For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജഗുണം, അമിതവണ്ണം; വാല്‍നട്ട് മികച്ചത്‌

|

നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണമാണ് വാല്‍നട്ട്. ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ വാല്‍നട്ട് ഒമേഗ 3 കൊഴുപ്പിന്റെ സമ്പന്നമായ ഉറവിടമാണ്. അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങളും ഇത് നിങ്ങള്‍ക്ക് നല്‍കുന്നു.

Most read: സ്ത്രീകള്‍ ഭയക്കേണ്ടത് ഈ ആസുഖങ്ങളെ

പോഷകാഹാരത്തില്‍ വാല്‍നട്ട് വളരെയധികം സമ്പന്നമാണെന്നും മെറ്റബോളിസം മുതല്‍ ഹൃദയാരോഗ്യം, സൗന്ദര്യം എന്നിവ വരെയുള്ള നേട്ടങ്ങള്‍ക്കായി നിങ്ങള്‍ക്ക് വാല്‍നട്ട് കഴിക്കാം. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി വാല്‍നട്ട് ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ട ഒന്നാണ് വാല്‍നട്ട്. വാല്‍നട്ട് പതിവായി കഴിക്കുന്നത് ശരീരഭാരം അല്ലെങ്കില്‍ അമിതവണ്ണത്തിന് കാരണമാകില്ലെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ഔണ്‍സ് വാല്‍നട്ടില്‍ 2.5 ഗ്രാം ഒമേഗ 3 കൊഴുപ്പും 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. അതിനാല്‍ തടി കുറക്കല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ശരിയായ ഭക്ഷണമാണ് വാല്‍നട്ട് എന്നതില്‍ സംശയമില്ല.

ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു

ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു

വാല്‍നട്ടില്‍ മെലറ്റോണിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്. വാല്‍നട്ട് കഴിക്കുന്നത് മെലറ്റോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അതുവഴി ഉറക്കത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ വാല്‍നട്ട് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ്.

Most read: തടി കുറയ്ക്കാന്‍ വിയര്‍ക്കേണ്ട തക്കാളിയുണ്ടെങ്കില്

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും മുടിയുടെ വളര്‍ച്ച ഒരു പരിധിവരെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ബയോട്ടിന്‍ (വിറ്റാമിന്‍ ബി 7) അടങ്ങിയിരിക്കുന്നതിനാല്‍, വാല്‍നട്ട് മികച്ചൊരു കേശ സംരക്ഷകന്‍ കൂടിയാണ്.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

വാല്‍നട്ടില്‍ ബി വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് തടയുകയും വാര്‍ദ്ധക്യത്തിന്റെ ചുളിവുകളും അടയാളങ്ങളും ചെറുക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ മധ്യവയസ്സുകളില്‍ ചര്‍മ്മം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വാല്‍നട്ട് കഴിക്കുക.

Most read: തടി കുറയ്ക്കാന്‍ കുമ്പളങ്ങ കാട്ടും അത്ഭുതം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

വാല്‍നട്ടില്‍ കൂടുതലായി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വാല്‍നട്ട് 20 മില്ലിമീറ്ററില്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റുകള്‍ നല്‍കും, ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് ഹൃദ്രോഗത്തെ നേരിടാന്‍ വളരെ ഫലപ്രദമായ ഭക്ഷണമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്, ഇത് മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഹൃദയത്തെ നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനുള്ള മികച്ച ലഘുഭക്ഷണമാണ് വാല്‍നട്ട്.

Most read: ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍

പ്രമേഹത്തെ തടയുന്നു

പ്രമേഹത്തെ തടയുന്നു

എല്ലാത്തരം നട്‌സും പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, വാല്‍നട്ട് പ്രത്യേകിച്ചും. ഒരു പഠനമനുസരിച്ച്, ആഴ്ചയില്‍ രണ്ടുതവണ 28 ഗ്രാം വാല്‍നട്ട് കഴിക്കുന്ന സ്ത്രീകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 24% കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Most read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

ബീജത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നു

ബീജത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നു

പ്രതിദിനം 2.5 ഔണ്‍സ് വാല്‍നട്ട് കഴിക്കുന്നത് ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. പഠനമനുസരിച്ച്, ഒരു ദിവസം 75 ഗ്രാം വാല്‍നട്ട് കഴിക്കുന്നത് 21 നും 35 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള പുരുഷന്മാരില്‍ ശുക്ലത്തിന്റെ ഊര്‍ജ്ജവും ചലനവും രൂപവും മെച്ചപ്പെടുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഡിമെന്‍ഷ്യ തടയുന്നു

ഡിമെന്‍ഷ്യ തടയുന്നു

വാല്‍നട്ട് ദിവസവും കഴിക്കുന്നത് ഡിമെന്‍ഷ്യയെ അകറ്റി ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വാല്‍നട്ടിലെ വിറ്റാമിന്‍ ഇ, ഫ്‌ളേവനോയ്ഡുകള്‍ എന്നിവ ഡിമെന്‍ഷ്യയ്ക്ക് കാരണമാകുന്ന ഹാനികരമായ ഫ്രീ റാഡിക്കല്‍ രാസവസ്തുക്കളെ നശിപ്പിക്കുന്നു.

Most read: സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

പാന്‍ക്രിയാറ്റിക് കാന്‍സറിനെ തടയുന്നു

പാന്‍ക്രിയാറ്റിക് കാന്‍സറിനെ തടയുന്നു

പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ വാല്‍നട്ട് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ഒരു ഔണ്‍സ് നട്‌സ് കഴിക്കുന്ന സ്ത്രീകള്‍ക്ക് പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത ഗണ്യമായി കുറയുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

ദീര്‍ഘായുസ്സ് നേടാന്‍

ദീര്‍ഘായുസ്സ് നേടാന്‍

ആഴ്ചയില്‍ മൂന്നുതവണ വാല്‍നട്ട് കഴിക്കുന്നത് ദീര്‍ഘായുസ്സിന്റെ താക്കോലാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ മരണ സാധ്യത 40 ശതമാനവും ഹൃദയരോഗ സാധ്യത 55 ശതമാനവും കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

Most read: ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

English summary

Benefits of Eating Walnuts Everyday

Walnuts are one of the most nutritious food that you can add to your diet. Read on the benefits of eating walnuts everyday.
Story first published: Wednesday, July 8, 2020, 11:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X