ങള്‍ക്ക് അവശ്യ എണ്ണയുടെ സുഗന്ധം ശ്വസിക്കുന്നതും ഗുണം ചെയ്യും. സുഗന്ധദ്രവ്യമായി ഒരു അവശ്യ എണ്ണ ഉപയോഗിക്കുന്നതിന്, നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് ഒരു ഡിഫ്യൂസറില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എണ്ണയെടുത്ത് അരോമതെറാപ്പി ചെയ്യുക. അവശ്യ എണ്ണകള്‍ എല്ലാവരേയും വ്യത്യസ്ത രീതിയില്‍ ബാധിക്കുമെന്ന് ശ്രദ്ധിക്കുക. അതിനാല്‍, നിങ്ങളുടെ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ഡിഫ്യൂസറില്‍ നിന്ന് അകറ്റി നിര്‍ത്തുക.

കംപ്രഷന്‍

കംപ്രഷന്‍

അല്‍പം എണ്ണ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ ഒരു തൂവാല കുതിര്‍ത്ത് ഒരു കംപ്രസ് ഉണ്ടാക്കാനും നിങ്ങള്‍ക്കാവും. നിങ്ങളുടെ തലയോ കഴുത്തിന്റെ പിന്‍ഭാഗമോ പോലുള്ള വേദന അനുഭവപ്പെടുന്ന സ്ഥലത്ത് ഇത് പ്രയോഗിക്കുക. തലവേദനയില്‍ നിന്ന് അല്‍പ്പം മോചനം നേടാനുള്ള മികച്ച മാര്‍ഗമാണിത്.

കുളിക്കുന്ന വെള്ളത്തില്‍

കുളിക്കുന്ന വെള്ളത്തില്‍

അവശ്യ എണ്ണ ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗ്ഗം നിങ്ങളുടെ കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് തുള്ളി എണ്ണ ചേര്‍ക്കുക എന്നതാണ്. ചൂടുവെള്ളത്തില്‍ കുറച്ച് തുള്ളി അവശ്യ എണ്ണ ചേര്‍ക്കുന്നത് തലവേദന ഒഴിവാക്കാന്‍ സഹായിക്കും.

English summary

Best Essential Oils For Headache And Migraine Relief in Malayalam

Here are some essential oils that are good for headaches and guide you on using them to maximize their positive effect. Take a look.
Story first published: Wednesday, August 11, 2021, 14:31 [IST]
X
Desktop Bottom Promotion