Just In
- 1 hr ago
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- 15 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 24 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 1 day ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
Don't Miss
- News
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് നഴ്സ് മരിച്ചു
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Movies
'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്നത് കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
തൈറോയ്ഡ് പ്രശ്നങ്ങളെ ചെറുക്കാന്‍ ആയുര്‍വേദം പറയും സൂത്രം
ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. പ്രധാനമായും ഇത് സ്ത്രീകളെ ബാധിക്കുന്നു. സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള് 10 മടങ്ങ് കൂടുതലാണ്. മനുഷ്യശരീരത്തിലെ ഒരു പ്രധാന ഗ്രന്ഥിയാണ് തൈറോയ്ഡ്. അത് ഒരു വ്യക്തിയുടെ കഴുത്തിന് മുന്നിലായാണ് സ്ഥിതിചെയ്യുന്നത്. ശരീരവളര്‍ച്ചയും മെറ്റബോളിസവും നിയന്ത്രിക്കുന്നതിന് ധാരാളം ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമെ ശരീരത്തിലെ വിവിധ ഉപാപചയ പ്രക്രിയകളെയും സഹായിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.
Most
read:
വാസ്തു
പ്രകാരം
ഡൈനിംഗ്
റൂം
ഇങ്ങനെ
വച്ചാല്‍
എക്കാലവും
ആരോഗ്യവും
സമ്പത്തും
എന്നിരുന്നാലും, ഹോര്‍മോണ്‍ ഉല്പാദനത്തില് അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍, തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. തൈറോയ്ഡ് അസന്തുലിതാവസ്ഥ ഹൈപ്പോതൈറോയിഡിസം ഹൈപ്പര്‍തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. എന്നിരുന്നാലും, ഹൈപ്പോതൈറോയിഡിസം പ്രശ്നത്തിന് പരിഹാരമായി നിങ്ങള്‍ക്ക് ആയുര്‍വേദം പറയുന്ന ഈ വഴികള്‍ പരീക്ഷിക്കാം.

ഹൈപ്പോതൈറോയിഡിസം
ഹോര്‍മോണ്‍ ഉല്പാദനത്തില് അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍, തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. തൈറോയ്ഡ് അസന്തുലിതാവസ്ഥ ഹൈപ്പോതൈറോയിഡിസം ഹൈപ്പര്‍തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. വിറ്റാമിന്‍ ബി-12 ന്റെ കുറവ്, അമിതമായ അയഡിന്‍ ഉപഭോഗം, ഗ്രന്ഥിയിലെ ക്യാന്‍സര്‍ വളര്‍ച്ച, ഗ്രന്ഥിയുടെ വീക്കം എന്നിവ കാരണം ഈ അവസ്ഥ ഉണ്ടാകാം. ഇന്നത്തെ കാലത്ത് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് തൈറോയിഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ കാരണം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്തേക്കാം.

ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍
ക്ഷീണം, തണുപ്പിനോടുള്ള സംവേദനക്ഷമത വര്‍ദ്ധിക്കല്‍, മലബന്ധം, വരണ്ട ചര്‍മ്മം, ശരീരഭാരം കൂടുന്നു, തുടുത്ത മുഖം, പേശികളിലെ ബലഹീനത, രക്തത്തിലെ കൊളസ്ട്രോള്‍ അളവ് വര്‍ദ്ധിക്കല്‍, പേശി വേദനയും കാഠിന്യവും, സന്ധികളില്‍ വേദന, കാഠിന്യം, നീര്‍വീക്കം, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, വിഷാദം, ഓര്‍മ്മക്കുറവ് എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. തൈറോയ്ഡ് തകരാറിന്റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതുണ്ട്.
Most
read:കോപം
നിയന്ത്രിക്കാന്‍
നിങ്ങളെ
സഹായിക്കും
വാസ്തു
ടിപ്സ്

ആയുര്‍വേദത്തിലെ ഹൈപ്പോതൈറോയിഡിസത്തിനുള്ള ചികിത്സ
ഹൈപ്പോതൈറോയിഡിസം പ്രശ്നങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആയുര്‍വേദ വഴികള്‍ നോക്കാം. അതില്‍ തൈറോയ്ഡ് തകരാറുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഭക്ഷണങ്ങള്‍, ആരോഗ്യകരമായ പാനീയങ്ങള്‍, വിറ്റാമിനുകളും ധാതുക്കളും മറ്റും ഉള്‍പ്പെടുന്നു. ഫൈറ്റോപ്ലാങ്ക്ടണ്‍ പോലുള്ള കടല്‍ പച്ചക്കറികള്‍ ഇലക്ട്രോലൈറ്റുകളുടെയും തൈറോയ്ഡ് പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ അയോഡിന്‍ പോലുള്ള പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടങ്ങളാണ്. നിങ്ങള്‍ കടല്‍ പച്ചക്കറികള്‍ കഴിക്കാന്‍ ശ്രമിക്കുക.

