For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമൃതിനു തുല്യം ദിനവും ഒരുപിടി മുളപ്പിച്ച ഭക്ഷണം; കഴിച്ചാലുള്ള മാറ്റം ഇത്

|

പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവ മുളപ്പിച്ച് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. മുളപ്പിച്ച ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങള്‍ പലതാണ്. അത്രയേറെ പോഷകഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മുളപ്പിച്ച ഭക്ഷണം കഴിച്ചാല്‍ പല രോഗങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാനാകും. ധാന്യങ്ങളോ പയര്‍വര്‍ഗ്ഗങ്ങളോ വിത്തുകളോ മുളപ്പിച്ച് കഴിക്കുന്നതിലൂടെ അവയുടെ പോഷകങ്ങള്‍ പലമടങ്ങ് വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് ആരോഗ്യ വിദഗ്ധര്‍ ദിവസവും പ്രഭാതഭക്ഷണത്തില്‍ മുളപ്പിച്ച ഭക്ഷണം കഴിക്കാന്‍ ഉപദേശിക്കുന്നത്.

Also read: 100ല്‍ നിന്ന് 57 കിലോയിലേക്ക്; ഒരു വര്‍ഷം കൊണ്ട്‌ സറീന്‍ ഖാന്‍ തടി കുറച്ചത് ഇങ്ങനെAlso read: 100ല്‍ നിന്ന് 57 കിലോയിലേക്ക്; ഒരു വര്‍ഷം കൊണ്ട്‌ സറീന്‍ ഖാന്‍ തടി കുറച്ചത് ഇങ്ങനെ

ധാതുക്കള്‍ ആഗിരണം ചെയ്യാനും പ്രോട്ടീനുകളും വിറ്റാമിനുകളും പോഷകങ്ങളും വര്‍ദ്ധിപ്പിക്കാനും മുളപ്പിച്ച ഭക്ഷണം നിങ്ങളെ സഹായിക്കുന്നു. ഏതെങ്കിലും ധാന്യമോ പയറോ വെള്ളത്തില്‍ കുതിര്‍ത്താണ് അവ മുളപ്പിക്കുന്നത്. വെള്ളത്തില്‍ കുതിര്‍ക്കുന്നതിലൂടെ ഫൈറ്റേറ്റ് പോലുള്ള ആന്റി ന്യൂട്രിയന്റുകളെ നശിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കാന്‍ എളുപ്പമാക്കുകയും ചെയ്യുന്നു. മുളപ്പിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മുളപ്പിച്ച ഭക്ഷണത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മുളപ്പിച്ച ഭക്ഷണത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

പ്രധാനമായും പയര്‍വര്‍ഗ്ഗങ്ങള്‍, ഗോതമ്പ്, ഉലുവ, മുതിര, കടല തുടങ്ങിയവയാണ് മുളപ്പിച്ചു കഴിക്കുന്നത്. പയര്‍ മുളപ്പിച്ചു കഴിക്കുന്നതിലൂടെ ധാരാളം പ്രോട്ടീന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഗോതമ്പിലും പ്രോട്ടീന്‍ കൂടുതലാണ്. വിറ്റാമിന്‍ സി, ബി, ഇ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ. ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പോഷക ഗുണങ്ങള്‍ അനവധി

പോഷക ഗുണങ്ങള്‍ അനവധി

ഉലുവ മുളപ്പിച്ചു കഴിക്കുന്നത് അല്‍പം കയ്പുള്ള കാര്യമാണെങ്കിലും അവ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ധാരാളം ഇരുമ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ച് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും. മുതിര നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ കെ നല്‍കുന്നു. ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും മലബന്ധം തടയാനും ഇത് ഗുണം ചെയ്യുന്നു.

