For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തെ സന്തുലിതമാക്കാന്‍ ശീലിക്കൂ ആല്‍ക്കലൈന്‍ ഡയറ്റ്; ഗുണങ്ങളും ഭക്ഷണങ്ങളും

|

ശരീരത്തെ ആരോഗ്യകരമായി സൂക്ഷിക്കാനുള്ള ഏറ്റവും പ്രധാനമായ മാര്‍ഗ്ഗം, നിങ്ങള്‍ നല്ല ഭക്ഷണം കഴിക്കുക എന്നതാണ്. നല്ല ഭക്ഷണശീലം ഒരുപരിധിവരെ നിങ്ങളെ രോഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തും. ഇന്നത്തെക്കാലത്ത് ആളുകള്‍ ചില നിശ്ചിത ഡയറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അവയിലൊന്നാണ് ആല്‍ക്കലൈന്‍ ഡയറ്റ്. ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് ശരീരത്തെ സന്തുലിതമാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. ആസിഡ്-ആല്‍ക്കലൈന്‍ അല്ലെങ്കില്‍ ആല്‍ക്കലൈന്‍ ആഷ് ഡയറ്റ് എന്നിങ്ങനെയുള്ള മറ്റ് പേരുകളിലും ആല്‍ക്കലൈന്‍ ഡയറ്റ് അറിയപ്പെടുന്നു.

Most read: ഈ നല്ല ശീലങ്ങള്‍ വളര്‍ത്തൂ, വാര്‍ധക്യത്തിലും നേടാം ആരോഗ്യംMost read: ഈ നല്ല ശീലങ്ങള്‍ വളര്‍ത്തൂ, വാര്‍ധക്യത്തിലും നേടാം ആരോഗ്യം

മനുഷ്യ ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ശരീരഭാരം പ്രോത്സാഹിപ്പിക്കുന്നതിനും ക്യാന്‍സറിനെ തടയുന്നതിനും ഈ ഡയറ്റ് സഹായിക്കുമെന്ന് പറയപ്പെടുന്നു. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ആസിഡ് ഉല്‍പ്പാദിപ്പിക്കും എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡയറ്റ്. ഇത്തരം ആസിഡിനെ ചെറുത്തുനിര്‍ത്താന്‍ ആല്‍ക്കലൈന്‍ ഡയറ്റ് നിങ്ങളെ സഹായിക്കും. ആല്‍ക്കലൈന്‍ ഡയറ്റ് എന്താണെന്നും ആല്‍ക്കലൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ആല്‍ക്കലൈന്‍-ആസിഡ് ബാലന്‍സ്

ആല്‍ക്കലൈന്‍-ആസിഡ് ബാലന്‍സ്

ആസിഡ്-ആല്‍ക്കലൈന്‍ ബാലന്‍സ് നമ്മുടെ ശരീരത്തില്‍ അസിഡിറ്റി അല്ലെങ്കില്‍ ക്ഷാരത്തിന്റെ ഒരു പ്രത്യേക തലത്തില്‍ മാത്രം സംഭവിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇത് നമ്മുടെ ചര്‍മ്മം, ആമാശയം, മൂത്രസഞ്ചി, യോനി പ്രദേശം എന്നിവയെ സംരക്ഷിക്കും. മറ്റ് മിക്ക അവയവങ്ങളും കോശങ്ങളും നന്നാക്കാനും ആല്‍ക്കലൈന്‍ ഡയറ്റ് നിങ്ങളെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ചില എന്‍സൈമുകളും രാസപ്രവര്‍ത്തനങ്ങളും ഒരു പ്രത്യേക പി.എച്ച് മൂല്യത്തില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പി.എച്ച് നിലയിലെ മാറ്റം ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തില്‍ വലിയ സ്വാധീനം ചെലുത്തും. നിങ്ങളുടെ ശരീരത്തിന്റെ ഉചിതമായ പി.എച്ച് നില ഏകദേശം 7.4 ആണ്.

