For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിന് വാളന്‍പുളി ജ്യൂസ് ആളൊരു കേമന്‍

|

കറികളിലെ രുചിക്കൂട്ടുകളില്‍ ഒന്നാണ് പുളി. പുളിയില്ലെങ്കില്‍ കറിയുടെ രുചിയും പോയി. അതിനാല്‍ എല്ലാ വീടുകളിലും പുളി ഉപയോഗിക്കുന്നു. എന്നാല്‍ കറികളിലെ രുചി കൂട്ടാന്‍ മാത്രമാണ് പുളി എന്നു കരുതരുതേ. ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൂടി അടങ്ങിയതാണിത്. നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക. കാരണം, പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ മികച്ചതാണിത്.

Most read: പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍Most read: പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

വിറ്റാമിന്‍ ബി, കരോട്ടിനുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന പുളി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പുളി ജ്യൂസ് എങ്ങനെ തയാറാക്കാമെന്നും അതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നിങ്ങള്‍ക്കിവിടെ വായിച്ചറിയാം.

പുളി ജ്യൂസ് എങ്ങനെ ഉണ്ടാക്കാം?

പുളി ജ്യൂസ് എങ്ങനെ ഉണ്ടാക്കാം?

ആവശ്യമായ ചേരുവകള്‍

  • പഞ്ചസാര സിറപ്പ് അല്ലെങ്കില്‍ തേന്‍
  • പുളി
  • വെള്ളം
  • ഐസ് ക്യൂബുകള്‍
  • തയാറാക്കുന്ന വിധം

    തയാറാക്കുന്ന വിധം

    പുളി കഴുകി കുരു നീക്കം ചെയ്യുക. ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇനി വെള്ളത്തില്‍ പുളി ചേര്‍ത്ത് ഇടത്തരം തീയില്‍ ചൂടാക്കുക. കുറച്ച് മിനിറ്റിനുശേഷം അത് തീയില്‍ നിന്ന് മാറ്റി തണുപ്പിക്കുക. പാനീയം അരിച്ചെടുക്കുക. ഇനി വെള്ളത്തില്‍ തേന്‍ അല്ലെങ്കില്‍ പഞ്ചസാര സിറപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ജ്യൂസ് തണുത്ത ശേഷം നിങ്ങള്‍ക്കിത് കുടിക്കാവുന്നതാണ്. പുളി ജ്യൂസ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

    Most read:പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണംMost read:പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണം

    ദഹനം മെച്ചപ്പെടുത്തുന്നു

    ദഹനം മെച്ചപ്പെടുത്തുന്നു

    ശരീരത്തിന് ആരോഗ്യത്തോടെ തുടരാന്‍ മികച്ച ദഹനവ്യവസ്ഥ ആവശ്യമാണ്. ദഹനക്കേട്, മലബന്ധം, അമിതവണ്ണം എന്നിവ പോലുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ പുളി ജ്യൂസ് നിങ്ങള്‍ക്ക് പരിഹാരമാണ്. ഇതിലെ മിതമായ ഡൈയൂററ്റിക് ഗുണങ്ങള്‍ നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ദഹന പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു. വന്‍കുടല്‍ പുണ്ണ്, ക്രോണ്‍സ് രോഗം തുടങ്ങിയ കോശജ്വലന രോഗങ്ങളെ ചികിത്സിക്കാന്‍ പുളി ജ്യൂസ് ഫലപ്രദമാണ്. വയറിളക്കവും ഛര്‍ദ്ദിയും പരിഹരിക്കാനുള്ള മികച്ച പ്രകൃതിദത്ത മാര്‍ഗം കൂടിയാണിത്.

    ശരീരഭാരം കുറയ്ക്കാന്‍

    ശരീരഭാരം കുറയ്ക്കാന്‍

    ശരീരഭാരം കുറയ്ക്കുന്നത് അല്‍പം കഠിനമായ കാര്യം തന്നെയാണ്. പുളി ജ്യൂസ് ദിവസവും കുടിക്കുന്നത് നിങ്ങളുടെ അധിക ഭാരം കുറയ്ക്കാന്‍ സഹായിക്കും. പുളിയില്‍ ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിരിക്കുന്നു. വിശപ്പ് അടിച്ചമര്‍ത്തുകയും വേഗത്തില്‍ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്ന പോളിഫെനോള്‍സ് ആണ് ഇവ.

