Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആര്‍ത്തവ സമയം നടുവേദന കൂടിവരുന്നോ: ശ്രദ്ധിക്കേണ്ട അപകടങ്ങള്‍
ആര്‍ത്തവ സമയം സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നടുവേദനയും വയറുവേദനയും പലരിലും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നടുവേദനക്ക് പരിഹാരം കാണുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് ആര്‍ത്തവ സമയത്ത് നടുവേദന ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം.

ഒട്ടുമിക്ക ആര്‍ത്തവ സമയവും സ്ത്രീകളില്‍ അസ്വസ്ഥതകളുടേത് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് ആര്‍ത്തവ സമയത്ത് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് എന്താണ് ഇതിന്റെ യഥാര്‍ത്ഥ കാരണം എന്ന് കണ്ടെത്തേണ്ടതാണ്. ഒരു കണക്കിന് നോക്കുകയാണെങ്കില്‍ ആര്‍ത്തവത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ എല്ലാം തന്നെ ഓരോ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഉണ്ടാവുന്നത്. നടുവേദനയെക്കുറിച്ച് നമുക്ക് നോക്കാം.

സാധാരണ ആര്‍ത്തവ ലക്ഷണങ്ങള്‍
ഓരോ സ്ത്രീകളുടേയും ശരീരം ഓരോ തരത്തിലാണ്. ഇത് പലപ്പോഴും ആര്‍ത്തവത്തോട് അത് പോലെ തന്നെയാണ് പ്രതികരിക്കുന്നത്. ആര്‍ത്തവം എന്നത് അത്ര സുഖകരമായ ഒരു അവസ്ഥയല്ല. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ വയറുവേദന, സ്തനങ്ങളില്‍ ആര്‍ദ്രത, മൂഡ്‌സ്വിങ്‌സ്, ഛര്‍ദ്ദി, നടുവേദന തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ആര്‍ത്തവ സമയത്ത് പല സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇത്. എന്നാല്‍ ഇതില്‍ നടുവേദന മാത്രം എന്തുകൊണ്ട് അല്‍പം ശ്രദ്ധിക്കണം എന്തുകൊണ്ടാണ് നടുവേദനയുള്ളവര്‍ ആശങ്കപ്പെടേണ്ടത് എന്ന് നോക്കാം.

നടുവേദന സാധാരണം
ആര്‍ത്തവ ഘട്ടങ്ങളില്‍ നടുവേദന എന്നത് സാധാരണമാണ്. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്ന് നോക്കാം. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ കുറയുന്നതിനാലാണ് നടുവേദന പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്. ഗര്‍ഭാശയ സങ്കോചത്തിനും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ കാരണമാകുന്നുണ്ട്. ഇത് പുറം വേദനയ്ക്ക് കാരണമാകുന്നു. ഇത് നിങ്ങളില്‍ സാധാരണമായി കാണുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം.

നടുവേദന ശ്രദ്ധിക്കണം
നടുവേദന എന്നത് പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ആര്‍ത്തവ സമയത്ത് പലരും സാധാരണമാണ് എന്ന് വിചാരിക്കും. എന്നാല്‍ ആര്‍ത്തവ സമയവും ഇത് കൂടുതലാവുകയാണെ്ങ്കില്‍ പലപ്പോഴും എന്‍ഡോമെട്രിയോസ്സ് അല്ലെങ്കില്‍ പെല്‍വിക് അണുബാധ പോലുള്ള പ്രശ്‌നങ്ങളെ സംശയിക്കണം. അതുകൊണ്ട് തന്നെ ആര്‍ത്തവ സമയത്തെ നടുവേദന നിസ്സാരമാക്കി വിടാതെ അതിലെ അപകടങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ അത് നഷ്ടപ്പെടുമ്പോള്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ചില പ്രധാന കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

പ്രൈമറി ഡിസ്മനോറിയ
പ്രൈമറി ഡിസ്മനോറിയ അര്‍ത്ഥമാക്കുന്നത് ആര്‍ത്തവം ഉണ്ടാകുന്നത് വേദനയുണ്ടാക്കുന്നു എന്നതാണ്. ഇത് ഒരു രോഗാവസ്ഥയല്ല എന്നാണ് പറയുന്നത്. നല്ലൊരു ശതമാനം സ്ത്രീകളും ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നുണ്ട്. ചിലരില്‍ ഇത് അതിതീവ്രമായ വേദനയും അസ്വസ്ഥതകളും നല്‍കുന്നു. പോലുപ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന രാസവസ്തുക്കളാണ് ആര്‍ത്തവ സമയത്ത് ഉണ്ടാവുന്ന ഇത്തരം വേദനകള്‍ക്ക് കാരണം. ആര്‍ത്തവത്തിന് തൊട്ടുമുമ്പ്, ഗര്‍ഭാശയത്തിലെ എന്‍ഡോമെട്രിയല്‍ കോശങ്ങള്‍ ധാരാളം പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ ഉത്പാദിപ്പിക്കുന്നതാണ് ഇതിന്റെ പിന്നില്‍. ചിലരില്‍ വേദന വര്‍ദ്ധിക്കുമ്പോള്‍ അത് നടുവിന് താഴ് ഭാഗത്തേക്കും വര്‍ദ്ധിക്കുന്നു.

