For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിളര്‍ച്ച വളരെയധികം ശ്രദ്ധിക്കണം; ആയുര്‍വ്വേദം പറയും നിമിഷ പരിഹാരങ്ങള്‍

|

വിളര്‍ച്ച നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ എന്താണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ വിളര്‍ച്ചക്ക് പരിഹാരം കാണാം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ എല്ലായ്‌പ്പോഴും ക്ഷീണിതനാണോ? വിളറിയ പോലെയാണോ മുഖമുള്ളത്? തലവേദന കാരണം നിങ്ങളുടെ പ്രധാനപ്പെട്ട ഓഫീസ് മീറ്റിംഗ് ഒഴിവാക്കുന്നുണ്ടോ? എന്നാല്‍ സൂക്ഷിക്കുക. കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഇരുമ്പിന്റെ കുറവുണ്ടെങ്കില്‍, അലോപ്പതിക്ക് പുറമെ മറ്റൊരു ഓപ്ഷനാണെങ്കില്‍ ആയുര്‍വേദത്തിന് നിങ്ങളുടെ രക്ഷയ്ക്കെത്താനാകും.

Ayurvedic Medicine for Iron Deficiency & Anaemia in Malayalam

വിളര്‍ച്ചക്ക് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് അയേണ്‍ ഇല്ലാത്തപ്പോള്‍ അത് ശരീരത്തില്‍ അയേണ്‍ കുറവ് കാണിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിലൂടേയും ചില ആയുര്‍വ്വേട ടിപ്‌സുകളിലൂടേയും ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്.

ഇരുമ്പിന്റെ കുറവുള്ളവര്‍ക്ക് ആയുര്‍വേദം ഒരു അനുഗ്രഹമാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് മികച്ച ഗുണങ്ങളാണ് എന്നുള്ളതാണ്. ആയുര്‍വ്വേദവും ചികിത്സകളും ഇരുമ്പിന്റെ കുറവുകള്‍ പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഇരുമ്പിന്റെ അപര്യാപ്തതകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആയുര്‍വേദത്തിന്റെ നേട്ടങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, ആയുര്‍വ്വേദം എങ്ങനെ നിങ്ങളില്‍ വിളര്‍ച്ചയെ ഇല്ലാതാക്കുന്നു എന്ന് നമുക്ക് നോക്കാം.

 എങ്ങനെ വിളര്‍ച്ച സംഭവിക്കുന്നു?

എങ്ങനെ വിളര്‍ച്ച സംഭവിക്കുന്നു?

ശരീരത്തിന് സുപ്രധാന ധാതുവായ ഇരുമ്പ് ഇല്ലാതിരിക്കുമ്പോള്‍ ഇരുമ്പിന്റെ കുറവ് ശരീരത്തില്‍ സംഭവിക്കുന്നുണ്ട്. ഇരുമ്പിന്റെ കുറവിന്റെ കാരണങ്ങള്‍ കുറഞ്ഞ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്, കോശജ്വലന മലവിസര്‍ജ്ജനം (ഐ.ബി.ഡി), ആര്‍ത്തവ രക്തം കൂടുതല്‍ പുറത്തേക്ക് വരുന്നത്, എന്തെങ്കിലും കാരണത്താല്‍ രക്തം നഷ്ടപ്പെടുക, അല്ലെങ്കില്‍ ആന്തരിക രക്തസ്രാവം എന്നിവയാണ്. ശ്വാസതടസ്സം, ക്ഷീണം, വിളര്‍ച്ച, തലവേദന, തലകറക്കം, വരണ്ട കേടായ മുടിയും ചര്‍മ്മവും, നാവിന്റെ വീക്കം, ഹൃദയമിടിപ്പ്, നഖങ്ങള്‍ എന്നിവയാണ് ഇരുമ്പിന്റെ കുറവിന്റെ ലക്ഷണങ്ങള്‍.

അയേണിന്റെ ആവശ്യം

അയേണിന്റെ ആവശ്യം

ശരീരത്തിലുടനീളം ഓക്‌സിജന്‍ വഹിക്കാന്‍ കോശങ്ങളെ പ്രാപ്തരാക്കുന്ന ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ആയ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കാന്‍ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ കുറവാണെങ്കില്‍, ടിഷ്യൂകള്‍ക്കും പേശികള്‍ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കില്ല, ഇതിനെ വിളര്‍ച്ച എന്ന് വിളിക്കാം. ഇത്തരം അവസ്ഥകളും ലക്ഷണങ്ങളും കണ്ടെത്തിയാല്‍ ഒരു കാരണവശാലും നിങ്ങള്‍ അവഗണിക്കരുത്. മതിയായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ആയുര്‍വ്വേദവും വിളര്‍ച്ചയും

