For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരഭാരം നിയന്ത്രിക്കാം, തടി കുറയ്ക്കാം; തക്കാളി നല്‍കും ഗുണമിത്‌

|

എല്ലാ വീട്ടിലും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു പച്ചക്കറിയാണ് തക്കാളി. ഇത് രുചിയും പോഷണവും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ്. പൊട്ടാസ്യം, വൈറ്റമിന്‍ സി, ലൈക്കോപീന്‍ മുതലായവ തക്കാളിയില്‍ വലിയ അളവില്‍ കാണപ്പെടുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തക്കാളിയിലെ നാരുകളും ആന്റിഓക്സിഡന്റുകളും ആരോഗ്യത്തിന് വളരെയേറെഗുണം ചെയ്യും.

Also read: വേനല്‍ച്ചൂട് അസഹനീയം; ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാന്‍ 8 വഴികള്‍Also read: വേനല്‍ച്ചൂട് അസഹനീയം; ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാന്‍ 8 വഴികള്‍

എന്നാല്‍, തക്കാളി നിങ്ങളുടെ തടി കുറയ്ക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? തക്കാളി ജ്യൂസ് ഉപയോഗിച്ചോ സലാഡുകളായി കഴിച്ചോ നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സാധിക്കും. തക്കാളി കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും അത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നത് എങ്ങനെയെന്നും ഇവിടെ വായിച്ചറിയാം.

ശരീരഭാരം കുറയ്ക്കാന്‍ തക്കാളി

ശരീരഭാരം കുറയ്ക്കാന്‍ തക്കാളി

തക്കാളി പോലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുള്ള പ്രധാന കാരണം ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. തക്കാളിയില്‍ ധാരാളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഈ സംയുക്തങ്ങള്‍ ശരീര വ്യവസ്ഥയെ സുഗമമായി സംരക്ഷിക്കാനും നിലനിര്‍ത്താനും സഹായിക്കുന്നു. തക്കാളി അല്ലെങ്കില്‍ തക്കാളി ജ്യൂസ് എങ്ങനെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നു നോക്കാം.

കലോറി കുറവ്

കലോറി കുറവ്

വേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളിലൊന്ന് കുറഞ്ഞ കലോറി ഭക്ഷണങ്ങള്‍ കഴിക്കുക എന്നത്. ധാതുക്കള്‍, വിറ്റാമിനുകള്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് തക്കാളി. ഇവയില്‍ കലോറിയും കുറവാണ്. ഒരു ഇടത്തരം(123 ഗ്രാം) തക്കാളിയില്‍ 24 കലോറിയും ഒരു വലിയ തക്കാളിയില്‍(182 ഗ്രാം) 33 കലോറിയും അടങ്ങിയിരിക്കുന്നു.

Most read:ആണ്‍കരുത്ത്‌ തിരുത്തിയെഴുതും ഈ പാനീയങ്ങള്‍; ഉത്തേജനത്തിനും കരുത്തിനും ഇത് കുടിക്കൂ</p><p>Most read:ആണ്‍കരുത്ത്‌ തിരുത്തിയെഴുതും ഈ പാനീയങ്ങള്‍; ഉത്തേജനത്തിനും കരുത്തിനും ഇത് കുടിക്കൂ

നാരുകള്‍ കൂടുതല്‍

നാരുകള്‍ കൂടുതല്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയ നാരുകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. തക്കാളിയിലെ ലയിക്കുന്ന ഫൈബര്‍ നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്ന. ഇതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗവും കുറയുന്നു. നല്ല കുടല്‍ ബാക്ടീരിയയുടെ ഭക്ഷണ സ്രോതസ്സായും തക്കാളി പ്രവര്‍ത്തിക്കുന്നു. ലയിക്കുന്ന ഫൈബര്‍ പോലെ, തക്കാളിയിലെ ലയിക്കാത്ത നാര് ശരീരഭാരത്തെ നിയന്ത്രിക്കുകയും ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക

