For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൗത്ത് വാഷ് ഉപയോഗം നേരം പോക്കല്ല; ഏത് കറയും ഇളക്കും

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ ദന്തസംരക്ഷണം ഒരു പ്രധാന കാര്യം തന്നെയാണ്. നിങ്ങള്‍ വാര്‍ത്ത കേട്ടിരിക്കണം ദന്ത ആരോഗ്യം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. മോണരോഗം ഹൃദ്രോഗത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. നിങ്ങള്‍ക്ക് ദന്താരോഗ്യം മോശമാകുമ്പോള്‍, ഇത് നിങ്ങളുടെ രക്തക്കുഴലുകളില്‍ ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു, ഇത് നിങ്ങളുടെ ഹൃദയ വാല്‍വുകളെ ബാധിക്കും. അതുകൊണ്ട് ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

Benefits Of Mouthwash For Healthy Teeth And Gums In Malayalam

 ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിസ്സാരമല്ല; കാരണങ്ങള്‍ ഇവയാണ് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിസ്സാരമല്ല; കാരണങ്ങള്‍ ഇവയാണ്

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രമല് പലരും മൗത്ത് വാഷ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ വായുടെ ആരോഗ്യത്തേയും പല്ലിന്റേയും മോണയുടേയും ആരോഗ്യത്തേയും എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും മൗത്ത് വാഷ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയുന്നതിനും വായിക്കുക.

വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു

വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു

നമ്മളില്‍ പലരേയും ആത്മവിശ്വാസത്തിന്റെ അളവ് സീറോയില്‍ എത്തിക്കുന്ന ഒന്നാണ് എന്തുകൊണ്ടും വായ്‌നാറ്റം. എന്നാല്‍ വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദശലക്ഷക്കണക്കിന് ബാക്ടീരിയകള്‍ നിങ്ങളുടെ വായില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അതാണ് പലപ്പോഴും നിങ്ങളുടെ വായ്‌നാറ്റത്തിന് കാരണമാകുന്നുണ്ട്. ദിവസത്തില്‍ രണ്ടുതവണ മൗത്ത് വാഷ് ഉപയോഗിക്കുന്നത് നിങ്ങളുടെ വായിലെ ഈ ബാക്ടീരിയകളെ ഇല്ലാതാക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ മൗത്ത് വാഷ് ഉപയോഗിക്കുമ്പോള്‍ അത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നുണ്ട്.

മൗത്ത് അള്‍സര്‍ പരിഹരിക്കാം

മൗത്ത് അള്‍സര്‍ പരിഹരിക്കാം

മൗത്ത് വാഷിന് മൗത്ത് അള്‍സറിനെ കുറക്കുന്നതിന് സാധിക്കുന്നുണ്ട്. പലപ്പോഴും നിങ്ങള്‍ ആകസ്മികമായ കവിള്‍ കടിക്കല്‍, സ്‌പോര്‍ട്‌സ് പരിക്ക്, അമിതമായി ബ്രഷ് ചെയ്യല്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ നിങ്ങളുടെ വായില്‍ ഉള്ളില്‍ അള്‍സര്‍ സാധ്യതയോ മുറിവ് സാധ്യതയോ ഉണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പോഷകക്കുറവ്, സമ്മര്‍ദ്ദം, ചില ഭക്ഷണങ്ങള്‍ കഴിക്കല്‍ എന്നിവയും ഇതിന് കാരണമാകാം. അതുകൊണ്ട് തന്നെ പതിവായി മൗത്ത് വാഷ് ഉപയോഗം ഇത്തരം വ്രണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

പ്ലേക്ക് കുറക്കുന്നു

പ്ലേക്ക് കുറക്കുന്നു

പല്ലില്‍ കട്ടിയോടേ കാണപ്പെടുന്ന പ്ലേക്ക് എന്ന അസ്വസ്ഥത ഇല്ലാതാക്കാന്‍ ദന്താരോഗ്യ വിദഗ്ധനെ കാണാന്‍ പോവുന്നവരാണോ നിങ്ങള്‍, എന്നാല്‍ ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഭീകരമായി വരുന്നതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ദിവസേന മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ വായില്‍ ഫലകത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിയും. മോണയുടെ ആരോഗ്യത്തിനായി മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ ഇത് പല വിധത്തില്‍ നിങ്ങളുടെ മോണയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്ലേക്ക് പലപ്പോഴും നിങ്ങളുടെ വായ്‌നാറ്റത്തിലേക്കും എത്തിക്കുന്നു.