Also read:മരുന്ന് വേണ്ട, പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാം; പ്രകൃതിയുടെ വരദാനം ഈ ഇലAlso read:മരുന്ന് വേണ്ട, പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാം; പ്രകൃതിയുടെ വരദാനം ഈ ഇല

ദഹനത്തെ മെച്ചപ്പെടുത്തുന്നു

ദഹനത്തെ മെച്ചപ്പെടുത്തുന്നു

പയര്‍ അല്ലെങ്കില്‍ ധാന്യങ്ങള്‍ മുളപ്പിക്കുമ്പോള്‍ അവയിലെ നാരുകളുടെ അളവ് വര്‍ദ്ധിക്കുന്നു. മുളപ്പിക്കലിലൂടെ ലയിക്കാത്ത നാരുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും അങ്ങനെ ഇത് മലബന്ധം തടയാന്‍ ഗുണം ചെയ്യുകയും ചെയ്യുന്നു. മലബന്ധം തടയാന്‍ സഹായിക്കുന്ന എന്‍സൈമുകളും അവയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദഹനവ്യവസ്ഥയെ നല്ല ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഫൈബര്‍ അടങ്ങിയ മുളപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുക.

Most read:നല്ല കരളിന് ദോഷം ചെയ്യും ഈ ഭക്ഷണങ്ങള്‍Most read:നല്ല കരളിന് ദോഷം ചെയ്യും ഈ ഭക്ഷണങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

മുളപ്പിച്ച ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കലോറി കുറവാണ്. നിങ്ങള്‍ മുളപ്പിച്ച ഭക്ഷണം കഴിക്കുമ്പോള്‍, വേഗത്തില്‍ വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നു. ഇതിലൂടെ ഇടയ്ക്കിടെയുള്ള അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ വിട്ടുനിര്‍ത്തുന്നു. ഇതിലൂടെ ക്രമേണ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാനും കഴിയുന്നു.

Also read:140 കിലോയില്‍ നിന്ന് കുറച്ചത്‌ 50 കിലോ; അര്‍ജുന്‍ കപൂര്‍ തടി കുറയ്ക്കാന്‍ ചെയ്തത് ഇത്‌Also read:140 കിലോയില്‍ നിന്ന് കുറച്ചത്‌ 50 കിലോ; അര്‍ജുന്‍ കപൂര്‍ തടി കുറയ്ക്കാന്‍ ചെയ്തത് ഇത്‌

പേശികളെ നിര്‍മ്മിക്കുന്നു

പേശികളെ നിര്‍മ്മിക്കുന്നു

ചെടികളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുളകള്‍. പേശികള്‍ നിര്‍മ്മിക്കുന്നതിനും ശക്തവും ആരോഗ്യകരവുമായ അസ്ഥികള്‍ക്കും അവയവങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. മുളപ്പിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രോട്ടീന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിനും മുളപ്പിച്ച ഭക്ഷണങ്ങള്‍ ഗുണം ചെയ്യും.

Most read:ജങ്ക് ഫുഡ് കഴിക്കരുതെന്നു പറഞ്ഞാല്‍ കേള്‍ക്കുമോ?Most read:ജങ്ക് ഫുഡ് കഴിക്കരുതെന്നു പറഞ്ഞാല്‍ കേള്‍ക്കുമോ?

വിളര്‍ച്ച തടയുന്നു

വിളര്‍ച്ച തടയുന്നു

ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഒരു സാധാരണ പ്രശ്‌നമാണെങ്കിലും ഇത് വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. വിളര്‍ച്ചയുള്ളവരില്‍ ഓക്കാനം, തലകറക്കം, തവേദന, ആമാശയ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടുവരുന്നു. ഇതിനെ ചെറുക്കാന്‍, നിങ്ങളുടെ ഭക്ഷണത്തില്‍ മുളപ്പിച്ച ആഹാരങ്ങള്‍ ഉള്‍പ്പെടുത്താം. കൂടാതെ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒരു പിടി മുളപ്പിച്ച ഭക്ഷണം ചേര്‍ക്കുന്നതും വിളര്‍ച്ചയെ അകറ്റിനിര്‍ത്തും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ധാരാളം വിറ്റാമിന്‍ എ, സി എന്നിവ ശരീരത്തിനു നല്‍കിക്കൊണ്ട് മുളപ്പിച്ച ഭക്ഷണങ്ങള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. മുളപ്പിക്കുന്നതിന്റെ ദൈര്‍ഘ്യം അനുസരിച്ച് വിറ്റാമിന്‍ എ ഉള്ളടക്കം പത്തിരട്ടി വരെ ഉയരുന്നു. ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ എ നിങ്ങളുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് അണുബാധ, ജലദോഷം, പനി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

