For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് കോവിഡ് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ആയുര്‍വേദം പറയും വഴി

|

കോവിഡ് വന്നാല്‍ കൈകാര്യം ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതായിരിക്കും. എന്നാല്‍, കൃത്യവും സമയബന്ധിതവുമായ വൈദ്യസഹായത്തോടെ മിക്ക ആളുകള്‍ക്കും വീട്ടില്‍ തന്നെ ഇതില്‍ നിന്ന് സുഖം പ്രാപിക്കാന്‍ കഴിയും. ഗുരുതരമായ അണുബാധയുള്ള രോഗികള്‍ക്ക് കോവിഡില്‍ നിന്ന് പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ സാധാരണയായി 2 മുതല്‍ 3 ആഴ്ച വരെ എടുക്കും. കോവിഡ് വന്ന് മാറിയവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ സുഖം പ്രാപിച്ചതിനുശേഷവും, നിങ്ങളുടെ ശരീരം പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, കോവിഡ് പോലെ തന്നെ പോസ്റ്റ് കോവിഡ് കേസുകളും ആളുകളില്‍ വര്‍ദ്ധിച്ചുവരികയാണ്.

Most read: ജോലി ചെയ്യുന്ന സ്ത്രീകളാണോ? ഹൃദയാഘാതവും സ്‌ട്രോക്കും കൂടെയുണ്ട് !!

സുഖം പ്രാപിച്ച രോഗികളെ വീണ്ടും വൈറസ് ബാധിക്കാതിരിക്കാന്‍ ആന്റിബോഡികള്‍ എത്രത്തോളം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ക്ക് പോലും പറയാന്‍ സാധിക്കുന്നില്ല. ഒരിക്കല്‍ കോവിഡ് വന്നാലും വീണ്ടും കൊറോണ വൈറസ് ബാധിച്ച നിരവധി കേസുകളുണ്ട്. കോവിഡ് വന്നുമാറിയാലും ശരീരം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ കാണിക്കും. നിങ്ങളുടെ ശരീരം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനുള്ള ചില മികച്ച ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍ ഇവിടെ വായിച്ചറിയാം. പോസ്റ്റ് കോവിഡ് കേസുകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഈ വഴികള്‍ സഹായിക്കും.

കോവിഡിന് ശേഷം പ്രശ്‌നങ്ങള്‍ കാണുന്നത് എന്തുകൊണ്ട്

കോവിഡിന് ശേഷം പ്രശ്‌നങ്ങള്‍ കാണുന്നത് എന്തുകൊണ്ട്

അപകടകരമായ കൊറോണ വൈറസുമായി ദിവസങ്ങളോളം പോരാടിയ ശേഷം നിങ്ങളുടെ ശരീരം ദുര്‍ബലമാകുന്നതിനാല്‍ ക്ഷീണവും അലസതയും അനുഭവപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്. അതുകൊണ്ടാണ്, നിങ്ങള്‍ നെഗറ്റീവ് ആയാലും നിങ്ങളുടെ ശരീരം ശ്രദ്ധയോടെ പരിചരിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ നിങ്ങള്‍ പൂര്‍ണമായും സുഖം പ്രാപിക്കുകയും വീണ്ടും ആരോഗ്യവാനായിരിക്കുകയും ചെയ്യുകയുള്ളൂ. രോഗം മാറിയ ഉടനെ നിങ്ങളുടെ പഴയ ജീവിതശൈലി പുനരാരംഭിക്കരുത്. വളരെയധികം ജോലി, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ നിങ്ങളെ വീണ്ടും രോഗിയാക്കിയേക്കാം.

