Just In
- 9 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
- 11 hrs ago
ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്സ്
- 12 hrs ago
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 13 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Movies
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍
ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനമാണ് നിങ്ങളുടെ പല്ലുകള്‍, മോണകള്‍, വായ എന്നിവയുടെ ആരോഗ്യവും. ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസേന ബ്രഷ് ചെയ്യുന്നതും ഫ്ളോസിംഗ് ചെയ്യുന്നതും ആരോഗ്യകരമായ വായ ശുചിത്വത്തിന് പ്രധാനമാണ്. എന്നാല്‍, നിങ്ങളുടെ ഭക്ഷണക്രമവും നിങ്ങളുടെ ദന്താരോഗ്യത്തില്‍ സ്വാധീനം ചെലുത്തും.
Most
read:
ലോക
ബ്രെയിന്‍
ട്യൂമര്‍
ദിനം;
മാരകരോഗം
തിരിച്ചറിയാം
ഈ
ലക്ഷണങ്ങളിലൂടെ
പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള പല്ലുകളും മോണകളും ലഭിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം നല്ല വായ ആരോഗ്യത്തിന് സഹായിക്കുന്നു. നിങ്ങളുടെ വായയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതും മോശവുമായ ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാല്, തൈര്, ചീസ് എന്നിവയുള്‍പ്പെടെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍, സോയാമില്‍ക്ക് എന്നിവ ശക്തമായ പല്ലുകളുടെയും എല്ലുകളുടെയും വികാസത്തിന് സഹായിക്കുന്നു. ടോഫു, സാല്‍മണ്‍, ബദാം, വിവിധ കടുംപച്ച ഇലക്കറികള്‍ എന്നിവയും കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങളാണ്. മുട്ട, മത്സ്യം, ലീന്‍ മീറ്റ്, പാലുല്‍പ്പന്നങ്ങള്‍, നട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് എന്ന വൈറ്റമിന്‍ ശക്തമായ പല്ലുകള്‍ക്ക് ആവശ്യമാണ്.

തൈര്
തൈരില്‍ ധാരാളം കാല്‍സ്യം ഉള്ളതിനാല്‍, അത് നിങ്ങളുടെ ഇനാമലിനെ അതായത് പല്ലിന്റെ ഏറ്റവും പുറം പാളിയെ ശക്തിപ്പെടുത്തും. പഠനങ്ങള്‍ അനുസരിച്ച്, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള ദുര്‍ഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങള്‍ കുറയ്ക്കുന്നതിലൂടെ വായ്നാറ്റം ഇല്ലാതാക്കാനും ഇതിന് കഴിയും. എന്നിരുന്നാലും, അമിതമായ പഞ്ചസാര അടങ്ങിയിട്ടില്ലാത്ത തൈര് കഴിക്കുന്നത് ഉറപ്പാക്കുക, കാരണം അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Most
read:നല്ലതെന്ന്
കരുതി
പാവയ്ക്ക
ജ്യൂസ്
അധികം
കഴിക്കേണ്ട;
ഈ
ദോഷങ്ങളും
കൂടെവരും

ആപ്പിളും കാരറ്റും
ആപ്പിള്‍, കാരറ്റ് തുടങ്ങിയ പഴങ്ങള്‍ ഉമിനീര് ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ആത്യന്തികമായി കാവിറ്റികളിലേക്ക് നയിച്ചേക്കാവുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.

ഉണക്കമുന്തിരി
പല്ലില്‍ ഒട്ടിപ്പിടിക്കുന്ന ഭക്ഷണങ്ങള്‍ ബാക്ടീരിയയുടെ പ്രജനന കേന്ദ്രമായി മാറിയേക്കാമെന്നതിനാല്‍ അവ കഴിക്കരുതെന്ന് സാധാരണയായി പറയാറുണ്ടെങ്കിലും ചില ഒട്ടുന്ന ഭക്ഷണങ്ങള്‍ വായുടെ ആരോഗ്യം മെച്ചപ്പെടുത്തും. ചിക്കാഗോ കോളേജ് ഓഫ് ഡെന്റിസ്ട്രി ഒരു പഠനം പറയുന്നത് ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ കാവിറ്റിക്കും മോണ രോഗങ്ങള്‍ക്കും കാരണമാകുന്ന ബാക്ടീരിയകളെ അകറ്റുന്നു എന്നാണ്.
Most
read:സ്ത്രീകളില്‍
സാധാരണയായി
കണ്ടുവരുന്ന
മാനസികാരോഗ്യ
പ്രശ്നങ്ങള്‍

ഗ്രീന്‍ ടീ
ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ പാനീയമായാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ പല്ലും സംരക്ഷിക്കുന്നു. മോണ രോഗങ്ങളിലേക്ക് നയിക്കുന്ന വീക്കം, വായയ്ക്കുള്ളിലെ ബാക്ടീരിയ വളര്‍ച്ച എന്നിവ കുറയ്ക്കുന്നതിലൂടെ നിങ്ങളുടൈ വായയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഇതിന് കഴിവുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കറുവപ്പട്ട
പണ്ടുകാലം മുതല്ക്കേ വായുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇതില്‍ സിനാമിക് ആല്‍ഡിഹൈഡ് എന്ന എണ്ണ അടങ്ങിയിട്ടുണ്ട്, അത് ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുകയും അതുവഴി അണുബാധകളും രോഗങ്ങളും തടയുകയും ചെയ്യും.
Most
read:മഴക്കാലത്തെ
തണുപ്പ്
സന്ധികള്‍ക്ക്
പ്രശ്നം;
സന്ധിവേദന
തടയാന്‍
ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍

