For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉഴുന്നും പാലും;മൈഗ്രേയ്ൻ സ്വിച്ചിട്ടപോലെനില്‍ക്കും

|

മൈഗ്രേയ്ൻ എന്ന തലവേദന പലരേയും വലക്കുന്ന ഒന്നാണ്. തലവേദന എന്നും വലിയ പൊല്ലാപ്പ് തന്നെയാണ് സൃഷ്ടിക്കുന്നത്. അതിനെ ഇല്ലാതാക്കുന്നതിന് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ അതിനെ നമുക്ക് ആയുർ‌വ്വേദത്തിലൂടെ ഇല്ലാതാക്കാവുന്നതാണ്. അധികമായി സ്ഥിരമായി തലവേദനയുള്ളവരെ മൈഗ്രേയ്ൻ എന്ന ഗണത്തിലാണ് പെടുത്തുന്നത്. സ്ത്രീകളിൽ ആർത്തവ വിരാമത്തോട് അനുബന്ധിച്ചാണ് മൈഗ്രേയ്ൻ പലപ്പോഴും തല പൊക്കുന്നത്. എന്നാൽ മൈഗ്രേൻ അല്ലാതെ തന്നെ ധാരാളം തലവേദനകൾ ഉണ്ട്. ജീവിതത്തിൽ ഒരു തവണയെങ്കിലും തലവേദന അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും.

<strong>Most read: പെണ്ണിനേക്കാൾ കുടവയർ ആണിന്, കാരണം ഇതാണ്</strong>Most read: പെണ്ണിനേക്കാൾ കുടവയർ ആണിന്, കാരണം ഇതാണ്

തലവേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദത്തിൽ ചില മാർഗ്ഗങ്ങൾ ഉണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പലപ്പോഴും നമ്മളെ മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകളിലേക്ക് തള്ളി വിടുന്നത്. എന്നാൽ ശക്തമായ തലവേദനയോടൊപ്പം തന്നെ മറ്റ് ചില ലക്ഷണങ്ങളോടും കൂടി പ്രകടമാവുന്ന തലവേദനയാണ് മൈഗ്രേയ്ൻ. ഇതിനെ മറികടക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ മാർഗ്ഗങ്ങൾ പ്രയോഗിക്കാം എന്ന് നോക്കാം.

ഉഴുന്ന് പാലിൽ ചേർത്ത്

ഉഴുന്ന് പാലിൽ ചേർത്ത്

അതികഠിനമായി മൈഗ്രേയ്ൻ ഉള്ളവരില്‍ ഉഴുന്ന് പാലിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ മൈഗ്രേയ്ൻ സ്വിച്ചിട്ടതു പോലെ നിൽക്കുന്നുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അതികഠിനമായി മൈഗ്രേയ്ൻ ഉള്ളവരിൽ അൽപം ഉഴുന്നെടുത്ത് അത് പാലിൽ കഴിക്കുന്നവർക്ക് മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകൾക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.

ദശമൂലം ചേർത്ത് പാൽ

ദശമൂലം ചേർത്ത് പാൽ

ദശമൂലം എന്ന് പറഞ്ഞാൽ പത്ത് ഇനം മരുന്നു ചെടികൾ ചേർത്ത് തയ്യാറാക്കുന്നതാണ്. അതിനായി കുമിഴ്, കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചൂണ്ട, ചെറുചൂണ്ട, ഞെരിഞ്ഞിൽ എന്നിവയാണ് ദശമൂലം. ഈ മരുന്നു ചെടികൾ എല്ലാം ഉപയോഗിച്ച് ഇത് പാലിലിട്ട് തിളപ്പിച്ച് കഴിക്കുന്നതും മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥകളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

നെറ്റിത്തടത്തിൽ ചന്ദനം

നെറ്റിത്തടത്തിൽ ചന്ദനം

നെറ്റിത്തടത്തിൽ ചന്ദനം അരച്ച് തേക്കുന്നത് ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. നല്ല തണുപ്പാണ് ചന്ദനം തലക്ക് നൽകുന്നത്. പ്രത്യേകിച്ച് രക്ത ചന്ദനം ആണെങ്കിൽ ഇത് പെട്ടെന്ന് തന്നെ നെറ്റിത്തടത്തിൽ തണുപ്പ് നല്‍കുകയും തലക്ക് കുളിർമ നൽകുകയും ചെയ്യുന്നുണ്ട്. ഇത് പെട്ടെന്നാണ് മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം നൽകുന്നത്. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിനില്ല.

