For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്

|

കേരളത്തിലെ വീടുകളില്‍ വളരെ എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്ന ഒന്നാണ് പേരയ്ക്ക. അധികം പരിപാലനമില്ലാതെ തന്നെ നല്ല രീതിയില്‍ വിളഞ്ഞു വരുന്ന ഈ പഴം ഏറെ ആരോഗ്യഗുണങ്ങള്‍ കൂടി തരുന്ന ഒന്നാണെന്ന് അറിയാമോ? അതെ, പേരയ്ക്ക ശരീരത്തിനു നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. അര്‍ബുദം, ഹൃദ്രോഗം എന്നിവ തടയാനും രോഗപ്രതിരോധ ശേഷി നല്‍കാനും പേരക്ക ഉത്തമമാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ സമ്മതിക്കുന്നു.

Most read: അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്Most read: അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്

പേരയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്, ഇത് ലയിക്കുന്ന നാരുകളുടെ ശക്തികേന്ദ്രമാണ്. ദഹനത്തിന് ഉത്തമമാണിത്. ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുന്ന സംയുക്തങ്ങളും ഇതിലുണ്ട്, ദന്ത പ്രശ്‌നങ്ങള്‍ തടയുന്നതിനും പേരക്ക അറിയപ്പെടുന്നു. ചര്‍മ്മം, കണ്ണുകള്‍, മുടി എന്നിവ ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പേരയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. നിരവധി ഹൃദയ സംബന്ധമായ തകരാറുകള്‍ തടയുന്നതിനും പേരയ്ക്ക അത്യന്താപേക്ഷിതമാണ്.

ഹൃദയസംബന്ധ തകരാറുകള്‍ പരിഹരിക്കാന്‍ പേരയ്ക്ക

ഹൃദയസംബന്ധ തകരാറുകള്‍ പരിഹരിക്കാന്‍ പേരയ്ക്ക

വേനല്‍ക്കാല ചൂടില്‍ നഷ്ടപ്പെട്ട ആവേശവും ഊര്‍ജ്ജവും തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നതാണ് ഉഷ്ണമേഖലാ പഴങ്ങളിലൊന്നായ പേരയ്ക്ക. മറ്റ് പഴങ്ങളുമായി ചേര്‍ത്ത് ഇതുകൊണ്ട് നിങ്ങള്‍ക്ക് നല്ലൊരു ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍ ജ്യൂസ് തയ്യാറാക്കാം, അല്ലെങ്കില്‍ പച്ചയ്ക്ക് തിന്നാം. നിങ്ങള്‍ രക്താതിമര്‍ദ്ദം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ എന്തെങ്കിലും തകരാറുകള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ഒരാളാണെങ്കില്‍, പേരയ്ക്ക എങ്ങനെയൊക്കെ നിങ്ങളെ സഹായിക്കുമെന്ന് അറിഞ്ഞിരിക്കുക. നിങ്ങളുടെ ഹൃദയാരോഗ്യത്തിനായി പേരക്ക കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുക.

ഉയര്‍ന്ന പൊട്ടാസ്യം

ഉയര്‍ന്ന പൊട്ടാസ്യം

ആരോഗ്യകരമായ ഉഷ്ണമേഖലാ പഴങ്ങളില്‍ ഒന്നാണ് പേരയ്ക്ക. ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആരോഗ്യകരമായ ഹൃദയം നിലനിര്‍ത്താന്‍ ഗുണം ചെയ്യും. ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും, അതിനാല്‍ ഇത് ഹൃദയ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.

