For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ച ശീലം; ഒട്ടിയ വയറിനും തടി കുറയ്ക്കാനും ഈ വെള്ളം കുടിക്കൂ

|

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന്, ശരിയായ ഭക്ഷണ പദ്ധതിക്കൊപ്പം ആരോഗ്യകരമായ ഭക്ഷണങ്ങളും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ബാര്‍ലി വെള്ളവും അതിലൊന്നാണ്. ബാര്‍ലി വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തില്‍ കത്തിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബാര്‍ലി വെള്ളം.

Also read: വിയര്‍പ്പും സൂര്യപ്രകാശവും തട്ടി നിര്‍ജീവമായ മുടിയെ പുനരുജ്ജീവിപ്പിക്കാന്‍ വഴിയിത്‌Also read: വിയര്‍പ്പും സൂര്യപ്രകാശവും തട്ടി നിര്‍ജീവമായ മുടിയെ പുനരുജ്ജീവിപ്പിക്കാന്‍ വഴിയിത്‌

ഗോതമ്പ് ഇനത്തിലുള്ള ഈ ഭക്ഷണം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബാര്‍ലി ഗോതമ്പിനെക്കാള്‍ പോഷകഗുണമുള്ളതാണ്. ബാര്‍ലിയില്‍ നാരുകള്‍ക്കൊപ്പം പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂറ്റന്‍ ഫ്രീ ഭക്ഷണമായും കണക്കാക്കപ്പെടുന്നു. തടി കുറയക്കാനായി ബാര്‍ലി വെള്ളം എങ്ങനെ നിങ്ങളെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍ ബാര്‍ലി വെള്ളം

ശരീരഭാരം കുറയ്ക്കാന്‍ ബാര്‍ലി വെള്ളം

ഓട്‌സ്, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവ പോലെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് ബാര്‍ലിയും. ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ബാര്‍ലിയിലെ ഫൈബര്‍ മികച്ച ദഹനത്തിന് സഹായിക്കുകയും മലബന്ധം, മറ്റ് ദഹന പ്രശ്‌നങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു. അതുവഴി നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

കലോറി കുറവ്

കലോറി കുറവ്

മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാര്‍ലിയില്‍ കൊഴുപ്പും കലോറിയും കുറവാണ്. നല്ല അളവില്‍ പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുന്നു. ഈ ഗുണങ്ങളെല്ലാം ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്കാനുള്ള നിങ്ങളുടെ ഡയറ്റിന് അനുയോജ്യമായ ഭക്ഷണമായി ബാര്‍ലിയെ മാറ്റുന്നു.

Most read:35ലും മങ്ങാത്ത ശരീരവും സൗന്ദര്യവും; സാമന്തയുടെ ഫിറ്റ്‌നസ്സ് രഹസ്യം ഇതാ, നിങ്ങള്‍ക്കും നേടാം</p><p>Most read:35ലും മങ്ങാത്ത ശരീരവും സൗന്ദര്യവും; സാമന്തയുടെ ഫിറ്റ്‌നസ്സ് രഹസ്യം ഇതാ, നിങ്ങള്‍ക്കും നേടാം

ബാര്‍ലി വെള്ളം എങ്ങനെ തയാറാക്കാം

ബാര്‍ലി വെള്ളം എങ്ങനെ തയാറാക്കാം

ആദ്യം ബാര്‍ലി നന്നായി വെള്ളത്തില്‍ കഴുകിയെടുക്കുക. ശേഷം കുറഞ്ഞത് 4 മണിക്കൂര്‍ വരെ ഇത് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞശേഷം ഒരു കപ്പ് കുതിര്‍ന്ന ബാര്‍ലിയില്‍ 3-4 ഗ്ലാസ് എന്ന തോതില്‍ വെള്ളം ചേര്‍ക്കുക. ഇത് തിളപ്പിക്കാന്‍ വയ്ക്കുക. ബാര്‍ലി നന്നായി വെന്ത് പാകമാകുന്നതുവരെ മൂടിവച്ചയ്ക്കുക. ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം വെള്ളം പാത്രത്തില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുക. രുചി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് ഒരു സ്പൂണ്‍ നാരങ്ങനീര് അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് അല്ലെങ്കില്‍ വാനില എസ്സന്‍സ് എന്നിവ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്. മധുരം വേണമെങ്കില്‍ 2 ടീസ്പൂണ്‍ തേനും ചേര്‍ക്കാം.

