For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂ

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കേണ്ട ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. കൊറോണ വൈറസ് വ്യാപനക്കാലത്ത് ശരീരത്തെ എത്രത്തോളം നന്നായി കാക്കണം എന്നതിനെക്കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിവുണ്ടാകും. രോഗപ്രതിരോധ ശേഷി നേടുക എന്നതു തന്നെയാണ് പ്രധാനം, ഒപ്പം ആരോഗ്യത്തോടെ തുടരേണ്ടതും പ്രധാനമാണ്. അതിനായി നിങ്ങളെ ചില ആഹാരങ്ങളും പാനീയങ്ങളും സഹായിക്കും.

Most read: രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവMost read: രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവ

അത്തരത്തില്‍ ആരോഗ്യകരമായ, പോഷകഗുണമുള്ള മികച്ചൊരു പാനീയമാണ് കക്കിരി ജ്യൂസ്. ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, സിലിക്ക, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ക്ലോറോഫില്‍ എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്. കക്കിരി ജ്യൂസ് നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

ക്യാന്‍സറിനെ ചെറുക്കുന്നു

ക്യാന്‍സറിനെ ചെറുക്കുന്നു

ലാരിസിറെസിനോള്‍, പിനോറെസിനോള്‍, സെക്കോയിസോളാരിസെറിനോള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാണ് കക്കിരി. നിരവധി കാന്‍സര്‍ ഘടകങ്ങള്‍ ചെറുക്കാന്‍ ഇവ നിങ്ങളെ സഹായിക്കുന്നു. കാര്‍സിനോമ, ലൈംഗിക ഗ്രന്ഥി കാന്‍സര്‍, സ്ത്രീകളുടെ ആന്തരിക പ്രത്യുത്പാദന അവയവ കാന്‍സര്‍, അഡിനോകാര്‍സിനോമ എന്നിവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കാന്‍ കക്കിരിക്ക് കെല്‍പുണ്ട്.

വായനാറ്റം നീക്കുന്നു

വായനാറ്റം നീക്കുന്നു

വായനാറ്റം അനുഭവിക്കുന്നവര്‍ക്ക് ഒരു മരുന്നാണ് കക്കിരി. ഒരു കഷ്ണം കക്കിരി എടുത്ത് നിങ്ങളുടെ നാവിന്റെ മുകള്‍ ഭാഗത്ത് 30 സെക്കന്‍ഡ് നേരം അമര്‍ത്തിപ്പിടിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വായനാറ്റത്തിന് കാരണണമാകുന്ന നിങ്ങളുടെ വായിലെ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാന്‍ കഴിയും.

Most read:അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂMost read:അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലവും അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കക്കിരി ഒരു മികച്ച ഭക്ഷണമാണ്. കക്കിരിയിലെ ഉയര്‍ന്ന ജലാംശവും ഭക്ഷ്യനാരുകളും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത മലബന്ധത്തിന് പരിഹാരം കാണാനും കക്കിരിക്ക നിങ്ങള്‍ക്ക് ഗുണം ചെയ്യും.

സന്ധിവേദന ഒഴിവാക്കാന്‍

സന്ധിവേദന ഒഴിവാക്കാന്‍

സന്ധികളെ ബന്ധിപ്പിക്കുന്ന ടിഷ്യൂകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സിലിക്കണ്‍ ഡൈ ഓക്‌സൈഡിന്റെ മികച്ച ഉറവിടമാണ് കക്കിരി. വിറ്റാമിന്‍ എ, ബി 1, ബി 6, സി, ഡി, കെ, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന കക്കിരി ആസിഡിന്റെ അളവ് കുറച്ചുകൊണ്ട് സന്ധിവാതം ഒഴിവാക്കാന്‍ സഹായിക്കുന്നു.

Most read:എളുപ്പത്തില്‍ സിക്‌സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതിMost read:എളുപ്പത്തില്‍ സിക്‌സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതി

ശരീരത്തിന് ജലാംശം നല്‍കുന്നു

ശരീരത്തിന് ജലാംശം നല്‍കുന്നു

കക്കിരിയില്‍ 95% വെള്ളമാണ്. ഇത് ശരീരത്തെ ജലാംശം നിലനിര്‍ത്തുകയും വിഷവസ്തുക്കളെ നീക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളില്‍ ഭൂരിഭാഗവും കക്കിരിയില്‍ അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

