Just In
Don't Miss
- Movies
മോഹന്‍ലാലിന് സര്‍പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം
- News
'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
- Sports
IPL 2022: കപ്പില്‍ മാത്രമല്ല, തോല്‍വിയിലും മുമ്പന്മാര്, നാണംകെട്ട് മുംബൈയും സിഎസ്കെയും
- Automobiles
ഇലക്ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍
മുരിങ്ങയുടെ ഗുണങ്ങളെപ്പറ്റി അറിയാത്തവരില്ല. അത്രയ്ക്ക് പോഷക ഗുണങ്ങള്‍ ഇതിന്റെ ഇലകളിലും കായ്കളിലും പൂക്കളിലുമുണ്ട്. ഇതു കൂടാതെ മുരിങ്ങ ഓയിലും വളരെയേറെ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണെന്ന് നിങ്ങള്‍ക്കറിയാമോ? മുരിങ്ങ വിത്തുകളില്‍ നിന്നാണ് മുരിങ്ങ ഓയില്‍ വേര്‍തിരിച്ചെടുക്കുന്നത്. ഇവയില്‍ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. നിങ്ങളുടെ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും മുടിപ്രശ്നങ്ങള്‍ക്കും പരിഹാരം നല്കാന് മുരിങ്ങ ഓയിലിന് സാധിക്കും. ഈ ലേഖനത്തില്‍, മുരിങ്ങ എണ്ണയുടെ വിവിധ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം.
Most
read:
ദിവസവും
ഒരു
ഗ്ലാസ്സ്
ഓറഞ്ച്
ജ്യൂസ്;
ശരീരത്തിന്
നേട്ടങ്ങള്‍
ഇത്

ആന്റി-ഏജിംഗ് ഓയില്‍
ഈ പോഷക സാന്ദ്രമായ എണ്ണ അതിന്റെ ആന്റി-ഏജിംഗ് ഗുണങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാനും മുഖത്തെ ചര്‍മ്മം തൂങ്ങുന്നത് തടയാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ മുരിങ്ങ എണ്ണ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്കുന്നു
ചര്‍മ്മത്തിന്റെ തളര്‍ച്ചയെയും എണ്ണ സ്രവത്തെയും ചെറുക്കാന്‍ മുരിങ്ങ ഓയില്‍ സഹായിക്കുന്നു. ചര്മ്മത്തിലേല്ക്കുന്ന മലിനീകരണത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഈ എണ്ണ വളരെ മികച്ചതാണ്. മികച്ച ചര്‍മ്മ ശുദ്ധീകരണം നല്കി മുരിങ്ങ എണ്ണ നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്കുന്നു.
Most
read:അമിതഭക്ഷണം
ആപത്തെന്ന്
പറയുന്നത്
വെറുതേയല്ല;
ഇതാണ്
ദോഷം

മുഖക്കുരു, ബ്ലാക്ക് ഹെഡ്, കറുത്ത പാടുകള്‍ തടയുന്നു
കുറ്റമറ്റ ചര്‍മ്മമാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്, അല്ലേ? മുഖക്കുരു സുഖപ്പെടുത്താനുള്ള സവിശേഷതകള്‍ക്കു പേരുകേട്ടതാണ് മുരിങ്ങ ഓയില്‍. ചര്‍മ്മത്തില്‍ നിന്ന് ബ്ലാക്ക് ഹെഡുകള്‍ നീക്കാനും ഇത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.

മുറിവുകള്‍, പൊള്ളല്‍, തിണര്‍പ്പ് സുഖപ്പെടുത്തുന്നു
മുരിങ്ങ ഓയിലിന് നല്ല ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ചെറിയ ചര്‍മ്മ മുറിവുകള്‍, തിണര്‍പ്പ് അല്ലെങ്കില്‍ പൊള്ളല്‍ എന്നിവ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രാണികള്‍ കടിച്ചാലോ മറ്റോ ഈ എണ്ണ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
Most
read:തടി
കുറയ്ക്കും
കടുകെണ്ണ;
ആരോഗ്യഗുണങ്ങള്‍
ഇതാണ്

മുടിക്ക് മുരിങ്ങ ഓയില്‍ നല്കുന്ന ഗുണങ്ങള്‍
മുരിങ്ങ എണ്ണ കാലങ്ങളായി പ്രകൃതിദത്ത ഹെയര്‍ ക്ലെന്‍സറായി അറിയപ്പെടുന്നു. മുടിക്ക് മുരിങ്ങ ഓയില്‍ നല്കുന്ന മികച്ച ചില ഗുണങ്ങള്‍ ഇവയാണ്

