For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്മ എത്ര കൂടിയ പ്രമേഹവും പെട്ടെന്ന് കുറക്കും: ഗുണങ്ങള്‍ അത്ഭുതപ്പെടുത്തും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത്രയും പ്രധാനപ്പെട്ട ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ കൂടെക്കൂടുന്നതാണ് ജീവിത ശൈലി രോഗങ്ങള്‍. എന്നാല്‍ ഈ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം ആശുപത്രികള്‍ തോറും കയറിയിറങ്ങുന്നുണ്ട്. എന്നാല്‍ ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ നമുക്ക് പല രോഗങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, ചില ഭക്ഷണങ്ങള്‍ ശരിക്കും ആരോഗ്യം നല്‍കുന്നത് തന്നെയാണ്. ഇതില്‍ ഏറ്റവും ഗുണം നല്‍കുന്ന ഒന്ന് തന്നെയാണ് രാജ്മ.

നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, ലഭ്യമായ ഏറ്റവും ആരോഗ്യകരമായ ബീന്‍സുകളില്‍ ഒന്നാണ് രാജ്മ. അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. പ്രമേഹത്തിന്റെ കാര്യത്തില്‍ അവ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ, അവ സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകളാല്‍ നിറഞ്ഞതാണ് എന്നതാണ് സത്യം. കൂടാതെ ലളിതമായ കാര്‍ബോഹൈഡ്രേറ്റുകളുള്ള ഭക്ഷണങ്ങളേക്കാള്‍ മികച്ചതാണ് രാജ്മ. പ്രമേഹമുള്ളവര്‍ക്ക് എങ്ങനെയാണ് രാജ്മ നല്‍കുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. രാജ്മ കഴിക്കുന്ന പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉയര്‍ന്ന ഫൈബര്‍

ഉയര്‍ന്ന ഫൈബര്‍

നിങ്ങള്‍ക്ക് ഇതിനകം അറിയാവുന്നതുപോലെ, ബീന്‍സ് നാരുകളാല്‍ സമ്പുഷ്ടമാണ് കൂടാതെ കുറഞ്ഞ അളവില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്. ഏകദേശം 100 ഗ്രാം രാജ്മയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ 6.4 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹം പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഈ ഭക്ഷണം മികച്ചതാണ്. ഈ അളവിലുള്ള നാരുകള്‍ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താനും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ദിവസവും വേവിച്ച് കഴിക്കുന്നതിലൂടെ അത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഉയര്‍ന്ന പ്രോട്ടീന്‍

ഉയര്‍ന്ന പ്രോട്ടീന്‍

നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രോട്ടീന്‍ കഴിക്കേണ്ടതാണ്. ആവശ്യമായ അളവില്‍ പ്രോട്ടീന്‍ പതിവായി കഴിക്കാന്‍ പലരും ശുപാര്‍ശ ചെയ്യുന്നു. ഒരു കപ്പ് സെര്‍വിംഗില്‍ ഏകദേശം 14 ഗ്രാം അടങ്ങിയ ഡയറ്ററി പ്രോട്ടീന്റെ കൊഴുപ്പ് രഹിത ഉറവിടമാണ് രാജ്മ. മാത്രമല്ല, ഇത് നിങ്ങളെ വയറ് നിറഞ്ഞ സംതൃപ്തിയോടെ നിലനിര്‍ത്തുകയും കൂടുതല്‍ വിശപ്പില്ലാതെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. അങ്ങനെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളില്‍ ഉണ്ടാവുന്ന പ്രമേഹമെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പൊട്ടാസ്യം സമ്പുഷ്ടമാണ്

പൊട്ടാസ്യം സമ്പുഷ്ടമാണ്

നിങ്ങള്‍ പ്രമേഹരോഗിയാണെങ്കില്‍ നിങ്ങള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതയുണ്ടെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ഇത് അതീവ ഗുരുതരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ രാജ്മയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയസ്തംഭനത്തിനുള്ള സാധ്യത വളരെയധികം കുറക്കുകയും ചെയ്യുന്നു. കൂടാതെ, പൊട്ടാസ്യം സോഡിയത്തിന്റെ ആഘാതം കുറയ്ക്കുകയും പ്രമേഹത്തിനുള്ള അപകട ഘടകങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ്അതുകൊണ്ട് സ്ഥിരമായി രാജ്മ കഴിക്കുന്നതിലൂടെ നമുക്ക് ആരോഗ്യവും ഹൃദയാരോഗ്യവും വീണ്ടെടുക്കാവുന്നതാണ്.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്

കിഡ്‌നി ബീന്‍സിന്റെ നല്ലൊരു ഭാഗം കാര്‍ബോഹൈഡ്രേറ്റാണ് അടങ്ങിയിട്ടുള്ളത്. ഇത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു. കിഡ്നി ബീന്‍സില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് സ്ലോ-റിലീസ് കാര്‍ബോഹൈഡ്രേറ്റ് എന്നും അറിയപ്പെടുന്ന നല്ല ഇനങ്ങളാണ്. മാത്രമല്ല, കിഡ്നി ബീന്‍സ് ഉയര്‍ന്ന അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്, ലീന്‍ പ്രോട്ടീന്‍, ലയിക്കുന്ന നാരുകള്‍ എന്നിവയുടെ കൂട്ടമാണ്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്.

താഴ്ന്ന ഗ്ലൈസെമിക് സൂചിക (ജിഐ)

താഴ്ന്ന ഗ്ലൈസെമിക് സൂചിക (ജിഐ)

29 ഗ്ലൈസെമിക് സൂചിക കുറവുള്ള സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റാണ് രാജ്മ. കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയര്‍ന്ന നാരുകളുടെ എണ്ണവും പഞ്ചസാരയുടെ അളവും കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുവഴി നിങ്ങളില്‍ വിശപ്പ് കുറക്കുന്നതിനും വയറു നിറഞ്ഞതു പോലെ പൂര്‍ണ്ണമായി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും പ്രമേഹ ലക്ഷണങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിലെ ലക്ഷണങ്ങള്‍ വ്യത്യസ്തം മൂന്നാം തരംഗംകൊവിഡ് രണ്ടാം തരംഗത്തിലെ ലക്ഷണങ്ങള്‍ വ്യത്യസ്തം മൂന്നാം തരംഗം

ഒമിക്രോണ്‍ വയറിനെ ബാധിക്കുന്നത് ഇങ്ങനെ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംഒമിക്രോണ്‍ വയറിനെ ബാധിക്കുന്നത് ഇങ്ങനെ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

Read more about: diabetes പ്രമേഹം
English summary

Benefits of Rajma For Diabetes Patients In Malayalam

Here in this article we are sharing some health benefits of rajma for diabetes patients in malayalam. Take a look
Story first published: Saturday, January 22, 2022, 18:42 [IST]
X
Desktop Bottom Promotion