Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മഞ്ഞള്‍ച്ചായ രാവിലെ തന്നെ; രോഗപ്രതിരോധവും ഫലം
ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. മഹാമാരിയായി മാറുന്ന കൊറോണക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി സ്വന്തമായി രോഗപപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ആകെ ചെയ്യാവുന്ന കാര്യം. എന്നാല്‍ മാത്രമേ കൊറോണക്ക് മുന്‍പുണ്ടായിരുന്ന വിധത്തില്‍ നമുക്ക് ജീവിക്കാന്‍ പറ്റൂ. ഇപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കഴിക്കുന്ന ഓരോ ഭക്ഷണത്തിലും കുടിക്കുന്ന ഓരോ തുള്ളി ജലത്തിലും നമ്മുടെ ആരോഗ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ഇതില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും മഞ്ഞള്‍ച്ചായ. രോഗപ്രതിരോധം ഉള്‍പ്പടെ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് മഞ്ഞള്‍ച്ചായ ഉപയോഗിക്കാവുന്നതാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്നും എന്താണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന ഇത്തരം അവസ്ഥകളില്‍ നമ്മുടെ ഭക്ഷണശീലത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മഞ്ഞള്‍ ചായ എങ്ങനെ ഉണ്ടാക്കാം
മഞ്ഞള്‍ ചായ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. ഒരു പാനില്‍ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അരിഞ്ഞ മഞ്ഞള്‍ വെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും അല്‍പം കുരുമുളക്, തുളസി എന്നിവ ചതച്ചതും ചേര്‍ത്ത് നല്ലതു പോലെ തിളപ്പിക്കുക. തിളച്ച ശേഷം ഇതിലേക്ക് വേണമെന്നുണ്ടെങ്കില്‍ തേനോ അല്ലെങ്കില്‍ നാരങ്ങ നീരോ ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ശ്വാസകോശ പ്രശ്‌നങ്ങള്‍
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നുണ്ട്. ഈ ഒരു അവസ്ഥയില്‍ മഞ്ഞള്‍ ചായ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇത് പലവിധത്തിലുള്ള വൈറസ് ബാധയേയും അണുബാധയുടെ ഒരു സാധാരണപ്രതിഫലനമായ ആസ്ത്മ, ഫൈബ്രോസിസ്, മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞള്‍ച്ചായ. ഇതെല്ലാം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പുക്കുന്നതിന് കിണഞ്ഞ് പരിശ്രമിക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ച്ചായ കഴിക്കാവുന്നതാണ്. മഞ്ഞള്‍ ചായയിലെ ആന്റിഓക്സിഡന്റുകളും മഞ്ഞളും മറ്റ് ചേരുവകളും എല്ലാം രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആന്റി ബാക്ടീരിയ വിരുദ്ധ, വൈറല്‍ വിരുദ്ധ ചികിത്സയായി അറിയപ്പെടുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
മഞ്ഞള്‍ ചായ അതിരാവിലെ കഴിക്കുമ്പോള്‍ ശരീരത്തിലെ ടോക്‌സിന്‍ ഇല്ലാതാവുന്നുണ്ട്. ഇത് കൂടാതെ അത് നിങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളും ദഹനത്തേയും മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നതിലൂടെയും ദഹനക്കേട് കുറയ്ക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. അതുകൊണ്ട് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് അല്‍പം മഞ്ഞള്‍ച്ചായ കുടിക്കുന്നത് ശീലമാക്കി നോക്കൂ. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. അമിതവണ്ണമെന്ന പ്രതിസന്ധിയെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് മികച്ചത് തന്നെയാണ് എപ്പോഴും മഞ്ഞള്‍ച്ചായ.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ മഞ്ഞള്‍ച്ചായ സഹായിക്കുന്നുണ്ട്. ആന്റി ഓക്‌സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററിയും ആയി പ്രവര്‍ത്തിക്കുന്നതിലൂടെ കുര്‍ക്കുമിന്‍ ഹൃദയാരോഗ്യ ഗുണങ്ങള്‍ ഉള്ളതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ധമനികളിലെ തടസ്സത്തെ ഇല്ലാതാക്കി രക്തം നല്ലതുപോലെ പമ്പ് ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. അത് മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചത് തന്നെയാണ് മഞ്ഞള്‍ച്ചായ എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാന്‍സറിനെ പ്രതിരോധിക്കാന്‍
മഞ്ഞളിലെ കുര്‍ക്കുമിന്റെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ സവിശേഷതകളിലൊന്നാണ് അതിലെ കാന്‍സര്‍ വിരുദ്ധ പ്രവര്‍ത്തനം. ഒരു ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററിയും എന്ന നിലയില്‍, ശരീരത്തിലെ കോശങ്ങള്‍ തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് കരുതപ്പെടുന്നു, ഇത് സെല്‍ മ്യൂട്ടേഷനുകള്‍, കാന്‍സര്‍ എന്നിവയുടെ സാധ്യത കുറയ്ക്കും. കൂടാതെ, നിരവധി പഠനങ്ങള്‍ കാണിക്കുന്നത് കുര്‍ക്കുമിന് ആന്റി ട്യൂമര്‍ ഗുണങ്ങളുണ്ടെന്നും ട്യൂമറുകളുടെ വളര്‍ച്ചയും കാന്‍സര്‍ കോശങ്ങളുടെ വ്യാപനവും പരിമിതപ്പെടുത്തുന്നുണ്ട് എന്നുമാണ്.

അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുന്നു
ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രതിസന്ധികളാണ് പലപ്പോഴും അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട് മഞ്ഞള്‍ച്ചായ. നിരവധി ന്യൂറോ ഡിജെനറേറ്റീവ് അവസ്ഥകളുടെ സാധ്യത കുറയ്ക്കാന്‍ കുര്‍ക്കുമിന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ശക്തികള്‍ സെല്ലുലാര്‍ കേടുപാടുകള്‍, വീക്കം, അമിലോയിഡ് നിക്ഷേപം അല്ലെങ്കില്‍ ഫലകങ്ങള്‍ എന്നിവ കുറയ്ക്കുമെന്ന് കരുതപ്പെടുന്നു.ന്യൂറോ ഡീജനറേഷനുമായി ബന്ധപ്പെടുത്തിയിരിക്കുന്ന പ്രായവുമായി ബന്ധപ്പെട്ട ചില പ്രോട്ടീന്‍ മാറ്റങ്ങള്‍ മന്ദഗതിയിലാക്കാനോ തടയാനോ കുര്‍ക്കുമിന് കഴിഞ്ഞേക്കും.

പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും മഞ്ഞള്‍ച്ചായ സഹായിക്കുന്നുണ്ട്. പരമ്പരാഗത മരുന്നായി വളരെയധികം വര്‍ഷങ്ങളായി പ്രമേഹത്തിന് മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ആരോഗ്യത്തിനും പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും മഞ്ഞളിന് സാധിക്കുന്നുണ്ട് എന്ന് തന്നെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന നുറുങ്ങുകളും നിര്‍ദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, മാത്രമല്ല ഇത് പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്‌നസ് പ്രോഗ്രാം ആരംഭിക്കുന്നതിനോ ഭക്ഷണത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിനോ എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനോടോ സംസാരിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതാണ്.



Click it and Unblock the Notifications











