For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്

|

ആന്റി ഓക്‌സിഡന്റുകളുടെയും കരോട്ടിനോയിഡുകളുടെയും സമൃദ്ധമായ ഉറവിടമാണ് കുങ്കുമപ്പൂവ്. കുങ്കുമപ്പൂവില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത കരോട്ടിനോയിഡുകള്‍, ക്രോസിന്‍, ക്രോസെറ്റിന്‍, പിക്രോക്രോസിന്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവ പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന കണ്ണുകളുടെ തകരാറുകളെ ചെറുക്കാന്‍ സഹായിക്കുന്നു. മാക്യുലര്‍ ഡീജനറേഷന്‍ തടയുന്നതില്‍ കുങ്കുമപ്പൂവ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാക്യുലര്‍ ഡീജനറേഷനാണ് അന്ധതയുടെ പ്രധാന കാരണം. തുടക്കത്തില്‍ ഇത് കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലായിരിക്കാം, പക്ഷേ ക്രമേണ മാക്യുല തകരാറിലാകുകയും അത് മാറ്റാനാവാത്ത അന്ധതയിലേക്ക് നയിക്കുകയും ചെയ്യും.

Most read: കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരംMost read: കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരം

പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനും ഓക്‌സിഡേറ്റീവ് സ്‌ട്രെസും മൂലം കേടുവന്ന റെറ്റിന കോശങ്ങളുടെ പ്രവര്‍ത്തനവും ഘടനയും പുനസ്ഥാപിക്കാന്‍ കുങ്കുമപ്പൂവിന് സാധിക്കും. കുങ്കുമപ്പൂവിന് ആന്റി കാര്‍സിനോജെനിക്, ഇമ്മ്യൂണ്‍ മോഡുലേഷന്‍, ന്യൂറോ പ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ ഉണ്ട്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുങ്കുമപ്പൂവ് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അത് നിങ്ങള്‍ക്ക് എങ്ങനെ കഴിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

കണ്ണുകളെ സംരക്ഷിക്കുന്നു

കണ്ണുകളെ സംരക്ഷിക്കുന്നു

വാര്‍ദ്ധക്യത്തില്‍ നേത്രരോഗങ്ങള്‍ സാധാരണമാണ്. പ്രായമായവരെ ബാധിക്കുന്ന ഗ്ലോക്കോമയാണ് സാധാരണ നേത്രരോഗങ്ങളില്‍ ഒന്ന്. ഇത് ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണ്. റെറ്റിന ഗാംഗ്ലിയോണ്‍ കോശങ്ങള്‍ (ആര്‍ജിസി) നശിക്കുന്നതിന്റെ ഫലമാണ് ഇത്. കുങ്കുമപ്പൂ കഴിക്കുന്നത് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഇത്തരം നേത്രപ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

കണ്ണിന്റെ ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ തടയുന്നു

കണ്ണിന്റെ ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ തടയുന്നു

കുങ്കുമം സപ്ലിമെന്റുകള്‍ കഴിക്കുന്നത് കണ്ണിന്റെ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളെ സഹായിക്കും. മാക്യുലര്‍ ഡീജനറേഷനും ലൈറ്റ് ഇന്‍ഡ്യൂസ്ഡ് റെറ്റിന തകരാറുകളും സംഭവിക്കുന്നത് ശരീരത്തിലെ വര്‍ദ്ധിച്ച ഓക്‌സിഡേറ്റീവ് സ്‌ട്രെസ് മൂലമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള കുങ്കുമപ്പൂ നിങ്ങളുടെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുകയും ന്യൂറോ ഡീജനറേറ്റീവ് പ്രശ്‌നങ്ങളുടെ വികാസത്തിനെതിരേ പോരാടുകയും ചെയ്യുന്നുവെന്ന് 2019 ലെ ഒരു പഠനം അവകാശപ്പെടുന്നു.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

രക്തയോട്ടം വര്‍ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ധിപ്പിക്കുന്നു

ഗവേഷണമനുസരിച്ച്, റെറ്റിനയിലെയും കൊറോണയിഡിലെയും രക്തയോട്ടം ഗണ്യമായി വര്‍ദ്ധിപ്പിച്ച് കുങ്കുമപ്പൂവ് റെറ്റിനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ റെറ്റിനയെ ബാധിക്കുന്ന പാരമ്പര്യ രോഗമാണ് സ്റ്റാര്‍ഗാര്‍ഡ് രോഗം. കുട്ടിക്കാലത്ത് അല്ലെങ്കില്‍ കൗമാരത്തില്‍ കാഴ്ച നഷ്ടപ്പെടുന്നതാണ് ഈ രോഗത്തിന്റെ സവിശേഷത. കുങ്കുമപ്പൂവിനുള്ളില്‍ കാണപ്പെടുന്ന ക്രോസിന്‍, ക്രോസെറ്റിന്‍ എന്നിവയുടെ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് പ്രഭാവത്തിന് ഇത്തരം പ്രശ്‌നങ്ങള്‍ ചെറുക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കാഴ്ച മെച്ചപ്പെടുത്തുന്നു

