സമ്മര്‍ദ്ദവും ഉത്കണ്ഠയും നീക്കാന്‍ ആയുര്‍വേദം പറയും വഴിയിത്

ഇന്നത്തെ തിരക്കിട്ട ജീവിതശൈലി കാരണം സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവിക്കാത്തവരായി ആരുംതന്നെ കാണില്ല. ഇത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളുടെ ജോലി, ബന്ധങ്ങള്‍, ദൈനംദിന പ്രവൃത്തികള്‍ എന്നിവയെയെല്ലാം ദോഷകരമായി ബാധിക്കും. സമ്മര്‍ദ്ദവും ഉത്കണ്ഠയും ചികിത്സിക്കാനായി ആയുര്‍വേദം നിങ്ങളെ സഹായിക്കും.

ഒരു ശാസ്ത്രമെന്ന നിലയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ദോഷങ്ങളെ സന്തുലിതമാക്കുന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ് ആയുര്‍വേദം. വാത ദോഷത്തിലെ അസന്തുലിതാവസ്ഥ മൂലമാണ് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്നതെന്നാണ് ആയുര്‍വേദം പറയുന്നത്. മനസ്സില്‍ കൂടുതല്‍ സമാധാനവും ശാന്തതയും കൊണ്ടുവരാന്‍ വാത ദോഷത്തെ സന്തുലിതമാക്കണം. ഉത്കണ്ഠയും സമ്മര്‍ദ്ദവും പരിഹരിക്കാനായി ആയുര്‍വേദം പറയുന്ന ചില പരിഹാരങ്ങള്‍ എന്തെന്ന് നമുക്ക് നോക്കാം.

ഉത്കണ്ഠയുടെയും സമ്മര്‍ദ്ദത്തിന്റെയും ദോഷങ്ങള്‍

ഉത്കണ്ഠയുടെയും സമ്മര്‍ദ്ദത്തിന്റെയും ദോഷങ്ങള്‍

സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും വളരെ സാധാരണമായ ചില ലക്ഷണങ്ങളാണ് അസ്വസ്ഥത, പരിഭ്രാന്തി, ക്ഷീണം, ഉറക്ക പ്രശ്‌നങ്ങള്‍, ക്ഷോഭം തുടങ്ങിയവ. ഇവയെല്ലാം ശരീരത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ശരീരത്തിന്റെ രാസവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. ഇത് ദഹനം, മെറ്റബോളിസം, ഹൃദയധമനികള്‍, നാഡീവ്യൂഹം, പ്രത്യുത്പാദനം, രോഗപ്രതിരോധ ശേഷി തുടങ്ങി നിങ്ങളുടെ ശരീരത്തിലെ മിക്കവാറും എല്ലാ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

ശ്വസനവിദ്യ

ശ്വസനവിദ്യ

ശ്വസനവിദ്യ പരിശീലിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. അതിലൊന്നാണ് ഉത്കണ്ഠ നീക്കുന്നത്. പ്രാണായാമം അല്ലെങ്കില്‍ സാമവൃത്തി പോലുള്ള ശ്വസന വിദ്യകള്‍ പരിശീലിക്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ഉത്കണ്ഠാകുലമായ മാനസികാവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷനേടാന്‍ സാധിക്കുകയും ചെയ്യും. വിശ്രമസ്ഥാനത്ത് ഇരുന്ന് 5 വരെ എണ്ണി ശ്വസിക്കാന്‍ തുടങ്ങുക. 5 എത്തുമ്പോള്‍ ശ്വാസം എടുക്കാന്‍ ആരംഭിക്കുക. ശ്വാസം എടുത്തുകഴിഞ്ഞ് തിരിച്ചും അഞ്ചുവരെ എണ്ണി ശ്വാസം വിടുക. കുറച്ച് മിനിറ്റ് ഈ പ്രക്രിയ തുടരുക. നിങ്ങള്‍ക്ക് ശാന്തത അനുഭവപ്പെടാന്‍ തുടങ്ങും.

ശിരോധാര

ശിരോധാര

ആയുര്‍വേദത്തിലെ ഒരു രോഗശാന്തി പ്രക്രിയയാണ് ശിരോധാര. തലയിലോ നെറ്റിയിലോ ധാരയായി എണ്ണ ഒഴിച്ചുള്ള ചികിത്സയാണിത്. ഈ ചികിത്സാരീതി നിങ്ങളുടെ നാഡീവ്യവസ്ഥയ്ക്ക് ആശ്വാസം നല്‍കുന്നു. ഇത് ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും വിട്ടുമാറാത്ത സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, മൈഗ്രെയ്ന്‍ മുതലായവയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇത് മനസ്സിനെയും ശരീരത്തെയും ആഴത്തില്‍ വിശ്രമിക്കാന്‍ പ്രാപ്തമാക്കുന്നു.