കോവിഡ് കഴിഞ്ഞുള്ള പരിചരണത്തിന്റെ ആവശ്യമെന്ത്

കോവിഡ് കഴിഞ്ഞുള്ള പരിചരണത്തിന്റെ ആവശ്യമെന്ത്

കോവിഡ് 19 എന്നത് ഒരു വൈറല്‍ അണുബാധ ആയതിനാല്‍ അണുബാധയ്ക്ക് ശേഷം ബലഹീനത, ഉത്കണ്ഠ, ശ്വാസകോശ ആരോഗ്യത്തില്‍ കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ശരീരത്തിന് വലിയ തോതില്‍ നാശമുണ്ടാക്കുന്ന ഒരു മോശം സൂക്ഷ്മാണുവാണ് കൊറോണ വൈറസ്. അണുബാധയുടെ കാഠിന്യം അനുസരിച്ച് വൈറസ് നിങ്ങളുടെ ശ്വസനവ്യവസ്ഥയ്ക്ക് ചില നാശനഷ്ടങ്ങള്‍ വരുത്താനുള്ള സാധ്യതകളുണ്ട്. നേരിയ അണുബാധയുള്ള ആളുകളും അണുബാധയ്ക്ക് ശേഷമുള്ള ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വൈറസ് മൂലമുണ്ടാകുന്ന മറ്റ് ലക്ഷണങ്ങളും നിങ്ങളില്‍ പ്രത്യക്ഷപ്പെടാം.

Most read:മരുന്നില്ലാതെ കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാം; ഈ മാറ്റങ്ങള്‍ ശീലിക്കൂ

കോവിഡ് വന്നുമാറിയ ശേഷം കണ്ടേക്കാവുന്ന ബുദ്ധിമുട്ടുകള്‍

കോവിഡ് വന്നുമാറിയ ശേഷം കണ്ടേക്കാവുന്ന ബുദ്ധിമുട്ടുകള്‍

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചതിനുശേഷം ആളുകള്‍ അനുഭവിക്കുന്ന ചില സാധാരണ അസുഖ ലക്ഷണങ്ങള്‍ ഉണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും വിട്ടുമാറാത്തതുമായ ഇത്തരം അനന്തരഫലങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് -19 നെഗറ്റീവ് ആയതിന് ശേഷവും, രോഗികളില്‍ പലരും ഇനിപ്പറയുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു:

* ബലഹീനത

* ശ്വാസം മുട്ടല്‍

* പനി

* രുചിയും മണവും കുറവ്

* തൊണ്ടയിലെ പ്രശ്‌നം

* ആശയക്കുഴപ്പം, മറവി, ശ്രദ്ധക്കുറവ്

* വിഷാദവും ഉത്കണ്ഠയും

* വിട്ടുമാറാത്ത ക്ഷീണം

* ഉറക്ക തകരാറുകള്‍

* പേശി, സന്ധി വേദന

* ത്രോംബോബോളിസം (അപൂര്‍വ്വമായി കഠിനമായ കേസുകളില്‍)

ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍, വ്യക്തികള്‍ക്ക് ഹൃദയ സംബന്ധമായ തകരാറുകള്‍, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളും ഉണ്ടായേക്കാം.

മറ്റു രോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക്

മറ്റു രോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക്

പ്രമേഹം, രക്താതിമര്‍ദ്ദം, രോഗപ്രതിരോധ ശേഷിക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് സൈറ്റോകൈന്‍ സമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. അസാധാരണമായി ഉയര്‍ന്ന അളവില്‍ സൈറ്റോകൈന്‍ പ്രോട്ടീനുകള്‍ വേഗത്തില്‍ രക്തത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇത്. രോഗികള്‍ക്ക് ഹൈപ്പര്‍ഇമ്മ്യൂണ്‍ അനുഭവപ്പെടാം അതായത് രോഗപ്രതിരോധ പ്രതികരണങ്ങള്‍ സാധാരണയേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാം. ഉറക്ക തകരാറുകള്‍, താപനിലയിലെ മാറ്റം, കടുത്ത ക്ഷീണം, വൈജ്ഞാനിക വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ രോഗപ്രതിരോധ പ്രതികരണം കാരണമായി മാറും. മുന്‍കാല രോഗങ്ങളുള്ളവര്‍ക്ക് ഇത് കൂടുതല്‍ കഠിനമായിരിക്കും.

Most read:മുടി മാത്രമല്ല, ആരോഗ്യവും വളര്‍ത്തും കയ്യോന്നി എണ്ണ

പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ

പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ

കോവിഡ് രോഗലക്ഷണങ്ങള്‍ മാറുകയും നിങ്ങള്‍ നെഗറ്റീവ് ആവുകയും ചെയ്താലും വൈറസ് ശരീരത്തില്‍ തുടരുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. സുഖം പ്രാപിച്ചതിന് ശേഷം ഒരാഴ്ചത്തേക്ക് നിങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്രമം എടുക്കണം. സാധാരണ മരുന്നുകളൊന്നും ഒഴിവാക്കാതെ ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ സിങ്ക്, ബി കോംപ്ലക്‌സ് തുടങ്ങിയ സപ്ലിമെന്റുകളും ചേര്‍ക്കാം. രോഗലക്ഷണങ്ങളില്ലാത്ത, നേരിയ രോഗലക്ഷണമുള്ളവരും കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവരും ശ്രദ്ധാപൂര്‍വ്വം പാലിക്കേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇനിപ്പറയുന്നവയാണ്.