തലയോട്ടിയില്‍ ഈര്‍പ്പം
മുരിങ്ങ ഓയില്‍ മസാജ് ശരിക്കും പ്രസിദ്ധമാണ്. ആദ്യം നിങ്ങളുടെ തലമുടി നനച്ചതിനുശേഷം കുറച്ച് മുരിങ്ങ ഓയില്‍ തലയോട്ടിയില്‍ മസാജ് ചെയ്യാം. ഇതുവഴി നിങ്ങളുടെ മുടിവേരുകളില്‍ എണ്ണ എത്തി തലയോട്ടി മോയ്സ്ചറൈസ് ചെയ്യും. വരണ്ട തലയോട്ടി ഉള്ളവര്‍ക്ക് ഇത് ഏറെ അനുയോജ്യമാണ്.

ശക്തമായ മുടി
മുടിയില്‍ മുരിങ്ങ ഓയില്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശക്തമായ മുടി ലഭിക്കുന്നു. ഇതിലെ പ്രധാനപ്പെട്ട ധാതുക്കളും വിറ്റാമിനുകളും മുടിയിഴകളിലേക്ക് എത്തി മുടിയെ ശക്തിപ്പെടുത്തുന്നു. ഇത് നിങ്ങളുടെ തലമുടിയെ പുനരുജ്ജീവിപ്പിക്കുന്നു.
Most
read:യൂറോപ്പിലും
ഏഷ്യയിലും
പുതിയ
കോവിഡ്
ഡെല്‍റ്റ
വകഭേദം;
ശ്രദ്ധിക്കേണ്ടത്
ഇത്

താരന്, അറ്റം പിളരല്‍ എന്നിവ തടയുന്നു
മുരിങ്ങ എണ്ണയിലെ ധാതുക്കളും വിറ്റാമിനുകളും മുടിയെ ശക്തമാക്കുകയും താരന്, അറ്റം പിളരല്‍ എന്നിവയ്ക്കെതിരെ പോരാടുകയും ചെയ്യുന്നു. മികച്ച രോഗശാന്തി ഗുണങ്ങളുള്ള ഇത് മുടി സംരക്ഷണത്തിന് അനുയോജ്യമായ എണ്ണയാണ്.

ആരോഗ്യ ഗുണങ്ങള്‍
ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങ ഓയിലിന്റെ മികച്ച ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

വിറ്റാമിന്‍ സി
മുരിങ്ങ ഓയിലില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശക്തമായ പ്രതിരോധശേഷിക്ക് നിങ്ങള്‍ക്ക് ഈ ഭക്ഷ്യ എണ്ണ സാധാരണ പാചകത്തിനായി ഉപയോഗിക്കാം. എന്നിരുന്നാലും, ഇതിന്റെ അധിക വില കാരണം ദിവസേനയുള്ള പാചകത്തിനായി ആളുകള്‍ ഇത് ഉപയോഗിക്കാറില്ല.

ഊര്‍ജ്ജം നല്കുന്നു
മുരിങ്ങ ഓയിലില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞിരിക്കുന്നു. ഇത് മികച്ച ഊര്‍ജ്ജം നേടാനും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് പുതുമ അനുഭപ്പെടാനും സഹായിക്കുന്നു.
Most
read:വിറ്റാമിന്‍
കുറവ്
കോവിഡിന്റെ
കാഠിന്യം
കൂട്ടും;
ശ്രദ്ധിക്കേണ്ടത്
ഇത്

നല്ല ഉറക്കം നല്കുന്നു
ഉറക്കമില്ലായ്മ ഉള്ളവര്‍ക്ക് ഉത്തമമായ പ്രതിവിധിയാണ് മുരിങ്ങ ഓയില്‍. ഇത് ഒരു നല്ല രാത്രി ഉറക്കത്തെ പ്രേരിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യുന്നു.

നാഡീവ്യവസ്ഥയെ പിന്തുണക്കുന്നു
അസ്ഥികളുടെ പോഷണവും സംരക്ഷണവുമാണ് മുരിങ്ങ ഓയിലിന്റെ മറ്റൊരു വലിയ ഗുണം. ഇത് നാഡീവ്യവസ്ഥയെ ശമിപ്പിക്കുകയും ശരീരത്തില്‍ ധാരാളം നല്ല കൊളസ്ട്രോള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ഗുണകരമായ എണ്ണ പരീക്ഷിച്ചുനോക്കാനും ഫലങ്ങള്‍ സ്വയം അനുഭവിച്ചറിയാനും ശ്രമിക്കുക.