For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങുമ്പോള്‍ തലയിണ കാലിനിടയില്‍ വെക്കൂ ഗുണങ്ങള്‍

|

ആരോഗ്യത്തിന് ഉറക്കം വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ രാത്രി സുഖകരമായ ഉറക്കം ലഭിക്കാത്തത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഇതിന് പിന്നിലെ കാരണങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതായിരിക്കും പ്രശ്‌നം. എന്നാല്‍ ഇനി ഉറക്കത്തിനു മുന്‍പ് ഈ ലേഖനം ഒന്ന് വായിക്കാം. കാരണം ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് കാലിനിടയില്‍ ഒരു തലയിണ വെച്ചിട്ട് ഉറങ്ങുന്നത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല മറ്റ് പല ഗുണങ്ങളും ലഭിക്കുന്നുണ്ട്.

 ടര്‍ക്കി കഴുത്ത് ഇനിയില്ല; രണ്ടാഴ്ച വ്യായാമം ടര്‍ക്കി കഴുത്ത് ഇനിയില്ല; രണ്ടാഴ്ച വ്യായാമം

ശരിക്കും തലയിണ വെച്ച് തന്നെ എല്ലാ ദിവസവും ഉറങ്ങാന്‍ പരമാവധി ശ്രദ്ധിക്കണം. എന്നാല്‍ ശരാശരി ഒരാള്‍ സാധാരണയായി 2 തലയിണകളുമായി മാത്രമേ ഉറങ്ങുകയുള്ളൂ. തല വിശ്രമിക്കാന്‍ തലയിണകള്‍ മാത്രമേ ആവശ്യമുള്ളൂ എന്നതാണ് പൊതുവായ ഒരു ധാരണ, എന്നാല്‍ വാസ്തവത്തില്‍, നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഇനി കാലിനിടയില്‍ കൂടി ഒരു തലയിണ വെച്ച് നോക്കൂ. നിങ്ങളുടെ കാലുകള്‍ക്കിടയില്‍ ഒരു തലയിണ ഉപയോഗിച്ച് ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തെ പല തരത്തില്‍ സഹായിക്കുകയും നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും. അതിന് സഹായിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ഇത് നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ കാലുകള്‍ക്കിടയില്‍ ഒരു തലയിണ വെക്കുന്നതും അവയെ ഉയര്‍ത്തുന്നതും നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ സിരകളില്‍ നിന്നുള്ള സമ്മര്‍ദ്ദം നീക്കംചെയ്യുകയും രക്തചംക്രമണം സുഗമമാക്കുകയും ചെയ്യുന്നു, നിങ്ങളുടെ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വെരിക്കോസ് വെയിന്‍ സംബന്ധമായുണ്ടാവുന്ന വേദന ഒഴിവാക്കാനും ഇത് സഹായിക്കും.

കൂര്‍ക്കം വലിക്ക് പരിഹാരം

കൂര്‍ക്കം വലിക്ക് പരിഹാരം

കൂര്‍ക്കം വലി പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇത്തരം വിദ്യ. കാരണം വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോളാണ് പലപ്പോഴും കൂര്‍ക്കം വലിക്കുന്നത്. എന്നാല്‍ ഒരു വശത്ത് ഉറങ്ങുന്നത് നിങ്ങളുടെ പുറകിലും ഇടുപ്പിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍, നിങ്ങളുടെ കാലുകള്‍ക്കിടയില്‍ ഒരു തലയിണ ഇടുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കൂര്‍ക്കം വലിയെ ഇല്ലാതാക്കുകയും ആഴത്തിലുള്ള ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ഉറക്കസംബന്ധമായുണ്ടാവുന്ന പല പ്രശ്‌നങ്ങളേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്.

കാല്‍മുട്ട് വേദനക്ക് പരിഹാരം

കാല്‍മുട്ട് വേദനക്ക് പരിഹാരം

പലപ്പോഴും ഉറങ്ങുമ്പോള്‍ കാല്‍മുട്ടുകളില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ വേദനയോ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനും ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്. കാല്‍മുട്ട് വേദന പലപ്പോഴും രാത്രിയില്‍ നിങ്ങളെ വലക്കുന്നുവെങ്കില്‍, ഒരുപക്ഷേ നിങ്ങളുടെ കാലുകള്‍ക്കിടയില്‍ ഒരു തലയിണ ഉപയോഗിച്ച് ഉറങ്ങാന്‍ തുടങ്ങുന്നത് നല്ലതാണ്. തലയണ വിശ്രമിക്കാന്‍ സഹായിക്കുകയും നിങ്ങളുടെ വേദന ലഘൂകരിക്കുകയും ചെയ്യും. നിങ്ങള്‍ മലര്‍ന്ന് കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ തലയിണയെ കാല്‍മുട്ടിന് താഴെ വയ്ക്കുക, അല്ലെങ്കില്‍ നിങ്ങളുടെ വശത്തേക്ക് ചരിഞ്ഞാണ് ഉറങ്ങുന്നതെങ്കില്‍, അത് നിങ്ങളുടെ കാല്‍മുട്ടുകള്‍ക്കിടയില്‍ വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ഇതിലൂടെ നല്ല ഉറക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പൊസിഷന്‍ നിങ്ങളെ സഹായിക്കുന്നുണ്ട്. നിങ്ങള്‍ ഉറങ്ങുന്ന പൊസിഷന്‍ ശരിയല്ലെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ ദോഷം ചെയ്യുന്നതായിരിക്കും. ഇത് പുറം, ഇടുപ്പ്, സന്ധി വേദന എന്നിവയ്ക്ക് കാരണമാകും. നിങ്ങളുടെ കാലുകള്‍ക്കിടയില്‍ ഒരു തലയിണ ഉപയോഗിച്ച് ഉറങ്ങുന്നത് നിങ്ങളുടെ പുറകിലെയും നട്ടെല്ലിലെയും സമ്മര്‍ദ്ദം കുറയ്ക്കുന്നു. നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുകയാണെങ്കില്‍, നിങ്ങളുടെ നട്ടെല്ലിന് താഴെയായി ഒരു ചെറിയ തലയിണ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഈ തലയിണകള്‍ എല്ലാം തന്നെ നല്ലതായിരിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

സ്ലീപ് അപ്നിയ

സ്ലീപ് അപ്നിയ

സ്ലീപ് അപ്നിയ പോലുള്ള ശ്വസന തകരാറുകള്‍ ഉള്ളവര്‍ക്കും സൈഡ് സ്ലീപ്പിംഗ് എന്ന് ഈ ഭാഗം ഉപയോഗപ്രദമാണ്. ഇത്തരത്തില്‍ ഉറങ്ങുന്നത് നിങ്ങളുടെ എയര്‍വേകള്‍ കൂടുതല്‍ സ്ഥിരതയുള്ളതും വായുവിനെ നിയന്ത്രിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് മാത്രമല്ല നട്ടെല്ലിലുണ്ടാവുന്ന വേദനകള്‍ക്കും കഴുത്തിലേയും നടുവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഈ ഉറക്കം ശീലമാക്കിയാല്‍ അത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

Benefits of Placing A Pillow Between Legs When Sleeping

Here in this article we are discussing about reasons why it is good to sleep with a pillow between your legs. Take a look.
X
Desktop Bottom Promotion