Just In
- 18 min ago
ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്ക്കും കൊളസ്ട്രോളും കുറക്കാം
- 29 min ago
മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
Don't Miss
- Technology
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
- Finance
രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ
- Movies
ഹാവൂ...അങ്ങനെ കണ്ണീര് നാടകത്തിന് തിരശ്ശീല വീണു!! ശിവാഞ്ജലിയെ കണ്ട് മനംകുളിര്‍ത്ത് പ്രേക്ഷകര്‍
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- Automobiles
പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW
- News
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
ആവിപിടിത്തം ശരിയായി ചെയ്താല്‍ കോവിഡും അടുക്കില്ല; ഇതാണ് ഗുണം
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെട്ടെന്ന് ഉയരുന്നത് ആശങ്കാജനകമാണ്. കൊറോണ വൈറസും അതിന്റെ പുതിയ, മാരകമായ ഒമിക്രോണ്‍ വകഭേദവും രാജ്യത്തുടനീളം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പനി, ജലദോഷം, ചുമ, തലവേദന തുടങ്ങിയ ചില സാധാരണ ലക്ഷണങ്ങളാല്‍ വൈറസ് ബാധിച്ച് ധാരാളം ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, മാരകമായ വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള വഴികള്‍ തേടുകയാണ് ആളുകള്‍. ഈ മഹാമാരിക്കാലത്ത് ആവി പിടിക്കുന്നതിന്റെ ആവശ്യകതയും ഇതിനകം ആളുകള്‍ക്ക് മനസിലായിട്ടുണ്ട്. ആവി പിടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും എന്നറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.
Most
read:
കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും
ആരോഗ്യപ്രശ്നത്തിന്
പരിഹാരം;
പനിക്കൂര്‍ക്കയുടെ
ഗുണം

എന്താണ് ആവിപിടിത്തം
മൂക്കിന്റെ ഭാഗങ്ങള്‍ തുറക്കാനും ശാന്തമാക്കാനും ജലദോഷത്തില്‍ നിന്നോ സൈനസ് അണുബാധയില്‍ നിന്നോ ആശ്വാസം നേടാനും വ്യാപകമായി ഉപയോഗിക്കുന്ന പ്രായമായ വീട്ടുവൈദ്യങ്ങളിലൊന്നാണ് ആവിപിടിത്തം. നീരാവി ശ്വസിക്കുന്നതിനെ സ്റ്റീം തെറാപ്പി എന്നും വിളിക്കുന്നു. ഈ വിദ്യയില്‍ ചൂടുവെള്ളം നാസികാദ്വാരം, തൊണ്ട, ശ്വാസകോശം എന്നിവയിലെ കഫം അയവുള്ളതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് മൂക്കിലെ രക്തക്കുഴലുകളുടെ വീക്കം ഒഴിവാക്കുകയും കഫക്കെട്ടും മറ്റ് ശ്വാസകോശ ലക്ഷണങ്ങളും ലഘൂകരിക്കുകയും ചെയ്യുന്നു.

മൂക്കടപ്പിന് പരിഹാരം
സൈനസുകളുടെ രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാകുമ്പോള്‍ മൂക്ക് അടഞ്ഞുപോകുന്നു. ജലദോഷം രക്തക്കുഴലുകളെ കൂടുതല്‍ പ്രകോപിപ്പിക്കും. ആവി ശ്വസിക്കുന്നത് ജലദോഷം അകറ്റാന്‍ സഹായിക്കുന്നു. നീരാവിയിലെ ഈര്‍പ്പം സൈനസിലെ കഫത്തെ നേര്‍ത്തതാക്കുകയും തടസമില്ലാതെ ശ്വസിക്കാന്‍ ഒരാളെ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ഇത് മൂപ്പിന്റെ പ്രകോപനവും ശമിപ്പിക്കുന്നു.
Most
read:ഫ്ളൂ,
ജലദോഷം,
ഒമിക്രോണ്‍;
ലക്ഷണത്തിലൂടെ
എങ്ങനെ
തിരിച്ചറിയാം
ഒമിക്രോണ്‍
ബാധ

