For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദത്തിന്റെ ഈ വഴിയാണ് ആരോഗ്യത്തിന് ഈ സീസണില്‍ ഉത്തമം

|

ശൈത്യകാലത്ത് ആരോഗ്യത്തോടെയും സജീവമായും തുടരുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. തണുത്ത കാറ്റ്, താപനിലയിലെ ക്രമാനുഗതമായ മാറ്റം എന്നിവ ആരെയും രോഗിയാക്കും, പ്രത്യേകിച്ചും നിങ്ങളുടെ പ്രതിരോധശേഷി അത്ര ശക്തമല്ലെങ്കില്‍. അസുഖം പിടിപെടുന്നത് നിങ്ങളെ വളരെ അസ്വസ്ഥമാക്കുകയും ദിവസങ്ങളോളം നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ശൈത്യകാലത്ത് നിങ്ങള്‍ക്ക് നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങാനും കഴിയില്ല.

Most read: നല്ല ഉറക്കത്തിനായി നിര്‍ത്തണം വൈകിട്ടുള്ള ഈ മോശം ശീലങ്ങള്‍Most read: നല്ല ഉറക്കത്തിനായി നിര്‍ത്തണം വൈകിട്ടുള്ള ഈ മോശം ശീലങ്ങള്‍

ഇവിടെയാണ് ആയുര്‍വേദം നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്. പുരാതന ഇന്ത്യന്‍ മെഡിക്കല്‍ സമ്പ്രദായമനുസരിച്ച്, ചില ലളിതമായ സ്വയം പരിചരണ നുറുങ്ങുകള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ശൈത്യകാല രോഗങ്ങളെ എളുപ്പത്തില്‍ നേരിടാം. ഈ ശൈത്യകാലത്ത് നിങ്ങള്‍ക്ക് ആരോഗ്യത്തോടെയിരിക്കാന്‍ പിന്തുടരാവുന്ന ചില ആയുര്‍വേദ ടിപ്‌സുകള്‍ ഇതാ.

മഞ്ഞള്‍ പാല്‍

മഞ്ഞള്‍ പാല്‍

മഞ്ഞുകാലത്ത് ചൂടായിരിക്കാന്‍ മിക്കവരും കാപ്പിയോ ചായയോ കുടിക്കാറുണ്ട്. എന്നാല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നിങ്ങളെ അത്രത്തോളം സഹായിക്കില്ല. ഈ സീസണില്‍, നിങ്ങളുടെ ചൂടുള്ള കപ്പ് കാപ്പി ഉപേക്ഷിക്കുകയും ആരോഗ്യകരമായ മഞ്ഞള്‍ പാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. ദിവസവും മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ജലദോഷത്തില്‍ നിന്നും പനിയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും. നിങ്ങളുടെ പാനീയത്തില്‍ കറുവപ്പട്ട പൊടി, ഏലയ്ക്കാപ്പൊടി തുടങ്ങിയ ചില മസാലകള്‍ ചേര്‍ത്തും ഇത് കൂടുതല്‍ ഫലപ്രദമാക്കാം.

മസാജ്

മസാജ്

അവശ്യ എണ്ണകള്‍, എള്ളെണ്ണ അല്ലെങ്കില്‍ കടുകെണ്ണ എന്നിവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നിങ്ങളെ ഊഷ്മളമാക്കുകയും തണുത്ത കാലാവസ്ഥയെ ചെറുക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തെ മൃദുലവും മിനുസപ്പെടുത്തുകയും ചെയ്യും. രാവിലെ കുളിക്കുന്നതിന് മുമ്പോ ഉറങ്ങുന്നതിന് മുമ്പോ ചര്‍മ്മം മസാജ് ചെയ്യാം. മസാജ് ചെയ്യുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും സമ്മര്‍ദ്ദം ഒഴിവാക്കുകയും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Most read:കൊറിയക്കാരെ പോലെ നിങ്ങള്‍ക്കും മെലിഞ്ഞ് സുന്ദരമാകാം; ഈ ശീലമാണ് വഴിMost read:കൊറിയക്കാരെ പോലെ നിങ്ങള്‍ക്കും മെലിഞ്ഞ് സുന്ദരമാകാം; ഈ ശീലമാണ് വഴി

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വരണ്ടതും നരച്ചതുമായ മുടിയാണ് ശൈത്യകാലത്തെ മറ്റൊരു സാധാരണ പ്രശ്‌നം. തണുത്ത കാറ്റ് മുടിയിലെ ഈര്‍പ്പം മുഴുവന്‍ എടുത്തുകളയുന്നു. ഈ സീസണില്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും വെളിച്ചെണ്ണ ഉപയോഗിക്കുക. ഏതാനും തുള്ളി വെളിച്ചെണ്ണ വിരല്‍ത്തുമ്പില്‍ എടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിക്ക് കരുത്തും തിളക്കവും നല്‍കും.

