For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നാല് ശീലങ്ങള്‍ നിങ്ങളിലുണ്ടോ? ശ്വാസകോശം കേടാകുമെന്ന് ഉറപ്പ്

|

എല്ലാവര്‍ക്കും മോശം ശീലങ്ങളുണ്ട്, പക്ഷേ ചിലപ്പോള്‍, ആ ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തെയും നമ്മുടെ ജീവിത നിലവാരത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാന്‍ അല്‍പം പ്രയാസമാണ്. മിക്കപ്പോഴും, ഗുരുതരമായ അസുഖങ്ങള്‍ എന്തെങ്കിലും സംഭവിക്കുന്നതുവരെ ഇത്തരം ശീലങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. ശ്വാസകോശാരോഗ്യം ഒരു മികച്ച ഉദാഹരണമാണ്.

Most read: കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്Most read: കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്

നമ്മള്‍ സാധാരണ സുഗമമായി ശ്വസിക്കുന്നിടത്തോളം കാലം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിസ്സാരമായി എടുക്കും. എന്നാല്‍ ശ്വസനം തകരാറിലാകുമ്പോള്‍ അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും നമ്മുടെ ജീവിത നിലവാരത്തിലും വലിയ സ്വാധീനം ചെലുത്തും. ഈ ലേഖനത്തില്‍ നിങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കുന്ന ചില ശീലങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയാം.

പുകവലി

പുകവലി

നിങ്ങളുടെ ശ്വാസകോശ ശേഷിയെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പുകവലി. നിങ്ങളുടെ ശ്വാസകോശത്തിന് പരിമിതമായ ഓക്‌സിജന്‍ അടങ്ങിയ വായു മാത്രമേ കൈവശം വയ്ക്കാന്‍ കഴിയൂ. നിങ്ങള്‍ പുകവലിക്കുമ്പോള്‍, നിങ്ങളുടെ ശ്വാസകോശത്തിന്റെ ഘടന മാറുന്നു. സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസ സമയത്ത് ചെയ്യുന്നതുപോലെ, പുകവലിക്കുമ്പോള്‍ ശ്വാസകോശം വികസിപ്പിക്കുന്നതിനും സങ്കോചിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നു. വാസ്തവത്തില്‍, പുകവലി നിങ്ങളുടെ ശ്വാസകോശത്തെ എല്ലാ തലത്തിലും മാറ്റുന്നു. പുകവലി ശ്വാസകോശത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുന്നു. വീക്കം സംഭവിക്കുമ്പോള്‍, നിങ്ങളുടെ ശ്വാസകോശം കൂടുതല്‍ കഫം ഉത്പാദിപ്പിക്കുന്നു, ഇത് ശ്വാസകോശത്തിന്റെ ശേഷിയിലും ഓക്‌സിജന്‍ കൈമാറ്റത്തിലും പ്രതിഫലിക്കുന്നു.

നിങ്ങള്‍ ഇരിക്കുന്ന രീതി

നിങ്ങള്‍ ഇരിക്കുന്ന രീതി

നിങ്ങള്‍ ഇരിക്കുന്നതും നില്‍ക്കുന്നതും നടക്കുന്നതുമായ രീതി പോലും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കും. മോശം രീതിയില്‍ ഇരിക്കുന്നത് നിങ്ങളുടെ പുറകിന് ദോഷകരമാകുന്ന പോലെ തന്നെ നിങ്ങളുടെ ശ്വാസകോശത്തിനും ദോഷകരമാണ്. കാരണം, നിങ്ങള്‍ ചുരുണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ശ്വാസകോശം വികസിക്കുന്നതിനുള്ള സ്ഥലം കുറവാണ്. അല്‍പ്പം കംപ്രഷന്‍ ചെയ്താല്‍ പോലും നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനരീതിയെ മാറ്റാന്‍ കഴിയും, ഇത് നിങ്ങളുടെ ശ്വാസകോശത്തിന് ഓക്‌സിജന്‍ എടുക്കുന്നതിനും രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുന്നതിനും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. മോശം രീതിയില്‍ ഇരിക്കുന്നത് ആഴം കുറഞ്ഞ ശ്വസനത്തിനും കാരണമാകും. പൂര്‍ണ്ണ ശ്വാസം എടുക്കാത്തപ്പോള്‍, നിങ്ങള്‍ കഴിയുന്നത്ര ഓക്‌സിജന്‍ എടുക്കാതെവരും. കാലക്രമേണ, ആഴമില്ലാത്ത ശ്വസനം നിങ്ങളുടെ ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

