For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹസ്തപാദാസനം: ശരീരത്തിന് വഴക്കവും ഉറപ്പും ആകൃതിയും നല്‍കും

|

ആരോഗ്യത്തിന് യോഗ നല്‍കുന്ന ഗുണങ്ങള്‍ പ്രത്യേകം പറയേണ്ടതില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉയര്‍ത്തുന്ന പല വെല്ലുവിളികള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ യോഗ സഹായിക്കുന്നു. എന്നാല്‍ നമ്മുടെ ആരോഗ്യം കൈവിട്ട് പോവുമ്പോള്‍ പലപ്പോഴും മെഡിറ്റേഷനിലേക്കും യോഗയിലേക്കും തിരിയുന്നവരാണ് നമ്മളില്‍ പലരും. ചില അവസരത്തില്‍ എങ്കിലും ആരോഗ്യം എന്നത് പ്രശ്‌നത്തിലേക്ക് എത്തുമ്പോള്‍ യോഗയിലൂടെ അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. യോഗ ചെയ്യുമ്പോള്‍ അതിലെ ഓരോ പോസിനും അതിന്റേതായ പ്രാധാന്യമുണ്ട്. പലപ്പോഴും ഇത് തിരിച്ചറിയാതെ പോവുമ്പോളാണ് നാം കൂടുതല്‍ ശ്രദ്ധാലുക്കളാവേണ്ടത്.

നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമാണ് യോഗ. ഹസ്തപാദാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വഴക്കവും ഉറപ്പും അതോടൊപ്പം തന്നെ കരുത്തും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഏത് ആരോഗ്യ പ്രശ്‌നത്തേയും നേരിടുന്നതിന് സഹായിക്കുന്ന അത്തരത്തിലുള്ള ഒരു പ്രധാന പോസാണ് ഹസ്തപാദാസന അല്ലെങ്കില്‍ ഫോര്‍വേഡ് ബെന്‍ഡ് പോസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്ന് പറയുന്നത് നിസ്സാരമല്ല. എന്താണ് ഹസ്തപാദാസനം എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

എന്താണ് ഹസ്തപാദാസനം?

എന്താണ് ഹസ്തപാദാസനം?

എന്താണ് ഹസ്തപാദാസനം എന്നതാണ് ആദ്യത്തെ ചോദ്യം. യോഗയില്‍ പന്ത്രണ്ട് അടിസ്ഥാന യോഗാസനങ്ങളില്‍ ഒന്നാണ് ഹസ്തപാദാസനം. യോഗ പരിശീലിക്കുന്ന എല്ലാ ആളുകളും ദിവസവും ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് ഹസ്തപാദാസനം. നിങ്ങള്‍ക്ക് വഴക്കവും ശക്തിയും നല്‍കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും ഹസ്തപാദാസനം സഹായിക്കുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഹസ്തപാദാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് കൃത്യമായ രീതിയില്‍ അല്ല ചെയ്യുന്നത് എന്നുണ്ടെങ്കില്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങളും. നല്ലൊരു യോഗഗുരുവിന്റെ അടുത്ത് പോയി വേണം യോഗയെക്കുറിച്ച് ഒന്നുമറിയാത്ത ഒരു വ്യക്തി യോഗ അഭ്യസിക്കുന്നതിന്. ഹസ്തപാദാസനത്തിന്റെ ഗുണങ്ങള്‍ എപ്പോഴും വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് എണ്ണമറ്റ നിരവധി ഗുണങ്ങള്‍ നല്‍കുന്നു. എല്ലാ ദിവസവും യോഗ ചെയ്യുന്നവര്‍ ഈ പോസ് ചെയ്യാന്‍ മറക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഗുണങ്ങള്‍

ഗുണങ്ങള്‍

ശരീരത്തിന് ആകൃതി നിലനിര്‍ത്തുന്നതിന് ഹസ്തപാദാസനം സഹായിക്കുന്നു. നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ അല്ലെങ്കില്‍ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നതാണ് പലപ്പോഴും അമിതവണ്ണവും ശാരീരിക ആകൃതി ഇല്ലാത്തതും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും ഹസ്തപാദാസനം സഹായിക്കുന്നു. ഇത് കൂടാതെ ശരീരത്തിലെ പേശികളെ വലിച്ച് നീട്ടുന്നതിനും സഹായിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ് ഈ പോസ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

കൈകാലുകളും നെഞ്ചും വിരിയുന്നതിനും ശക്തമാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഹസ്തപാദാസനം. നിങ്ങള്‍ക്ക് വയറുവേദന അല്ലെങ്കില്‍ ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട് ഹസ്തപാദാസനം. ഇത് കൂടാതെ കുടവയര്‍ എന്ന പ്രശ്‌നം നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഹസ്തപാദാസനം. വയറിന് ചുറ്റും ഉള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