ഭക്ഷണക്രമം

ഭക്ഷണക്രമം

ഓരോ വ്യക്തിയും അവരുടെ ശരീരത്തിനും ജീവിതശൈലിക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത ഒരു ഭക്ഷണക്രമം പാലിക്കണം. ആയുര്‍വേദപ്രകാരമുള്ള ഒരു ഭക്ഷണക്രമം നിങ്ങള്‍ പിന്തുടരുകയാണെങ്കില്‍, അത് നിങ്ങളുടെ ദഹനത്തിനും മെറ്റബോളിസത്തിനും മറ്റ് ശരീര പ്രക്രിയകള്‍ക്കും നന്നായി ഗുണം ചെയ്യും. ഇതുവഴി നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ സസ്യങ്ങളുണ്ട്.

അശ്വഗന്ധ

അശ്വഗന്ധ

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന, കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്ന, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ഏറ്റവും ശക്തമായ ചേരുവകളില്‍ ഒന്നാണിത്. സമ്മര്‍ദ്ദവും വൈകാരികവുമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശരീരത്തെ സഹായിക്കുന്ന മികച്ച പ്രകൃതിദത്ത അഡാപ്‌റ്റോജനാണ് അശ്വഗന്ധ. ഊര്‍ജം, സ്റ്റാമിന, സഹിഷ്ണുത എന്നിവ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. അശ്വഗന്ധ നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ബ്രഹ്‌മി

ബ്രഹ്‌മി

സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് ആയുര്‍വേദത്തില്‍ ബ്രഹ്‌മി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. ഇത് നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും മസ്തിഷ്‌ക കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഓര്‍മ്മ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഭൃംഗരാജ്

ഭൃംഗരാജ്

ആയുര്‍വേദത്തിലെ ഒരു ശക്തമായ ഘടകമാണ് ഭൃംഗരാജ്. അത് ചായയായും മസാജിനായി എണ്ണയിലും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുന്നതിനുമായി തലച്ചോറിലേക്കുള്ള രക്തയോട്ടം മികച്ചതാക്കാനും പ്രവര്‍ത്തിക്കുന്നു. ഇത് തലച്ചോറിനെയും മനസ്സിനെ ശാന്തമാക്കുകയും അതുവഴി സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ജടമന്‍സി

ജടമന്‍സി

ഉറക്കമില്ലായ്മക്ക് പരിഹാരമായി ഉപയോഗിക്കുന്ന ശക്തമായ ആന്റി-സ്‌ട്രെസ് സസ്യമാണ് ജടമന്‍സി. ജടമന്‍സിയുടെ വേരുകള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു.

നെയ്യ്

നെയ്യ്

ഉത്കണ്ഠ നീക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ് നെയ്യ്. നേരിയ ഉത്കണ്ഠ ശമിപ്പിക്കാന്‍ നെയ്യില്‍ വിരല്‍ മുക്കി മൂക്കില്‍ മൃദുവായി മസാജ് ചെയ്താല്‍ മതി. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായും ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കാം. നെയ്യില്‍ അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പിന്റെ ആന്റി ഡിപ്രസന്റ് ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

തുളസി

തുളസി

നിരന്തരമായ അല്ലെങ്കില്‍ വിട്ടുമാറാത്ത സമ്മര്‍ദ്ദം ശരീരത്തില്‍ വീക്കം ഉണ്ടാക്കും. ഇത് കൈകാര്യം ചെയ്തില്ലെങ്കില്‍ പെട്ടെന്ന് ഉത്കണ്ഠയോ വിഷാദമോ പോലുള്ള ഒരു മാനസികാരോഗ്യ വൈകല്യമായി പരിണമിക്കും. ഇതിന് പരിഹാരമായി നിങ്ങള്‍ക്ക് തുളസി ഉപയോഗിക്കാം. തുളസി ചായ കഴിക്കുന്നത് ഫലപ്രദമാണ്.

Story first published: Friday, November 11, 2022, 11:16 [IST]
X
Desktop Bottom Promotion