എന്‍ഡോമെട്രിയോസിസ്
ചിലരില്‍ ഗര്‍ഭാശയ കോശം ഗര്‍ഭാശയതതിന് പുറത്ത് ശരീരത്തിന്റെ മറ്റേന്തെങ്കിലും ഭാഗത്ത് വളരുന്നു. ഇത് പലപ്പോഴും അതിതീവ്രമായ വേദനയുണ്ടാക്കുന്നു. ഈ രോഗാവസ്ഥയെ എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നു. ഇത് ആര്‍ത്തവ ക്രമക്കേടുകളും ആര്‍ത്തവരക്തം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. എന്‍ഡോമെട്രിയല്‍ ടിഷ്യു ഉള്ള പ്രദേശത്ത് അതികഠിനമായി വേദന അനുഭവപ്പെടാവുന്നതാണ്. നട്ടെല്ലിന് ചുറ്റും ആണ് ഇത്തരം കോശങ്ങള്‍ വളരുന്നത് എങ്കില്‍ ഇവരില്‍ അതികഠിനമായ വേദനയുണ്ടാവുന്നു. ഡോക്ടറെ ഉടന്‍ കണ്ട് പരിഹാരം കാണുക എന്നതാണ് മാര്‍ഗ്ഗം.

ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍
സ്ത്രീകളില്‍ പലപ്പോഴും ക്യാന്‍സറസ് അല്ലാത്ത മുഴകള്‍ ഗര്‍ഭാശയത്തില്‍ ഉണ്ടാവുന്നു. ഇതിനെയാണ് ഫൈബ്രോയ്ഡ് എന്ന് പറയുന്നത്. ചിലത് വളരെ വലുതായി മാറുന്നു എന്നാല്‍ ചിലത് വലിപ്പം ഇല്ലാതെ ചെറുത് തന്നെയായി നിലകൊള്ളുന്നു. ഇവരില്‍ ആര്‍ത്തവസമയത്ത് നടുവേദന ഉള്‍പ്പെടെയുള്ള തീവ്രമായ വേദനകള്‍ ഉണ്ടാവുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതെല്ലാം നടുവേദന തീവ്രമാക്കുന്നതിന്റെ കാരണങ്ങള്‍ തന്നെയാണ്.

പരിഹാരം
നടുവേദന വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണത്തെയാണ് ആദ്യം തിരിച്ചറിയേണ്ടത്. പതിയേ തുടങ്ങി നടുവേദന വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതകള്‍ നിര്‍ത്താത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. നടുവേദന കഠിനമാണെങ്കില്‍ ഉടന്‍ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. കാരണം വിട്ടുമാറാത്ത നടുവേദനയുടെ കാരണം പലപ്പോഴും എന്‍ഡോമെട്രിയോസിസ് അല്ലെങ്കില്‍ ഫൈബ്രോയിഡുകള്‍ പോലുള്ളവയാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഹോര്‍മോണ്‍ നിയന്ത്രണ ഗുൡകകളും ഇത്തരം പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

കാരണങ്ങള്‍ മറ്റ് ചിലത്
ആര്‍ത്തവ സമയത്ത് പുറം വേദന വര്‍ദ്ധിക്കുകയാണെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും ആര്‍ത്തവ സമയം നിങ്ങളില്‍ ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റത്തിന്റെ ഫലമായി ഉണ്ടാവുന്നതായി കണക്കാക്കൂ. എന്നാല്‍ ഇതല്ലാതെ മറ്റ് ചില കാരണങ്ങളെക്കുറിച്ച് നമ്മള്‍ പറഞ്ഞു. രോഗാവസ്ഥകള്‍ എന്തെങ്കിലും കണ്ടെത്തിയാല്‍, അത് എളുപ്പത്തില്‍ ചികിത്സിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ രോഗാവസ്ഥ നേരത്തെ കണ്ടെത്തണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ആര്‍ത്തവ സമയം നാം ജാഗ്രത പാലിക്കണം.

ആര്‍ത്തവ നടുവേദനക്ക് പരിഹാരം
സാധാരണ ആര്‍ത്തവ നടുവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അത്തരത്തില്‍ ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം. നടുവേദന ആര്‍ത്തവ സമയത്ത് അതികഠിനമല്ലാത്തത് ആണെങ്കില്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഹീറ്റിംഗ് പാഡുകളോ ചൂടുവെള്ള കുപ്പികളോ വേദനയുള്ള ഭാഗത്ത് വെക്കാവുന്നതാണ്. ഇത് കൂടാതെ നല്ല ചൂടുവെള്ളത്തിലെ കുളിയും നല്ലതാണ്. അതോടൊപ്പം നിങ്ങള്‍ക്ക് വേദനയുള്ള സ്ഥലത്ത് തടവുന്നത് വേദന ഒഴിവാക്കുന്നതിന് സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശരീരഭാഗങ്ങളെ സ്‌ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ യോഗ പോലുള്ളവ പരിശീലിക്കാവുന്നതാണ്.

ആര്‍ത്തവ നടുവേദനക്ക് പരിഹാരം
നല്ല ഉറക്കത്തിന് ശ്രമിക്കുക, നല്ല ഉറക്കം നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. നടുവേദനയുടെ കാര്യത്തില്‍ നാം ആദ്യം ശ്രദ്ധിക്കേണ്ടത് കൃത്യമായ ഉറക്കമില്ലായ്മ ഉണ്ടോ എന്നതാണ്. ഇത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ എടുക്കണം. അക്യുപങ്ചര്‍ ചെയ്യുന്നത് നല്ലതാണ്. നടുവേദനയെ ചികിത്സിക്കുന്നതില്‍ അക്യുപങ്ചര്‍ മിതമായ രീതിയില്‍ ഫലപ്രദമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ദു:ശീലങ്ങള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.
most read:ആര്‍ത്തവ വേദന സ്വിച്ചിട്ട പോലെ നിര്‍ത്തും ആറ് വ്യായാമം



Click it and Unblock the Notifications