കൈകാലുകളില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പേശിവേദന പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നു. മുടി കൊഴിച്ചില്‍ ഉള്‍പ്പടെയുള്ള കേശസംബന്ധമായ പ്രശ്‌നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു ഹസ്തപാദാസനം. നട്ടെല്ലിന്റെ ആരോഗ്യത്തിനും ഫ്‌ളക്‌സിബിലിറ്റിക്കും ഇത് സഹായകമാവുന്നു. ഈ പോസ് നിങ്ങളുടെ ശരീരത്തെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം ശരീരഭാരം കൈകാര്യം ചെയ്യുന്നതിനും മികച്ചതാണ് ഹസ്തപാദാസനം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഹസ്തപാദാസനം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ യോഗ ചെയ്യുമ്പോള്‍ ഒരിക്കലും പൂര്‍ണമായ അറിവില്ലാതെ ചെയ്യരുത്. അത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒരിക്കലും ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറ്റങ്ങള്‍ വരുത്തുന്ന മാന്ത്രിക വിദ്യയല്ല യോഗ എന്നത് മനസ്സിലാക്കേണ്ടതാണ്. മികച്ച ഫലങ്ങള്‍ നേടുന്നതിന് യോഗയ്ക്ക് നിരന്തരമായ സമര്‍പ്പണവും ഏകാഗ്രതയും ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണവും ജീവിത ശീലങ്ങളും ചേര്‍ന്നതാണ് യോഗ. ഹസ്തപാദാസനം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ പേശികള്‍ക്ക് സ്‌ട്രെച്ച് നല്‍കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. അതുകൊണ്ട് തന്നെ വളരെ ഏകാഗ്രതയോടെ വേണം ഈ പോസ് ചെയ്യുന്നതിന്.

 ആരെല്ലാം ചെയ്യണം?

ആരെല്ലാം ചെയ്യണം?

ഹസ്ത പാദാസനം ആരെല്ലാം ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ യോഗ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് ഹസ്തപാദാസനം ചെയ്യാവുന്നതാണ്. നിങ്ങള്‍ ഒരു തുടക്കക്കാരനാണെങ്കില്‍ പോലും ഇത് ചെയ്യാം. ആര്‍ത്തവ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്ന സ്ത്രീകളെങ്കിലും അതല്ല ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കിലും അവര്‍ക്ക് ഹസ്തപാദാസനം ചെയ്യാവുന്നതാണ്. ഇതൊരിക്കലും ദോഷഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ ചെയ്യാം?

എങ്ങനെ ചെയ്യാം?

എങ്ങനെയാണ് ഹസ്തപാദാസനം ചെയ്യേണ്ടത് എന്നത് അറിഞ്ഞിരിക്കണം. അതിന് വേണ്ടി യോഗ മാറ്റില്‍ നിന്ന് പിന്നീട് കൈകളും കാലുകളും നേരെ വെക്കുക. അതിന് ശേഷം ദീര്‍ഘശ്വാസം എടുത്ത് പതുക്കെ മുന്നോട്ട് വളയുക. കാലിന്റെ മുട്ടുകള്‍ രണ്ടും വളയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം പതുക്കെ കൈകളും താഴ്ത്തുക. കൈകള്‍ നിലത്ത് മുട്ടിയാല്‍ പതുക്കെ കൈകള്‍ കൊണ്ട് കണങ്കാലില്‍ പിടിക്കുക. പതുക്കെ നിങ്ങളുടെ വയര്‍ മുട്ടിലേക്ക് അടുപ്പിക്കുന്നതിന് ശ്രദ്ധിക്കുക. കാല്‍മുട്ടുകള്‍ മടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ പതിയേ ശ്വാസം വിട്ട് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങണം.

ശ്രദ്ധിക്കേണ്ടവര്‍

ശ്രദ്ധിക്കേണ്ടവര്‍

എന്നാല്‍ ഹസ്തപാദാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലരുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, നട്ടെല്ല് പ്രശ്‌നങ്ങള്‍, ഹെര്‍ണിയ, വെര്‍ട്ടിഗോ, ഹൈപ്പര്‍ടെന്‍ഷന്‍, കഠിനമായ നടുവേദന, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവരെങ്കില്‍ ഹസ്തപാദാസനം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇനി നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ ചില അടിസ്ഥാന മുന്‍കരുതലുകള്‍ ഉണ്ട്, അവ ഇവയാണ്. നിങ്ങള്‍ക്ക് കൃത്യമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ സാധിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. പോസുകള്‍ അമിതമാക്കരുത്, കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക എന്ന കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

എത്ര കൂടിയ പ്രമേഹമെങ്കിലും കുറക്കാന്‍ തുളസി-വേപ്പില പാനീയങ്ങള്‍എത്ര കൂടിയ പ്രമേഹമെങ്കിലും കുറക്കാന്‍ തുളസി-വേപ്പില പാനീയങ്ങള്‍

യോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമംയോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമം

English summary

Benefits Of Hastapadasana And how To Do It In Malayalam

Here in this article we are sharing the health benefits of hastapadasana and how to do it in malayalam. Take a look.
Story first published: Friday, August 26, 2022, 17:13 [IST]
X
Desktop Bottom Promotion