For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളംകാലില്‍ ഒലീവ് ഓയില്‍ കിടക്കും മുന്‍പ് പുരട്ടൂ; ആയുസ്സ് തിരികെ വരും

|

ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒലീവ് ഓയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഉറക്കമില്ലായ്മയെ പരിഹരിക്കുന്നതിന് വേണ്ടി നമ്മള്‍ എന്തൊക്കെ ചെയ്യണം എന്ന് പറയുമ്പോള്‍ അതില്‍ ഒന്നാണ് ഓയില്‍ മസ്സാജ്. ഉറക്കമില്ലായ്മ നിങ്ങളുടെ ആരോഗ്യത്തെ താളം തെറ്റിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Benefits Of Massaging Oil

ആര്‍ത്തവം, ഓവുലേഷന്‍ കൃത്യം: നടുവേദനയില്ല; ഈ യോഗാസനം സ്ത്രീകളെ ഫിറ്റ് ആക്കുംആര്‍ത്തവം, ഓവുലേഷന്‍ കൃത്യം: നടുവേദനയില്ല; ഈ യോഗാസനം സ്ത്രീകളെ ഫിറ്റ് ആക്കും

എന്നാല്‍ ഇനി മികച്ച ഉറക്കത്തിന് നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങള്‍ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി ഉള്ളം കാലില്‍ ഒലീവ് ഓയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച അവസ്ഥയാണ് ഒലീവ് ഓയില്‍ തേക്കുന്നതിലൂടെ ഉണ്ടാവുന്നത്. എന്നാല്‍ എന്തൊക്കെയാണ് ഉള്ളം കാലില്‍ തേക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

മസാജ് എങ്ങനെ ചെയ്യാം?

മസാജ് എങ്ങനെ ചെയ്യാം?

ഉറങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ പാദങ്ങള്‍ നന്നായി വൃത്തിയാക്കുക. പിന്നീട് നിങ്ങളുടെ കിടക്കയില്‍ കാലുകള്‍ മുന്‍പില്‍ നീട്ടി ഇരിക്കുക. കുറച്ച് തുള്ളി ഒലിവ് ഓയില്‍ എടുത്ത് നിങ്ങളുടെ പാദങ്ങളുടെ ഉള്‍ഭാഗത്ത് നല്ലതുപോലെ മസാജ് ചെയ്യുക. നിങ്ങളുടെ പാദങ്ങളിലും കാല്‍വിരലുകള്‍ക്കിടയിലും മുന്‍ഭാഗത്തും എണ്ണ പുരട്ടുക. ഓരോ വിരലും മൃദുവായി അമര്‍ത്തി വേണം മസ്സാജ് ചെയ്യുന്നതിന്. ഇത് കൂടാതെ കൂടുതല്‍ ഫലപ്രാപ്തിക്കായി കുറഞ്ഞത് 5-10 മിനിറ്റെങ്കിലും മസാജ് ചെയ്യുന്നത് തുടരുക. ഇതില്‍ അല്‍പം ചെറുചൂടുള്ള എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ അധിക എണ്ണ ഉണ്ടെങ്കില്‍ അത് തുടച്ച് മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

നമ്മുടെ ദിവസത്തിന്റെ വലിയൊരു ഭാഗം ഇരിക്കുന്നതിലേക്ക് പോകുന്നു, പ്രത്യേകിച്ച് ഈ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ നമ്മള്‍ അപൂര്‍വ്വമായി മാത്രമേ നടക്കുന്നുള്ളൂ എന്നതാണ്. ജോലി ചെയ്യുന്നത് പലപ്പോഴും ഇരുന്ന് തന്നെയാണെങ്കില്‍ അല്‍പം ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാനുന്നുണ്ട് എന്നുള്ളതാണ് സത്യം. ഈ ക്രമരഹിതമായ നടത്തവും ദീര്‍ഘനേരം ഇരിക്കുന്നതും നമ്മുടെ കാലുകളിലേക്കുള്ള ശരിയായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തും. നിങ്ങളുടെ പാദങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്, നിങ്ങള്‍ ചെയ്യേണ്ടത് ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ഒലീവ് ഓയില്‍ കൊണ്ട് പാദങ്ങള്‍ മസ്സാജ് ചെയ്യുക എന്നുള്ളതാണ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്.