ആയുര്‍വ്വേദവും വിളര്‍ച്ചയും

വിളര്‍ച്ചയെ ആയുര്‍വേദത്തില്‍ പാണ്ഡു എന്നാണ് വിളിക്കുന്നത്. ഇതിന് നിങ്ങളുടെ ഹീമോഗ്ലോബിന്‍ എണ്ണവും കുറയ്ക്കാന്‍ കഴിയും. കൃത്യസമയത്ത് വിളര്‍ച്ച ചികിത്സിക്കാതിരിക്കുന്നത് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന സങ്കീര്‍ണതകള്‍ക്ക് വരെ കാരണമാകുന്നുണ്ട്. നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് അതുകൊണ്ട് തന്നെ നമുക്ക് ആയുര്‍വ്വേദം പ്രയോഗിക്കാവുന്നതാണ്. അത്തരം രോഗങ്ങള്‍ തടയുന്നതിലും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ആയുര്‍വേദം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

 ആയുര്‍വ്വേദ പരിഹാരം

ആയുര്‍വ്വേദ പരിഹാരം

അയേണിന്റെ കുറവ് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദ പരിഹാരങ്ങള്‍ പലതും പ്രയോഗിക്കാവുന്നതാണ.് ഇതിന് വേണ്ടി നെല്ലിക്ക ജ്യൂസും ചുവന്ന ബീറ്റ്‌റൂട്ടും മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കുടിക്കുന്നത് ചുവന്ന രക്താണുക്കളെ വീണ്ടും സജീവമാക്കുന്നതിനും ശരീരത്തിന് പുതിയ ഓക്‌സിജന്‍ ലഭിക്കുന്നതിനും അനുവദിക്കുന്നു. അതിനാ ഇത് ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിലെ വിളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 ആയുര്‍വ്വേദ പരിഹാരം

ആയുര്‍വ്വേദ പരിഹാരം

2-3 ടീസ്പൂണ്‍ ഉലുവ വിത്തുകള്‍ രാത്രി വെള്ളത്തില്‍ മുക്കിവയ്ക്കുക. ഈ വിത്തുകള്‍ അരിയില്‍ ചേര്‍ത്ത് വേവിക്കുക. ആവശ്യാനുസരണം ഉപ്പ് ഇടുക, ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ നിങ്ങള്‍ക്ക് ഒരു മാസം ദിവസവും ഉലുവച്ചോറ് കഴിക്കാം. ഇത് കൂടാതെ അര കപ്പ് ആപ്പിള്‍ ജ്യൂസ് അര കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് എന്നിവ നിങ്ങള്‍ക്ക് മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കുറച്ച് തേന്‍ കൂടി ചര്‍ത്ത് നന്നായി ഇളക്കി കഴിക്കാവുന്നതാണ്.

 ആയുര്‍വ്വേദ പരിഹാരം

ആയുര്‍വ്വേദ പരിഹാരം

കറുത്ത എള്ള് വിത്തുകള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കുറഞ്ഞത് 2 മണിക്കൂര്‍ മുക്കിവയ്ക്കുക. ഇതിന്റെ പേസ്റ്റ് ഉണ്ടാക്കി ഈ മിശ്രിതത്തിലേക്ക് തേന്‍ ചേര്‍ക്കുക. എന്നിട്ട് നന്നായി ഇളക്കുക, ഒരു ഗ്ലാസ്സ് പാല്‍ മിക്‌സ് ചെയ്ത് ദിവസവും കഴിക്കുക. ഇതോടൊപ്പം നിങ്ങളുടെ രക്തത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒരു മാതളനാരകം കഴിക്കുക. ഹീമോഗ്ലോബിന്‍ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് വാഴപ്പഴം കഴിക്കാവുന്നതാണ്. ദിവസവും വ്യായാമവും യോഗയും ചെയ്യാവുന്നതാണ്. ചീര, കടല, ബീന്‍സ്, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, പയര്‍വര്‍ഗ്ഗങ്ങള്‍, മത്തങ്ങ വിത്തുകള്‍, ബ്രൊക്കോളി, ധാന്യങ്ങള്‍ എന്നിവ കഴിക്കുക.

 ആയുര്‍വ്വേദ പരിഹാരം

ആയുര്‍വ്വേദ പരിഹാരം

പിറ്റേന്ന് രാവിലെ 10-15 രാത്രി കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, വിളര്‍ച്ചയില്‍ സാധാരണ കണ്ടുവരുന്ന മലബന്ധം ഒഴിവാക്കാനും സഹായിക്കും. ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം, നാരങ്ങ, ഓറഞ്ച്, തക്കാളി എന്നിവയും വിറ്റാമിന്‍ സി ഉള്ളതിനാല്‍ ഇരുമ്പിന്റെ മികച്ച ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വര്‍ക്ക് ഫ്രം ഹോം കണ്ണിന് പണി തരുന്നോ; ആയുര്‍വ്വേദം പരിഹാരംവര്‍ക്ക് ഫ്രം ഹോം കണ്ണിന് പണി തരുന്നോ; ആയുര്‍വ്വേദം പരിഹാരം

most read:സ്ത്രീകളില്‍ താടി രോമം വളരുന്നോ; അപകടവും വളരുന്നതറിയണം

English summary

Ayurvedic Medicine for Iron Deficiency & Anaemia in Malayalam

Here in this article we are discussing about the Ayurvedic Medicine for Iron Deficiency & Anaemia in Malayalam. Take a look.
X
Desktop Bottom Promotion