എങ്ങനെ കഴിക്കാം

എങ്ങനെ കഴിക്കാം

തയാറാക്കിയ ബാര്‍ലി വെള്ളം നിങ്ങള്‍ക്ക് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് വളരെനേരം നിലനില്‍ക്കും. മാത്രമല്ല, ബാര്‍ലി വെള്ളം തണുത്തതാണ് ശരീരത്തിനും നല്ലത്. ശരീരഭാരം കുറയ്ക്കുന്നതുള്‍പ്പെടെ ആരോഗ്യഗുണങ്ങള്‍ നേടുന്നതിനായി ഒരു ദിവസം 3 ഗ്ലാസ് ബാര്‍ലി വെള്ളം കുടിക്കുക. ബാര്‍ലി വെള്ളം ഉണ്ടാക്കുവാനായി ഉപയോഗിച്ച ബാര്‍ലി സൂപ്പുണ്ടാക്കാനോ, സ്റ്റൂ ഉണ്ടാക്കാനോ മറ്റോ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കുക, നിങ്ങളുടെ ഭാരം കുറയ്ക്കുന്ന ഭക്ഷണത്തില്‍ ബാര്‍ലി ഉള്‍പ്പെടുത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുന്നത് ഉത്തമമായിരിക്കും.

Most read:ചര്‍മ്മ അണുബാധ പെട്ടെന്ന്; ചൂടുകാലത്ത് ശരീരത്തിലെ ഈ 5 ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ മറക്കരുത്</p><p>Most read:ചര്‍മ്മ അണുബാധ പെട്ടെന്ന്; ചൂടുകാലത്ത് ശരീരത്തിലെ ഈ 5 ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ മറക്കരുത്

ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യകരമായ പാനീയങ്ങളുടെ കൂട്ടത്തില്‍ ബാര്‍ലി വെള്ളത്തിന് ഉയര്‍ന്ന സ്ഥാനമുണ്ട്. കാരണം ഇവ അവശ്യ പോഷകങ്ങള്‍ അടങ്ങിയതാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ നല്ല ഉറവിടമാണ് ബാര്‍ലി. വിറ്റാമിനുകള്‍, അവശ്യ ധാതുക്കള്‍ (കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ്), ആന്റി ഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കല്‍സ് എന്നിവ ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും പറയുന്നു. ബാര്‍ലി വെള്ളത്തിന്റെ മറ്റു ഗുണങ്ങള്‍ ഇതാ.

വിഷാംശം ഇല്ലാതാക്കുന്നു

വിഷാംശം ഇല്ലാതാക്കുന്നു

ബാര്‍ലി വെള്ളത്തിന്റെ പതിവ് ഉപയോഗത്തിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്നും കുടലില്‍ നിന്നും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളാന്‍ സഹായിക്കുന്നു. ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍സ് എന്ന പഞ്ചസാരയാണ് ഈ പ്രക്രിയയെ പ്രേരിപ്പിക്കുന്നത്. അതിനാല്‍ ഇത് ശരീരത്തിന്റെ ആന്തരിക ശാരീരിക വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

Most read:പ്രഭാതനടത്തം പതിവാക്കിയവര്‍ ഒഴിവാക്കണം ഈ ഭക്ഷണംMost read:പ്രഭാതനടത്തം പതിവാക്കിയവര്‍ ഒഴിവാക്കണം ഈ ഭക്ഷണം

