For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരത്തില്‍ പ്രോട്ടീന്‍ ഭക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത

|

മനുഷ്യശരീരം അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സമയമാണ് കൗമാരം എന്ന് നമുക്ക് അറിയാം. എന്നാല്‍ കൗമാരത്തില്‍ നമ്മുടെ ശരീരത്തിന് ഊര്‍ജവും പോഷക ആവശ്യങ്ങളും വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. ആരോഗ്യകരമായ ശരീരവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ചര്‍മ്മത്തിനും മുടിക്കും പോഷണം നല്‍കുന്നതിനും കൗമാരക്കാര്‍ക്ക് ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനകരമാണ്. കൂടാതെ, ശരിയായ അളവില്‍ പ്രോട്ടീന്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളേയും അണുബാധകളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

High Protein Foods

കൗമാരപ്രായക്കാര്‍ പലപ്പോഴും വേഗത്തിലുള്ള മാറുന്ന ഭക്ഷണശീലങ്ങളിലേക്ക് വീഴുന്നതിനുള്ള പ്രവണത വളരെ കൂടുതലാണ്. ഇതിന്റെ ഫലമായി പലപ്പോഴും തെറ്റായ ഭക്ഷണ ശീലങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ എന്ന് പറയുന്നത് അവര്‍ക്ക് നല്‍കുന്ന ഭക്ഷണം തന്നെയാണ്. ജങ്ക് ഫുഡ് പതിവായി കഴിക്കുന്നതും അവരുടെ ശരീരത്തിന് ദീര്‍ഘകാല ദോഷം വരുത്തും. ഈ പോസ്റ്റില്‍, നിങ്ങളുടെ കൗമാരക്കാരുടെ പ്രോട്ടീന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന മികച്ച പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

തൈര്

തൈര്

തൈര് നല്ല മികച്ച ഭക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം തൈര് ഇത് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു പായ്ക്ക് തൈരില്‍ ഏകദേശം 11 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നത് ഇത്തരം അവസ്ഥകള്‍ ശരീരത്തിന് കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് തൈര്.

ചീസ്

ചീസ്

നിങ്ങളുടെ കൗമാരക്കാരനായ മകനോ മകള്‍ക്കോ നല്‍കാവുന്ന ഒന്നാണ് ചീസ്. അത് അമിതവണ്ണത്തിലേക്ക് നയിക്കുമെന്ന ഭയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചീസ് കുട്ടികള്‍ക്കിടയില്‍ വളരെ പ്രചാരമുള്ളതും പ്രോട്ടീന്റെ നല്ല ഉറവിടവുമാണ്. ഒരു ഔണ്‍സ് ചീസില്‍ 7 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പോലും ഇതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയാല്‍ കഴിക്കാതിരിക്കാന്‍ ആവില്ല. ഒരു കപ്പ് ഉണങ്ങിയ ബീന്‍സില്‍ ഏകദേശം 16 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഭക്ഷണത്തില്‍ സ്ഥിരമാക്കുക. അത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ് അതിലുപരി ബീന്‍സ് പതിവായി കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത 24% കുറയ്ക്കുന്നു എന്നതും സത്യമാണ്.

പയര്‍

പയര്‍

ലോകത്ത് ലഭ്യമായ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് പയര്‍. ½ കപ്പ് പയറില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മാംസം പോലെ തന്നെ പ്രോട്ടീന്റെ നല്ല ഉറവിടമാണ് പയറ്. ഇത് നിങ്ങളുടെ കൗമാരക്കാരന് പ്രോട്ടീന്‍ കലവറയാണ് നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച തിരഞ്ഞെടുപ്പാണ് പയര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അത് പ്രോട്ടീന്റെ കലവറയാണ് എന്നകാര്യത്തില്‍ സംശയം വേണ്ട. ഒരു സെര്‍വിംഗ് പീനട്ട് ബട്ടറില്‍ 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പ്രമേഹത്തെ തടയുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും പീനട്ട് ബട്ടര്‍ ശീലമാക്കാം.

മത്സ്യം

മത്സ്യം

ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ പ്രോട്ടീന്റെ മറ്റൊരു പോഷക സ്രോതസ്സാണ്. മത്സ്യത്തില്‍ 15 ഗ്രാം മുതല്‍ 30 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അതിന് സഹായിക്കുന്നതാണ് മത്സ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദിനവും ശീലമാക്കിയാല്‍ എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് മത്സ്യം.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍ കഴിക്കുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും ഒരു പരിധി വരെ എല്ലാവരും. എന്നാല്‍ അത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. പ്രോട്ടീന്‍ കലവറയാണ് ചിക്കന്‍. കോഴിയിറച്ചിയില്‍ ഏകദേശം 27 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ചിക്കന്‍ മിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

മുട്ട

മുട്ട

മുട്ട രുചികരവും പോഷകപ്രദവുമാണ്. ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ ഏറ്റവും നല്ല ഭാഗം അവ പാചകം ചെയ്യാനും കഴിക്കാനും എളുപ്പമാണ് എന്നതാണ്! കൗമാരക്കാര്‍ക്ക് ഏറ്റവും മികച്ച പ്രോട്ടീനാണ് ഇവ നല്‍കുന്നത്. ശീലമാക്കിയാല്‍ ആരോഗ്യത്തിന് വേണ്ട ഗുണങ്ങള്‍ എല്ലാ മികച്ചതാണ്.

പാല്‍

പാല്‍

മിക്ക കൗമാരക്കാരും പാല്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഇത് ഗുണങ്ങള്‍ നല്‍കുന്നത് എന്തൊക്കെയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ട്. ഒരു ഗ്ലാസ് പാലില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരവും മിതമായതുമായ പാല്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞവയെല്ലാം തന്നെ കൃത്യമായ പോഷകങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഓരോരുത്തരുടേയും ശാരീരിക പ്രത്യേകതകള്‍ ഓരോ തരത്തിലാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം ഭക്ഷണ ശീലം ഒരുക്കേണ്ടത്.

ഹൃദയാഘാത്തിന് മുന്‍പ് സ്ത്രീകളില്‍ മാത്രം ഈ ലക്ഷണം: അപകടം നിസ്സാരമല്ലഹൃദയാഘാത്തിന് മുന്‍പ് സ്ത്രീകളില്‍ മാത്രം ഈ ലക്ഷണം: അപകടം നിസ്സാരമല്ല

most read:ഉറക്കത്തെ തടസ്സപ്പെടുത്തി അനാരോഗ്യം കൂട്ടും രാത്രി ശീലങ്ങള്‍

English summary

Best And High Protein Foods For Teens In Malayalam

Here in this article we are sharing some best and high protein foods for teenager's in malayalam. Take a look.
Story first published: Friday, February 18, 2022, 14:47 [IST]
X
Desktop Bottom Promotion