For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിന് ദിവ്യ ഔഷധം; അതാണ് ഇഞ്ചിപ്പുല്ല്

|

സുഗന്ധം എന്നത് ദുര്‍ഗന്ധം മായ്ക്കാനുള്ള ഒരു വഴി മാത്രമല്ല. മറിച്ച് ചില ആരോഗ്യ ഗുണങ്ങള്‍ കൂടി നമുക്ക് നല്‍കുന്ന ഒന്നാണ്. വിവിധ മതവിഭാഗങ്ങളില്‍ പൂജകളുടെ ഭാഗമായി ധൂപങ്ങള്‍ അര്‍പ്പിക്കുന്നു. ഇത് ആത്മീയതയ്ക്കും ശാന്തതയ്ക്കുമുള്ള മാനസികാവസ്ഥ സജ്ജമാക്കുന്നതിന് ഗുണം ചെയ്യുന്നു. മനുഷ്യരുടെ പലവിധ ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ അകറ്റാനായി അരോമ തെറാപ്പി ഉപയോഗിക്കുന്നു.

Most read: മാനസിക സന്തോഷം ഉയര്‍ത്തും ഹോര്‍മോണുകള്‍ കൂട്ടാന്‍ എളുപ്പ വഴിMost read: മാനസിക സന്തോഷം ഉയര്‍ത്തും ഹോര്‍മോണുകള്‍ കൂട്ടാന്‍ എളുപ്പ വഴി

ലോകമെങ്ങും ഇതിന് വളരെ പ്രസിദ്ധിയുമുണ്ട്. അരോമാതെറാപ്പി പല കാര്യങ്ങള്‍ക്കും ഉപയോഗപ്രദമാണ്, പ്രത്യേകിച്ച് സമ്മര്‍ദ്ദം ലഘൂകരിക്കാന്‍. ഈ ലേഖനത്തില്‍ ഇഞ്ചിപ്പുല്ല് എണ്ണ തെറാപ്പിയുടെ ഗുണങ്ങളെക്കുറിച്ച് വായിച്ചറിയാം.

എന്താണ് ഇഞ്ചിപ്പുല്ല് (ലെമണ്‍ഗ്രാസ്) ?

എന്താണ് ഇഞ്ചിപ്പുല്ല് (ലെമണ്‍ഗ്രാസ്) ?

അടിസ്ഥാനപരമായി ഇത് ഒരു പുല്ല് സസ്യമാണ്, ഇത് പാചകത്തിനും അതുപോലെതന്നെ ഔഷധക്കൂട്ടുകളിലും ഉപയോഗിച്ചുവരുന്നു. പല ചൈനീസ് വിഭവങ്ങളിലും ഇഞ്ചിപ്പുല്ല് ഉള്‍പ്പെടുത്തുന്നു. ശക്തമായ സിട്രസ് സുഗന്ധമുള്ള ഇലകളില്‍ നിന്നും തണ്ടില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുത്ത് പല രോഗങ്ങള്‍ക്കുമുള്ള ഔഷധമായി ഉപയോഗിച്ചുവരുന്നു. പലതരം സോപ്പുകള്‍, മെഴുകുതിരികള്‍, ശരീരപരിചരണ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലും ഇഞ്ചിപ്പുല്ല് അടങ്ങിയിട്ടുണ്ട്. ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചിപ്പുല്ല് നിങ്ങളുടെ ദഹന പ്രശ്നങ്ങള്‍ക്കും രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും ഫലപ്രദമാണ്.

ഇഞ്ചിപ്പുല്ലിന്റെ ഗുണങ്ങള്‍

ഇഞ്ചിപ്പുല്ലിന്റെ ഗുണങ്ങള്‍

ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചിപ്പുല്ല്. മുറിവുകളെ ചികിത്സിക്കുന്നതിനും അണുബാധ തടയുന്നതിനും ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഫലപ്രദമാണ്. ഒരു പഠനമനുസരിച്ച് അത്‌ലറ്റിക്‌സ് ഫൂട്ട്, പുഴുക്കടി, വളംകടി എന്നിവ തടയുന്നതിന് ഇതിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ സഹായിക്കുന്നു. ഇതിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ഹൃദയ രോഗങ്ങള്‍, സന്ധിവാതം എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത കോശജ്വലനങ്ങളെ നേരിടാന്‍ സഹായിക്കും.

