For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റമദാന്‍ നോമ്പില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിന്റെ ഗുണം

|

റമദാന്‍ നോമ്പ് എന്നത് ഇസ്ലാമിന്റെ അഞ്ച് തൂണുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. സ്വയം പ്രതിഫലനം, ദയ, ആത്മീയത എന്നിവയ്ക്കുള്ള ഒരു പ്രത്യേക മാസമാണ് റമദാന്‍. റമദാനിലെ നോമ്പില്‍ ഒരു മാസത്തേക്ക് വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കുകയും ഇഫ്താര്‍ ആചാരത്തിന്റെ ഭാഗമായി വൈകുന്നേരം നോമ്പ് തുറക്കുകയും ചെയ്യുന്നു. റമദാനിലെ ഈ ഇടവിട്ടുള്ള വ്രതത്തിന് അതിന്റേതായ ഗുണങ്ങളുണ്ട്, എന്നിരുന്നാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യകരമായ രീതിയില്‍ തന്നെ ഇത് ചെയ്യണം.

Most read: ഭക്ഷണം കഴിച്ചുകഴിഞ്ഞ് വയറില്‍ വേദനയോ? ഇതാവാം കാരണംMost read: ഭക്ഷണം കഴിച്ചുകഴിഞ്ഞ് വയറില്‍ വേദനയോ? ഇതാവാം കാരണം

റമദാന്‍ മാസവും ഇടവിട്ടുള്ള ഉപവാസവും

റമദാന്‍ മാസവും ഇടവിട്ടുള്ള ഉപവാസവും

റമദാന്‍ മാസത്തെ ഇടവിട്ടുള്ള ഉപവാസം നിങ്ങളുടെ കൊഴുപ്പ് മാത്രമല്ല, കൊഴുപ്പ് നിക്ഷേപത്തില്‍ അടങ്ങിയിരിക്കുന്ന ദോഷകരമായ വിഷവസ്തുക്കളെ നീക്കി നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഡയറ്റില്‍, നിങ്ങളുടെ ശരീരം സ്വാഭാവികമായും വിഷാംശം ഇല്ലാതാക്കുകയും റമദാനിനു ശേഷവും ആരോഗ്യകരമായ ജീവിതശൈലി തുടരാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു.

റമദാന്‍ നോമ്പിന്റെ ഗുണം

റമദാന്‍ നോമ്പിന്റെ ഗുണം

ആരോഗ്യ പഠനങ്ങള്‍ പ്രകാരം റമദാന്‍ നോമ്പ് ചുവന്ന രക്താണുക്കള്‍ (ആര്‍ബിസി), വെളുത്ത രക്താണുക്കള്‍ (ഡബ്ല്യുബിസി), പ്ലേറ്റ്ലെറ്റ് (പിഎല്‍ടി) എണ്ണം, ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍-സി) എന്നിവ വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയുകയും ചെയ്യുന്നു.

Most read:വന്‍കുടല്‍ കാന്‍സര്‍ അപകടമാകും മുമ്പ് ചെറുക്കാന്‍ ഈ ശീലം മതിMost read:വന്‍കുടല്‍ കാന്‍സര്‍ അപകടമാകും മുമ്പ് ചെറുക്കാന്‍ ഈ ശീലം മതി

ശരീരം വിഷമുക്തമാക്കുന്നു

ശരീരം വിഷമുക്തമാക്കുന്നു

നിങ്ങള്‍ കൂടുതല്‍ നേരം പതിവായി ഉപവസിക്കുമ്പോള്‍, അത് ഒരു മെറ്റബോളിക് സ്വിച്ചിലേക്കും കൊഴുപ്പ് നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. ഒരു മാസത്തെ ഉപവാസമാണ് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഏറ്റവും നല്ലത്. ഇന്റര്‍മിറ്റന്റ് ഉപവാസത്തിന് ശേഷം കോശജ്വലന മാര്‍ക്കറുകള്‍ കുറയുന്നതായി ഗവേഷണം കാണിക്കുന്നു. ഇത് രക്താതിമര്‍ദ്ദം കുറയ്ക്കുന്നതിനും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കലോറി നിയന്ത്രിത ഭക്ഷണം

കലോറി നിയന്ത്രിത ഭക്ഷണം

റമദാന്‍ വ്രതാനുഷ്ഠാനത്തില്‍, സാധാരണ ഭക്ഷണരീതികളില്‍ നിന്ന് മാറി രാത്രിയില്‍ മാത്രം ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീരത്തിന് വലിയ മാറ്റം സംഭവിക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ 12-14 മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ഇത്തരത്തിലുള്ള ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് കരളിലെ ഗ്ലൈക്കോജന്‍ കുറയുകയും നിറയ്ക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്. തുടര്‍ച്ചയായ കലോറി നിയന്ത്രിത ഭക്ഷണക്രമം പോലെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Most read:തടി കുറക്കാന്‍ ഉത്തമ വഴികാട്ടി ഈ ചെറുധാന്യംMost read:തടി കുറക്കാന്‍ ഉത്തമ വഴികാട്ടി ഈ ചെറുധാന്യം

രോഗങ്ങളെ തടയുന്നു

രോഗങ്ങളെ തടയുന്നു

പകല്‍ സമയത്ത് ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താനും സഹായിക്കും. ഉപവാസം കുടലിനെ ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും സമയം നല്‍കുന്നു. സ്വയം ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണിത്. അവിടെ കോശങ്ങള്‍ കേടായതും അപകടകരവുമായ കണങ്ങളെ നീക്കം ചെയ്യുന്നു. ഇടയ്ക്കിടെയുള്ള ഉപവാസം ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുകയും വിഷാദവും ഉത്കണ്ഠയും കുറയ്ക്കുന്നു.

മിതമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം

മിതമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം

വ്രതം മുറിക്കുമ്പോള്‍ ധാരാളം ഭക്ഷണ കഴിക്കണമെന്ന ആസക്തി നിങ്ങളില്‍ വന്നേക്കാം. അനാരോഗ്യകരമായ ജങ്ക് ഫുഡുകള്‍ കഴിക്കണമെന്ന് തോന്നിയേക്കാം. എന്നാല്‍ ഇത് വിപരീത ഫലമാകും നല്‍കുക. 12 മുതല്‍ 14 മണിക്കൂര്‍ വരെ ഉപവസിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ധാരാളം കഴിക്കണമെന്ന ആഗ്രഹം അടക്കിവയ്ക്കുക. പകരം മിതമായ അളവിലുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

Most read:തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളംMost read:തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളം

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിന്റെ പോരായ്മ

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിന്റെ പോരായ്മ

ഭക്ഷണ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും, ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും, മരുന്ന് നിയന്ത്രിത പ്രമേഹവും മറ്റ് വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളും ഉള്ളവര്‍ക്കും ഈ ഉപവാസ രീതി അഭികാമ്യമല്ല. കൂടാതെ, എന്ത് കഴിക്കണം എന്നതിലുപരി, എപ്പോള്‍ കഴിക്കണം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും അളവിലും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു, അതിനാല്‍, റമദാന്‍ മാസം മുഴുവന്‍ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് ഉചിതം.

English summary

Benefits of Intermittent Fasting During Ramadan in Malayalam

Experts say that intermittent fasting during the month of Ramadan helps to burn fat and cleanse the body of harmful toxins. Here are other health benefits.
Story first published: Saturday, April 2, 2022, 9:33 [IST]
X
Desktop Bottom Promotion