വേവിച്ച ഇലകള്‍ കഴിക്കുക
തൈറോയ്ഡ് തകരാറിനുള്ള ഒരു ആയുര്‍വേദ പ്രതിവിധിയാണ് ഇലകള്‍ കഴിക്കുന്നത്. ബ്രസല്‍സ് നട്സ്, ബ്രൊക്കോളി, കോളിഫ്ളവര്‍ തുടങ്ങിയ ചില പച്ച പച്ചക്കറികള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടങ്ങളാണ്. എന്നാല്‍ നിങ്ങള്‍ക്ക് തൈറോയ്ഡ് പ്രശ്നമുണ്ടെങ്കില്‍, ഇവ അസംസ്കൃത രൂപത്തില്‍ കഴിക്കുന്നത് ഒഴിവാക്കുക. കാരണം, ഈ പച്ചക്കറികളില്‍ ഗോയിട്രോജന് അടങ്ങിയിട്ടുണ്ട്, ഇത് വലിയ അളവില്‍ കഴിച്ചാല്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. അതിനാല്‍ വേവിച്ച ഇലക്കറികള്‍ കഴിക്കുക.
Most
read:ഉയരത്തില്‍
നിന്ന്
വീഴുന്നതായി
സ്വപ്നം
കണ്ടിട്ടുണ്ടോ?
അതിനര്‍ത്ഥം
ഇതാണ്

വിറ്റാമിന്‍ ഡി
ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് നിങ്ങളുടെ തൈറോയ്ഡ് പ്രശ്നത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഇതിനെ നേരിടാനുള്ള എളുപ്പവഴി നിങ്ങളുടെ ശരീരം അതിരാവിലെ സൂര്യപ്രകാശം കൊള്ളിക്കുക എന്നതാണ്. അതിരാവിലെ പുറത്തിറങ്ങി വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കാല്‍സ്യം മെറ്റബോളിസത്തെ നിയന്ത്രിക്കാനും സഹായിക്കും. നടത്തം പോലുള്ള വ്യായാമങ്ങളും തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഹൈപ്പോതൈറോയിഡിസത്തിനുള്ള ആയുര്‍വേദ പ്രതിവിധിയായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുക, ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അല്പം തേന്‍ കലര്‍ത്തി ദിവസവും കുടിക്കുക.
Most
read:2022
ജൂണിലെ
പ്രധാന
ദിവസങ്ങളും
ആഘോഷങ്ങളും

പഞ്ചസാര കുറയ്ക്കുക
അമിതമായ പഞ്ചസാരയുടെ ഉപയോഗം നിങ്ങളുടെ തൈറോയ്ഡ് പ്രശ്നത്തെ വളര്‍ത്തും. അതിനാല്‍ തൈറോയ്ഡ് പ്രശ്നമുള്ളപ്പോള്‍ എല്ലാത്തരം പഞ്ചസാരയും ഒഴിവാക്കുന്നതാണ് നല്ലത്. സാധ്യമെങ്കില്‍, പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കുറയ്ക്കുക.

വിഷാംശം നീക്കുക
മെര്‍ക്കുറി, ആര്‍സെനിക്, കാഡ്മിയം, ലെഡ് തുടങ്ങിയ ഘനലോഹങ്ങള്‍ കൊഴുപ്പ് കോശങ്ങളിലും എല്ലുകളിലും നാഡീവ്യവസ്ഥയിലും അടിഞ്ഞുകൂടും. ഇത് അനിയന്ത്രിതമായി വിട്ടാല്‍, ശരീരത്തെ അത്യന്തം വിഷമയമാക്കി മാറ്റും. ഘനലോഹങ്ങളുടെ ഈ ശേഖരണം ഹൈപ്പോതൈറോയിഡിസത്തിനും കാരണമാകും. അതിനാല്‍, നിങ്ങള്‍ തൈറോയ്ഡ് തകരാറുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, ഹൈപ്പോതൈറോയിഡിസത്തിന് ആയുര്‍വേദത്തിലെ പ്രകൃതിദത്ത ചികിത്സയിലൂടെ നിങ്ങളുടെ ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുന്നത് നല്ലതാണ്. ചിയ വിത്ത്, ബ്രസീല്‍ നട്സ്, ഉള്ളി, വെളുത്തുള്ളി, മല്ലിയില എന്നിവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനുള്ള എളുപ്പവഴിയാണ്.
Most
read:ജൂണ്‍
മാസത്തിലെ
പ്രധാന
വ്രതാനുഷ്ഠാനങ്ങളും
ഉത്സവങ്ങളും

യോഗ
യോഗ പരിശീലിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ മുഴുവന്‍ എന്‍ഡോക്രൈന്‍ സിസ്റ്റവും യോഗയോട് നന്നായി പ്രതികരിക്കുന്നു. തൈറോയ്ഡ് ആരോഗ്യത്തിന് നിങ്ങള്‍ക്ക് യോഗ ചെയ്യാം. ഷോള്‍ഡര്‍ സ്റ്റാന്‍ഡ് പോസാണ് ഇതിന് പ്രത്യേകിച്ച് ഗുണം ചെയ്യുക.

പ്രോബയോട്ടിക്സ് കഴിക്കുക
തൈറോയ്ഡ് ഗ്രന്ഥിയെ സന്തുലിതാവസ്ഥയിലെത്താന്‍ സഹായിക്കുന്ന മറ്റൊരു കാര്യം ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോബയോട്ടിക്സ് കഴിക്കുക എന്നതാണ്. അതുകൊണ്ട് തൈര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഇവ ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും തൈറോയ്ഡ് പ്രശ്നങ്ങളെ നേരിടാന്‍ സഹായിക്കുകയും ചെയ്യുന്നു.
Most
read:വാസ്തുപ്രകാരം
വീട്ടില്‍
ഫര്‍ണിച്ചര്‍
വയ്ക്കേണ്ടത്
ഇങ്ങനെ