ഉറക്കം നല്‍കുന്നു

ഉറക്കം നല്‍കുന്നു

ഉറക്കമില്ലായ്മ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ മികച്ച ഉറക്കത്തിനായി നമുക്ക് ഒരു ഓയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ടെന്‍ഷന്‍ ഒഴിവാക്കുകയും നിങ്ങളുടെ ഞരമ്പുകളെ വിശ്രമിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പാദങ്ങളില്‍ ഉറക്കത്തെ ഉത്തേജിപ്പിക്കുന്ന നിരവധി അക്യുപങ്ചര്‍ പോയിന്റുകള്‍ ഉണ്ട്. നിങ്ങളുടെ പാദം മുഴുവന്‍ മസാജ് ചെയ്യുമ്പോള്‍, ഈ അക്യുപങ്ചര്‍ പോയിന്റുകളും സജീവമാകും. അതിനാല്‍, രക്തചംക്രമണം വര്‍ദ്ധിക്കുകയും ഞരമ്പുകള്‍ വിശ്രമിക്കുകയും ചെയ്താല്‍, നല്ല ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

വേദന ലഘൂകരിക്കുന്നു

വേദന ലഘൂകരിക്കുന്നു

വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ മസ്സാജ് തുടരാവുന്നതാണ്. അതിന് വേണ്ടി എണ്ണ കൊണ്ട് ഉള്ളംകാലില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. കാലിലെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ വേദന ഒഴിവാക്കുന്നതിന് മികച്ചതാണ് ഈ മസ്സാജ്. കണങ്കാലിന് പ്രത്യേക പ്രാധാന്യം നല്‍കി മുഴുവന്‍ കാലുകളും മസാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ പാദത്തിലെ ക്ഷീണിച്ച പേശികളെ വിശ്രമിക്കാനും നിങ്ങളുടെ ശരീരം മുഴുവന്‍ നല്ല ഉറക്കത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ചൂടുള്ള ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങള്‍ മസാജ് ചെയ്യുന്നത് കാല്‍ ടെന്‍ഡോണൈറ്റിസ് മൂലമുണ്ടാകുന്ന വീക്കം ഒഴിവാക്കാന്‍ സഹായിക്കുന്നു.

പിഎംഎസ് ലക്ഷണങ്ങള്‍ പ്രതിരോധിക്കുന്നു

പിഎംഎസ് ലക്ഷണങ്ങള്‍ പ്രതിരോധിക്കുന്നു

പലപ്പോഴും ആര്‍ത്തവത്തിന് മുന്‍പുണ്ടാവുന്ന പി എം എസ് പ്രശ്‌നങ്ങള്‍ പലരിലും പ്രശ്‌നം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് പലപ്പോഴും ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ വരെ മോശമായി ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഒലീവ് ഓയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ മലബന്ധം, ഓക്കാനം പോലെ ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് ഈ മസ്സാജ് സഹായിക്കുന്നുണ്ട്. ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിച്ചും നിങ്ങളുടെ പാദങ്ങള്‍ മസാജ് ചെയ്യാവുന്നതാണ്. ആയാസരഹിതമായ ആര്‍ത്തവം ഉറപ്പാക്കാന്‍, കാല്‍ മസാജ് ചെയ്യുന്നതിന് ഇനി ശ്രദ്ധിക്കേണ്ടത് ഇങ്ങനെ.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ തള്ളവിരല്‍ കാലില്‍ ചേരുന്ന പിന്‍ഭാഗം മസാജ് ചെയ്യുക, ഇത് ഒരു അക്യുപ്രഷര്‍ പോയിന്റ് കൂടിയാണ്, ചൂടുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. നിങ്ങളുടെ പാദം മുഴുവന്‍ മസാജ് ചെയ്യുമ്പോള്‍, 5 മിനിറ്റ് നേരത്തേക്ക് ഈ സ്ഥലത്ത് അധിക സമ്മര്‍ദ്ദം പ്രയോഗിക്കുക. ഇത് നിങ്ങളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി മുതല്‍ ഒലീവ് ഓയില്‍ മസ്സാജ് തുടരാവുന്നതാണ്.

 മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

ഒലിവ് ഓയില്‍ മസ്സാജ് മറ്റ് ചില ഗുണങ്ങള്‍ കൂടി നമുക്ക് നല്‍കുന്നുണ്ട്. ഇവയില്‍ വരുന്ന ഒന്നാണ് ഈ മസ്സാജിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിശ്രമമില്ലാത്ത ലെഗ് സിന്‍ഡ്രോം പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു എന്നുള്ളത്. നിങ്ങളുടെ പാദങ്ങള്‍ ആരോഗ്യകരവും വൃത്തിയുള്ളതുമായി നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് ഈ ശീലം ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. അതുകൊണ്ട് തന്നെ ദിവസവും നിങ്ങള്‍ക്ക് ഒലിവ് ഓയില്‍ മസ്സാജ് ചെയ്യാവുന്നതാണ്.

English summary

Benefits Of Massaging Oil On Feet Before Sleeping In Malayalam

Here in this article we are discussing about the benefits of massaging olive oil on feet before sleeping. Take a look.
X
Desktop Bottom Promotion