Most read:കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരംMost read:കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരം

വ്യായാമം ചെയ്യാതിരിക്കുന്നത്

വ്യായാമം ചെയ്യാതിരിക്കുന്നത്

നിങ്ങള്‍ ശാരീരികമായി സജീവമായിരിക്കുമ്പോള്‍, നിങ്ങളുടെ പേശികള്‍ക്കും മറ്റ് കോശങ്ങള്‍ക്കും കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണ്. ഇതിനര്‍ത്ഥം വര്‍ദ്ധിച്ച ആവശ്യം നിറവേറ്റുന്നതിന് നിങ്ങളുടെ ശ്വാസകോശം അല്‍പ്പം കഠിനമായി പ്രവര്‍ത്തിക്കണം എന്നാണ്. പതിവായി വ്യായാമം ചെയ്യുന്നത് കാലക്രമേണ നിങ്ങളുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും അവയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, വ്യായാമ വേളയില്‍ നിങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ശ്വസിക്കുന്നതിനാല്‍, ശ്വാസകോശ ശേഷി മെച്ചപ്പെടുത്താനും കഴിയും. നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങള്‍ നിങ്ങളുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നല്ലതാണ്. നിങ്ങളുടെ പുറം, നിങ്ങളുടെ പ്രധാന പേശികള്‍, നിങ്ങളുടെ കഴുത്ത് എന്നിവ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളും പ്രധാനമാണ്, കാരണം അവ ശ്വസനത്തിനായി നിങ്ങളുടെ വായുമാര്‍ഗങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണക്രമം

അനാരോഗ്യകരമായ ഭക്ഷണക്രമം

നിങ്ങള്‍ കഴിക്കുന്നത് എന്താണോ അതാണ് നിങ്ങള്‍ എന്ന പഴഞ്ചൊല്ല് നമുക്കെല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ ശ്വാസകോശം ഉള്‍പ്പെടെ നിങ്ങളുടെ മുഴുവന്‍ ശരീരത്തിന്റെയും കാര്യത്തില്‍ ഇത് ശരിയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് നിങ്ങളുടെ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശ്വാസകോശ, ശ്വസന പ്രശ്‌നങ്ങള്‍ക്കുള്ള അപകട ഘടകങ്ങളിലൊന്നായ അമിതവണ്ണത്തിനുള്ള സാധ്യത കുറയും. ആരോഗ്യകരമല്ലാത്ത കൊഴുപ്പും പഞ്ചസാരയും ശ്വാസകോശം ഉള്‍പ്പെടെ ശരീരത്തിലുടനീളം വീക്കം വര്‍ദ്ധിക്കും. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