കുറഞ്ഞ ഗ്ലൈസെമിക് സൂചിക

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ഗ്ലൈസെമിക് സൂചികയില്‍ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. വെറും 38 ആണ് തക്കാളിയുടെ ഗ്ലൈസെമിക് സൂചിക. ഇത് കുറഞ്ഞ ജിഐ ഭക്ഷണങ്ങള്‍ക്ക് അംഗീകരിച്ച ജിഐ സൂചികയായ 55നെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. തല്‍ഫലമായി, തക്കാളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

Most read:39ലും 20കാരിയെപ്പോലെ മെലിഞ്ഞ് ഷേപ്പായ ശരീരം; കത്രീന കൈഫിന്റെ ശരീര രഹസ്യം</p><p>Most read:39ലും 20കാരിയെപ്പോലെ മെലിഞ്ഞ് ഷേപ്പായ ശരീരം; കത്രീന കൈഫിന്റെ ശരീര രഹസ്യം

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയത്

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയത്

ശരീരഭാരം കുറയ്ക്കാന്‍ സഹായകമായ നിരവധി ആന്റിഓക്‌സിഡന്റുകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. കേടായ കോശങ്ങള്‍ നന്നാക്കുകയും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് വളരെ ഉപയോഗപ്രദമാണ്. കാന്‍സര്‍ കോശങ്ങളുടെ രൂപീകരണം, ശരീരഭാരം, ഹൃദ്രോഗം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, അകാല വാര്‍ദ്ധക്യം തുടങ്ങിയ ആരോഗ്യ അവസ്ഥകളോട് പോരാടാന്‍ ലൈക്കോപീന്‍ എന്ന പ്രധാന ആന്റിഓക്‌സിഡന്റ് സഹായിക്കും. ബീറ്റാ കരോട്ടിന്‍, ലൈകോപീന്‍, നരിംഗെനിന്‍, ക്ലോറോജെനിക് എന്നിവയാണ് തക്കാളിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രധാന സസ്യ സംയുക്തങ്ങള്‍.

കാര്‍ബോഹൈഡ്രേറ്റ് കുറവ്

കാര്‍ബോഹൈഡ്രേറ്റ് കുറവ്

കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തക്കാളിയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവാണ്. ഒരു വലിയ തക്കാളിയില്‍ 7 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസേന ഒന്നോ രണ്ടോ തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത് നേടാനാകും.

Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

പ്രോട്ടീന്‍ അടങ്ങിയത്

പ്രോട്ടീന്‍ അടങ്ങിയത്

കോശഭിത്തി രൂപപ്പെടുത്തുന്നതുള്‍പ്പെടെ ടിഷ്യുകള്‍ നിര്‍മ്മിക്കാനും നന്നാക്കാനും സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് പ്രോട്ടീന്‍. കലോറിയുടെ 10 മുതല്‍ 35 ശതമാനം വരെ പ്രോട്ടീനില്‍ നിന്നാണ് വരുന്നത്. കാര്‍ബോഹൈഡ്രേറ്റ് പോലെ, പ്രോട്ടീന്‍ ഒരു ഗ്രാമിന് 4 കലോറി വാഗ്ദാനം ചെയ്യുന്നു. തക്കാളിയില്‍ ഒരളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

ദഹനക്കേട് അല്ലെങ്കില്‍ മലബന്ധം എന്നിവ നിങ്ങളില്‍ അമിതഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. തക്കാളി സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ സഹായിക്കും. നല്ല ദഹനം ആരോഗ്യം മലവിസര്‍ജ്ജനം സുഗമമാക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ പ്രയത്‌നത്തിന് വേഗത നല്‍കുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ തക്കാളി ചേര്‍ക്കുന്നത് ഗുണകരമാണ്. തക്കാളി കഴിക്കുന്നത് വയറിളക്കം തടയാനും രക്തക്കുഴലുകളിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