Most read:തടികുറക്കാന്‍ വേറെ ഡയറ്റെന്തിന്; ഇന്ത്യന്‍ രീതിMost read:തടികുറക്കാന്‍ വേറെ ഡയറ്റെന്തിന്; ഇന്ത്യന്‍ രീതി

ജലാംശം നിലനിര്‍ത്തുന്നു

ജലാംശം നിലനിര്‍ത്തുന്നു

ഈ വേനല്‍ക്കാല ഫലം നിങ്ങളെ ജലാംശത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു, അതിനാല്‍, വേനല്‍ക്കാലത്ത് പേരക്ക കഴിക്കുന്നത് ഏറെ ഗുണകരമാകും. ഈ അത്ഭുതകരമായ പഴത്തിന്റെ മൊത്തത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് അരിഞ്ഞിട്ട പേരക്ക അല്പം മുളകും ഉപ്പും ചേര്‍ത്ത് ലഘുഭക്ഷണമായും കഴിക്കാം.

ആന്റിഓക്‌സിഡന്റുകളില്‍ സമ്പന്നം

ആന്റിഓക്‌സിഡന്റുകളില്‍ സമ്പന്നം

ആരോഗ്യകരമായ ശരീരത്തിന് വളരെ പ്രധാനമായ പോഷകങ്ങളുടെ ഒരു കൂട്ടം തന്നെ പേരയില്‍ അടങ്ങിയിരിക്കുന്നു. ഈ പഴത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീറാഡിക്കലുകളുമായി പോരാടാന്‍ സഹായിക്കുന്നു. അതിനാല്‍ നമ്മുടെ ഹൃദയത്തെ സമൂലമായ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

വിറ്റാമിന്‍ സി നിറഞ്ഞത്

വിറ്റാമിന്‍ സി നിറഞ്ഞത്

പേരക്ക പോലുള്ള വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്താതിമര്‍ദ്ദം കുറയ്ക്കും. ദിവസവും പേരക്ക കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നതിനും സഹായിക്കും.

Most read:വിറയല്‍, രുചിയില്ലായ്മ; കോവിഡ് പുതിയ ലക്ഷണങ്ങള്‍Most read:വിറയല്‍, രുചിയില്ലായ്മ; കോവിഡ് പുതിയ ലക്ഷണങ്ങള്‍

സോഡിയം അടങ്ങിയിരിക്കുന്നു

സോഡിയം അടങ്ങിയിരിക്കുന്നു

ശരീരത്തില്‍ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പേരക്ക സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുന്നു. എല്ലായ്‌പ്പോഴും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുള്ള ആളുകള്‍ക്ക് പേരയ്ക്ക വളരെയേറെ ശുപാര്‍ശ ചെയ്യപ്പെടുന്നു.

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു

പേരയ്ക്ക കഴിക്കുന്നത് രക്തത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും നല്ല കൊളസ്‌ട്രോളിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയ സിസ്റ്റത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒന്നാണ് നല്ല കൊളസ്‌ട്രോള്‍. മോശം കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ എല്‍.ഡി.എല്‍ നിങ്ങളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് കൊറോണറി രോഗങ്ങളിലേക്കും നയിച്ചേക്കാം. അതേസമയം ആരോഗ്യമുള്ള ഹൃദയത്തിന് എച്ച്.ഡി.എല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ ആവശ്യമാണ്.

Most read:അത്താഴം വൈകിയാല്‍ അപകടം നിരവധിMost read:അത്താഴം വൈകിയാല്‍ അപകടം നിരവധി

മഗ്‌നീഷ്യം നിറഞ്ഞിരിക്കുന്നു

മഗ്‌നീഷ്യം നിറഞ്ഞിരിക്കുന്നു

പേരയ്ക്കയില്‍ ഉയര്‍ന്ന അളവില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്,.ഇത് ഞരമ്പുകളെയും പേശികളെയും വിശ്രമിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഒരു പ്രധാന സ്‌ട്രെസ് ബസ്റ്ററാണ് പേരയ്ക്ക. രക്താതിമര്‍ദ്ദം നിയന്ത്രിക്കുന്നതിനും സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും പേരയില കഴിക്കുന്നത് ശരിക്കും സഹായകരമാകും.

English summary

Benefits Of Eating Guava For Healthy Heart

Here's how you can keep your heart healthy by consuming guava daily.
Story first published: Monday, May 4, 2020, 8:36 [IST]
X
Desktop Bottom Promotion