For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റം

|

ദിവസത്തിന്റെ തുടക്കം ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടാവണം എന്നു പറയുന്നത് കേട്ടിട്ടില്ലേ? അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരീരം ഭക്ഷണമില്ലാതെ ഒരു നീണ്ട വിശ്രമം കഴിഞ്ഞ് ഉറക്കമുണരുമ്പോള്‍ ഒരു ഉപവാസം കഴിഞ്ഞ് എഴുന്നേല്‍ക്കുന്നതിനു തുല്യമാണ്. അത്തരമൊരു ഉപവാസം മുറിക്കാന്‍ വെള്ളം തന്നെയാണ് ഉത്തമം. ഇത് ശരീരത്തില്‍ ഒരു പുതിയ സ്റ്റാര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു, ആരോഗ്യപരമായി നിരവധി ഗുണങ്ങളും നല്‍കുന്നു. എന്നാല്‍ വെള്ളത്തിനു പകരം ഒരു ഗ്ലാസ് ജീരകവെള്ളത്തില്‍ ദിവസം തുടങ്ങിയാലോ? ഗുണങ്ങള്‍ ഇരട്ടിയാണ് ഫലം!

Most read: ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രംMost read: ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രം

പണ്ടുകാലം മുതലേ പേരുകേട്ടൊരു സുഗന്ധവ്യഞ്ജനമാണ് ജീരകം. അത് നിങ്ങളുടെ രുചിമുകുളങ്ങളെ ഉണര്‍ത്തുന്നു, കറികളില്‍ സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കുന്നു. ജീരകത്തില്‍ തൈമോള്‍ അടങ്ങിയിരിക്കുന്നു, ഇത് എന്‍സൈമുകളും പിത്തരവും ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനുള്ളിലെ കാര്‍ബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്തുന്നു. ജീരകവെള്ളം കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ വായിക്കൂ.

കുറഞ്ഞ കലോറി

കുറഞ്ഞ കലോറി

വിപണിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പാക്കറ്റ് പാനീയങ്ങള്‍ കലോറികള്‍ ഇല്ലാത്തതാണ്. അവ ശരീരത്തിലെ കൊഴുപ്പായി സൂക്ഷിക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ 78 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍, എല്ലാ ദിവസവും പോഷകസമൃദ്ധമായ ജീരക വെള്ളം കുടിക്കുന്ന ഒരു ശീലമുണ്ടാക്കുക.

മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് തടി കുറയ്ക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് തടി കുറയ്ക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച പാനീയമാണ് ജീരക വെള്ളം. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ജീരകവെള്ളത്തില്‍ അല്‍പം നാരങ്ങ കലര്‍ത്തിയാല്‍ നിങ്ങളുടെ ബി.എം.ഐയെ ഗണ്യമായി കുറയ്ക്കാനും ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്താനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

ജീരകം സാധാരണയായി ദഹന എന്‍സൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യുന്നു. ജീരകത്തിലെ സംയുക്തമായ തൈമോള്‍ ദഹനരസങ്ങളെ നന്നായി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു നല്ല ദഹനാരോഗ്യം ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഗ്യാസ്, പുളിച്ചുതികട്ടല്‍ തുടങ്ങിയ ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ജീരകവെള്ളം.

പ്രമേഹത്തെ ചികിത്സിക്കുന്നു

പ്രമേഹത്തെ ചികിത്സിക്കുന്നു

പ്രമേഹ രോഗികള്‍ക്ക് ജീരക വെള്ളം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് ഇത് വെറും വയറ്റില്‍ കുടിക്കാം. ജീരകം ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തിന് കാരണമാകുന്ന ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Most read:പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണംMost read:പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണം

ശരീരത്തിലെ വിഷാംശം നീക്കുന്നു

ശരീരത്തിലെ വിഷാംശം നീക്കുന്നു

ജീരകം ആല്‍ഡിഹൈഡ്, തൈമോള്‍, ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിലെ വിഷാംശം നീക്കാന്‍ നിങ്ങളെ സഹായിക്കുന്നു. അതിനാല്‍, ജീരക വെള്ളം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു ഗുണം ചെയ്യുന്നു. നിങ്ങളുടെ ശരീരം ശുദ്ധീകരിക്കാനും ദഹനത്തെ പ്രോത്സാഹിപ്പിക്കാനും ജീരകത്തിനൊപ്പം മഞ്ഞള്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക.

വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍

വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍

ജീരകത്തിലെ ബയോ ആക്റ്റീവ് സംയുക്തങ്ങളാണ് അതിന്റെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുടെ ഉറവിടം. ഇത് വീക്കം തടയാന്‍ സഹായിക്കും. ഇതിനായി ദിവസവും രാവിലെ ഇളം ചൂടുള്ള ജീരക വെള്ളം കുടിക്കാവുന്നതാണ്.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

ജലാംശം നിലനിര്‍ത്തുന്നു

ജലാംശം നിലനിര്‍ത്തുന്നു

നിങ്ങളുടെ കോശങ്ങളെ ജലാംശത്തോടെയും പുതുമയോടെയും നിലനിര്‍ത്തുന്നതിന് കുറച്ച് തേനും നാരങ്ങയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ജീരക വെള്ളം കുടിക്കുക. നിങ്ങളുടെ ശരീരത്തിന് ജലാംശവും ഇലക്ട്രോലൈറ്റുകളും നല്‍കുന്നതിന് ഇത് സഹായിക്കുന്നു.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക് ഏറെ മികച്ചതാണ് ജീരക വെള്ളം. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന വേദന, ശരീരവണ്ണം, മലബന്ധം, ഗ്യാസ്ട്രബിള്‍, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതിനും പ്രസവത്തിന് എളുപ്പമാകുന്നതിനും ഇത് സഹായിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അടിവയറ്റിലെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് പുളിച്ചുതികട്ടലും ദഹനക്കേടും ഉണ്ടാക്കുന്നു. ജീരക വെള്ളത്തിന്റെ കാര്‍മിനേറ്റീവ് അല്ലെങ്കില്‍ ഗ്യാസ് റിലീവിംഗ് ഗുണങ്ങള്‍ ഇതില്‍ നിന്ന് ആശ്വാസം നല്‍കുന്നു.

Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

ജീരകവെള്ളം എങ്ങനെ തയാറാക്കാം?

ജീരകവെള്ളം എങ്ങനെ തയാറാക്കാം?

2 ടീസ്പൂണ്‍ ജീരകം, 1 കപ്പ് വെള്ളം എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. രണ്ട് ടീസ്പൂണ്‍ ജീരകം ഒരു കപ്പ് വെള്ളത്തില്‍ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഒന്നുകില്‍ ഈ വെള്ളം നേരിട്ട് കുടിക്കുക അല്ലെങ്കില്‍ ഏകദേശം 10 മിനിറ്റ് നേരം തിളപ്പിച്ച് ആറ്റി ഇളം ചൂടോടെ കുടിക്കുക.

English summary

Benefits of Drinking Jeera Water in Morning in Malayalam

Jeera is an intensely studied ingredient among researchers. It has a laundry list of proven health benefits to offer. Read on the benefits of drinking jeera water in morning.
X
Desktop Bottom Promotion