പോടിന് പരിഹാരം

പോടിന് പരിഹാരം

പല്ലിലുണ്ടാവുന്ന പോടും പല വിധത്തിലാണ് ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. എന്നാല്‍ ഇനി ഈ അവസരത്തില്‍ നിങ്ങളുടെ മൗത്ത് വാഷില്‍ ഫ്‌ലൂറൈഡ് ഉണ്ടെങ്കില്‍ ഇത് പോടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഒഴിവാക്കേണ്ടതായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അനുചിതമായ വൃത്തിയാക്കല്‍, പതിവ് ലഘുഭക്ഷണം, ധാരാളം പഞ്ചസാര ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. പതിവായി മൗത്ത് വാഷ് ഉപയോഗം കൂടുതല്‍ പോടുകള്‍ പുതിയവ ഇല്ലാതാക്കുകയും പഴയ പോടുകള്‍ മോശമാകുന്നത് തടയുകയും ചെയ്യും. പഞ്ചസാര ലഘുഭക്ഷണങ്ങളും പാനീയങ്ങളും കഴിച്ചതിനുശേഷം വായ ശരിയായി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

മോണരോഗത്തിന് പരിഹാരം

മോണരോഗത്തിന് പരിഹാരം

മോണരോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ചില ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ജനിതകപരമായി മോണരോഗത്തിന് ഇരയാകുന്നുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. ടാര്‍ട്ടര്‍ (കഠിനമാക്കിയ ഫലകം), പുകവലി, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പ്രമേഹം, എച്ച് ഐ വി എന്നിവയെല്ലാം മോണയില്‍ നിന്ന് രക്തം വരുന്നതിനും മോണ രോഗത്തിനും കാരണമാകുന്നുണ്ട്. അത്തരം കാര്യങ്ങള്‍ നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ മോണരോഗത്തെ പ്രതിരോധിക്കുന്നതിന് നമുക്ക് മൗത്ത് വാഷ് ഉപയോഗിക്കാവുന്നതാണ്.

പല്ലിന്റെ ആരോഗ്യത്തിന്

പല്ലിന്റെ ആരോഗ്യത്തിന്

നിങ്ങളുടെ പല്ല് എന്ന് പറയുന്നത് ഒരിക്കലും വെളുത്ത ഉപരിതലം മാത്രമല്ല. അതിന് പിന്നില്‍ ഇനാമല്‍ എന്ന് വിളിക്കുന്ന ഒരു ഘടകം കൂടി അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അതുകൊണ്ട് തന്നെ മൗത്ത് വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. നിങ്ങളുടെ പല്ലുകളെ പരിപാലിക്കാതിരിക്കുകയോ, ധാരാളം പഞ്ചസാര നിറഞ്ഞ ഭക്ഷണം കഴിക്കുകയോ, പല്ലുകള്‍ ശരിയായി വൃത്തിയാക്കാതിരിക്കുകയോ ചെയ്യുമ്പോള്‍, നിങ്ങളുടെ വായിലെ ബാക്ടീരിയകള്‍ ഈ ഇനാമലിനെ തകര്‍ക്കാന്‍ തുടങ്ങും. മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇത് തടയാന്‍ കഴിയും.

Read more about: teeth gum പല്ല് മോണ
English summary

Benefits Of Mouthwash For Healthy Teeth And Gums In Malayalam

Here in this article we are discussing about the benefits of mouthwash teeth and gums in malayalam. Take a look.
Story first published: Monday, July 12, 2021, 13:14 [IST]
X
Desktop Bottom Promotion