    Most read:നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോ? കണ്ടെത്താന്‍Most read:നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോ? കണ്ടെത്താന്‍

    കരളിലെ വിഷാംശം നീക്കുന്നു

    കരളിലെ വിഷാംശം നീക്കുന്നു

    അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയും ധാരാളം ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അത്തരത്തിലൊന്നാണ് കരള്‍ രോഗങ്ങള്‍. കരളിനെ തകരാറിലാക്കുന്ന ഘടകങ്ങളോട് പോരാടാന്‍ കരളിനെ വിഷാംശമില്ലാതെ നിലനിര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ മദ്യം കഴിക്കുന്നവരാണെങ്കിലോ ഫാറ്റി ലിവര്‍ ഉണ്ടെങ്കിലോ ഇത് ചെയ്യേണ്ടതുണ്ട്. പുളി നിങ്ങളുടെ കരളിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് വിഷാംശം കുറയ്ക്കുകയും കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

    പ്രമേഹത്തെ തടയുന്നു

    പ്രമേഹത്തെ തടയുന്നു

    പുളി ജ്യൂസില്‍ കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്ന ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തിനുശേഷം പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. പ്രമേഹത്തെ സുഖപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുമുള്ള പരമ്പരാഗത രീതിയാണ് പുളി ജ്യൂസ്. പുളി ജ്യൂസ് പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്ന പാന്‍ക്രിയാസിലെ ഓക്‌സിഡേറ്റീവ് നാശത്തെ തടയുന്നു. പുളി ജ്യൂസ് പതിവായി കുടിക്കുന്നത് ഇതിന്റെയും മറ്റ് അനുബന്ധ രോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കുന്നു.

    Most read:തടി കുറച്ച് ശരീരം ഫിറ്റാക്കണോ? ഈ ശീലങ്ങള്‍Most read:തടി കുറച്ച് ശരീരം ഫിറ്റാക്കണോ? ഈ ശീലങ്ങള്‍

    ചര്‍മ്മത്തിന് നല്ലത്

    ചര്‍മ്മത്തിന് നല്ലത്

    വ്യക്തവും മിനുസമാര്‍ന്നതുമായ ചര്‍മ്മം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ അത് നേടുന്നത് അല്‍പം ബുദ്ധിമുട്ടാണ്. പുളി ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ചര്‍മ്മത്തിലെ വടുക്കള്‍, പൊള്ളലേറ്റ അടയാളങ്ങള്‍ എന്നിവ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുളി ജ്യൂസ് സഹായിക്കുന്നു. തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്‍മ്മം നിലനിര്‍ത്താന്‍ ജ്യൂസ് പുരട്ടുക. മുഖത്തുനിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള സാധാരണ മുഖക്കുരു അല്ലെങ്കില്‍ ചിക്കന്‍പോക്‌സ് പാടുകള്‍ കുറയ്ക്കാനും നീക്കംചെയ്യാനും ഇത് സഹായിക്കും. പുളി ജ്യൂസില്‍ എന്‍സൈമുകള്‍, ഫൈബര്‍, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, ആല്‍ഫ ഹൈഡ്രോക്‌സൈല്‍ ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

    ഹൃദയത്തിന് മികച്ചത്

    ഹൃദയത്തിന് മികച്ചത്

    ആരോഗ്യമുള്ള ഹൃദയത്തിന്, നിങ്ങളുടെ കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ ധമനികള്‍ക്ക് ചുറ്റും കൊളസ്‌ട്രോള്‍ അടിയുന്നത് ധാരാളം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പുളി ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. നിലവില്‍ നിങ്ങള്‍ മരുന്നു കഴിക്കുന്നവരോ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരോ ആണെങ്കില്‍, ഈ ജ്യൂസ് കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

    Most read:ബ്രൊക്കോളി കഴിച്ചില്ലെങ്കില്‍ ഇതൊക്കെ എങ്ങനെMost read:ബ്രൊക്കോളി കഴിച്ചില്ലെങ്കില്‍ ഇതൊക്കെ എങ്ങനെ

    രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നു

    രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നു

    പുളി ജ്യൂസില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. പുളി ജ്യൂസ് രോഗപ്രതിരോധ ശേഷിയും ജലദോഷം, ചുമ, പനി മുതലായ മറ്റ് പ്രശ്‌നങ്ങളും മെച്ചപ്പെടുത്തുന്നു.

    ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞത്

    ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞത്

    നിങ്ങളുടെ ശരീരത്തെ അപകടകരമായ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമൃദ്ധമായ ഉറവിടമാണ് പുളി ജ്യൂസ്.

English summary

Benefits Of Drinking Tamarind Juice in Malayalam

A glass of sweet and tangy tamarind juice can be beneficial for your health in many ways. Read on the benefits of drinking tamarind juice.
X
Desktop Bottom Promotion