കാഴ്ച മെച്ചപ്പെടുത്തുന്നു

കുങ്കുമപ്പൂവിന്റെ ഉപയോഗം നിങ്ങളുടെ കാഴ്ചശക്തിയും മെച്ചപ്പെടുത്തും. കുങ്കുമപ്പൂവ് പതിവായി കഴിക്കുന്നതിലൂടെ (പ്രതിദിനം 20 മില്ലിഗ്രാം) കാഴ്ചയില്‍ 97% വര്‍ദ്ധനവ് വരെ നിങ്ങള്‍ കണ്ടേക്കാം. ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ പ്രത്യേകിച്ച് പ്രായമാകുമ്പോള്‍ പെട്ടെന്നുള്ള കാഴ്ച തകരാറുകള്‍ തടയാന്‍ ഇത് സഹായിക്കും.

Most read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ എങ്ങനെ ഉപയോഗിക്കാം

കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ എങ്ങനെ ഉപയോഗിക്കാം

കുങ്കുമപ്പൂവ് ഗുളികകളുടെ രൂപത്തില്‍ നിങ്ങള്‍ക്ക് കഴിക്കാം. മെച്ചപ്പെട്ട കാഴ്ചശക്തിക്കായി കുങ്കുമ ഗുളികകള്‍ കഴിക്കുന്നത് ഫലപ്രദമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് റെറ്റിന കോശങ്ങളെ ഫലപ്രദമായി സംരക്ഷിക്കാന്‍ കഴിയും. കാഴ്ചശക്തിക്കായി പ്രതിദിനം 20 മില്ലിഗ്രാം കുങ്കുമ ഗുളികകള്‍ ഉപയോഗിക്കുക. ഇതിന് റെറ്റിന കോശങ്ങളെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും കഴിയും.

കുങ്കുമപ്പൂ വെള്ളം

കുങ്കുമപ്പൂ വെള്ളം

ഒരു കപ്പ് തിളക്കുന്ന വെള്ളത്തില്‍ 8-10 പുതിയ ജൈവ കുങ്കുമപ്പൂക്കള്‍ ചേര്‍ക്കുക. ഇത് 10 മിനിറ്റ് അടച്ചു വയ്ക്കുക. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ദിവസവും രാവിലെയോ വൈകുന്നേരമോ ഇത്തരം ഒരോ കപ്പ് ചൂടുവെള്ളം കുടിക്കുക.

Most read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

കുങ്കുമപ്പൂ ചായ

കുങ്കുമപ്പൂ ചായ

ഒരു കപ്പ് തിളപ്പിച്ച പാലില്‍ പഞ്ചസാരയും പത്ത് കുങ്കുമപ്പൂ അല്ലിയും ചേര്‍ക്കുക. ഇത് കുറഞ്ഞ തീയില്‍ തിളപ്പിച്ച് 5 മിനിറ്റിന് ശേഷം ഓഫ് ചെയ്യുക. ചായ അരിച്ചെടുക്കേണ്ട ആവശ്യമില്ല. ഇത് കുടിക്കുന്നത് കണ്ണിന് മെച്ചപ്പെട്ട ഫലങ്ങള്‍ സമ്മാനിക്കും.

സാലഡുകള്‍

സാലഡുകള്‍

കുങ്കുമപ്പൂ നിങ്ങള്‍ക്ക് സാലഡുകളില്‍ ചേര്‍ത്ത് കഴിക്കാം. നിങ്ങളുടെ പ്രിയപ്പെട്ട സലാഡുകളില്‍ ഏകദേശം 20 മില്ലിഗ്രാം കുങ്കുമപ്പൊടി അല്ലെങ്കില്‍ 10 അല്ലി ചേര്‍ക്കാം. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും അര ടീസ്പൂണ്‍ ഉപ്പും ചേര്‍ക്കാം. മാക്യുലര്‍ ഡീജനറേഷന്‍ പ്രതിരോധത്തിനായി നിങ്ങള്‍ക്ക് കുങ്കുമപ്പൂവ് ഈ വിധത്തില്‍ കഴിക്കാം.

Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

കുങ്കുമപ്പൂവും തേനും

കുങ്കുമപ്പൂവും തേനും

രണ്ട് ടീസ്പൂണ്‍ തേനില്‍ 20 മില്ലിഗ്രാം കുങ്കുമപ്പൂവ് അല്ലെങ്കില്‍ കുങ്കുമ പൊടി ചേര്‍ത്ത് ഇളക്കുക. ഇത് ദിവസേന ഒരിക്കല്‍ ഉപയോഗിക്കുന്നത് റെറ്റിനയുടെ പ്രതികരണവും പ്രകാശത്തോടുള്ള സംവേദനക്ഷമതയും വര്‍ദ്ധിപ്പിക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും.

English summary

Benefits of Saffron For Eyes And Ways To Use It in Malayalam

Saffron has anti-carcinogenic, immune modulating and neuro protective properties. Here are the benefits of saffron for eyes and ways to use it.
Story first published: Monday, October 18, 2021, 15:44 [IST]
X
Desktop Bottom Promotion