ഇവ ശീലിക്കുക

ഇവ ശീലിക്കുക

* ദിവസവും കുറഞ്ഞത് 3 മുതല്‍ 4 ലിറ്റര്‍ വരെ ചൂടുവെള്ളം കുടിക്കുക.

* പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ കഴിക്കുക.

* നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് പ്രാണായാമം, യോഗാസനം, ധ്യാനം എന്നിവ പരിശീലിക്കുക.

* വേവിച്ച പോഷകസമൃദ്ധമായ എളുപ്പത്തില്‍ ദഹിപ്പിക്കുന്ന ഭക്ഷണം കഴിക്കുക.

* പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കണം.

* മതിയായ രാത്രി ഉറക്കം നേടുക.

* കോവിഡിനും മറ്റ് രോഗങ്ങള്‍ക്കും നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ ഒരിക്കലും ഒഴിവാക്കരുത്.

* താപനില, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര പോലുള്ളവ പതിവായി നിരീക്ഷിക്കുക.

* തുടര്‍ച്ചയായ വരണ്ട ചുമയോ തൊണ്ടവേദനയോ ഉണ്ടെങ്കില്‍, ഉപ്പുവെള്ളം കവിള്‍കൊള്ളുകയും ആവി പിടിക്കുകയും വേണം.

* കഠിനമായ പനി, നെഞ്ചുവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ ആശയക്കുഴപ്പം തുടങ്ങിയ മുന്നറിയിപ്പ് അടയാളങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുക.

Most read:തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടം

ദിവസവും അല്‍പ്പം വ്യായാമം ചെയ്യുക

ദിവസവും അല്‍പ്പം വ്യായാമം ചെയ്യുക

വൈറസില്‍ നിന്ന് രക്ഷനേടിയ ഉടന്‍ വ്യായാമം ചെയ്യുന്നത് അല്‍പം കഠിനമായി തോന്നിയേക്കാം. പക്ഷേ, വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഓക്‌സിജനും രക്തചംക്രമണവും മെച്ചപ്പെടുത്തും. ഇത് നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും സഹായിക്കുന്നു. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തില്‍ സന്തോഷ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കും. പ്രത്യേകിച്ച് കോവിഡ് ബാധിച്ചതിന് ശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ള ഒന്നാണ് ഇത്. നിങ്ങള്‍ക്ക് കഴിയുന്നത്ര മാത്രം വ്യായാമം ചെയ്യുക, അധികമാകരുത്. ഒരു ദിവസം 15 മിനിറ്റ് വ്യായാമം ശീലിച്ചാല്‍ മതിയാകും. ദിവസവും 45 മിനിറ്റ് നേരം സൂര്യപ്രകാശം കൊള്ളുക. അനുലോമ വിലോമം പ്രാണായാമം ഒരു ദിവസം 10 മിനിറ്റ് ചെയ്യുക. മെമ്മറി ഗെയിമുകള്‍, വേഡ് പസിലുകള്‍, സുഡോകു മുതലായവയില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.

ഭക്ഷണക്രമം

ഭക്ഷണക്രമം

ഈ കാലയളവില്‍ ചെറുചൂടുള്ള വെള്ളം കുടിച്ച് രോഗികള്‍ നന്നായി ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കളും സിങ്ക്, വിറ്റാമിന്‍ സി, ബി വിറ്റാമിനുകള്‍ എന്നിവ ഭക്ഷണത്തിലൂടെ നേടുക. ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മഞ്ഞള്‍, തക്കാളി, ഇലക്കറികള്‍, സൂപ്പ്, അരി, ഗോതമ്പ് അല്ലെങ്കില്‍ ജോവര്‍ തുടങ്ങിയ ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുക. മാതളനാരങ്ങയും മുന്തിരിയും പോലുള്ള പഴങ്ങള്‍ കോവിഡിന് ശേഷം കഴിക്കാമെങ്കിലും സലാഡുകള്‍ ഒഴിവാക്കുക.

