For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെരിക്കോസ് വെയിന്‍; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഈ ഭക്ഷണങ്ങള്‍

|

സിരകള്‍ തടിച്ചു കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. കാലുകളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ വെരിക്കോസ് വെയിന്‍ വഷളായേക്കാം. ഇതൊരു സാധാരണ അസുഖമാണെങ്കിലും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. രക്തം കട്ടപിടിക്കാനും വ്രണങ്ങള്‍ക്കും വരെ ഇത് കാരണമാകുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഈ അസുഖം അധികമാണ്. പ്രായപൂര്‍ത്തിയായവരില്‍ 25 മുതല്‍ 30 ശതമാനം വരെ പേരും വെരിക്കോസ് വെയിനാല്‍ ബുദ്ധിമുട്ടുന്നവരാണ്.

Most read: കാന്‍സര്‍ തടയാന്‍ സഹായിക്കും ഈ ആയുര്‍വേദ സസ്യങ്ങള്‍Most read: കാന്‍സര്‍ തടയാന്‍ സഹായിക്കും ഈ ആയുര്‍വേദ സസ്യങ്ങള്‍

വെരിക്കോസ് വെയിന്‍ കൂടുതലും സംഭവിക്കുന്നത് കാലിന്റെ താഴത്തെ ഭാഗത്താണ്, കാരണം ഈ സിരകള്‍ ഹൃദയത്തില്‍ നിന്ന് ഏറ്റവും അകലെയാണ്. അതുകാരണം രക്തം മുകളിലേക്ക് ഒഴുകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. വെരിക്കോസ് വെയിനിന് രോഗനിര്‍ണയവും നല്ല ചികിത്സയും ആവശ്യമാണ്. എന്നിരുന്നാലും, അതിനുപുറമെ, അസ്വസ്ഥതകള്‍ താല്‍ക്കാലികമായി നേരിടാന്‍ നിങ്ങളെ സഹായിക്കുന്നതിന് ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വെരിക്കോസ് വെയിന്‍ തടയാന്‍ നിങ്ങള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങള്‍ ഇതാ.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് വെരിക്കോസ് വെയിന്‍ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബീറ്റ്‌റൂട്ടില്‍ ബീറ്റാസയാനിന്‍ എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തമാണ് ബീറ്റ്‌റൂട്ടുകളുടെ മനോഹരമായ പര്‍പ്പിള്‍ നിറത്തിന് പ്രധാനമായും കാരണം. ഉയര്‍ന്ന അളവിലുള്ള ഹോമോസിസ്റ്റീന്‍ രക്തക്കുഴലുകളെ തകരാറിലാക്കുകയും രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കും. ശരീരത്തിലെ ഹോമോസിസ്റ്റീന്റെ അളവ് കുറയ്ക്കുന്ന ഫൈറ്റോകെമിക്കല്‍ സംയുക്തമാണ് ബെറ്റാസയാനിന്‍.

ഇഞ്ചി

ഇഞ്ചി

നൂറ്റാണ്ടുകളായി ഇഞ്ചി ഒരു സുഗന്ധവ്യഞ്ജനമായും ഔഷധമായും ഉപയോഗിക്കുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളില്‍ ഫൈബ്രിന്‍ അലിയിക്കാനും സഹായിക്കുന്നതിനാല്‍ വെരിക്കോസിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് ഇഞ്ചി വ്യാപകമായി ഉപയോഗിക്കുന്നു. ഇഞ്ചി കഴിക്കുന്നത് സിരകളുടെ ആരോഗ്യത്തിന് കൂടുതല്‍ ഫലപ്രദമാണെന്ന് പറയപ്പെടുന്നു.

Most read:ഈ മോശം ശീലങ്ങള്‍ ഒഴിവാക്കിയാല്‍ നേടാം രാത്രിയില്‍ നല്ല ഉറക്കംMost read:ഈ മോശം ശീലങ്ങള്‍ ഒഴിവാക്കിയാല്‍ നേടാം രാത്രിയില്‍ നല്ല ഉറക്കം