Most read:രോഗപ്രതിരോധത്തിന് ഈ ജ്യൂസുകള്‍ നല്‍കും ഗുണംMost read:രോഗപ്രതിരോധത്തിന് ഈ ജ്യൂസുകള്‍ നല്‍കും ഗുണം

ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നു

ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നു

ആന്റിഏജിംഗ് ഗുണങ്ങളുള്ള മുളപ്പിച്ച ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്നു. നിങ്ങള്‍ക്ക് യുവത്വവും തിളക്കവുമുള്ള ചര്‍മ്മം നല്‍കാന്‍ മുളപ്പിച്ച ഭക്ഷണങ്ങള്‍ സഹായിക്കുന്നു. കോശ പുനരുജ്ജീവനത്തിനും ചര്‍മ്മത്തെിന്റെ മെച്ചപ്പെടുത്തലിനും സഹായിക്കുന്ന ബികോംപ്ലക്‌സ് വിറ്റാമിനുകളുടെ വലിയ ഉള്ളടക്കം ഇതിലുണ്ട്. ഈ പോഷകങ്ങള്‍ നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാനും ചുളിവുകള്‍ തടയാനും കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ലൈംഗിക ഉത്തേജനം

ലൈംഗിക ഉത്തേജനം

മുളപ്പിച്ച ഭക്ഷണങ്ങളില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് ശുക്ലത്തിന്റെ ഗുണവും ചലനവും മെച്ചപ്പെടുത്തുന്നു. മുളപ്പിച്ച ഭക്ഷണങ്ങള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഉദ്ധാരണക്കുറവ് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ലൈംഗിക ഉത്തേജനം ഉറപ്പാക്കാന്‍ പുരുഷന്മാര്‍ക്ക് മുളപ്പിച്ച ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

Most read:ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍Most read:ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് മുളപ്പിച്ച ഭക്ഷണം. ഇത് നിങ്ങളുടെ ശരീരത്തിന് നല്ല എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍ നല്‍കുന്നു. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മുളപ്പിച്ച പയറുകളും ധാന്യങ്ങളും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തണമെങ്കില്‍, നിങ്ങള്‍ക്ക് മുളപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ആന്റിഓക്‌സിഡന്റുകള്‍ കൂടുതലായതിനാല്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ ഇവ സഹായിക്കുന്നു. അവ ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പോരാടുകയും തിമിരം, ഗ്ലോക്കോമ, മാക്യുലര്‍ ഡീജനറേഷന്‍ എന്നിവ പോലുള്ള അവസ്ഥകളില്‍ നിന്നു നിങ്ങളെ പരിരക്ഷിക്കുകയും ചെയ്യുന്നു.

Most read:കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാംMost read:കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാം

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുളപ്പിച്ച പയറുകളും ധാന്യങ്ങളും കഴിക്കുന്നതിന്റെ ഒരു ഗുണം അവ തലയോട്ടിയിലെ സെബം ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മുടിയിഴകളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. മുളപ്പിച്ച ഭക്ഷണം കഴിക്കുന്നത് മുടി കൊഴിച്ചിലും അകാല നരയും തടയാനും സഹായിക്കുന്നു.

English summary

Benefits of Eating Sprouts Daily

Here we will discuss about the benefits of eating sprouts daily. Take a look.
X
Desktop Bottom Promotion