ശ്വാസകോശം ശക്തിപ്പെടുത്താന്‍

ശ്വാസകോശം ശക്തിപ്പെടുത്താന്‍

ശ്വസനവ്യവസ്ഥയുടെ കേന്ദ്രമാണ് ശ്വാസകോശം. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ ശ്വാസകോശം ആവശ്യമാണ്. എന്നാല്‍ ശ്വാസകോശത്തെ ശരിയായ രീതിയില്‍ പരിപാലിക്കുന്നതില്‍ പലരും പരാജയപ്പെടുന്നു. ഒരു വ്യക്തിയെ ബാധിക്കുന്ന വൈവിധ്യമാര്‍ന്ന ശ്വാസകോശ രോഗങ്ങളുണ്ട്. ഇവയില്‍ ചിലതാണ് ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ, ക്ഷയം, ശ്വാസകോശ അര്‍ബുദം തുടങ്ങിയവ. ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും ഉള്‍പ്പെടെ നിങ്ങളുടെ ശ്വാസകോശാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. നിങ്ങളുടെ ശ്വാസകോശം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ചില പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതുണ്ട്.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പുക നിങ്ങളുടെ ശ്വാസകോശത്തിന്റെ ശത്രുവാണ്. ഇത് നിങ്ങളുടെ ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നേരിട്ടുള്ള പുകവലി മാത്രമല്ല, സെക്കന്‍ഡ് ഹാന്‍ഡ് പുകയിലേക്കുള്ള എക്‌സ്‌പോഷറും ഭയപ്പെടുത്തുന്നതാണ്. നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായു നിങ്ങള്‍ പുകവലി ഉപേക്ഷിക്കണം. പുകവലിക്കാതിരിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ്.

Most read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

ശ്വസന വ്യായാമങ്ങള്‍ ശീലിക്കുക

ശ്വസന വ്യായാമങ്ങള്‍ ശീലിക്കുക

ശ്വസന വ്യായാമങ്ങള്‍ നിങ്ങളുടെ ശ്വാസകോശത്തെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കും. ഒരു പ്രത്യേക പാറ്റേണില്‍ ശ്വസിക്കാന്‍ ഇവ നിങ്ങളെ സഹായിക്കും. ആഴത്തില്‍ ശ്വസിക്കുന്നത് നിങ്ങളുടെ ശ്വാസകോശത്തില്‍ ഓക്‌സിജന്‍ നിറയ്ക്കുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശ്വസന വ്യായാമങ്ങള്‍ ചെയ്ത് നിങ്ങളുടെ ദിവസം ആരംഭിക്കാം. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം നീക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

മലിനീകരണം ഒഴിവാക്കുക

മലിനീകരണം ഒഴിവാക്കുക

മലിനീകരണം നിങ്ങളുടെ ശ്വാസകോശാരോഗ്യത്തിനെ വിഷമയമാക്കുന്നു. ഇന്നത്തെ കാലത്തെ വര്‍ദ്ധിച്ച മലിനീകരണം നിങ്ങളുടെ ശ്വാസകോശാരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ഉയര്‍ന്ന തോതില്‍ മലിനീകരണമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. കൂടാതെ, മലിനീകരണ തോത് ഉയരുന്ന ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും പതിവാക്കുക. പുറത്ത് മാത്രമല്ല, വീടിനകത്തും മലിനീകരണം നിറഞ്ഞിരിക്കുന്നു. അതിനാല്‍ വീടും നല്ലവണ്ണം വൃത്തിയാക്കി സൂക്ഷിക്കുക.

Most read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

നിങ്ങളുടെ ഭക്ഷണക്രമം മാറ്റുക

നിങ്ങളുടെ ഭക്ഷണക്രമം മാറ്റുക

ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. ആപ്പിള്‍, സിട്രസ് പഴങ്ങള്‍, തക്കാളി, ഗ്രീന്‍ ടീ, തൈര്, പയറ്, മഞ്ഞള്‍, കുരുമുളക്, ബീറ്റ്‌റൂട്ട്, ഇഞ്ചി, വെളുത്തുള്ളി എന്നിവയാണ് ശ്വാസകോശത്തിന് ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങള്‍. ആവശ്യത്തിന് വെള്ളവും കുടിക്കണം.

English summary

Bad Habits That Impact Lung Capacity in Malayalam

Here are some habits that could impact your lung capacity. Take a look.
Story first published: Tuesday, October 19, 2021, 10:07 [IST]
X
Desktop Bottom Promotion