മഞ്ഞള്‍

മഞ്ഞള്‍

പണ്ടുകാലം മുതല്‍ക്കേ ആയുര്‍വേദത്തിലും പരമ്പരാഗത ചൈനീസ് വൈദ്യത്തിലും മഞ്ഞള്‍ ഉപയോഗിച്ചുവരുന്നു. രക്തക്കുഴലുകളില്‍ തടസ്സം നീക്കുന്നതിനും ഫലപ്രദമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. മഞ്ഞളിലെ സജീവ ഘടകമായ കുര്‍ക്കുമിന്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, ഇത് മെച്ചപ്പെട്ട രക്തപ്രവാഹവും രക്തചംക്രമണവും സുഗമമാക്കുന്നു.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍, വാഴപ്പഴം, പേരക്ക തുടങ്ങിയ പഴങ്ങളില്‍ നാരുകളുടെ അംശം കൂടുതലാണ്. ഉയര്‍ന്ന ഫൈബര്‍ പഴങ്ങള്‍ നീര് സാധ്യത കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. സിരകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് സംയുക്തമായ റൂട്ടിന്‍ ഉയര്‍ന്ന അളവില്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

മുന്തിരി

മുന്തിരി

മുന്തിരികളില്‍ ഫ്‌ളേവനോയ്ഡുകളും വിറ്റാമിനുകളും ഒലിഗോമെറിക് പ്രോന്തോസയാനിഡിനുകളും അടങ്ങിയിട്ടുണ്ട്. ഇത് സിരകളുടെയും കാലുകളുടെയും വീക്കം കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

Most read:ആസ്ത്മ വഷളാകും മഴക്കാലത്ത്‌; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:ആസ്ത്മ വഷളാകും മഴക്കാലത്ത്‌; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെറി

ചെറി

ആപ്പിളിനെപ്പോലെ, ചെറികളിലും റൂട്ടിന്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും നിങ്ങളുടെ സിരകളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്ന ഫ്‌ളേവനോയിഡാണ് റൂട്ടിന്‍. കൂടാതെ, ഈ ഫ്‌ളേവനോയിഡ് ആന്റി-ഇന്‍ഫ്‌ലമേറ്ററി കൂടിയാണ്. ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമായ ചെറി രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.

നട്‌സും വിത്തുകളും

നട്‌സും വിത്തുകളും

നട്‌സില്‍ നിയാസിന്‍, വിറ്റാമിന്‍ ബി 3 എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രക്തപ്രവാഹത്തിന് ആവശ്യമായ പോഷകങ്ങളാണ്. ചണവിത്ത്, സൂര്യകാന്തിവിത്ത്, ചിയ വിത്തുകള്‍ എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളും നാരുകളും അടങ്ങിയ ചില ഭക്ഷണങ്ങളാണ്. കൊളസ്ട്രോള്‍ നീക്കം ചെയ്യുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള മികച്ച ഭക്ഷണം കൂടിയാണ് ഇവ.

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികള്‍

ചീര പോലുള്ള ഇലക്കറികള്‍ മഗ്‌നീഷ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. രക്തചംക്രമണവും രക്തപ്രവാഹവും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു ധാതുവാണ് മഗ്നീഷ്യം. അതിനാല്‍ വെരിക്കോസ് വെയിന്‍ ഉള്ളവര്‍ പച്ച ഇലക്കറികള്‍ ധാരാളം കഴിക്കുക.

Most read:രാവിലെ ഈ ശീലമെങ്കില്‍ ഏത് തടിയും എളുപ്പം കുറയും, ഫിറ്റ് ആകുംMost read:രാവിലെ ഈ ശീലമെങ്കില്‍ ഏത് തടിയും എളുപ്പം കുറയും, ഫിറ്റ് ആകും

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ചില കൊഴുപ്പുകള്‍ നിങ്ങളുടെ ആരോഗ്യത്തിനും സിരകള്‍ക്കും നല്ലതാണ്. വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവോക്കാഡോ.

കറുവപ്പട്ട

കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ പ്രതിരോധവും നിയന്ത്രിക്കുന്നതിന് അറിയപ്പെടുന്ന ശക്തമായ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. രക്തക്കുഴലുകള്‍ വികസിക്കാനും വിശാലമാക്കാനും കറുവപ്പട്ട സഹായിക്കും, ഇത് നിങ്ങളുടെ ശരീരത്തിലുടനീളം രക്തം ഒഴുകുന്നത് എളുപ്പമാക്കുന്നു.

ശതാവരി

ശതാവരി

രക്തക്കുഴലിന്റെ ആരോഗ്യത്തിന് ഉത്തമമായ പച്ചക്കറിയാണ് ശതാവരി. ഇത് കാപ്പിലറികളും സിരകളും ശക്തിപ്പെടുത്തുന്നു. വിറ്റാമിന്‍ എ, സി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഫൈബര്‍, ഫോളേറ്റ്, ക്രോമിയം എന്നിവയും ശതാവരിയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, നിയാസിന്‍, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയും ഇതിലുണ്ട്.