ചുമയില്‍ നിന്ന് ആശ്വാസം നല്കുന്നു
കാലാവസ്ഥാ വ്യതിയാനം മൂലം പലര്‍ക്കും ചുമ ഉണ്ടാകാറുണ്ട്. നീരാവി ശ്വസിക്കുന്നത് ചുമയില്‍ നിന്ന് ആശ്വാസം നല്കാന് സഹായിക്കുന്നു. ചുമയുടെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, ശ്വാസതടസ്സം, വേദന എന്നിവയ്ക്കെതിരെ പോരാടാന്‍ ആവി പിടിത്തം സഹായിക്കുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുന്നു
ആവി പിടിക്കുന്നത് ജലദോഷവും ചുമയും മാത്രമല്ല നിങ്ങളുടെ സമ്മര്‍ദ്ദവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആവി ശ്വസിക്കുന്നത് നിങ്ങളുടെ ദൈനംദിന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗമാണ്. നിങ്ങള്‍ നീരാവി ശ്വസിക്കുമ്പോള്‍, നിങ്ങളുടെ സിരകള്‍ വലുതായിത്തീരുന്നു, രക്തപ്രവാഹം വികസിക്കുന്നു. ഇത് നിങ്ങള്‍ക്ക് ശാന്തമായ ഒരു അനുഭവം നല്കുന്നു.
Most
read:ആരോഗ്യം
തരാന്‍
മഞ്ഞളോളം
നല്ലൊരു
മരുന്നില്ല;
ഇങ്ങനെ
കഴിച്ചാല്‍
ഇരട്ടിനേട്ടം

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
നീരാവി ശ്വസിക്കുമ്പോള്‍ ശരീര താപനില ഉയരും. നിങ്ങളുടെ രക്തക്കുഴലുകള്‍ വികസിക്കുകയും ഇത് ശരീരത്തിലെ രക്തപ്രവാഹവും രക്തചംക്രമണവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തചംക്രമണം വര്‍ദ്ധിക്കുന്നത് തലവേദനയും മൈഗ്രെയിനും ചികിത്സിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ സ്വയം പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കുന്നു
ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ശുദ്ധീകരിക്കാന്‍ നാം പലപ്പോഴും മറക്കുന്നു. കാലക്രമേണ, പൊടി, അഴുക്ക്, എണ്ണ, മലിനമായ വായു എന്നിവ നമ്മുടെ ചര്‍മ്മത്തില്‍ അടിഞ്ഞു കൂടുന്നു. അവ നമ്മുടെ ചര്‍മ്മത്തെ മങ്ങിയതാക്കുന്നു. ആവിപിടിക്കുന്നത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഇത് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് പോലുള്ള പ്രശ്നങ്ങളെയും തടയുന്നു.
Most
read:ടെസ്റ്റ്
ചെയ്താലും
കണ്ടെത്താന്‍
പ്രയാസം;
ആശങ്കയായി
ഒമിക്രോണിന്റെ
ഉപവകഭേദം

ആവി പിടിക്കുന്നത് എങ്ങനെ?
ആവി ശ്വസിക്കുന്നത് ഏറ്റവും എളുപ്പമുള്ള വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ക്ക് വേണ്ടത് കുറച്ച് ചൂടുവെള്ളവും ഒരു ടൗവ്വലും ഒരു പാത്രവും മാത്രമാണ്.
1. വെള്ളം ചൂടാക്കി തിളപ്പിക്കുക.
2. വെള്ളം ആവിയായിക്കഴിഞ്ഞാല് ഒരു പാത്രത്തിലേക്ക് ഒഴിക്കുക.
3. നിങ്ങളുടെ തല ഒരു ടവല്‍ കൊണ്ട് മൂടി വെള്ളത്തില്‍ നിന്ന് നീരാവി ശ്വസിക്കുക.
4. നിങ്ങള്‍ക്ക് അസ്വസ്ഥത തടയാന്‍ പാത്രത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.
5. ഏകദേശം 5-10 മിനിറ്റ് ആവി പിടിക്കുക
6. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് തുളസി, മഞ്ഞള്‍ പോലുള്ളവയും ഇതിലേക്ക് ചേര്‍ക്കാം.