Just In
- 1 hr ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 2 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 14 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 1 day ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ഫൈനലില്‍ ഓസ്ട്രേലിയയോട് പൊരുതി വീണു, ഇന്ത്യക്ക് വെള്ളി മെഡല്‍
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
ഈ 5 ഭാഗങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ ഓയില്‍ മസ്സാജ് ചെയ്യണം
ശരീരത്തില്‍ ഇടക്ക് ഓയില്‍ മസ്സാജ് ചെയ്യുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് എപ്പോള്‍ എങ്ങനെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. എപ്പോഴും ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവുന്ന കാര്യങ്ങളെ തിരഞ്ഞ് പിടിച്ച് ചെയ്യുക എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശരീരത്തില്‍ ഇടക്ക് എണ്ണയിട്ട് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും എണ്ണ തേക്കേണ്ട ചില ശരീരഭാഗങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്നും ഇത്തരം ഭാഗങ്ങളില്‍ എണ്ണ ഇടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.
ഇവ ബാഹ്യ ശാരീരിക ആരോഗ്യം മാത്രമല്ല മാനസികമായുള്ള ആരോഗ്യം മെച്ചപ്പെടുത്താനും മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും നിങ്ങളെ സഹായിക്കകുന്നുണ്ട്. പക്ഷേ ഏതൊക്കെയാണ് ശരീരത്തില്‍ എണ്ണയിടേണ്ട ആ പ്രധാന ഭാഗങ്ങള്‍ എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. ആ ഭാഗങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

മുട്ട്
പലപ്പോഴും മുട്ടുവേദന എന്നത് പലരുടേയും അനുഭവത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ഒന്നായിരിക്കും. അതിനെ എങ്ങനെയെല്ലാം പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണയിടല് ശീലമാക്കാവുന്നതാണ്. സന്ധി വേദന പോലുള്ള നിങ്ങളുടെ പ്രതിസന്ധികളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് ഇതിലൂടെ സാധിക്കുന്നുണ്ട്. മുട്ടുവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അതുകൊണ്ട് തന്നെ അവശ്യ എണ്ണ ഉപയോഗിച്ച് മുട്ട് നല്ലതുപോലെ ഉഴിയാവുന്നതാണ്. അതിന് വേണ്ടി കടുകെണ്ണയും മറ്റും ഉപയോഗിക്കുന്നവരും ഉണ്ട്. ഇത് വേദനയുടെ കാഠിന്യം ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

നാഭി
നാഭിയില്‍ എണ്ണ പുരട്ടുന്നതിനെക്കുറിച്ച് നമ്മള് മുന്‍പൊരു ലേഖനത്തില്‍ വായിച്ചിട്ടുണ്ട്. ഇതിന്റെ ഗുണങ്ങള്‍ എന്ന് പറയുന്നത് എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിന് നമുക്ക് നാഭിയില്‍ എണ്ണയിടുന്നതിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. കാരണം ശരീരത്തിലെ നാഡീ ബന്ധങ്ങളെ സുഖപ്പെടുത്തുകയും ശരിയാക്കുകയും സന്തുലിതമാക്കുകയും ചെയ്യുന്നത് നാഭിയിലൂടെയാണ്. ദിവസവും എണ്ണ തേച്ച് മസാജ് ചെയ്താല്‍ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. കൂടാതെ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും നാഭിയില്‍ എണ്ണ പുരട്ടുന്നതിലൂടെ പരിഹാരം കാണാവുന്നതാണ്. വെളിച്ചെണ്ണയും നെയ്യും ഉപയോഗിക്കാവുന്നതാണ്.

കൈമുട്ടുകള്‍
പലര്‍ക്കും ഇഷ്ടപ്പെടാത്ത ഒന്നായിരിക്കും പാറ പോലെ ഉറച്ചിരിക്കുന്ന കറുപ്പ് നിറത്തിലുള്ള കൈകള്‍. എന്നാല്‍ ഇവിടെ കറുപ്പെന്ന നിറമായിരിക്കില്ല പ്രശ്നം, നമ്മുടെ സ്വാഭാവിക നിറത്തേക്കാളും വെല്ലുവിളി ഉയര്‍ത്തുന്ന കറുത്ത പാടുകളായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനം കൈമുട്ടുകള്‍ സോഫ്റ്റ് ആക്കുന്നതിനും കൈകളുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും നമുക്ക് ഈ എണ്ണ മസ്സാജ് ചെയ്യുന്നത് സഹായിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ കൈമുട്ടില്‍ എണ്ണ പുരട്ടുന്നത് ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും കൈകളിലെ കറുത്ത പാടുകളും മറ്റും ഇല്ലാതാക്കാനും നിങ്ങളെ സഹായിക്കുന്നുണ്ട്.

കാല്‍വിരലിലെ നഖങ്ങള്‍
കാല്‍വിരലിലെ നഖങ്ങള്‍ നിങ്ങളുടെ പല പ്രവൃത്തികള്‍ക്കും സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ കാല് നഖങ്ങളില്‍ എണ്ണ പുരട്ടുന്നതിലൂടെ അത് കാലില്‍ മോയ്സ്ചുറൈസ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. പാദങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുന്ന അവസ്ഥയില്‍ അത് പലപ്പോഴും നിങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഓയില്‍ മസ്സാജ് സഹായിക്കുന്നുണ്ട്. നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നഖത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതിനും എല്ലാം പ്രതിരോധം തീര്‍ക്കുന്നതിനും സഹായിക്കുന്നുണ്ട് നഖത്തില്‍ എണ്ണയിടുന്നത്. കാല്‍വിരലിലെ നഖത്തിലെ ഫംഗസ് അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മികച്ച പ്രതിരോധ മാര്‍ഗ്ഗമാണ് എണ്ണ. ഇതിന് വേണ്ടി നിങ്ങള്‍ക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.

കാലിന്റെ അടിഭാഗം
കാലിന്റെ അടിഭാഗത്തും നിങ്ങള്‍ക്ക് എണ്ണ ഇടാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഉറക്കക്കുറവിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് കാലിന്റെ അടിഭാഗത്ത് ഓയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. നിങ്ങളുടെ പാദങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും എണ്ണ ഇടുന്നത് മികച്ചതാണ്. കാലില്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന പല വിധത്തിലുള്ള അക്യുപങ്ചര്‍ പോയിന്റുകള്‍ ഉണ്ട്. ഇത് മസ്സാജ് ചെയ്യുന്നതിലൂടെ അത് പലപ്പോഴും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ വിണ്ടുകീറുന്നതിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത്രയുമാണ് നിങ്ങളുടെ ശരീരത്തില്‍ എണ്ണ പുരട്ടേണ്ട അഞ്ച് പ്രധാന പോയിന്റുകള്‍.