അസിഡിറ്റി കുറയ്ക്കാന്‍

അസിഡിറ്റി കുറയ്ക്കാന്‍

പാശ്ചാത്യ ഭക്ഷണങ്ങള്‍ സാധാരണയായി നമ്മുടെ ശരീരത്തെ ഉയര്‍ന്ന അസിഡിറ്റി ആക്കുന്നു, കാരണം അവയില്‍ കൊഴുപ്പും വളരെയധികം പ്രോട്ടീനും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ആവശ്യത്തിന് ഫൈബറും ഉണ്ടാവില്ല. നമ്മുടെ ശരീരം ഉയര്‍ന്ന തലത്തില്‍ അസിഡിറ്റി ഉത്പാദിപ്പിക്കുമ്പോള്‍, അത് വീക്കം ഉണ്ടാക്കുകയും മറ്റ് രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആല്‍ക്കലൈന്‍ സമ്പുഷ്ടമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തിലെ പി.എച്ച് അളവ് സന്തുലിതമാക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും.

Most read:ആണിനേക്കാള്‍ വേഗത്തില്‍ സ്പന്ദിക്കുന്നത് സ്ത്രീഹൃദയം; ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍Most read:ആണിനേക്കാള്‍ വേഗത്തില്‍ സ്പന്ദിക്കുന്നത് സ്ത്രീഹൃദയം; ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

ആല്‍ക്കലൈന്‍ സമ്പന്നമായ ഭക്ഷണങ്ങളുടെ ഗുണങ്ങള്‍

ആല്‍ക്കലൈന്‍ സമ്പന്നമായ ഭക്ഷണങ്ങളുടെ ഗുണങ്ങള്‍

കൂടുതല്‍ ആല്‍ക്കലൈന്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിന് ഒപ്റ്റിമല്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഓട്ടിസം ബാധിച്ച കുട്ടികളില്‍ കൂടുതലായി ബാധിക്കുന്ന തലച്ചോറ്, കുടല്‍, ചര്‍മ്മം, പേശികള്‍ എന്നിവയിലെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാധാരണമായ യീസ്റ്റ്, മോശം ബാക്ടീരിയ എന്നിവയുടെ വളര്‍ച്ചയെ തടയുന്നതിനും ആല്‍ക്കലൈന്‍ ഭക്ഷണക്രമം സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് സഹായകമാണ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ നടത്തിയ പഠനമനുസരിച്ച് ആല്‍ക്കലൈന്‍ ഡയറ്റിന്റെ ഗുണങ്ങള്‍ ഇവയാണ്:

* വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

* ആരോഗ്യകരമായ ശരീരഭാരം പ്രോത്സാഹിപ്പിക്കുന്നു

* ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

* അസിഡിറ്റി കുറയ്ക്കുന്നു

ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍

ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍

പച്ച ഇലക്കറികള്‍, പഴങ്ങള്‍, റൂട്ട് പച്ചക്കറികള്‍, ബ്രോക്കോളി, കോളിഫ്‌ളവര്‍, ബ്രസ്സല്‍ നട്‌സ്, വെളുത്തുള്ളി, നാരങ്ങ, കാബേജ്, അവോക്കാഡോ, മുള്ളങ്കി, ഒലിവ് ഓയില്‍, ഗ്രീന്‍ ടീ, വെള്ളരിക്ക

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

നമ്മുടെ ശരീരത്തിലെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിദഗ്ധര്‍ പറയുന്നത്, പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാത്രം നിങ്ങള്‍ ഒതുങ്ങുന്നതിന് പകരം, എല്ലാ ഭക്ഷണ ഗ്രൂപ്പുകളും മിക്‌സ് ചെയ്ത് കഴിച്ച് മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക. ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളുടെ ഭക്ഷണത്തില്‍ ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

Most read:പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍Most read:പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍

English summary

Benefits of Alkaline Diet And Foods To Eat in Malayalam

Alkaline diet is important to maintain the pH balance in the body. Here are the benefits of alkaline diet and some alkaline rich foods to eat. Take a look.
Story first published: Monday, October 3, 2022, 10:49 [IST]
X
Desktop Bottom Promotion