Most read:ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടം

 ശ്വാസകോശത്തിന്റെ ആരോഗ്യത്തിന്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന്

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച എല്ലാ രോഗികളും അവരുടെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കേണ്ടതുണ്ട്. കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്നതിനാല്‍, വൈറസ് ആക്രമണത്തില്‍ നിന്ന് ശരീരം കരകയറാന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശ അവയവങ്ങളാണ്. ഇത് ബ്രോങ്കൈറ്റിസ്, തുമ്മല്‍, സൈനസൈറ്റിസ്, ജലദോഷം എന്നിവയ്ക്ക് കാരണമാകും. കുരുമുളക്, ചുക്ക്, ഏലം എന്നിവയുള്‍പ്പെടെയുള്ള ആയുര്‍വേദ കൂട്ടുകള്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാനാകും. ദിവസവും 5 ഗ്രാം അസംസ്‌കൃത ഇഞ്ചി കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.

കോവിഡ് വന്നുമാറിയാലും പരിചരണത്തിന്റെ ആവശ്യമെന്ത്

കോവിഡ് 19 എന്നത് ഒരു വൈറല്‍ അണുബാധ ആയതിനാല്‍ അണുബാധയ്ക്ക് ശേഷം ബലഹീനത, ഉത്കണ്ഠ, ശ്വാസകോശ ആരോഗ്യത്തില്‍ കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ശരീരത്തിന് വലിയ തോതില്‍ നാശമുണ്ടാക്കുന്ന ഒരു മോശം സൂക്ഷ്മാണുവാണ് കൊറോണ വൈറസ്. അണുബാധയുടെ കാഠിന്യം അനുസരിച്ച് വൈറസ് നിങ്ങളുടെ ശ്വസനവ്യവസ്ഥയ്ക്ക് ചില നാശനഷ്ടങ്ങള്‍ വരുത്താനുള്ള സാധ്യതകളുണ്ട്. വൈറസ് മൂലമുണ്ടാകുന്ന മറ്റ് ലക്ഷണങ്ങളും നിങ്ങളില്‍ പ്രത്യക്ഷപ്പെടാം.

കോവിഡിന് ശേഷം പ്രശ്‌നങ്ങള്‍ കാണുന്നത് എന്തുകൊണ്ട്

കൊറോണ വൈറസുമായി ദിവസങ്ങളോളം പോരാടിയ ശേഷം നിങ്ങളുടെ ശരീരം ദുര്‍ബലമാകുന്നതിനാല്‍ ക്ഷീണവും അലസതയും അനുഭവപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്. അതുകൊണ്ടാണ്, നിങ്ങള്‍ നെഗറ്റീവ് ആയാലും നിങ്ങളുടെ ശരീരം ശ്രദ്ധയോടെ പരിചരിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ നിങ്ങള്‍ പൂര്‍ണമായും സുഖം പ്രാപിക്കുകയും വീണ്ടും ആരോഗ്യവാനായിരിക്കുകയും ചെയ്യുകയുള്ളൂ.

പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെ

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചതിനുശേഷം ആളുകള്‍ അനുഭവിക്കുന്ന ചില സാധാരണ അസുഖ ലക്ഷണങ്ങള്‍ ഉണ്ട്. ബലഹീനത, ശ്വാസം മുട്ടല്‍, പനി, രുചിയും മണവും കുറവ്, തൊണ്ടയിലെ പ്രശ്നം, ആശയക്കുഴപ്പം, മറവി, ശ്രദ്ധക്കുറവ്, വിഷാദവും ഉത്കണ്ഠയും, വിട്ടുമാറാത്ത ക്ഷീണം, ഉറക്ക തകരാറുകള്‍, പേശി, സന്ധി വേദന എന്നിവ പോസ്റ്റ് കോവിഡ് ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

English summary

Ayurvedic Tips To Recover From Long Covid in Malayalam

Here are some ayurvedic health guidelines that recovering patients should follow for Post Covid-19 management at home. Take a look.
Story first published: Wednesday, September 8, 2021, 10:10 [IST]
X