Just In
Don't Miss
- News
'എംവിഎ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്'; ഉദ്ധവ് സര്‍ക്കാരിനെ കുറിച്ച് എസ്.പി എംഎല്‍എ
- Movies
വിന്നറാവാന്‍ യോഗ്യന്‍ റിയാസാണ്; അവന് തന്നെ വോട്ട് കൊടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ ബിഗ് ബോസ് താരം ദിയ സന
- Automobiles
6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Technology
ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ
- Sports
T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന് വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
അരഗ്ലാസ്സ് കരിമ്പിന് ജ്യൂസില്‍ ഇഞ്ചി നാരങ്ങനീര്: ആയുസ്സ് കൂട്ടാന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വേനല്‍ നമ്മളെ വലക്കുന്നതാണ്. ഇത് ആരോഗ്യത്തെ പാടെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എപ്പോഴും ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഓരോ ദിനവും നാം അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട ചില ദിനചര്യകള്‍ ഉണ്ട്. ചുട്ടുപൊള്ളുന്ന വേനലില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഇടക്കിടെ വെള്ളം കുടിക്കാവുന്നതാണ്. നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് നാം വേനലില്‍ ശ്രദ്ധിക്കേണ്ടത്.
കരിമ്പ് ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. കരിമ്പ് ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജവും ഉണര്‍വ്വും നല്‍കുന്നുണ്ട്. ഇതില്‍ മറ്റൊരു ചേരുവ കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. കരിമ്പ് ജ്യൂസില്‍ അല്പം നാരങ്ങ നീരും ഇഞ്ചിനീരും ചേരുന്നത് ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തന്നെ സൗന്ദര്യ ഗുണങ്ങള്‍ക്കും സഹായിക്കുന്നുണ്ട്. ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിക്കുന്നത് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുള്ളതും നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളാല്‍ നിറഞ്ഞതുമാണ്. എല്ലുകളെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദത്തിനും എല്ലാം സഹായിക്കുന്നുണ്ട് കരിമ്പിന് ജ്യൂസ്.

പോഷകഗുണങ്ങള്‍
നാരങ്ങ നീരും ഇഞ്ചിയും മിക്സ് ചെയ്ത് കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കരിമ്പില്‍ പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, തയാമിന്‍, റൈബോഫ്ലേവിന്‍, നിരവധി അമിനോ ആസിഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ് കരിമ്പിലുള്ളത്. ഇത് കൂടാതെ ഒരു ഗ്ലാസ് കരിമ്പ് ജ്യൂസില്‍ 180 കലോറിയും 30 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്, കൂടാതെ ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയ്ഡുകള്‍, പോളിഫെനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെയെല്ലാം കലവറയാണ് കരിമ്പ്. ഇത് കൂടാതെ ഇഞ്ചിയിലും നാരങ്ങ നീരിലും വളരെയധികം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്തൊക്കെയാണ് ഈ ജ്യൂസ് കുടിക്കുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

എനര്‍ജി ബൂസ്റ്റര്‍
വേനലിലെ തളര്‍ച്ച നിസ്സാരമല്ല. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ നാം തേടേണ്ടതുണ്ട്. കരിമ്പില്‍ അടങ്ങിയിട്ടുള്ള സുക്രോസ് നിങ്ങളുടെ ശരീരത്തിന് ശരിയായ അളവില്‍ ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം ഇത് ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട ഗ്ലൂക്കോസിന്റെ അളവിനെ കൃത്യമാക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ക്ഷീണം അകറ്റാനും ഇത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വേനലിലെ തളര്‍ച്ചയില്‍ പ്രതിരോധം തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് ഒരു ഗ്ലാസ്സ് കരിമ്പിന് ജ്യൂസ് സഹായിക്കുന്നുണ്ട്.

കിഡ്നി സ്റ്റോണിന് പരിഹാരം
കിഡ്നി സ്റ്റോണ്‍ എന്ന പ്രതിസന്ധി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് അതികഠിനമായ വയറുവേദന ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ശരീരത്തില്‍ ആവശ്യത്തിന് വെള്ളം എത്താത്തത് കൊണ്ടും സംഭവിക്കുന്നതാണ്. കരിമ്പിന് ജ്യൂസിലുള്ള ഡൈയൂററ്റിക് ഗുണമാണ് കിഡ്നി സ്റ്റോണ്‍ എന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. കരിമ്പ് ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളിലെ നിര്‍ജ്ജലീകരണം എന്ന പ്രതിസന്ധിയെ പാടേ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

വായ്നാറ്റത്തെ പരിഹരിക്കുന്നു
വായ്നാറ്റം പലപ്പോഴും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു ഗ്ലാസ്സ് കരിമ്പിന് ജ്യൂസ് കഴിക്കാവുന്നതാണ്. കരിമ്പിന് ജ്യൂസില്‍ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ ഉള്ളതിനാല്‍ അത് പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ ശക്തമാക്കുന്നതോടൊപ്പം തന്നെ വായ്നാറ്റം എന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. പലപ്പോഴും പോഷകങ്ങളുടെ കുറവാണ് ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കരിമ്പിന് ജ്യൂസിനെ നമുക്ക് വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.

മഞ്ഞപ്പിത്തത്തിന് പരിഹാരം
മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകള്‍ ഗുരുതരമായ അവസ്ഥകളിലേക്കാണ് നമ്മളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ആയുര്‍വ്വേദ പ്രകാരം നമുക്ക് കരിമ്പ് ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. കരിമ്പ് ജ്യൂസിലെ ആന്റിഓക്സിഡന്റുകള്‍ കരളിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുകന്നതോടൊപ്പം തന്നെ ശരീരത്തിലെ ബിലിറൂബിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഇത് മഞ്ഞപ്പിത്തമെന്ന മഹാമാരിയില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നുണ്ട്. കരിമ്പിലുള്ള പ്രോട്ടീന്‍ ആണ് ഇത്തരം ഗുരുതര രോഗാവസ്ഥകളില്‍ നിന്ന് നമ്മളെ സഹായിക്കുന്നത്.

ദഹനം മെച്ചപ്പെടുത്തുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കരിമ്പിന് ജ്യൂസ് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ദഹന വ്യവസ്ഥക്ക് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു ഗ്ലാസ്സ് കരിമ്പിന് ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ നല്ല രീതിയില്‍ ആവുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ഫൈബര്‍ നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. മലബന്ധം എന്ന പ്രശ്നത്തേയും പരിഹരിക്കുന്നതിന് നമുക്ക് ഈ കരിമ്പിന് ജ്യൂസ് സഹായിക്കുന്നുണ്ട്.

ചര്‍മ്മ സംരക്ഷണം
കരിമ്പിന് ജ്യൂസ് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കരിമ്പിന് ജ്യൂസ്. ഇത് അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഒരു ഗ്ലാസ്സ് മിക്സഡ് കരിമ്പിന് ജ്യൂസ് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഒരു ഗ്ലാസ്സ് കരിമ്പിന് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
അന്ധതയിലേക്ക്
അടുപ്പിക്കും
ഈ
ശീലങ്ങള്‍
ഉടന്‍
ഒഴിവാക്കൂ
ഒമിക്രോണിനേക്കാള്‍
10
മടങ്ങ്
വ്യാപനശേഷിയുമായി
പുതിയ
വകഭേദം
ഇന്ത്യയില്‍