മൂത്രനാളി അണുബാധയ്ക്ക് പരിഹാരം

മൂത്രനാളി അണുബാധയ്ക്ക് പരിഹാരം

മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പ്രതിവിധിയാണ് ബാര്‍ലി. ബാര്‍ലി വെള്ളം ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല കുട്ടികളും മുതിര്‍ന്നവര്‍ക്കും ദിവസേന ബാര്‍ലി വെള്ളം കുടിക്കുന്നത് അണുബാധ കുറയ്ക്കുന്നതിനു പരിഹാരമാണ്. മൂത്രത്തില്‍ കല്ലിനും പരിഹാരമായി ബാര്‍ലി വെള്ളത്തെ കണക്കാക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍ നീക്കുന്നു

ദഹനപ്രശ്‌നങ്ങള്‍ നീക്കുന്നു

ആയുര്‍വേദത്തില്‍, ദഹന പ്രക്രിയയെ സുഗമമാക്കുന്നതിന് സഹായിക്കുന്ന ദഹനരസമായി ബാര്‍ലി വെള്ളത്തെ കണക്കാക്കപ്പെടുന്നു. കൂടിയ അളവില്‍ നാരുകള്‍ അടങ്ങിയതാണ് ബാര്‍ലി. ഇത് ദഹനം നല്ല രീതിയില്‍ നടക്കുന്നതിനു സഹായിക്കുന്നു. അതിസാരം, മലബന്ധം, മൂലക്കുരു, ആമാശയവീക്കം എന്നിങ്ങനെയുള്ള ആമാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള മികച്ച പ്രതിവിധി കൂടിയാണ് ബാര്‍ലി വെള്ളം. ബാര്‍ലിയില്‍ അവശ്യ ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിന്റെ വിവിധ പ്രക്രിയകള്‍ക്കും ഗുണം ചെയ്യുന്നു.

Most read:നല്ല കരളിന് ദോഷം ചെയ്യും ഈ ഭക്ഷണങ്ങള്‍Most read:നല്ല കരളിന് ദോഷം ചെയ്യും ഈ ഭക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഉത്തമ പാനീയമാണ് ബാര്‍ലി വെള്ളം. ഫൈബര്‍, ബീറ്റാ ഗ്ലൂക്കണ്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ബാര്‍ലി. ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയാന്‍ ബാര്‍ലി വെള്ളം സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ബീറ്റാ ഗ്ലൂക്കാന്‍, ബി വിറ്റാമിനുകള്‍, ഇരുമ്പ്, കാത്സ്യം, കോപ്പര്‍ തുടങ്ങി ഒട്ടനവധി മൂലകങ്ങളുടെ കലവറയാണ് ബാര്‍ലി വെള്ളം. ഇവ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പലവിധത്തിലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നത് നമ്മുടെ രോഗപ്രതിരോധ ശക്തിയാണ്. അതിനാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ ഫലപ്രദമാണ് ബാര്‍ലി വെള്ളം. വിളര്‍ച്ച, ക്ഷീണം മുതലായ ആരോഗ്യ അവസ്ഥകളെ പ്രതിരോധിക്കാനും ബാര്‍ലി വെള്ളത്തിലെ ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ ഗുണം ചെയ്യും.

Most read:ജങ്ക് ഫുഡ് കഴിക്കരുതെന്നു പറഞ്ഞാല്‍ കേള്‍ക്കുമോ?Most read:ജങ്ക് ഫുഡ് കഴിക്കരുതെന്നു പറഞ്ഞാല്‍ കേള്‍ക്കുമോ?

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ബാര്‍ലിക്ക് അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. രക്താതിമര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം, ആസ്ത്മ, പിത്തസഞ്ചി ബലഹീനത തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഉണ്ടാകാനുള്ള സാധ്യത തടയാനോ കുറയ്ക്കാനോ ബാര്‍ലി സഹായിക്കും. ഗര്‍ഭിണികള്‍ക്ക് അസ്വസ്ഥതകള്‍ അകറ്റാനും ചര്‍മ്മത്തെ മെച്ചപ്പെടുത്താനു ബാര്‍ലി സഹായിക്കും.

English summary

Benefits of Barley Water For Weight Loss

Here we will discuss how consuming barley water can help in weight loss naturally. Take a look.
X
Desktop Bottom Promotion