കരിനൊച്ചി

കരിനൊച്ചി

കരിനൊച്ചി അൽപം ചിറ്റരത്തയും ചുക്കും പൊടിച്ച് ചൂടാക്കി തലയിൽ തളം വെക്കുന്നതിലൂടെ ഇത് മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എത്ര കൊടികെട്ടിയ മൈഗ്രേയ്ൻ ആണെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് ഈ ആയുർവ്വേദ ഒറ്റമൂലിയാണ് മികച്ചത്.

കടുക്കാത്തോട് കഷായം

കടുക്കാത്തോട് കഷായം

കടുക്കാത്തോട് കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൃത്യമായ രീതിയിൽ വൈദ്യനോട് ചോദിച്ച് മനസ്സിലാക്കി വേണം കഷായം വെച്ച് കഴിക്കുന്നതിന്. അല്ലാത്ത പക്ഷം അത് പാര്‍ശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. കടുക്കത്തോട് കഷായം വെക്കുന്നതിന് കൃത്യമായി അറിഞ്ഞിരിക്കണം എന്നതാണ് സത്യം.

നെല്ലിക്ക കഷായം

നെല്ലിക്ക കഷായം

നെല്ലിക്ക കഷായം വെച്ച് കഴിക്കുന്നതും മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക കഷായം. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് മൈഗ്രേയ്നിനെ പരിഹരിക്കാൻ സംശയിക്കാതെ ഉപയോഗിക്കാം.

മൈഗ്രേയ്ൻ കാരണങ്ങൾ

മൈഗ്രേയ്ൻ കാരണങ്ങൾ

മൈഗ്രേയ്നിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ഇവ എന്താണെന്ന് നമ്മൾ ആദ്യം തിരിച്ചറിയേണ്ടതാണ്. അല്ലെങ്കിൽ വീണ്ടും അത് തന്നെ തുടർന്നാൽ അത് മൈഗ്രേയ്ൻ കൂടുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ എന്തൊക്കെയാണ് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ എന്നും തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കണം. എന്തൊക്കെയാണ് മൈഗ്രേയ്ൻ വരുത്തിവെക്കുന്ന കാരണങ്ങൾ എന്ന് നോക്കാം.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണമാണ് മൈഗ്രേനിന്റെ പ്രധാന കാരണം. ആവശ്യത്തിന് ജലം ഇല്ലാതെ ശരീരം ക്ഷീണിക്കുമ്പോഴാണ് തലവേദന പോലുള്ള പല അസുഖങ്ങളുടേയും വരവ്. അതുകൊണ്ടു തന്നെ വെള്ളം കുടിയ്ക്കുന്നത് മൈഗ്രേനിനെ ഇല്ലാതാക്കും.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം ഏറ്റവും എളുപ്പം വഴി തുറന്നു കൊടുക്കുന്ന ഒന്നാണ് മൈഗ്രേന്‍. കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നയാള്‍ക്ക് മൈഗ്രേന്‍ ഉണ്ടാവും എന്നതാണ് വാസ്തവം.

ക്ഷീണം

ക്ഷീണം

മൈഗ്രേനിന്റെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് അമിത ക്ഷീണം. ശരീരത്തില്‍ ജലാംശം കുറയുമ്പോഴും ഇത്തരത്തില്‍ ക്ഷീണം അമുഭവപ്പെടാം.

English summary

Ayurveda treatment for migraine

In this article we explain some ayurveda treatment for migraine. Read on.
Story first published: Tuesday, August 6, 2019, 17:59 [IST]
X
Desktop Bottom Promotion