For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവ

|

40 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ വരെ ഇത് കണ്ടുവരുന്നു. ഈ വിട്ടുമാറാത്ത രോഗം പിടിപെടുന്നവരുടെ എണ്ണം കഴിഞ്ഞ ദശകങ്ങളില്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഉയര്‍ന്ന ബിപിയുടെ മറ്റൊരു പ്രശ്‌നം എന്തെന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ വളരെക്കാലം നിര്‍ണ്ണയിക്കാനാവാതെ വരുന്നു എന്നതാണ്. ഇത് കാലക്രമേണ ഹൃദയാഘാതത്തിനും വൃക്ക തകരാറിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Most read: അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂMost read: അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

ആരോഗ്യകരമായ ജീവിതശൈലി, മരുന്നുകള്‍, ആയുര്‍വേദം എന്നിവ പിന്തുടര്‍ന്ന് ഈ അവസ്ഥ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ പരിഹാരങ്ങള്‍ ഈ ലേഖനത്തിലൂടെ വായിച്ചറിയൂ.

അശ്വഗന്ധ

അശ്വഗന്ധ

രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണം മാനസിക സമ്മര്‍ദ്ദമാണ്. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നതിന് അശ്വഗന്ധനേക്കാള്‍ മികച്ച പ്രതിവിധി വേറെയില്ല. അഡാപ്‌റ്റോജനുകളുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് ഈ ആയുര്‍വേദ സസ്യം. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ഉത്കണ്ഠയില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും മോചനം നേടാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ അശ്വഗന്ധപ്പൊടി കലര്‍ത്തി അതിരാവിലെ ഒഴിഞ്ഞ വയറ്റില്‍ കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.

തുളസി

തുളസി

ആത്മീയമായും ആയുര്‍വേദപരമായും പ്രാധാന്യമുള്ള ഒരു സസ്യമാണ് തുളസി. രക്തസമ്മര്‍ദ്ദം, ജലദോഷം, പനി, സന്ധിവാതം തുടങ്ങിയ ആരോഗ്യ സംബന്ധിയായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ നിരവധി സംയുക്തങ്ങള്‍ തുളസി ഇലകളില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത കാല്‍സ്യം ചാനല്‍ ബ്ലോക്കറായി പ്രവര്‍ത്തിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന യൂജെനോള്‍ എന്ന സംയുക്തം തുളസി ഇലകളില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം ചാനല്‍ ബ്ലോക്കറുകള്‍ ഹൃദയത്തിലേക്കും ധമനികളിലേക്കും കാല്‍സ്യം ഒഴുകുന്നത് തടയുകയും രക്തക്കുഴലുകളെ സമ്മര്‍ദ്ദരഹിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു. തുളസി ചായ കുടിക്കുന്നതും തുളസി ഇലകള്‍ ചവയ്ക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.

Most read:എളുപ്പത്തില്‍ സിക്‌സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതിMost read:എളുപ്പത്തില്‍ സിക്‌സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതി

നെല്ലിക്ക

നെല്ലിക്ക

പണ്ടുകാലം മുതല്‍ക്കേ പേരുകേട്ട ഒരു സൂപ്പര്‍ ഫുഡാണ് നെല്ലിക്ക. ശൈത്യകാലത്ത് കഴിക്കാവുന്ന മികച്ച പഴമായി ഇതിനെ കണക്കാക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ വാസോഡിലേറ്ററായി പ്രവര്‍ത്തിക്കുന്നതിലൂടെയോ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിലൂടെയോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി രാവിലെ ഒരു നെല്ലിക്ക ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ചെറുചൂടുള്ള വെള്ളത്തില്‍ നെല്ലിക്ക ജ്യൂസ് അടിച്ചും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

ത്രിഫല

ത്രിഫല

ആയുര്‍വേദത്തില്‍ ഏറെ പേരുകേട്ട ഒന്നാണ് ത്രിഫല. ഉദരസംബന്ധ രോഗങ്ങള്‍ക്കും ശരീര പുനരുജ്ജീവനത്തിനും ത്രിഫല വ്യാപകമായി ഉപയോഗിച്ചു വരുന്നു. നെല്ലിക്ക, താന്നിക്ക, കടുക്ക തുടങ്ങിയ ഔഷധസസ്യങ്ങളുടെ പരമ്പരാഗത ആയുര്‍വേദ മിശ്രിതമാണിത്. ഇതിലെ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ രക്തക്കുഴലുകളിലെ പ്രയാസം കുറയ്ക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ട് ടീസ്പൂണ്‍ ത്രിഫല പൊടി കഴിക്കുന്നത് ഉയര്‍ന്ന ബിപി, ഉയര്‍ന്ന കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് വളരെ നല്ലതാണ്.

Most read:പ്രമേഹം പിടിമുറുക്കിയ ഇന്ത്യ; പഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്Most read:പ്രമേഹം പിടിമുറുക്കിയ ഇന്ത്യ; പഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

തേന്‍

തേന്‍

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തേന്‍ നിങ്ങളെ സഹായിക്കും. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേനും 5-10 തുള്ളി ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ക്കുക. അതിരാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കുക. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും വാസോഡിലേഷന്‍ നിലനിര്‍ത്തുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

പീച്ച്

പീച്ച്

* ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നേരിടാനായി ഒരു കപ്പ് പീച്ച് ജ്യൂസില്‍ ഒരു ടീസ്പൂണ്‍ മല്ലി, ഒരു നുള്ള് ഏലം എന്നിവ ചേര്‍ത്ത് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കുടിക്കുക.

* ഓറഞ്ച് ജ്യൂസും തേങ്ങാവെള്ളവും 2:1 അനുപാതത്തില്‍ കലക്കി ദിവസത്തില്‍ കുറഞ്ഞത് രണ്ട് മൂന്ന് തവണയെങ്കിലും പകുതി മുതല്‍ ഒരു കപ്പ് വരെ അളവില്‍ കുടിക്കുക. ഇതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.

Most read:ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാംMost read:ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാം

തണ്ണിമത്തന്‍

തണ്ണിമത്തന്‍

* ദഹനാരോഗ്യത്തിനൊപ്പം രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കുന്ന ഒരു നല്ല ഡൈയൂററ്റിക് ആണ് കക്കിരി.

* ഒരു നുള്ള് ഏലയ്ക്കയും ഒരു നുള്ള് മല്ലിപ്പൊടിയും തണ്ണിമത്തന്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുമെന്നും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

* രക്താതിമര്‍ദ്ദം ഉള്ളവര്‍ ഉപ്പ്, കൊഴുപ്പ്, വറുത്ത ഭക്ഷണം അല്ലെങ്കില്‍ ചൂടുള്ള മസാലകള്‍ എന്നിവ ഒഴിവാക്കണമെന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു.

English summary

Ayurvedic Herbs To Control Your High Blood Pressure

Here we have listed some Ayurvedic herbs that you must try to control your blood pressure level. Take a look.
X
Desktop Bottom Promotion