For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊക്കെ കുടിച്ചാല്‍ മതി; കിഡ്‌നി നല്ല ക്ലീനാകും, മെച്ചപ്പെട്ട പ്രവര്‍ത്തനം

|

വൃക്ക തകരാര്‍ മൂലം നിരവധി പേര്‍ ഇന്നത്തെക്കാലത്ത് മരിക്കുന്നുണ്ട്. ഇതുകൂടാതെ, മാരകമായ പല വിട്ടുമാറാത്ത വൃക്കരോഗങ്ങളും പലരിലുമുണ്ട്. ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് വൃക്കകള്‍. അവ ശരീര ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാന്‍ മൂത്രത്തിന്റെ രൂപവത്കരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. മാലിന്യ വിസര്‍ജ്ജനം, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കല്‍, ജലാംശം സന്തുലിതമാക്കല്‍, ആസിഡ് നിയന്ത്രണം, ചുവന്ന രക്താണുക്കളുടെ രൂപീകരണം എന്നിവയ്ക്ക് വൃക്കകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Also read: ഓര്‍മ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഓര്‍മ്മശക്തി കൂട്ടാന്‍ ആയുര്‍വേദത്തിലെ ഈ കാര്യം പരീക്ഷിക്കൂAlso read: ഓര്‍മ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഓര്‍മ്മശക്തി കൂട്ടാന്‍ ആയുര്‍വേദത്തിലെ ഈ കാര്യം പരീക്ഷിക്കൂ

അതിനാല്‍, ഈ പ്രവര്‍ത്തനങ്ങളെല്ലാം സുഗമമായി നിര്‍വഹിക്കുന്നതിന് നമ്മുടെ വൃക്കകള്‍ വൃത്തിയും ആരോഗ്യവും നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ചില പാനീയങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സിട്രസ് ജ്യൂസുകള്‍

സിട്രസ് ജ്യൂസുകള്‍

സ്വാഭാവികമായും സിട്രേറ്റ് കൂടുതലുള്ള സിട്രസ് ജ്യൂസുകളായ നാരങ്ങാവെള്ളം, ജ്യൂസ് എന്നിവ വൃക്കയിലെ കല്ല് തടയുന്നതിനുള്ള ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയുടെ അളവ് കൂടുതലുള്ള ജ്യൂസുകള്‍ സൂക്ഷിക്കുക, കാരണം അമിത പഞ്ചസാര വൃക്കയിലെ കല്ലിന് അപകടസാധ്യത വര്‍ദ്ധിപ്പിക്കും. മിതമായ തോതില്‍ മാത്രം പഞ്ചസാര ഉപയോഗിക്കുക. ശരീരത്തിലെ മറ്റ് ധാതുക്കളുമായി കാല്‍സ്യം ബന്ധിക്കുന്നത് സിട്രേറ്റ് തടഞ്ഞേക്കാം.

സിട്രസ് ജ്യൂസുകള്‍

സിട്രസ് ജ്യൂസുകള്‍

ഈ ബന്ധിത പ്രക്രിയ വൃക്കയില്‍ സംഭവിക്കുകയാണെങ്കില്‍, വൃക്കയിലെ കല്ലുകളിലേക്ക് നയിക്കുന്ന പരലുകള്‍ രൂപപ്പെടുത്താം. ഇതിനകം ഉള്ള പരലുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ നിന്ന് സിട്രേറ്റ് തടയുന്നു, അത് വലുതായിത്തീരുന്നതിനെ തടയുന്നു. ഏകദേശം പത്തില്‍ ഒരാള്‍ക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വൃക്ക കല്ല് ഉണ്ടാകും. ജലാംശം നിലനിര്‍ത്തുകയും നാരങ്ങ അടിസ്ഥാനമായുള്ള പാനീയങ്ങള്‍ കുടിക്കുക വഴി വൃക്കയിലെ കല്ലുകള്‍ തടയാന്‍ ശ്രദ്ധിക്കുക.

Most read:കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാംMost read:കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

വൈന്‍

വൈന്‍

ആശ്ചര്യപ്പെടേണ്ട, സത്യമായ കാര്യമാണ്. വീഞ്ഞ് ഉപയോഗം നിങ്ങളുടെ വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം വൃക്കകളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും വൃക്കരോഗമുള്ളവരുടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ദേശീയ വൃക്ക ഫൗണ്ടേഷന്റെ സമ്മേളനത്തില്‍ അവതരിപ്പിച്ച പഠനം ശരിവയ്ക്കുന്നു.