ചൂടുള്ള ഭക്ഷണം

ചൂടുള്ള ഭക്ഷണം

വേനല്‍ക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് നമ്മുടെ ദഹനവ്യവസ്ഥ ദുര്‍ബലമാണ്. അതിനാല്‍, ഈ സീസണില്‍ തണുത്ത ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ തണുത്ത ഭക്ഷണം കഴിക്കുമ്പോള്‍, നിങ്ങളുടെ ദഹനവ്യവസ്ഥ അത് ദഹിപ്പിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് പലപ്പോഴും ദഹനക്കേടിലേക്കും മറ്റ് വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ ചൂടുള്ളതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ഭക്ഷണം കഴിക്കുക.

Most read:ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം; ഇതാണ് ഗുണങ്ങള്‍Most read:ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം; ഇതാണ് ഗുണങ്ങള്‍

സജീവമായിരിക്കുക

സജീവമായിരിക്കുക

ഏത് സീസണിലും ആരോഗ്യം നിലനിര്‍ത്താന്‍, സജീവമായി തുടരേണ്ടത് പ്രധാനമാണ്. ശൈത്യകാലത്ത് രാവിലെ എഴുന്നേറ്റ് നടക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്, പക്ഷേ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നിങ്ങള്‍ അത് ചെയ്യണം. നിങ്ങള്‍ക്ക് പുറത്ത് പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വീട്ടിലിരുന്നും യോഗ ചെയ്യാം. ഏത് തരത്തിലുള്ള വ്യായാമം ചെയ്താലും സജീവമായിരിക്കുക എന്നതാണ് പ്രധാനം.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഇഞ്ചി, കറുവപ്പട്ട, ചെറുനാരങ്ങ, ഗ്രീന്‍ ടീ, നാരങ്ങ-തേന്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ഹെര്‍ബല്‍ ടീ കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും കരളിന്മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

നെയ്യും ആരോഗ്യകരമായ കൊഴുപ്പുകളും

നെയ്യും ആരോഗ്യകരമായ കൊഴുപ്പുകളും

ശീതകാലം വിശപ്പുള്ള കാലമാണ്. ശൈത്യകാലത്ത് കഴിക്കുന്ന ഭാരിച്ച ഭക്ഷണം ദഹിപ്പിക്കാന്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. നെയ്യ്, എള്ളെണ്ണ, വിത്ത് എന്നിവ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വേദ വിദഗ്ധന്‍ പറയുന്നു.

Most read:ദഹനക്കേട്, നെഞ്ചെരിച്ചില്‍; വീട്ടിലുണ്ട് ഫലപ്രദമായ പരിഹാരംMost read:ദഹനക്കേട്, നെഞ്ചെരിച്ചില്‍; വീട്ടിലുണ്ട് ഫലപ്രദമായ പരിഹാരം

പാദങ്ങള്‍ മസാജ് ചെയ്യുക

പാദങ്ങള്‍ മസാജ് ചെയ്യുക

നിങ്ങളുടെ പ്രതിരോധശേഷി, ഉദരം, മാനസികാരോഗ്യം എന്നിവ വളര്‍ത്താനും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിനും നെയ്യ്, എള്ള്/കടുകെണ്ണ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങള്‍ മസാജ് ചെയ്യാന്‍ ആയുര്‍വേദ വിദഗ്ധന്‍ നിര്‍ദ്ദേശിക്കുന്നു.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

* ചൂടുള്ളതും ചെറുതായി മസാലകള്‍ ചേര്‍ത്തതും പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുക.

* ബദാം, കശുവണ്ടി, പിസ്ത, വാല്‍നട്ട്, ഈന്തപ്പഴം എന്നിവ ഉള്‍പ്പെടുത്തുക.

* തുളസി, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, ജീരകം, പെരുംജീരകം, ഇഞ്ചി, നാരങ്ങ, കടുക്, ജാതിക്ക, കുരുമുളക്, മഞ്ഞള്‍ എന്നിവ ഉള്‍പ്പെടുത്തുക.

* ഉഴുന്ന്, പരിപ്പ് എന്നിവ കഴിക്കുക

* ബീറ്റ്‌റൂട്ട്, കാരറ്റ്, ഉലുവ, ചീര, മുള്ളങ്കി, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുക.

* പപ്പായ, വാഴപ്പഴം, ആപ്പിള്‍, മാതളം, സപ്പോട്ട തുടങ്ങിയ പഴങ്ങള്‍ കഴിക്കുക.

* രാസവസ്തുക്കള്‍ കലര്‍ന്നതും പായ്ക്ക് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കുക.

* ശീതളപാനീയങ്ങള്‍, കൃത്രിമ പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍ എന്നിവ ഒഴിവാക്കുക.

English summary

Ayurvedic Tips to Stay Healthy in Winter in Malayalam

Here are some Ayurveda recommended tips you can follow this winter season to stay healthy. Take a look.
X
Desktop Bottom Promotion