For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോര്‍ ഉണര്‍ത്തും ചായയുടെ മേന്‍മ

|

ഒരു കപ്പ് ചായയില്ലാതെ ദിവസം ആരംഭിക്കാന്‍ കഴിയാത്തവരായിരിക്കും മിക്കവരും. അതെ, നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള ഏറ്റവും ഉന്മേഷകരമായ പാനീയങ്ങളില്‍ ഒന്നാണ് ചായ. മിക്കവര്‍ക്കും അവരുടെ പ്രഭാതചര്യയുടെ ഒരു പ്രധാന ഭാഗമാണിത്. സുഗന്ധം നിറഞ്ഞ ധാരാളം വൈവിധ്യമാര്‍ന്ന ചായകള്‍ ഇന്ന് ലഭ്യമാണ്. ചായ കുടിക്കുന്നത് ആരോഗ്യപരമായ നിരവധി ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചായ കുടിക്കുന്നവര്‍ക്ക് ഇരട്ടി മധുരം പോലെ ഒരു വാര്‍ത്തയിതാ, എന്തെന്നാല്‍ ചായ നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതാകുന്നു.

Most read: സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read: സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

ചായയും മസ്തിഷ്‌ക ആരോഗ്യവും

ചായയും മസ്തിഷ്‌ക ആരോഗ്യവും

ചായ കഴിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാണ്. മാനസികാവസ്ഥ മെച്ചപ്പെടുത്തല്‍, ഹൃദയ രോഗങ്ങള്‍ തടയല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇംപാക്റ്റ് ജേണല്‍സ് എല്‍എല്‍സി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച്, ചായയുടെ വ്യക്തിഗത ഘടകങ്ങള്‍ തലച്ചോറിന്റെ ഘടനയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നാണ്. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫെങ് ലീയും സംഘവുമാണ് ഇതിനായി പഠനം നടത്തിയത്.

പഠനം നിരീക്ഷിച്ചത്

പഠനം നിരീക്ഷിച്ചത്

പഠനത്തിനായി, ഗവേഷണ സംഘം 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ള 36 മുതിര്‍ന്നവരെ നിരീക്ഷിച്ചു. അവരുടെ ആരോഗ്യം, ജീവിതരീതി, മാനസിക സൗഖ്യം എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പ്രായമായവര്‍ക്ക് ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ക്കും എം.ആര്‍.ഐക്കും വിധേയരാകേണ്ടിവന്നു. 2015 മുതല്‍ മൂന്നുവര്‍ഷക്കാലമാണ് പഠനം തുടര്‍ന്നത്.

Most read:തടികുറക്കാന്‍ വേറെ ഡയറ്റെന്തിന്; ഇന്ത്യന്‍ രീതിMost read:തടികുറക്കാന്‍ വേറെ ഡയറ്റെന്തിന്; ഇന്ത്യന്‍ രീതി

പഠനഫലം പറയുന്നത്

പഠനഫലം പറയുന്നത്

പങ്കെടുത്തവരുടെ ഫലങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, 25 വര്‍ഷത്തോളം ആഴ്ചയില്‍ നാല് തവണയെങ്കിലും ഗ്രീന്‍ ടീ, ഊലോംഗ് ടീ, അല്ലെങ്കില്‍ ബ്ലാക്ക് ടീ എന്നിവ കഴിക്കുന്ന വ്യക്തികള്‍ക്ക് കൂടുതല്‍ മസ്തിഷ്‌ക ആരോഗ്യം ഉണ്ടെന്ന് ഗവേഷണ സംഘം കണ്ടെത്തി. ചായ കുടിക്കാത്തവരെ അപേക്ഷിച്ച് ചായ കുടിക്കുന്നവര്‍ക്ക് മികച്ച വൈജ്ഞാനിക പ്രവര്‍ത്തനം ഉണ്ടാകുന്നു. ഒരു ന്യൂറോ ഡീജനറേറ്റീവ് രോഗമാണ് അല്‍ഷിമേഴ്‌സ്. ഇത് സാധാരണയായി കാലക്രമേണ സാവധാനത്തില്‍ ആരംഭിക്കുകയും ക്രമേണ വഷളാവുകയും ചെയ്യുന്നു. അല്‍ഷിമേഴ്‌സ് ഒഴിവാക്കാന്‍ ചായ സഹായിക്കുന്നുവെന്നും അവര്‍ കണ്ടെത്തി.