വൈന്‍

വൈന്‍

വീഞ്ഞിന്റെ സംരക്ഷണ ഗുണങ്ങളെക്കുറിച്ച് പറയുമ്പോള്‍, മിതത്വം പ്രധാനമാണ്. ഒട്ടും വൈന്‍ കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു ഗ്ലാസ് വൈന്‍ എങ്കിലും കുടിക്കുന്നവരില്‍ വൃക്കരോഗ സാധ്യത 37 ശതമാനം കുറവാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കുള്ള സാധ്യത 29 ശതമാനം കുറവാണെന്നും കണ്ടെത്തി.

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ് നിങ്ങളുടെ മൂത്രനാളത്തിനും വൃക്ക ആരോഗ്യത്തിനും നല്ലതാണ്. മൂത്രനാളിയിലെ അണുബാധകള്‍ക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയകളെ തടയാന്‍ കഴിയുന്ന സംയുക്തങ്ങള്‍ ക്രാന്‍ബെറി ജ്യൂസില്‍ അടങ്ങിയിരിക്കുന്നു. മൂത്രനാളിയില്‍ (മൂത്രസഞ്ചി ഉള്‍പ്പെടെ) ബാക്ടീരിയകള്‍ പ്രവേശിക്കുകയും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അണുബാധ ഉണ്ടാകുന്നു. ഇത് മൂത്രനാളിയിലെ ചുവപ്പ്, വീക്കം, വേദന എന്നിവയ്ക്ക് കാരണമാകുന്നു.

Most read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരംMost read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

മിക്ക അണുബാധയും മൂത്രസഞ്ചിയില്‍ തന്നെ തുടരുന്നു, പക്ഷേ വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അവര്‍ക്ക് മൂത്രനാളിയിലേക്കും വൃക്കയിലേക്കും സഞ്ചരിക്കാം. ഇത് പൈലോനെഫ്രൈറ്റിസ് എന്ന ഗുരുതരമായതും വേദനാജനകവുമായ വൃക്ക അണുബാധയ്ക്ക് കാരണമാകുന്നു. പതിവായി യൂറിനല്‍ ഇന്‍ഫക്ഷന്‍ ഉള്ള യുവതികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ദിവസവും ഒരു ഗ്ലാസ് ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ഉണങ്ങിയ ക്രാന്‍ബെറി, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ക്രാന്‍ബെറി ഉല്‍പന്നങ്ങളുടെ ഉപഭോഗവും ഗുണം ചെയ്യും.ഇതൊരു വിദേശി ആണെന്നതിനാല്‍ ഇന്ത്യയില്‍ സുലഭമായി കാണാറില്ല.

വെള്ളം

വെള്ളം

ജീവിതത്തിന് അനിവാര്യമാണ് വെള്ളം. വിഷവസ്തുക്കള്‍ പുറന്തള്ളുക, പോഷകങ്ങള്‍ കടത്തുക, ശരീര താപനില നിയന്ത്രിക്കുക എന്നിങ്ങനെയുള്ള പല സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഇത് നിങ്ങളുടെ ശരീരത്തില്‍ നിര്‍വഹിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകള്‍ക്ക് രക്തത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും ഫില്‍ട്ടര്‍ ചെയ്യുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോള്‍ നിര്‍ജ്ജലീകരണവും വൃക്കയിലെ കല്ലുകളും ഉണ്ടാകുന്നു.

Most read:കോവിഡ് 19: പുറത്തിറങ്ങിയാല്‍ ഇവ മറക്കരുത്Most read:കോവിഡ് 19: പുറത്തിറങ്ങിയാല്‍ ഇവ മറക്കരുത്

വെള്ളം

വെള്ളം

വേനല്‍ക്കാലത്ത് പ്രത്യേകിച്ച്, ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വിയര്‍പ്പ്, വ്യായാമം, ചൂട് എന്നിവ മൂലം ശരീരത്തിലെ ജലനഷ്ടത്തിന് കാരണമാകുന്നു. ശരീരത്തില്‍ വെള്ളം കുറവായതിനാല്‍ മൂത്രം ഉത്പാദനം കുറയുന്നു. ഇത് കല്ല് ഉണ്ടാക്കുന്ന ധാതുക്കള്‍ വൃക്കകളിലും മൂത്രനാളികളിലും ബന്ധിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.

English summary

Best Drinks For Kidney Health

Here we are discussing the best drinks you should drink for kidney health. Take a look.
X
Desktop Bottom Promotion