Most read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയുംMost read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയും

ഓക്കാനം, ഗ്യാസ്ട്രിക് അള്‍സര്‍

ഓക്കാനം, ഗ്യാസ്ട്രിക് അള്‍സര്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇഞ്ചിപ്പുല്ല് വളരെക്കാലമായി ഉപയോഗിക്കുന്നു. ഇത് ഗ്യാസ്ട്രിക് അള്‍സര്‍ അല്ലെങ്കില്‍ വയറുവേദന എന്നിവ തടയാന്‍ ഫലപ്രദമാണ്. പല ചായകളിലും സപ്ലിമെന്റുകളിലും ഇഞ്ചിപ്പുല്ല് ഒരു പ്രധാന ഭാഗമാണ്.

അതിസാരം

അതിസാരം

നിങ്ങള്‍ക്ക് വയറിളക്കം ഉണ്ടെങ്കില്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കും. ധാരാളം മരുന്നുകള്‍ കഴിക്കാമെങ്കിലും അവയ്ക്ക് പാര്‍ശ്വഫലങ്ങളും ഉണ്ടായേക്കാം. അതിനാലാണ് പലരും അതിസാരത്തിന് പ്രകൃതിദത്ത പരിഹാരങ്ങള്‍ പരിഗണിക്കുന്നത്. ഇഞ്ചിപ്പുല്ല് അവയിലൊന്നാണ്. വയറിളക്കത്തെ ശമിപ്പിക്കാന്‍ ഇഞ്ചിപ്പുല്ല് നിങ്ങളെ സഹായിക്കുന്നു.

Most read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടംMost read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടം

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

നിങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ പ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നവരാണെങ്കില്‍ ഇഞ്ചിപ്പുല്ല് നിങ്ങളുടെ രക്ഷയ്‌ക്കെത്തും. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിങ്ങളില്‍ ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൈകാര്യം ചെയ്യാന്‍ ഏറെ ഫലപ്രദമാണ് ഇഞ്ചിപ്പുല്ല് എണ്ണ.

സമ്മര്‍ദ്ദവും ഉത്കണ്ഠയും

സമ്മര്‍ദ്ദവും ഉത്കണ്ഠയും

കൊറോണവൈറസ് മഹാമാരി നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ മാറ്റിമറിച്ചു. ജീവിതത്തിന്റെ നിലവിലെ സാഹചര്യത്തില്‍ പലരും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് ജീവിക്കുന്നു. പലരും ഉത്കണ്ഠ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നു. ഇവിടെയാണ് ഇഞ്ചിപ്പുല്ല് അരോമാതെറാപ്പിയുടെ ഗുണം. ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഇഞ്ചിപ്പുല്ല് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക കൂടി ചെയ്താല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതായിരിക്കും.

Most read:World Health Day 2021: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാംMost read:World Health Day 2021: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാം

തലവേദനയും മൈഗ്രെയ്‌നും

തലവേദനയും മൈഗ്രെയ്‌നും

മൈഗ്രെയ്ന്‍ പ്രശ്‌നങ്ങളാല്‍ വലയുന്നവരാണ് നിങ്ങളെങ്കില്‍ ഇഞ്ചിപ്പുല്ല് ഉപയോഗിച്ച് ഇതിന് ചികിത്സ തേടാവുന്നതാണ്. ഒരു ഡിഫ്യൂസറില്‍ ഇഞ്ചിപ്പുല്ല് സുഗന്ധതൈലം കത്തിച്ച് ഉപയോഗിക്കുന്നത് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളെ ശാന്തമാക്കുന്നു. ഇതിന് കുറച്ച് സമയമെടുക്കുമെങ്കിലും നിങ്ങളുടെ തലവേദന ഫലപ്രദമായി നീക്കാനാവുന്നതാണ്. തലവേദനയ്ക്കുള്ള ഒരു മരുന്ന് പോലെ പ്രവര്‍ത്തിക്കുന്ന യൂജെനോള്‍ എന്ന ഒരു സംയുക്തം ഇഞ്ചിപ്പുല്ലില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ ഒന്നിച്ച് കൂടുന്നത് തടയാന്‍ യൂജെനോള്‍ സഹായിക്കുമെന്നും സെറോടോണിന്‍ പുറത്തുവിടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഉറക്കം, വിശപ്പ്, മാനസികാവസ്ഥ, വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണാണ് സെറോടോണിന്‍.

English summary

Benefits Of Lemongrass Aromatherapy

Lets see some amazing benefits of lemongrass aromatherapy. Take a look.
Story first published: Monday, April 12, 2021, 14:20 [IST]
X
Desktop Bottom Promotion