Most read:രക്തം കട്ടപിടിക്കുന്നത് തടയാന്‍ സഹായിക്കും ഈ വീട്ടുവൈദ്യങ്ങള്‍Most read:രക്തം കട്ടപിടിക്കുന്നത് തടയാന്‍ സഹായിക്കും ഈ വീട്ടുവൈദ്യങ്ങള്‍

വെരിക്കോസ് വെയിന്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വെരിക്കോസ് വെയിന്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വെരിക്കോസ് വെയിനുകള്‍ കണ്ടുപിടിക്കാന്‍ വൈദ്യസഹായം തേടുന്നതിനു പുറമേ, വെരിക്കോസ് വെയിന്‍ ലക്ഷണങ്ങള്‍ വഷളാകാതിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വെരിക്കോസ് വെയിന്‍ തടയാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ.

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

വെരിക്കോസ് വെയിന്‍ ലക്ഷണങ്ങളുള്ള ആളുകള്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണം. അവ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമായേക്കാം, കൂടാതെ സിരകളുടെ ആരോഗ്യവും മോശമാക്കുന്നു.

Most read:തേങ്ങാവെള്ളം അധികം കുടിക്കല്ലേ; ഈ ദോഷങ്ങളാണ് ഫലംMost read:തേങ്ങാവെള്ളം അധികം കുടിക്കല്ലേ; ഈ ദോഷങ്ങളാണ് ഫലം

ടിന്നിലടച്ച ഭക്ഷണങ്ങള്‍

ടിന്നിലടച്ച ഭക്ഷണങ്ങള്‍

ടിന്നിലടച്ച ഭക്ഷണങ്ങള്‍ ബിസ്‌പെനോള്‍ എന്ന രാസവസ്തുവാണ്. ഇത് ഈസ്ട്രജന്റെ ഒരു അനുകരണം സൃഷ്ടിക്കുകയും നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കുകയും ചെയ്യുന്നു, ഇത് വെരിക്കോസ് വെയിനിന് കാരണമാകുകയോ നിങ്ങളുടെ അവസ്ഥ വഷളാക്കുകയോ ചെയ്യുന്നു.

Most read:പ്രമേഹം ചെറുക്കാനും ഹൃദയാരോഗ്യം വളര്‍ത്താനും കറുവപ്പട്ട ഇലയിട്ട ചായMost read:പ്രമേഹം ചെറുക്കാനും ഹൃദയാരോഗ്യം വളര്‍ത്താനും കറുവപ്പട്ട ഇലയിട്ട ചായ

പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍

പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍

ചോക്ലേറ്റുകള്‍, കേക്കുകള്‍, കുക്കികള്‍ എന്നിവ പ്രോസസ് ചെയ്ത ഭക്ഷണങ്ങളാണ്. അവയില്‍ അമിതവണ്ണത്തിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്ന ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. വെരിക്കോസ് വെയിനിന് ഒരു കാരണമാണ് അമിതവണ്ണം.

ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍

ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍

ഫ്രൈ ചെയ്ത ഭക്ഷണങ്ങളില്‍ പോഷകാംശം വളരെ കുറവാണ്. ഇവ ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതുമാണ്. വെരിക്കോസ് വെയിന്‍ വരാതിരിക്കാന്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.

മദ്യം - നിങ്ങള്‍ക്ക് വെരിക്കോസ് സവെയിന്‍ ഉണ്ടെങ്കില്‍ മദ്യം കഴിക്കുന്നത് ഒഴിവാക്കുക.

റെഡ് മീറ്റ് - റെഡ് മീറ്റ് ദഹിക്കാന്‍ പ്രയാസമാണ്. ഇത് ദഹിപ്പിക്കാന്‍ വളരെയധികം പരിശ്രമം ആവശ്യമാണ്. അതിനാല്‍ വെരിക്കോസ് വെയിന്‍ പ്രശ്‌നം ഉള്ളവര്‍ റെഡ് മീറ്റ് വിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ - നിങ്ങളുടെ രോഗലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ കാപ്പിയോ മറ്റ് തരത്തില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങളോ കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെ അധികം ഉപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.

English summary

Best and Worst Foods to Consume if You Have Varicose Vein in Malayalam

Apart from seeking medical help to diagnose varicose veins, it is important to maintain a healthy diet to lessen the symptoms of varicose veins from getting worse. Read on to know more.
Story first published: Friday, June 3, 2022, 10:22 [IST]
X
Desktop Bottom Promotion