പല്ലിന് ദോഷം ചെയ്യുന്ന ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങള്‍ ദന്ത പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും, ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ പല്ലിന് ദോഷകരമായ ചില ഭക്ഷണങ്ങള്‍ ഇനിപ്പറയുന്നവയാണ്.

പഞ്ചസാര
നിങ്ങള്‍ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോഴോ മധുരമുള്ള പാനീയങ്ങള്‍ ദീര്‍ഘകാലം കുടിക്കുമ്പോഴോ, വായിലെ പ്ലാക്ക് ബാക്ടീരിയകള്‍ ഇനാമലിനെ നശിപ്പിക്കുന്ന ആസിഡുകള്‍ ഉണ്ടാക്കാന്‍ പഞ്ചസാര ഉപയോഗിക്കുന്നു. സോഡ ഉള്‍പ്പെടെയുള്ള കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകളില്‍ ഭൂരിഭാഗവും അസിഡിറ്റി ഉള്ളതിനാല്‍ അവ നിങ്ങളുടെ പല്ലുകള്‍ക്ക് ദോഷം ചെയ്യും.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍
നിങ്ങള്‍ സോഡ കഴിക്കുമ്പോള്‍, പഞ്ചസാര നിങ്ങളുടെ വായിലെ സൂക്ഷ്മാണുക്കളുമായി പ്രതിപ്രവര്‍ത്തിച്ച് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഈ ആസിഡ് നിങ്ങളുടെ പല്ലുകളെ നശിപ്പിക്കുന്നു. ഇത്തരം പാനീയങ്ങള്‍ക്ക് അവയുടേതായ ആസിഡുകള്‍ ഉണ്ട്, അത് പല്ലുകളെ നശിപ്പിക്കുന്നു. ഇത്തരം സാധനങ്ങള്‍ കഴിക്കുമ്പോഴെല്ലാം ദോഷകരമായ പ്രതികരണം ആരംഭിക്കുന്നു, ഇത് ഏകദേശം 20 മിനിറ്റ് നീണ്ടുനില്‍ക്കും.
Most
read:തൈറോയ്ഡ്
പ്രശ്നങ്ങളെ
ചെറുക്കാന്‍
ആയുര്‍വേദം
പറയും
സൂത്രം

കോഫി
സാധാരണയായി കോഫി, ചായ എന്നിവ കഴിക്കുന്നത് അത്ര ദോഷകരമല്ല. എന്നിരുന്നാലും, അമിതമായി കഴിച്ചാല്‍ ഇത് വായ വരണ്ടതാക്കുകയും പല്ലുകള്‍ കറപിടിക്കാന്‍ കാരണമാവുകയും ചെയ്യും. വെളുത്ത പല്ലുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാനീയങ്ങളില്‍ പഞ്ചസാര ഉപയോഗിക്കുന്നത് കുറയ്ക്കുക.

മദ്യം
വായിലെ പ്ലേക്ക്, ബാക്ടീരിയ, പഞ്ചസാര എന്നിവ കഴുകിക്കളയുന്നതിലൂടെ പല്ലുകളും മോണകളും ആരോഗ്യകരവും രോഗരഹിതവുമാക്കാന്‍ ഉമിനീര് സഹായിക്കുന്നു. എന്നാല്‍, ശരീരത്തിന്റെ സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ക്ലെന്‍സറായി സാധാരണയായി പ്രവര്‍ത്തിക്കുന്ന വായിലെ സ്വാഭാവിക ഉമിനീര് കുറയ്ക്കാന്‍ മദ്യം കാരണമാകുന്നു.
Most
read:കാന്‍സര്‍
തടയാന്‍
സഹായിക്കും
ഈ
ആയുര്‍വേദ
സസ്യങ്ങള്‍

സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങളുടെ ശക്തമായ അസിഡിറ്റി കാലക്രമേണ പല്ലിന്റെ ഇനാമലിന് കേടുവരുത്തും, ഇത് ഇനാമല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇനാമല്‍ പോകുന്നത് മറ്റ് പ്രശ്നങ്ങള്‍ക്കൊപ്പം പല്ലിന്റെ നിറവ്യത്യാസത്തിനും സംവേദനക്ഷമതയ്ക്കും കാരണമാകും. സിട്രസ് പഴങ്ങള്‍, പ്രത്യേകിച്ച് നാരങ്ങകള്‍ കഴിച്ചതിന് ശേഷം ചിലര്‍ക്ക് പല്ലിന്റെ സെന്‍സിറ്റിവിറ്റി നഷ്ടപ്പെടുന്നു.