Most read:മണ്‍സൂണ്‍: കണ്ണിനേകാം അല്‍പം കരുതല്‍Most read:മണ്‍സൂണ്‍: കണ്ണിനേകാം അല്‍പം കരുതല്‍

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

തക്കാളി സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു എന്നതാണ് അതിലൊന്ന്. ഉയര്‍ന്ന മെറ്റബോളിസം ഉണ്ടായിരിക്കുന്നത് കൂടുതല്‍ ഭാരം കുറയ്ക്കാനും കൂടുതല്‍ ഊര്‍ജ്ജം നേടാനും സഹായിക്കും.

കൊഴുപ്പ് കത്തിക്കുന്നു

കൊഴുപ്പ് കത്തിക്കുന്നു

ശരീരത്തിലെ ഫാറ്റി ആസിഡും ഊര്‍ജ്ജ രാസവിനിമയവും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ജൈവ തന്മാത്രയായ കാര്‍നിറ്റൈന്‍ എന്ന അമിനോ ആസിഡിന്റെ ഉത്പാദനത്തെ തക്കാളി പ്രോത്സാഹിപ്പിക്കുന്നു. ഈ അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

Most read:മഴയിലും മങ്ങാത്ത പ്രതിരോധശേഷിക്ക് ശീലമാക്കൂ ഇവMost read:മഴയിലും മങ്ങാത്ത പ്രതിരോധശേഷിക്ക് ശീലമാക്കൂ ഇവ

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

തക്കാളിയില്‍ വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോള്‍ രഹിതവുമാണ്. ഇതിലെ വിറ്റാമിനുകള്‍ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പര്യാപ്തമാണ്. മനുഷ്യ ശരീരത്തിലെ പ്രതിദിന വിറ്റാമിന്‍ സി ആവശ്യകത നേടാന്‍ ഒരു ദിവസം ഒരു ഇടത്തരം അല്ലെങ്കില്‍ വലിയ തക്കാളി മതിയെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി കഴിക്കുന്നത് ശരീരത്തെ സ്വാഭാവികമായും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ശരീരകോശങ്ങള്‍ മെച്ചപ്പെടുത്താന്‍

ശരീരകോശങ്ങള്‍ മെച്ചപ്പെടുത്താന്‍

തക്കാളിയില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മനുഷ്യ ശരീരകോശങ്ങളുടെ വീണ്ടെടുപ്പിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമായി ഇത് കണക്കാക്കപ്പെടുന്നു. സോഡിയം ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം, ഓക്‌സാലിക് ആസിഡ്, സള്‍ഫര്‍, വിറ്റാമിന്‍ കെ 1, വിറ്റാമിന്‍ ബി 9 (ഫോളേറ്റ്), വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ (പൊട്ടാസ്യം) തുടങ്ങിയ പോഷക ഘടകങ്ങളും തക്കാളിയില്‍ കാണാം.

Most read:ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍Most read:ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

തക്കാളി അല്ലെങ്കില്‍ തക്കാളി ജ്യൂസ്എന്നിവഹൃദയത്തിന് വളരെയധികം ഗുണം ചെയ്യുന്നു. മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ആരോഗ്യപരമായ പല അവസ്ഥകള്‍ക്കും പരിഹാരമായി ഇത് ഉപയോഗിക്കാം. തക്കാളി പാകം ചെയ്യുന്നതിലൂടെ ആരോഗ്യപരമായ പല ഗുണങ്ങളും വര്‍ദ്ധിക്കുന്നു. 50 വയസോ അതില്‍ കൂടുതലുള്ള പുരുഷന്മാരെയും സാധാരണയായി ബാധിക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ വേവിച്ച തക്കാളി കൂടുതലായി സഹായിക്കുന്നു.

English summary

Benefits of Tomatoes For Weight loss

Here we will tell you how tomatoes can help to lose weight. Take a look.
X
Desktop Bottom Promotion