ചായയുടെ മറ്റ് ഗുണങ്ങള്‍

ചായയുടെ മറ്റ് ഗുണങ്ങള്‍

പുരാതന കാലം മുതലേ ചായ ഒരു ജനപ്രിയ പാനീയമാണ്. ചൈനയിലെ ഷെന്‍ നോങിന്റെ (ഏകദേശം ബി.സി 2700) രാജവംശം ചായ ഉപയോഗിച്ചതായി രേഖകളുണ്ട്. ചായയിലെ കഫീന്‍ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ജാഗ്രതയും ഉന്‍മേഷവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചായയില്‍ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് തിയോഫിലിന്‍. ഇത് വായു ഭാഗങ്ങളിലെ പേശികളെ വിശ്രമിക്കുകയും ആളുകളെ ശ്വസനം എളുപ്പമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:അത്താഴം വൈകിയാല്‍ അപകടം നിരവധിMost read:അത്താഴം വൈകിയാല്‍ അപകടം നിരവധി

ചായയുടെ ആരോഗ്യ ഗുണങ്ങള്‍

ചായയുടെ ആരോഗ്യ ഗുണങ്ങള്‍

ഇത് ഹൃദയമിടിപ്പിന്റെ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. ചായയിലെ തിയോബ്രോമിന്‍ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും മിതമായ ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതിലെ എല്‍തിനൈന്‍ തലച്ചോറിലെ ആല്‍ഫ തരംഗങ്ങളുടെ രൂപീകരണം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ചില ചായ നിങ്ങള്‍ക്ക് കഴിക്കാം.

ചമോമൈല്‍ ചായ

ചമോമൈല്‍ ചായ

ചമോമൈല്‍ ചായയില്‍ ആരോഗ്യ ഗുണങ്ങള്‍ നിരവധിയുണ്ട്. ആര്‍ത്തവ വേദനയെയും ജലദോഷത്തിന്റെ ലക്ഷണങ്ങളെയും നിയന്ത്രിക്കാന്‍ ചമോമൈല്‍ ചായ സഹായിക്കും. ഓസ്റ്റിയോപൊറോസിസ് രോഗികള്‍ക്ക് ഗുണം ചെയ്യുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇതില്‍ ഉണ്ട്. ചമോമൈല്‍ ചായ കഴിക്കുന്നത് മികച്ച ഉറക്കം ഉറപ്പാക്കുകയും ചെയ്യുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഏറെ പ്രശസ്തിയാര്‍ജിച്ചതാണ് ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍. ഇത് മിക്കവാറും എല്ലാവരുടെയും ഭക്ഷണത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഇപ്പോള്‍. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വര്‍ദ്ധിപ്പിക്കുന്നതിന് ഗ്രീന്‍ ടീ സാധാരണയായി ഉപയോഗിക്കുന്നു. ചര്‍മ്മത്തിനും ഗ്രീന്‍ ടീ ഗുണം ചെയ്യും. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ് ദിനവും ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുന്നത്.

Most read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാMost read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ

ഇഞ്ചി ചായ

ഇഞ്ചി ചായ

ഇഞ്ചി ചായ ഒരേ സമയം സുഗന്ധം നിറഞ്ഞതും നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നവയുമാണ്. നിങ്ങള്‍ക്ക് ജലദോഷമോ ചുമയോ ഉണ്ടെങ്കില്‍ ചികിത്സിക്കാന്‍ പറ്റിയ വീട്ടുവൈദ്യമാണ് ജിഞ്ചര്‍ ടീ. ഇഞ്ചി ചായ വീക്കം കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. ഇത് സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഊലോംഗ് ടീ

ഊലോംഗ് ടീ

ആരോഗ്യ ഗുണങ്ങള്‍ ഏറെ ഉള്‍ക്കൊള്ളുന്നതാണ് ഊലോംഗ് ചായ. ചില പഠനങ്ങള്‍ കാണിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊലോംഗ് ടീ നിങ്ങളെ സഹായിക്കുമെന്ന്. ശരീരഭാരം കുറയ്ക്കാനും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും ഊലോംഗ് ടീ സഹായിക്കും.

English summary

Benefits of Tea For Brain Health

A new study has suggested that consuming tea on a regular basis may not only act as an energy booster and make you feel relaxed but also improve cognitive skills and brain health.
Story first published: Thursday, May 21, 2020, 15:48 [IST]
X
Desktop Bottom Promotion