കക്കിരി ജ്യൂസ് നിങ്ങളുടെ ശരീരത്തിന് ധാതുക്കള്‍, ഹോര്‍മോണുകള്‍, സംയുക്തങ്ങള്‍ എന്നിവ നല്‍കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ കക്കിരി വൈറല്‍ പോലുള്ള ദീര്‍ഘകാല അണുബാധകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

Most read:ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാംMost read:ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാം

ശരീരത്തെ വിഷമുക്തമാക്കുന്നു

ശരീരത്തെ വിഷമുക്തമാക്കുന്നു

ജലത്തിന്റെ ഉയര്‍ന്ന അളവ് അടങ്ങിയിരിക്കുന്നതിനാല്‍, കക്കിരി ജ്യൂസ് നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുന്നു. മികച്ച ഡിറ്റാക്‌സ് പാനീയമാണ് കക്കിരി. മികച്ച ഫലങ്ങള്‍ക്കായി കക്കിരി ജ്യൂസിലേക്ക് നാരങ്ങ, പുതിന എന്നിവയും ചേര്‍ത്ത് കഴിക്കാം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

കക്കിരി ജ്യൂസ് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹൈ ബി.പി, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവ തടയാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ ക്രമപ്പെടുത്താന്‍ കക്കിരി ജ്യൂസ് ഗുണം ചെയ്യും.

Most read:വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?Most read:വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

നല്ലൊരു പോഷകാഹാരമാണ് കക്കിരി. ഇത് ബി വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ്. ബി വിറ്റാമിനുകളുടെ കുറവ് പലപ്പോഴും ക്ഷീണം, ഏകാഗ്രത നഷ്ടപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു. കക്കിരി ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഈ വിറ്റാമിനുകള്‍ ലഭിക്കുകയും നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

ശരീരം തണുപ്പിക്കുന്നു

ശരീരം തണുപ്പിക്കുന്നു

ജലാംശം ധാരാളമായി അടങ്ങിയ കക്കിരി ഒരു ശീതീകരണമായി പ്രവര്‍ത്തിക്കുന്നു. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് കക്കിരി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ശരീരം തണുപ്പിക്കാന്‍ ഉപകരിക്കുന്നു. വേനല്‍ക്കാല പാനീയങ്ങളില്‍ മികച്ചതാണ് കക്കിരി നീര്.

Most read:തണുപ്പുകാലത്ത് നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിലെ മാറ്റങ്ങള്‍Most read:തണുപ്പുകാലത്ത് നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിലെ മാറ്റങ്ങള്‍

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കക്കിരി ജ്യൂസ് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും ഫലപ്രദമാണ്. പല പഠനങ്ങളും അനുസരിച്ച് കാഴ്ചശക്തി വര്‍ധിപ്പിക്കാനുള്ള ഏറ്റവും ഉപയോഗപ്രദവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗമാണ് കക്കിരി എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചര്‍മ്മത്തിന് നല്ലത്

ചര്‍മ്മത്തിന് നല്ലത്

സിലിക്കയുടെ മികച്ച ഉറവിടമാണ് കക്കിരി. നിങ്ങളുടെ കണ്ണുകള്‍ക്ക് മുകളില്‍ കക്കിരി വയ്ക്കുന്നത് കറുത്ത പാടുകള്‍ കുറയ്ക്കാനും പഫ്‌നെസില്‍ നിന്നു മുക്തി നേടാനും സഹായിക്കുന്നു. കക്കിരി ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരമായ ചര്‍മ്മം നേടാന്‍ ഉള്ളില്‍ നിന്നും നിങ്ങളെ സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ കക്കിരി ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

Most read:പല്ലിന്റെ കാര്യം പോക്കാ, ഈ 5 ശീലങ്ങള്‍ നിര്‍ത്തൂMost read:പല്ലിന്റെ കാര്യം പോക്കാ, ഈ 5 ശീലങ്ങള്‍ നിര്‍ത്തൂ

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

കക്കിരി ജ്യൂസ് നിങ്ങളുടെ മുടിക്ക് വളരെ നല്ലതാണ്. ഇതില്‍ സിലിക്കണും സള്‍ഫറും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുകയും ആരോഗ്യമുള്ള മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

English summary

Benefits of Drinking Cucumber Juice in The Morning

Many benefits of cucumber juice includes treating high vital signs and urinary organ stones. Read on to know more about benefits of drinking cucumber juice in the morning.
Story first published: Tuesday, December 15, 2020, 11:23 [IST]
X
Desktop Bottom Promotion